Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കത്തോലിക്കാ വിശ്വാസികളെ തേടി മറ്റൊരു മാരക പാപം കൂടി; പ്രകൃതിചൂഷണം അതിര് കടന്നതോടെ കുമ്പസരിക്കേണ്ട മാരക പാപമാക്കി മാറ്റി പോപ്പ് ഫ്രാൻസിസ്; പ്രകൃതി സംരക്ഷണം വിശ്വാസത്തിന്റെ ഭാഗമാക്കാൻ തിരക്കിട്ട നീക്കങ്ങളുമായി മാർപ്പാപ്പ രംഗത്ത്

കത്തോലിക്കാ വിശ്വാസികളെ തേടി മറ്റൊരു മാരക പാപം കൂടി; പ്രകൃതിചൂഷണം അതിര് കടന്നതോടെ കുമ്പസരിക്കേണ്ട മാരക പാപമാക്കി മാറ്റി പോപ്പ് ഫ്രാൻസിസ്; പ്രകൃതി സംരക്ഷണം വിശ്വാസത്തിന്റെ ഭാഗമാക്കാൻ തിരക്കിട്ട നീക്കങ്ങളുമായി മാർപ്പാപ്പ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

വത്തിക്കാൻ: ലോകമെമ്പാടുമുള്ള അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി പ്രകൃതി സംരക്ഷണം കത്തോലിക്കാ വിശ്വാസത്തിന്റെ ഭാഗമാക്കാൻ പോപ്പ് ഫ്രാൻസിസ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ട്. ഇത് പ്രകാരം പ്രകൃതി ചൂഷണത്തെ പുതിയ പാപത്തിന്റെ ഗണത്തിൽ ഉൾപ്പെടുത്താനാണ് അദ്ദേഹം ഒരുങ്ങുന്നത്. ലോകമാകമാനം പ്രകൃതി ചൂഷണം അതിര് കടന്നതോടെ അതിനെ കുമ്പസരിക്കേണ്ടുന്ന പാപത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് പോപ്പ് ഫ്രാൻസിസ്. ഇതിന്റെ ഭാഗമായി പ്രകൃതി സംരക്ഷണത്തെ വിശ്വാസത്തിന്റെ ഭാഗമാക്കാൻ തിരക്കിട്ട ശ്രമങ്ങളാണ് മാർപ്പാപ്പ നടത്തി വരുന്നത്.

ഏവരുടെയും വാസസ്ഥാനമായ ഭൂമിയെ സംരക്ഷിക്കുന്നതിനായി കത്തോലിക്കാ ചർച്ചിന്റെ പ്രമാണങ്ങളിൽ പ്രകൃതി ചൂഷണത്തെ പുതിയ പാപമാക്കി ഉൾപ്പെടുത്തേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുന്നുവെന്നാണ് വെള്ളിയാഴ്ച റോമിൽ സംസാരിക്കവെ പോപ്പ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ആമസോണിലെ പരിസ്ഥിതി പരമായ അപടകങ്ങളെ എടുത്ത് കാട്ടുന്ന ബിഷപ്പുമാരുടെ യോഗം കഴിഞ്ഞ മാസം വിളിച്ച് കൂട്ടിയ ശേഷമാണ് പോപ്പ് പുതിയ നീക്കത്തിനും ഒരുങ്ങുന്നത്.പരിസ്ഥിതിക്കെതിരായ മനുഷ്യന്റെ പ്രവർത്തനത്തെ പുതിയ പാപമാക്കാൻ കത്തോലിക്കാ സഭ ആലോചിക്കുന്നുവെന്നാണ് പോപ്പ് പറയുന്നത്.

ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പീനൽ ലോ അംഗങ്ങളെ റോമിൽ വച്ച് അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പോപ്പ് പുതിയ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. സ്വവർഗരതിക്കാർ, ജിപ്സികൾ, യഹൂദന്മാർ തുടങ്ങിയവർക്കെതിരെ ചില രാജ്യങ്ങളിലെ രാഷ്ട്രീയനേതാക്കളുടെ പെരുമാറ്റം കാണുമ്പോൾ തനിക്ക് ഹിറ്റ്ലറെ ഓർമ വരുന്നുവെന്നും പോപ്പ് പറയുന്നു.നാസിസം തിരിച്ച് വരുന്നതിന്റെ അടയാളങ്ങൾ കാണാൻ സാധിക്കുന്നുവെന്നാണ് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ക്രിമിനൽ ലോയിൽ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്തുകൊണ്ട് പോപ്പ് വെളിപ്പെടുത്തിയിരുന്നു.

ഹിറ്റ്ലറുടെ കാലത്തുള്ളത് പോലെ സ്വവർഗപ്രേമികളെയും യഹൂദന്മാരെയും ജിപ്സികളെയും ദ്രോഹിക്കുന്ന നടപടികൾ ഇന്നും ചില രാജ്യങ്ങളിൽ അരങ്ങേറുന്നുണ്ടെന്നും അതിൽ ആശങ്കയുണ്ടെന്നും ആരുടെയും പേര് എടുത്ത് പറയാതെ പോപ്പ് പരാമർശിച്ചിച്ചിട്ടുണ്ട്.എന്നാൽ ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൽസൊനാറോയ്ക്കെതിരെയുള്ള പരോക്ഷ വിമർശനമാണ് പോപ്പ് ഉയർത്തിയതെന്ന് വ്യക്തമായിട്ടുമുണ്ട്. ജനുവരി ഒന്നിന് അധികാരമേൽക്കുന്നതിന് മുമ്പ് ബൊൽസൊനോറോ സ്വവർഗ പ്രേമികൾ, ജിപ്സികൾ, യഹൂദന്മാർ എന്നിവർക്കെതിരെ വംശീയപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP