Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ

അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മിഷനറീസ് ഒഫ് ജീസസ് പുറത്താക്കിയാൽ എന്തു ചെയ്യുമെന്നതാണ് ചോദ്യം. അതിന് മറുപടി ഇങ്ങനെയാണ്. പുറത്താക്കാൻ പറ്റില്ല. ഞങ്ങൾ നിത്യവ്രതം അനുഷഠിക്കുന്നവരാണ്. സ്വത്തു വരെ സഭയക്ക് നൽകി. ഇനി ശിക്ഷാ നടപടികളുമായി പീഡിപ്പിക്കാനേ കഴിയുകയുള്ളൂ. നീതിക്കുവേണ്ടിയുള്ള പോരാട്ടമായതിനാൽ ഭയമില്ല. മനസുമടുത്ത് പുറത്തു പോകേണ്ടി വന്നാലോ എന്ന് ചോദിച്ചാൽ അതിനും ഉണ്ട് ഉത്തരം. ഭയമൊന്നുമില്ല. പുറത്തു പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. നടപടികൾ വരുമ്പോൾ എന്തു വേണമെന്ന് തീരുമാനിക്കുമെന്ന് പറയുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് വേണ്ടി പോരാട്ടം നടത്തുന്ന സിസ്റ്റർ അനുപമയുടെ വാക്കുകളാണ് ഇത്.

അമ്മ പീഡനത്തിനിരയായാൽ മക്കൾ നോക്കി നിൽക്കണോ. ജീവിതത്തിൽ അത്തരമൊരു അനുഭവത്തിന് മുന്നിൽ നിൽക്കുമ്പോഴേ വേദന മനസിലാകൂ. ദിവസവും തുളുമ്പി വീഴുന്ന അമ്മയുടെ കണ്ണീരൊപ്പുന്ന ഞങ്ങൾക്ക് നീതിക്കായി തെരുവിലേക്കിറങ്ങേണ്ടി വന്നു. സഭാധികൃതർ തെരുവിലേക്ക് ഇറക്കി വിട്ടുവെന്നതാണ് സത്യമെന്ന് അനുപമ പറയുന്നു. പീഡനത്തിന് ഇരയായ കന്യാസത്രീയെ അനുപമയും സഹപ്രവർത്തകരും അമ്മയെന്നാണ് വിളിക്കുന്നത്. അതുകൊണ്ട് കൂടിയാണ് അവരുടെ പീഡനത്തിൽ അതിശക്തമായ നിലപാട് അനുപമയും കൂട്ടുകാരും എടുത്തത്.

ഒരിക്കലും സഭയക്കെതിരല്ല. സഭയിൽ നിന്ന് നീതി ലഭിച്ചിരുന്നുവെങ്കിൽ തെരുവിലിറങ്ങുകയില്ലായിരുന്നു. പരാതികളിൽ ഒരു നടപടിയുമുണ്ടായില്ല. മദർ സുപ്പീരിയർ സിസറ്റർ റെജീന ബിഷപ്പിനായി നിലകൊള്ളുകയായിരുന്നു. യഥാർത്ഥത്തിൽ അവരാണ് മിഷനറീസ് ഒഫ് ജീസസിനെ അപമാനിച്ചത്. എല്ലാ പരാതികളും അവർ മുക്കിയെന്നും അനുപമ പറയുന്നു. കന്യാസത്രീകളായ ചിലർ ഫ്രാങ്കോ മുളയക്കലിനെ ക്രൂശിക്കുകയാണെന്ന് മിഷനറീസ് ഒഫ് ജീസസ് പറയുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെയാണ്. അവർ സ്വയം ക്രൂശിക്കപ്പെടുകയാണ്. ഫ്രാങ്കോയെ സംരക്ഷിക്കുന്നു. മദർ സുപ്പീരിയർ കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ചു. അധികാരമുണ്ടെങ്കിലും സ്വന്തമായി തീരുമാനമെടുക്കാതെ ഫ്രാങ്കോയുടെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു.

ആദ്യമായി പീഡിപ്പിച്ചുവെന്ന് പറയുന്ന 2014 മെയ്‌ അഞ്ചിന് ഫ്രാങ്കോ താമസിച്ചത് കുറവിലങ്ങാട് മഠത്തിൽ തന്നെയാണ്. പിറ്റേന്ന് പരാതിക്കാരിയായ കന്യാസത്രീയുടെ ബന്ധുവിന്റെ വീട്ടിൽ ആദ്യ കുർബാനയക്ക് ക്ഷണമുണ്ടായിരുന്നു. ബിഷപ്പിനെ സ്വീകരിച്ചശേഷം വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയ കന്യാസത്രീയെ നമുക്ക് നാളെ ഒരുമിച്ച് പോകാമെന്ന് പറഞ്ഞ് നിർബന്ധിച്ച് ബിഷപ്പ് അവിടെ താമസിപ്പിക്കുകയായിരുന്നു. കേരളത്തിന്റെ ചുമതല അന്ന് സിസറ്റർക്കായിരുന്നു. ഇഷടപ്രകാരമല്ല ഒന്നും ചെയതത്. ചുമതലയുള്ളതിനാൽ ജോലി നിർവഹിച്ചു.-അനുപമ പറയുന്നു.

2017 ജൂലായിൽ കുറവിലങ്ങാട് മഠത്തിൽ നിന്ന് ഗുരുദാസപൂരിലെത്തി. പരാതിക്കാരിയായ കന്യാസത്രീക്ക് പിന്തുണ നൽകുന്നതിനാൽ എനിക്ക് ഒരു ചുമതലയും ജോലിയും തന്നില്ല. എന്നും അടച്ചിട്ട മുറിയിൽ ഇരിക്കുക. മദർ സുപ്പീരിയർ റെജീന പറഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞ് ഒരു ദിവസം സിസറ്റർ ആനി റോസ് മുറിയിലെത്തി. ബിഷപ്പിന്റെ മുറിയിലേക്ക് എത്തിയപ്പോൾ അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്നതാണ് കേട്ടത്. കൂടിക്കാഴ്ച നടന്ന ഗ്യാനോദയ പാസറ്റർ സെന്ററിൽ ആ സമയം ഫാ. പീറ്റർ കാവുംപുറവുമുണ്ടായിരുന്നു. ഇരയുടെ കുറ്റങ്ങളും കുറവുകളും മാത്രമാണ് നാലു മണിക്കൂർ ഫ്രാങ്കോ സംസാരിച്ചത്. അവരോട് മിണ്ടരുതെന്ന് നിർദ്ദേശിച്ചു.

എനിക്ക് ഇപ്പോഴാണ് സത്യം മനസിലായതെന്ന് ബലമായി എഴുതി വാങ്ങിച്ചു. അതിനിടയിൽ എനിക്ക് എവിടെ നിന്നോ ശക്തി കിട്ടി. അമ്മ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതല്ലേ പ്രശനമെന്ന് ചോദിച്ച് മുറിയിൽ നിന്നിറങ്ങി-അനുപമ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP