Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീതി വൈകുന്നത് നീതി നിഷേധം എന്ന വിഷയത്തിലുള്ള സെമിനാറിൽ പങ്കെടുക്കരുത്; കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ചർച്ച വേണ്ടെന്ന് പന്ന്യനും സിസ്റ്റർ ജെസ്മിക്കും മദർ തെരേസാ ഫൗണ്ടേഷന്റെ കത്ത്; സിസ്റ്റർ അഭയയുടെ മരണം വീണ്ടും വിവാദമാകുന്നത് ഇങ്ങനെ

നീതി വൈകുന്നത് നീതി നിഷേധം എന്ന വിഷയത്തിലുള്ള സെമിനാറിൽ പങ്കെടുക്കരുത്; കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ചർച്ച വേണ്ടെന്ന് പന്ന്യനും സിസ്റ്റർ ജെസ്മിക്കും മദർ തെരേസാ ഫൗണ്ടേഷന്റെ കത്ത്; സിസ്റ്റർ അഭയയുടെ മരണം വീണ്ടും വിവാദമാകുന്നത് ഇങ്ങനെ

കോട്ടയം : സിസ്റ്റർ അഭയയുടെ മരണത്തിന് കാൽനൂറ്റാണ്ടു തികയുന്ന നാളെ തിരുവനന്തപുരത്ത് നടക്കുന്ന സെമിനാറിനെ ചൊല്ലി വിവാദം. സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയത്തുള്ള മദർ തേരസ ഫൗണ്ടേഷന്റെ കത്ത് വന്നതോടെയാണിത്.

നീതി വൈകുന്നത് നീതി നിഷേധം എന്ന വിഷയത്തിലുള്ള സെമിനാറിൽ പങ്കെടുക്കുന്നവർക്കാണ് ഫൗണ്ടേഷൻ കത്ത് നൽകിയിരിക്കുന്നത്. അഭയ ആക്ഷൻ കൗൺസിലാണ് പ്രസ്തുത സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. കോടതിയുടെ പരിഗണനയിയുള്ള വിഷയമായതിനാൽ ഇത്തരത്തിലുള്ള പരസ്യ പരിപാടി ശരിയല്ലെന്നാണ് ഫൗണ്ടേഷന്റെ വാദം. സെമിനാറിൽ പങ്കെടുക്കുന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, സിസ്റ്റർ ജെസ്മി, എന്നിവർക്ക് തപാലിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് അയച്ചതായി ഫൗണ്ടേഷൻ പ്രസിഡന്റ് ജോജി മൂലേക്കര കത്ത് അയച്ചിരിക്കുന്നത്. വിചാരണയിലിരിക്കുന്ന കേസിന്റെ കാര്യത്തിൽ പൊതു ചർച്ച പാടില്ലെന്നാണ് ഇവരുടെ വാദം. അഭയയുടേത് ആത്മഹത്യയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള രേഖയും ഇതോടൊപ്പം അയച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ്‌ക്ളബിൽ നാളെ നാലരയ്ക്കാണ് സെമിനാർ

അതേസമയം അഭയ കേസ് കൊലപാതകമാണെന്നും അത് സിബിഐ തെളിയിച്ചതാണെന്നും ജോമോൻ പുത്തൻ പുരയ്ക്കൽ പറയുന്നു. അതിനിടെ പയസ് ടെൻത് കോൺവെന്റിൽ അഴിയാത്ത ദുരൂഹതയിൽ കർത്താവിന്റെ മണവാട്ടിയുടെ ജീവിതം ഹോമിക്കപ്പെട്ടിട്ട് നാളെ കാൽനൂറ്റാണ്ട് തികയുകയാണ്. അഭയയുടെ ഓർമകളെ താലോലിച്ചിരിക്കുന്ന പിതാവ് ഐക്കരപറമ്പിൽ തോമസും അമ്മ ഏലിയാമ്മയും ഇന്ന് മണ്ണിലില്ല. മകളുടെ ജീവിതം ഇല്ലാതാക്കിയവരെ കണ്ടെത്തണമെന്നും അവർക്ക് നീതിപീഠത്തിന്റെ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നുമുള്ള ആഗ്രഹം ബാക്കിയാക്കി.

കേസിൽ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ട് എട്ടുകൊല്ലമാകുമ്പോഴും വിചാരണ ആരംഭിച്ചിട്ടില്ല. 2009 ജൂലൈ 17 നായിരുന്നു സിബിഐ കുറ്റപത്രം സമർപ്പിച്ചത്. പലകാരണത്താൽ സിബിഐ പ്രത്യേക കോടതിയിലെ കേസ് വിചാരണ അനിശ്ചിതമായി നീളുകയാണ്. സിസ്റ്റർ അഭയയുടെ കേസുമായി ബന്ധപ്പെട്ട് കാൽ നൂറ്റാണ്ടായി നിയമ പോരാട്ടം നടത്തുന്ന ജോമോൻ പുത്തൻ പുരയ്ക്കൽ ഈ അവസ്ഥയിൽ അതീവ വേദനയിലാണ്. പ്രതികൾ തന്നെ പല കേസുകൾ ഫയൽ ചെയ്യുന്നത് വിചാരണ വൈകാൻ കാരണമാകുന്നതായി മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിച്ചു.

അഭയ കൊല്ലപ്പെട്ടിട്ട് കാൽ നൂറ്റാണ്ടാകുമ്പോഴും കുറ്റാരോപിതരെന്ന് കണ്ടെത്തിയവർ സുഖജീവിതവും സ്വൈര്യസഞ്ചാരവും നടത്തുകയാണെന്നു ജോമോൻ പറയുന്നു. ആകെ ജയിലിൽ കിടന്നത് വിരലിലെണ്ണാവുള്ള ദിനങ്ങളാണ്. കഴിഞ്ഞ എട്ടുവർഷമായി ഏതു രീതിയിലും വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ജോമോന്റെ പക്ഷം. കുറ്റം ചെയ്തതായി സിബിഐ കണ്ടെത്തിയ ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവർ ജയിലിൽ കിടന്നത് ആകെ 49 ദിവസം. കത്തോലിക്കാ സഭാ വൈദികർ പീഡനപട്ടികയിൽപ്പെട്ട ആദ്യകേസായിരുന്നു സിസ്റ്റർ അഭയുയടേതെന്ന പ്രത്യേകതയും ഇതിനുണ്ട്.

1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കോട്ടയത്ത് പയസ് ടെൻത് കോൺവെന്റിൽ കണ്ടെത്തിയത്. പുലർച്ചെ ഫ്രിഡ്ജിൽ നിന്നു വെള്ളമെടുക്കാനായി താഴത്തെ നിലയിലേക്ക് വന്ന അഭയയെ പിന്നീട് കിണറ്റിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ലോക്കൽ പൊലീസും , ക്രൈംബ്രാഞ്ചും പിന്നെ സിബിഐയും അന്വേഷിച്ച കേസിൽ വിചാരണ ഇനിയും നീളുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP