Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹം കഴിഞ്ഞാൽ വിപ്ലവനായികയെ സുവിശേഷ വേദികളിൽ കാണാം; ദൈവ വിളിയുണ്ടായാൽ അങ്ങനെ നീങ്ങുമെന്ന് പ്രതിശ്രുത വധു സിന്ധു ജോയി; പഴയ വിദ്യാർത്ഥി രാഷ്ട്രീയകാലത്തെക്കുറിച്ച് നിർണായക വെളിപ്പെടുത്തലിന് ഗ്രനേഡ് കൊണ്ട് കാൽ തകർന്ന വിപ്ലവ നായിക ഒരുങ്ങുന്നതായും റിപ്പോർട്ട്

വിവാഹം കഴിഞ്ഞാൽ വിപ്ലവനായികയെ സുവിശേഷ വേദികളിൽ കാണാം; ദൈവ വിളിയുണ്ടായാൽ അങ്ങനെ നീങ്ങുമെന്ന് പ്രതിശ്രുത വധു സിന്ധു ജോയി; പഴയ വിദ്യാർത്ഥി രാഷ്ട്രീയകാലത്തെക്കുറിച്ച് നിർണായക വെളിപ്പെടുത്തലിന് ഗ്രനേഡ് കൊണ്ട് കാൽ തകർന്ന വിപ്ലവ നായിക ഒരുങ്ങുന്നതായും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എസ്എഫ്ഐയുടെ മുൻകാല പ്രവർത്തകയായ സിന്ധു ജോയിയെ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. സ്വാശ്രയ സമരത്തിലൂടെ തീപ്പൊരി നേതാവായി മാറിയ സിന്ധു വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ഒരു കാലത്ത് ആത്മീയ കാര്യങ്ങൾ തീർത്തും ത്യജിച്ച് ജീവിച്ച ആ പഴയ സിന്ധുവല്ല ഇന്ന്, മറിച്ച് ദൈവത്തിന്റെ സന്നിധിയിൽ അഭയം പ്രാപിക്കുന്ന തികഞ്ഞൊരു ഭക്തയാണ് അവർ. സുവിശേഷ രംഗത്തെ പ്രമുഖനായ ശാന്തിമോൻ ജേക്കബിനെയാണ് സിന്ധു വിവാഹം കഴിക്കാൻ പോകുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വെച്ച് നടക്കുകയും ചെയ്തു.

കുടുംബിനി ആകാനുള്ള തയ്യാറെടുപ്പിലായ സിന്ധു ജോയിക്ക് ആശംസകൾ നേർന്നു കൊണ്ട് പഴയകാല സുഹൃത്തുക്കളും മറ്റും രംഗത്തെത്തിയിരുന്നു. വിളിച്ചവർക്കൊക്കെ അറിയേണ്ടിയിരുന്നത് സിന്ധുവിന്റേത് പ്രണയവിവാഹമാണോ എന്നായിരുന്നു. ദ്വീർഘകാലമായി സുഹൃത്തുക്കളായിരുന്നു ശാന്തിമോനും സിന്ധുവു. ആത്മീയ രംഗത്തെ പ്രവർത്തനങ്ങളാണ് ഇരുവരെയും അടുപ്പിച്ചത്. ഈ ബന്ധമാണ് വിവാഹത്തിലേക്ക് എത്താൻ പോകുന്നത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് വിവാഹത്തെക്കുറിച്ച് ഇരുവരും ആലോചിച്ചത്. ഒരുമിച്ചു ജീവിക്കുന്നത് സന്തോഷകരമാകുമെന്ന തിരിച്ചറിവിൽ നിന്നാണ് വിവാഹം എന്ന തീരുമാനത്തിലേക്കെത്തിയതെന്നാണ് സിന്ധുവും ശാന്തിമോനും അഭിപ്രായപ്പെടുന്നത്. അതേസമയം വിവാഹ ശേഷം ശാന്തിമോനൊപ്പം സുവിശേഷ പ്രസംഗവുമായി രംഗത്തുണ്ടാകുമെന്ന സൂചനയും സിന്ധു ജോയി നൽകുന്നുണ്ട്. ''ചെറുപ്പം മുതലേ പള്ളിയോടു ചേർന്നാണ് വളർന്നത്... ഇപ്പോഴും ആത്മീയകാര്യങ്ങളിൽ തത്പരയാണ്... സുവിശേഷം പ്രസംഗിക്കുക എന്നത് പഠിച്ചു ചെയ്യേണ്ട കാര്യമല്ല... ജീവിതത്തിലൂടെയാണത് നിർവഹിക്കേണ്ടത്... അതിനു ദൈവത്തിന്റെ വിളിയുണ്ടായാൽ അങ്ങനെ നീങ്ങും.''- സിന്ധു ഇതേക്കുറിച്ച് ഒരഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.

അതേസമയം പഴയ വിദ്യാർത്ഥി രാഷ്ട്രീയ കാലത്തെ കുറിച്ച് നിർണായകമായ വെളിപ്പെടുത്തൽ നടത്താനും സിന്ധു ഒരുങ്ങുന്നതായുള്ള സൂചനകളുണ്ട്. എന്നാൽ, ഇതേക്കുറിച്ച് വ്യക്തമായ അറിവൊന്നുമില്ല താനും. അടിമാലി സ്വദേശിയായ ശാന്തിമോൻ യു.കെ.യിൽ ബിസിനസ്-മാധ്യമ രംഗങ്ങളിൽ സജീവമാണ്. മെയ്‌ 27-നാണ് വിവാഹം. അതിനുശേഷം സിന്ധുവിനെ യു.കെ.യിലേക്ക് കൊണ്ടുപോകുമെന്ന് ശാന്തിമോൻ പറയുന്നത്. രാഷ്ട്രീയത്തിൽ നിന്നുള്ള താൽക്കാലിക ബ്രേക്ക് മാത്രമാണ് ഇതെന്നാണ് സിന്ധു പറുന്നത്. നാളെ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് പറയാൻ സാധിക്കില്ലെന്നാണ് സിന്ധുവും പറയുന്നത്.

കത്തോലിക്ക സഭയുടെ മുഖ പത്രമായ ദീപികയിലും സഭാ ചാനലായ ശാലോം ടെലിവിഷനിലും ഉന്നത സ്ഥാനങ്ങൾ വഹിച്ച വ്യക്തിയാണ് സിന്ധു ജോയിയുടെ പ്രതിശ്രുത വരൻ ശാന്തിമോൻ ജേക്കബ്. പിന്നീട് സഭാ ബന്ധങ്ങൾ ഉപയോഗിച്ച് വിദേശത്തേക്ക് ചേക്കേറിയ അദ്ദേഹം സുവിഷേശ രംഗത്ത് സജീവമാകുകയായിരുന്നു. ശാലോം ടിവിയിലെ പരിപാടികളിൽ ശാന്തിമോന്റെ പങ്കുണ്ടെന്നുമാണ് അറിയുന്നത്.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന സിന്ധു ജോയി സ്വാശ്രയ കോളെജ് സമരത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. സമരത്തിനിടെ പൊലീസ് എറിഞ്ഞ ഗ്രനേഡ് ശരീരത്തിൽ തറച്ച സിന്ധു അവിടെ കിടന്നും ഇൻ ക്വിലാബ് വിളിച്ചതുമൊക്കെ അവരെ തീപ്പൊരി നേതാവാക്കി മാറ്റി. ഈ ചങ്കൂറ്റം കൊണ്ട് എസ്എഫ്‌ഐയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ്ഥാനത്ത് വരെ എത്തിച്ചു. പിന്നീട് സിന്ധു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പയറ്റിയെങ്കിലും വിജയിച്ചിരുന്നില്ല.

സിപിഎമ്മിൽ നിന്നും മറുകണ്ടം ചാടി കോൺഗ്രസിലെത്തിയ സിന്ധുവിന് അവിടെ കാര്യമായി ശോഭിക്കാനായില്ല. ഇതിനിടെ ചിന ചാനൽ പരിപാടികളിലൂടെ സിന്ധു രംഗത്തെത്തുകയും ചെയ്തു. എന്തായാലും ഇപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന സിന്ധു ഇനി സുവേശേഷ വേദിയിൽ കാണുമോ എന്നാണ് അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP