1 usd = 71.17 inr 1 gbp = 92.85 inr 1 eur = 78.94 inr 1 aed = 19.38 inr 1 sar = 18.97 inr 1 kwd = 234.40 inr

Jan / 2020
22
Wednesday

ക്രൈസ്തവ സഭക്കെതിരേ ഇറങ്ങിയ അശ്ലീല ഗ്രന്ഥം കണ്ടുകെട്ടാൻ കേരള സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്; സഭക്കെതിരല്ലാത്ത വാർത്തയായതു കൊണ്ട് അണ്ണന്മാർ തെളിവ് തേടി പോയിരിക്കുകയാണ്; മടങ്ങിവരുമോ എന്ന് കാത്തിരുന്ന് കാണാം; വ്യാഴാഴ്‌ച്ചയോടു കൂടെ ഉത്തരവ് ഹൈക്കോടതി മുദ്രയോടു കൂടെ സ്വന്തമാക്കാൻ സാധിക്കും; സിസ്റ്റർ ലൂസിയുടെ വിവാദ ആത്മകഥ 'കർത്താവിന്റെ നാമത്തിൽ' ഹൈക്കോടതി കണ്ടുകെട്ടാൻ നിർദ്ദേശിച്ചെന്നു സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം; പരാതി ഹൈക്കോടതി മടക്കിയതെന്ന് ഡിസി ബുക്സും

December 14, 2019 | 02:35 PM IST | Permalink



ക്രൈസ്തവ സഭക്കെതിരേ ഇറങ്ങിയ അശ്ലീല ഗ്രന്ഥം കണ്ടുകെട്ടാൻ കേരള സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്; സഭക്കെതിരല്ലാത്ത വാർത്തയായതു കൊണ്ട് അണ്ണന്മാർ തെളിവ് തേടി പോയിരിക്കുകയാണ്; മടങ്ങിവരുമോ എന്ന് കാത്തിരുന്ന് കാണാം; വ്യാഴാഴ്‌ച്ചയോടു കൂടെ ഉത്തരവ് ഹൈക്കോടതി മുദ്രയോടു കൂടെ സ്വന്തമാക്കാൻ സാധിക്കും; സിസ്റ്റർ ലൂസിയുടെ വിവാദ ആത്മകഥ 'കർത്താവിന്റെ നാമത്തിൽ' ഹൈക്കോടതി കണ്ടുകെട്ടാൻ നിർദ്ദേശിച്ചെന്നു സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം; പരാതി ഹൈക്കോടതി മടക്കിയതെന്ന് ഡിസി ബുക്സും

എം മനോജ് കുമാർ

തിരുവനന്തപുരം: സിസ്റ്റർ ലൂസി കളപ്പുരയുടെ വിവാദ ആത്മകഥ 'കർത്താവിന്റെ നാമത്തിൽ' ഹൈക്കോടതി കണ്ടുകെട്ടാൻ നിർദ്ദേശിച്ചോ? നവംബർ മുപ്പതിന് പുറത്തിറങ്ങിയ ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ അഞ്ചാമത് എഡിഷനിലേക്ക് കടക്കുന്ന ആത്മകഥ നിരോധിച്ചതായി സാമൂഹ്യമാധ്യമങ്ങളിലാണ് സന്ദേശം പരക്കുന്നത്. സഭയിലെ ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും കുറിച്ച് തുറന്ന നിലപാടുകൾ സ്വീകരിക്കുന്ന സിസ്റ്റർ സ്വന്തം സന്യാസജീവിതാനുഭവങ്ങൾ തുറന്നെഴുതുകയാണ് കർത്താവിന്റെ നാമത്തിൽ എന്ന ആത്മകഥയിലൂടെ. ഈ പുസ്തകത്തിന്റെ ജനപ്രീതിയിൽ പരിഭ്രാന്തരായ സഭയുമായി ബന്ധപ്പെട്ടവർ തന്നെയാണ് പുസ്തകം നിരോധിച്ചെന്ന വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ എന്നാണ് സൂചന. സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്ന് അന്ന് കോടതി കോടതി നിർദ്ദേശിച്ചത്. പുസ്തകത്തിലെ പരാമർശങ്ങൾ വൈദികർക്കും കന്യാസ്ത്രീകൾക്കും മാനക്കേട് ഉണ്ടാക്കുന്നതാണെന്ന് ഹർജിയിൽ പറഞ്ഞത്.

എസ്എംഐ സന്യാസിനി സഭാംഗമായ സി. ലിസിയ ജോസഫായിരുന്നു അന്ന് ഹർജി സമർപ്പിച്ചത്. തുടർന്നും സഭയുമായി ബന്ധപ്പെട്ടവർ പുസ്തകത്തിനു എതിരെ പ്രചാരണവുമായി നിലയുറപ്പിച്ചിരുന്നു. ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ക്രൈസ്തവസഭക്കെതിരേ ഇറങ്ങിയ ഒരു അശ്ലീലഗ്രന്ഥം എന്ന രീതിയിലാണ് പുസ്തകത്തിന്നെതിരെ പ്രചരണം ശക്തമാകുന്നത്. നിലവിൽ സിസ്റ്റർ സൂസിയുടെ ആത്മകഥയ്ക്ക് നിരോധനം വന്നിട്ടില്ല. ഹൈക്കോടതിയിൽ ഇന്നലെ കേസ് വന്നിരുന്നു. പരാതിയുണ്ടെങ്കിൽ പൊലീസിൽ പരാതി നല്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ ഇതിൽ നിന്നും വിപരീതമായി ഹൈക്കോടതി പുസ്തകം കണ്ടെടുക്കാൻ നിർദ്ദേശിച്ചെന്നും പ്രതികൾക്ക് എതിരെ ക്രിമിനൽ കേസ് എടുക്കാൻ ഉത്തരവിട്ടെന്നും മറ്റുമാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ തള്ളി ഡിസി ബുക്ക്‌സ് രംഗത്തുമുണ്ട്.

'കർത്താവിന്റെ നാമത്തിൽ' നിരോധിച്ചിട്ടില്ലെന്നാണ് ഡിസി ബുക്‌സ് അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഹൈക്കോടതിയിൽ ഇന്നലെ കേസ് വന്നു. മുൻപ് പരാമർശിച്ചതുപോലെ പരാതിയുണ്ടെങ്കിൽ അത് പൊലീസ് സ്റ്റേഷനിൽ നൽകാനാണ് ഹൈക്കോടതി പറഞ്ഞത്. ഈ ഹൈക്കോടതിയുടെ നിർദ്ദേശത്തിനു വ്യാജ ഭാഷ്യം ചമയ്ക്കുകയാണ് ചിലർ. ഹൈക്കോടതി പരാതി തിരികെ നൽകുകയാണ് ചെയ്തത്. വ്യാജ പ്രചാരണത്തിന്റെ അങ്ങേയറ്റമാണ് പുസ്തകവുമായി ബന്ധപ്പെട്ടു നടക്കുന്നത്. പുസ്തകത്തിനു വന്ന ജനപ്രീതി തന്നെയാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ. സഭയുമായി ബന്ധപ്പെട്ടവർ ഡിസി ബൂക്ക്‌സിനെ സമീപിച്ചിട്ടില്ല. പക്ഷെ പുസ്തകശാലകളിൽ കറങ്ങി ചിലർ പറയുന്നുണ്ട് പുസ്തകം വിൽക്കാൻ അനുമതിയില്ല. പുസ്തകം നിരോധിച്ചതാണ് എന്നൊക്കെ. പക്ഷെ പുസ്തകശാല അധികൃതർ അതേസമയം തന്നെ ഡിസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഞങ്ങൾ അവരുടെ സംശയം പരിഹരിച്ചിട്ടുമുണ്ട്. പക്ഷെ സഭയുമായി ബന്ധപ്പെട്ടവർ ഇതുവരെ പുസ്തകവുമായി ബന്ധപ്പെട്ടു ഏതെങ്കിലും പരാതിയുമായി ഡിസിബൂക്ക്‌സിനെ സമീപിച്ചിട്ടില്ല- ഡിസി ബുക്‌സ് അധികൃതർ വിശദമാക്കുന്നു.

പക്ഷെ സഭയുമായി ബന്ധപ്പെട്ടവർ പുസ്തകത്തിന്നെതിരെ സജീവമായി രംഗത്തുണ്ട്. എന്നാൽ പുസ്തകവുമായി ബന്ധപ്പെട്ടു കൂടുതൽ കാര്യങ്ങൾ ഒന്നും അറിയില്ലെന്നാണ് സിസ്റ്റർ ലൂസി മലയാളിയോട് പറഞ്ഞത്. പുസ്തകം ഇറങ്ങിയപ്പോൾ ഭീഷണി വർധിച്ചതായാണ് സിസ്റ്റർ ലൂസി പറയുന്നത്. പുസ്തകത്തിലൂടെ നടത്തിയ എല്ലാ വെളിപ്പെടുത്തലും സത്യസന്ധമാണെന്നാണ് സിസ്റ്റർ വ്യക്തമാക്കിയത്. നിരവധി കന്യാസ്ത്രീകളുടെ മനഃസാക്ഷിയിൽ സമാനമായ പുസ്തകം തയ്യാറായിട്ടുണ്ട്. ഉള്ളിന്റെയുള്ളിൽ അവർ അതിന്റെ വരികൾ ആവർത്തിച്ച് എഴുതിയിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ പുസ്തകമായി അവതരിപ്പിക്കാനോ പുറത്തേക്ക് വരാനോ ഉള്ള സാമൂഹ്യ അവസ്ഥ കേരളത്തിലില്ല. തന്റെ പുസ്തകം ചെറിയൊരു ഭാഗം മാത്രമാണെന്നാണ് പുസ്തകവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനകളിൽ സിസ്റ്റർ വ്യക്തമാക്കിയത്.

മതമേലദ്ധ്യക്ഷന്മാരിൽ നിന്നും പീഡനങ്ങളും ചൂഷണങ്ങളും അനുഭവിക്കുന്നതിനാലാണ് പുസ്തകവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. സമൂഹം പുതിയ ബോധ്യത്തിലും അറിവിലേക്കും മാറ്റത്തിലേക്കും വരേണ്ടതുണ്ട്. വരികൾക്കും അപ്പുറം എത്രയോ യാഥാർത്ഥ്യങ്ങളുണ്ട്. 'മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ട്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ നാല് തവണ ലൈംഗിക പീഡനശ്രമം ഉണ്ടായി. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. തുടങ്ങി പല വിവാദ വെളിപ്പെടുത്തലുകളും പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും പുസ്തകത്തിൽ ആരോപണമുണ്ട്. ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിർബന്ധപൂർവ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവർ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിർന്ന കന്യാസ്ത്രീകൾ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ട്- തുറന്നെഴുത്തിലൂടെ സിസ്റ്റർ വ്യക്തമാക്കുന്നു.

'കർത്താവിന്റെ നാമത്തി'ലിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പരക്കുന്ന പ്രചാരണം:

കേരളത്തിൽ അടുത്തകാലത്ത് ക്രൈസ്തവസഭക്കെതിരേ ഇറങ്ങിയ ഒരു അശ്ലീലഗ്രന്ഥം കണ്ടുകെട്ടാൻ കേരള ഗവൺമെന്റിനോട് ഇന്ന് ഹൈക്കോടതി നിർദ്ദേശിച്ചത് വ്യാജവാർത്തയാണെന്ന് വാദിക്കുകയാണ് പലരും. കോടതിയുടേതായ യാതൊരു രേഖകളുമില്ലാതെ വാർത്തയിടില്ലെന്ന് മാധ്യമങ്ങൾക്കും നിർബന്ധം. വാസ്തവത്തിൽ സംഭവിച്ചതെന്താണെന്ന് വിശ്വാസികളെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഹൈക്കോടതിയിൽ സി. ലിസിയ ആദ്യം ഹർജി നല്കിയപ്പോൾ പരാതി പൊലീസ് സ്റ്റേഷനിൽ നല്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതി ഇടപെടാമെന്നും പറഞ്ഞിരുന്നു. അതിൻപ്രകാരം കേരളത്തിലങ്ങോളമിങ്ങോളം നൂറോളം കേസുകൾ ഈ വിഷയത്തിൽ ഫയൽ ചെയ്യാൻ ശ്രമിച്ചെങ്കിലും കേസെടുക്കേണ്ടെന്നാണ് തങ്ങൾക്ക് കിട്ടിയിരിക്കുന്ന നിർദ്ദേശമെന്ന് പൊലീസ് പറഞ്ഞു. ശ്രീ ജോസ് വല്ലനാട്ട് മണ്ണാർക്കാട്ട് സ്റ്റേഷനിൽ പരാതി കൊടുത്തപ്പോഴും സ്വീകരിക്കുകയുണ്ടായില്ല. തുടർന്ന് അദ്ദേഹം പരാതി രജിസ്റ്റേഡ് പോസ്റ്റ് ആയി അയച്ചുകൊടുത്തുവെങ്കിലും രജിസ്റ്റർ ചെയ്തില്ല. ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സ് കൊടുത്ത പരാതികളും ഫലം കണ്ടില്ല.

ഈ സാഹചര്യത്തിലാണ് വീണ്ടും പരാതിക്കാർ ഹൈക്കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പരാതി ഫയൽ ചെയ്ത് അത് നമ്പറിട്ട് കോടതിയിലെത്താൻ വേണ്ടി കാത്തിരിക്കുകയായിരുന്നു പരാതിക്കാരും വക്കീലന്മാരും. എന്നാൽ പരാതിയിൽ നമ്പറിടാൻ പോലും അത് ചെയ്യേണ്ടവർ തയ്യാറാകാതിരുന്നപ്പോൾ ഇന്ന് കോടതയിൽ നേരിട്ട് പരാതിപ്പെടാൻ വക്കീലന്മാർ തയ്യാറെടുത്ത്. ഇത് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ നമ്പറിടാതെ പ്രസ്തുത ഫയൽ കോടതിയിലെത്തിച്ചു. നമ്പറിട്ട് വന്ന എല്ലാ കേസുകളും കൈകാര്യം ചെയ്ത് കഴിഞ്ഞ് ഏകദേശം 4.50-നടുത്താണ് നമ്പറിടാത്ത ഈ കേസ് കോടതി പരിഗണിച്ചത്. വാദങ്ങളെല്ലാം വിശദമായി കേട്ട കോടതി പരാതിക്കാരുടെ വാദം ശരിവെച്ച് പുസ്തകം കണ്ടുകെട്ടാനും പ്രതികളായി പരാമർശിച്ചിരിക്കുന്നവർക്കെതിരേ ക്രിമിനൽ കേസെടുക്കാനും നിർദ്ദേശിച്ചു.

ഇന്ന് (13.12.2019) വൈകുന്നേരം ഏറ്റവും അവസാനമായി എടുത്ത കേസായിരുന്നു ഇത്. ഇന്നത്തെ ദിവസത്തെ മുഴുവൻ വിധിപ്പകർപ്പുകൾ എഴുതി വരാനുണ്ട്. ഇനി ശനിയും ഞായറും അവധി ദിവസങ്ങളുമാണ്. ആയതിനാൽ തിങ്കളാഴ്ച പരാതി നമ്പറിട്ട് കിട്ടുമെങ്കിലും ഇന്നത്തെ വിധികൾ മുഴുവൻ അന്ന് എഴുതിത്ത്ത്ത്തീരുമോ എന്ന് പറയാനാവില്ല. ചൊവ്വാഴ്ച എഴുതിക്കിട്ടിയാൽത്തന്നെ സീൽ ചെയ്ത് കിട്ടണമെന്നുമില്ല. വ്യാഴാഴ്ചയോടുകൂടെ ഈ ഉത്തരവ് ഹൈക്കോടതി മുദ്രയോടുകൂടെ സ്വന്തമാക്കാൻ സാധിക്കും എന്നത് കരുതാം. ഈ വാർത്ത വ്യാജമാണെന്ന് വാദിക്കുന്നവരുടെ പ്രചരണങ്ങൾ അവർ കടിച്ചമർത്തിവെച്ചിരിക്കുന്ന കരച്ചിലാണ് സൂർത്തുക്കളേ... അവരെ ആശ്വസിപ്പിക്കാം.

പരാതിയുടെ നമ്പറോ ഉത്തരവിന്റെ കോപ്പിയോ ഒന്നും കിട്ടാത്തതിനാലാണ് മാധ്യമങ്ങൾ വാർത്തയിടാത്തത്രേ... ഇവിടെ ഏതു മാധ്യമമാണ് സ്ഥിരീകരിച്ച വാർത്തകൾ ഇടാറുള്ളതെന്നാണ് ഈയുള്ളവന് സംശയം. ഇത് സഭക്കെതിരല്ലാത്ത വാർത്തയായതുകൊണ്ട് അണ്ണന്മാർ തെളിവ് തേടി പോയിരിക്കുകയാണ്. മടങ്ങിവരുമോ എന്ന് കാത്തിരുന്ന് കാണാം.

 

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
പരാതി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റിന് എതിരെയുള്ള വധഭീഷണി; ഗാന്ധിനഗർ പൊലീസ് ചോദിച്ചു ചോദിച്ചു പോയപ്പോൾ കണ്ടെത്തിയ പ്രതിയെ കണ്ട് ഞെട്ടി എൻ.ഹരി; സ്റ്റേഷനിൽ ബിജെപി പ്രവർത്തകനെ വിളിച്ചുവരുത്തി പൊലീസ് കണ്ണുരുട്ടുന്നതിനിടെ അയ്യോ...നമ്പർ മാറിപ്പോയതാണെന്ന് പറഞ്ഞ് ഓടിയെത്തി പ്രസിഡന്റ്; പരാതി പിൻവലിച്ച് തടിതപ്പുമ്പോൾ നേതാവിന് എല്ലാം സാങ്കേതിക തകരാർ മാത്രം
ഐപിഎസ് ചരിത്രത്തിലെ ഏറ്റവും നീണ്ട കാലത്തെ സസ്‌പെൻഷൻ കൊണ്ടും അപ്രധാന പദവിയിലെ നിയമനം കൊണ്ടുമൊന്നും പിണറായി വിജയന്റെ വിരോധം തീരുന്നില്ല; വ്യക്തിവിരോധം കൊണ്ടു നീറിപ്പുകഞ്ഞ പിണറായി വിജയൻ അഞ്ചു കൊല്ലം മുമ്പ് നൽകിയ സ്ഥാനക്കയറ്റം റദ്ദാക്കി ജേക്കബ് തോമസിനോട് പകവീട്ടുന്നു; റിട്ടയർ ചെയ്യാൻ നാലുമാസം കൂടി അവശേഷിക്കേ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറെ എഡിജിപി ആക്കി തരംതാഴ്‌ത്തും
ദമാനിലെ റിസോർട്ടിൽ പ്രവീണും കൂട്ടരും ബുക്കു ചെയ്തിരുന്നത് നാല് മുറികൾ; എത്താൻ വൈകിയതിനാൽ ലഭിച്ചത് രണ്ട് മുറികൾ മാത്രം; മരിച്ചത് ഒരു മുറിയിൽ താമസിച്ച എട്ടുപേർ; മുറിയുടെ വാതിലും ജനലുകളും അടച്ചു കിടന്നുറങ്ങിയവർ രാവിലെ ഒമ്പതായിട്ടും ഉണരാതിരുന്നതോടെ ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു മുറി തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യുന്നത് ഇന്ത്യൻ ഡോക്ടർമാരുടെ കൂടി സാന്നിധ്യത്തിൽ; മറ്റുള്ളവർ കാഠ്മണ്ഡുവിൽ എത്തി
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ