Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർവ്വിസ് സ്റ്റോറിയിൽ കത്തിയും കഠാരയും മുള്ളും മുനയും സ്വഭാവികം; കുര്യനും താനുമായി ബന്ധപ്പെട്ടുള്ള പരാമർശം വെറും തമാശ; എല്ലാം രണ്ട് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തിന്റെ ഭാഗം; ഈ കാര്യത്തിൽ ഒഴികെ സിബി മാത്യൂസ് സത്യസന്ധനായ ഉദ്യോഗസ്ഥൻ; സിബി മാത്യൂസിന്റെ ആത്മകഥയിലെ സൂര്യനെല്ലി വിവാദം തള്ളി തിരുവഞ്ചൂർ

സർവ്വിസ് സ്റ്റോറിയിൽ കത്തിയും കഠാരയും മുള്ളും മുനയും സ്വഭാവികം; കുര്യനും താനുമായി ബന്ധപ്പെട്ടുള്ള പരാമർശം വെറും തമാശ; എല്ലാം രണ്ട് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തിന്റെ ഭാഗം; ഈ കാര്യത്തിൽ ഒഴികെ സിബി മാത്യൂസ് സത്യസന്ധനായ ഉദ്യോഗസ്ഥൻ; സിബി മാത്യൂസിന്റെ ആത്മകഥയിലെ സൂര്യനെല്ലി വിവാദം തള്ളി തിരുവഞ്ചൂർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : സിബി മാത്യൂസിന്റെ ആത്മകഥയിൽ സൂര്യനെല്ലി കേസും പിജെ കുര്യനും താനുമായി ബന്ധപ്പെട്ടുള്ള പരാമർശം വെറും തമാശമാത്രമെന്ന് തിരുവഞ്ചൂർ രാധകൃഷ്ണൻ എംഎ‍ൽഎ. രണ്ട്് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തിന്റെ ഭാഗമാണ് ഈ പരാമർശങ്ങൾ. സർവ്വിസ് സ്റ്റോറിയിൽ കത്തിയും കഠാരയും മുള്ളും, മുനയും സ്വഭാവികം മാത്രമാണ്. ഈ കാര്യത്തിൽ ഒഴികെ സിബി മാത്യൂസ് സത്യസന്ധനായ ഉദ്യോഗസ്ഥനെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. മറുനാടൻ മലയാളിയാണ് ഈ വിവാദം വാർത്തയാക്കിയത്.

നിർഭയം എന്ന പേരിൽ മുൻ ഡി.ജിപി. സിബി മാത്യൂസ് രചിച്ച അനുഭവക്കുറിപ്പുകളിലാണ് സൂര്യനെല്ലിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമുള്ളത്. സംഭവത്തെ സിബി മാത്യൂസ് വിശദീകരിക്കുന്നത് ഇങ്ങന: 2013 ജനുവരിയിൽ സുപ്രീം കോടതി സൂര്യനെല്ലിക്കേസിന്റ തെളിവുകൾ പുനഃപരിശോധിച്ച് ഹൈക്കോടതി വിധി പറയണമെന്ന് നിർദ്ദേശിച്ചു. അക്കാലത്ത് രാജ്യസഭാ ഉപാധ്യക്ഷനായ പി ജെ കുര്യനെനെ കേസിൽ നിന്നൊഴിവാക്കിയതിന്റെ പേരിൽ ചാനലുകളിൽ പുതിയ വെളിപ്പെടുത്തലുകൾ വരുന്നുണ്ടായിരുന്നു.

മിക്കതും ഭാവനാ വിലാസങ്ങളായിരുന്നു. കേസിൽകുര്യനെ പ്രതിചേർക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് ബോധപൂർവ്വം ഒഴിവാക്കിയതാണെന്ന മട്ടിൽ നേതാക്കളുടെ പ്രസ്താവനകളും വെളിപ്പെടുത്തലുകളുമുണ്ടായി. ഇങ്ങനെ കളം മൂത്തിരിക്കുന്നതിനിടയിൽ സൂര്യനെല്ലിക്കേസന്വേഷണ സംഘത്തിലുണ്ടായി രുന്ന കെ. കെ. ജോഷ്വ (ബുക്കിൽ ജോഷ്വയുടെ പേര് പറഞ്ഞിട്ടില്ല) എന്ന ഉദ്യോഗസ്ഥൻ സിബി മാത്യു സിനെതിരെ ഗുരുതരമായ ഒരു വെളിപ്പെട്ടുത്തലുമായി ഇന്ത്യാ വിഷൻ ചാനലിൽ പ്രത്യക്ഷപ്പെട്ടു.

ഇതിന്റെ ചൂടാറും മുമ്പേ സർവ്വീസിൽ നിന്ന് വിരമിച്ച ഒരു പൊലീസ് സൂപ്രണ്ട് വൻ 'വെളിപ്പെടുത്തലുമായി ' രംഗത്തു വന്നു. പിജെ കുര്യനെ പ്രതിയാക്കണ മെന്ന് ഞാൻ അന്വേഷണം നടക്കുമ്പോൾ പറഞ്ഞിരുന്നു. കുര്യനെ ഒഴിവാക്കി കേസ് അട്ടിമറിച്ചത് സിബി മാത്യുവാണ്. ' ' സൂര്യനെല്ലി കേസിൽ ജില്ലാ കോടതി പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിയപ്പോൾ സർക്കാരിൽ നിന്ന് അനുമോദന ങ്ങളും കനത്ത പാരിതോഷികങ്ങളും വാങ്ങിയ അതെ വ്യക്തി 12 വർഷം കഴിഞ്ഞപ്പൊഴാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. അയാളെ ചാനൽ മുറിയിലേക്ക് എത്തിച്ചത് ഒരു മന്ത്രിയായിരുന്നു. ആഭ്യന്തര വകുപ്പ് ഹരിപ്പാട്ടുകാരൻ തട്ടിയെടുക്കുമോ എന്ന് ഭയന്നിരുന്ന മന്ത്രി. വകുപ്പ് മാറ്റത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന പിജെ കുര്യനെ അടിച്ചൊതുക്കുവാൻ സൂര്യനെല്ലി യുടെ വടി ഉപയോഗിക്കുവാൻ അണിയറയിൽ പലരും പ്രവർത്തിച്ചു. ഒരു മലയാളം ചാനൽ നിയന്ത്രിച്ചിരുന്ന ഒരു പാർലമെന്റ് മെമ്പറും ഡൽഹിയിലിരുന്ന് 2ജി അന്വേഷണം നിയന്ത്രിച്ചിരുന്ന മറ്റൊരു നേതാവും ചേർന്ന് നടത്തിയ നീക്കങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു.' *

ഈ സംഭവം നടക്കുന്ന കാല'ത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കണമെന്ന ചർച്ച സജീവമായി നടക്കുമ്പോഴായിരുന്നു ജോഷ്വായുടെ വെളിപ്പെടുത്തൽ. കുര്യനും തിരുവഞ്ചൂരും തമ്മിൽ ഉടക്കിലായിരുന്നു. എൻഎസ്എസിന്റെ ന്റെ താല്പര്യപ്രകാരം രമേശിനെ ആഭ്യന്തര മന്ത്രിയാക്കണമെന്ന ആവശ്യവുമായി കുര്യൻ മുന്നിട്ട് നിൽക്കുന്ന നേരത്താണി പൂഴിക്കടകൻ പ്രയോഗമെന്നാണ് സിബി മാത്യൂസ് പറയാതെ പറയുന്നത്. ഇതിനെയാണ് തിരുവഞ്ചൂർ ഇപ്പോൾ തള്ളിക്കളയുന്നത്. താൻ ഈ പരാമർശത്തെ കാര്യമായെടുക്കുന്നില്ലെന്നും വിശദീകരിക്കുന്നു.

അതിനിടെ കുര്യനെ സൂര്യനെല്ലി കേസിൽ ആഭന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കുടുക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തൽ ഗൗരവത്തോടെയാണ് കോൺഗ്രസിലെ ഒരു വിഭാഗം കാണുന്നത്. എൻഎസ്എസും തിരുവഞ്ചൂരും തമ്മിലും കൂടുതൽ അകലത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP