Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇവിടെ കന്യാസ്ത്രികൾക്ക് വേണ്ടി സാംസ്കാരിക പ്രവർത്തകർ സംസാരിക്കുകയാണ്; സഭയ്ക്കുള്ളിലും മഠങ്ങളിലും നടക്കുന്നത് എന്താണെന്ന് പലരും ഇനി തിരിച്ചറിയും; പരിപാടിക്ക് ദിവസങ്ങൾ ബാക്കി നിൽക്കേ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ചിത്രകഥ രൂപത്തിൽ മരിയ എന്ന സീരിസും; 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകത്തിൽ നിങ്ങൾ കേട്ടതൊന്നും ഒന്നുമല്ല; ഇതുവരെയും കേരളം കണ്ടിട്ടില്ലാത്ത തുറന്നുപറച്ചിലുകളുമായി 'കന്യാസ്ത്രീക്ക് പറയാനുള്ളത്' 17ന് കൊച്ചിയിൽ

ഇവിടെ കന്യാസ്ത്രികൾക്ക് വേണ്ടി സാംസ്കാരിക പ്രവർത്തകർ സംസാരിക്കുകയാണ്; സഭയ്ക്കുള്ളിലും മഠങ്ങളിലും നടക്കുന്നത് എന്താണെന്ന് പലരും ഇനി തിരിച്ചറിയും; പരിപാടിക്ക് ദിവസങ്ങൾ ബാക്കി നിൽക്കേ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ചിത്രകഥ രൂപത്തിൽ മരിയ എന്ന സീരിസും; 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകത്തിൽ നിങ്ങൾ കേട്ടതൊന്നും ഒന്നുമല്ല; ഇതുവരെയും കേരളം കണ്ടിട്ടില്ലാത്ത തുറന്നുപറച്ചിലുകളുമായി 'കന്യാസ്ത്രീക്ക് പറയാനുള്ളത്' 17ന് കൊച്ചിയിൽ

പി.എസ്.സുവർണ

കൊച്ചി: കത്തോലിക്ക സഭയ്‌ക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ സഭയുടെ വിദ്വേഷത്തിന് പാത്രമായതാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചതിന് അച്ചടക്കലംഘനം ആരോപിച്ച് സഭയിൽ നിന്ന് സിസ്റ്റർ ലൂസിയെ പുറത്താക്കുകയായിരുന്നു. പിന്നീട് സിസ്റ്ററിനെതിരെ പല തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായി, എങ്കിൽ പോലും തന്റെ തീരുമാനങ്ങളിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു സിസ്റ്റർ.

സിസ്റ്ററിനെ പിന്തുണച്ചും തള്ളി പറഞ്ഞും നിരവധിയാളുകൾ രംഗത്തെത്തി. എന്നിട്ടും സിസ്റ്ററിൽ യാതൊരു മാറ്റവും ഉണ്ടായില്ല. ഇതിനിടയിൽ നീതിബോധം നശിച്ചിട്ടില്ലാത്ത ഒരുകൂട്ടം ആളുകൾ ചേർന്ന് ജസ്റ്റിസ് ഫോർ ലൂസി എന്ന പേരിൽ സിസ്റ്ററിന് പിന്തുണ നൽകുന്നതിനായി ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡിസംബർ 17 ന് കന്യാസ്ത്രീക്ക് പറയാനുള്ളത് എന്ന പേരിൽ പരിപാടി നടത്താനും ഒരുങ്ങുകയാണ് ഈ സംഘടന.

ഡിസംബർ 17 ന് എറണാകുളം ടൗൺ ഹാളിൽ വൈകുന്നേരം 4ന് ആരംഭിക്കുന്ന പരിപാടിയിൽ, സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ, ജസ്റ്റിസ് കെമാൽ പാഷ, അഡ്വ. ജയശങ്കർ, എം.എൻ. കാരശ്ശേരി, സണ്ണി എം. കപ്പിക്കാട്, അഡ്വ. ഇന്ദുലേഖ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. കന്യാസ്ത്രീയ്ക്ക് പറയാനുള്ളത് എന്ന പരിപാടി ഒരുപക്ഷേ ഇതിന് മുമ്പ് കേരളം കണ്ടിട്ടില്ലാത്ത തുറന്ന് പറച്ചിലുകളായിരിക്കും.

കാരണം കന്യസ്ത്രി സമൂഹം നിരവധി പീഡനങ്ങൾക്കും, മനോവിഷമങ്ങൾക്കും , മനുഷ്യാവകാശ ലംഘനങ്ങൾക്കും വിധേയമായിട്ടുണ്ട്. അതൊന്നും തുറന്ന് പറായാനോ അതിനെതിരെ പ്രതികരിക്കാനോ ഉള്ള ധൈര്യമോ അവകാശമോ ഒന്നും അവർക്കില്ല. എന്നാൽ തങ്ങൾക്കെതിരെയുള്ള നീതിനിഷേധത്തിനെതിരെ പോരാടാൻ ഏതെങ്കിലും ഒരു കന്യാസ്ത്രി ഇറങ്ങിപ്പുറപ്പെട്ടാൽ അവരെ മാനസികമായി പീഡിപ്പിച്ച് ഒറ്റപ്പെടുത്തുന്ന അവസ്ഥയാണ് ഉള്ളത്. അങ്ങനെ പുറത്ത് വരുന്ന ഒന്നിനെയും പൊതുസമൂഹം വേണ്ടപോലെ ചർച്ച ചെയ്യുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട്് തന്നെ കന്യാസ്ത്രികൾക്ക് വേണ്ടി സാംസ്കാരിക നായകന്മാർ സംസാരിക്കുകയാണ്. കന്യാസ്ത്രീകൾക്ക് പറയുവാനുള്ള വാക്കുകൾ സാംസ്കാരിക നായകന്മാരിലൂടെ പുറത്ത് വരികയാണ്. ഇതാണ് യഥാർത്ഥത്തിൽ ഡിസംബർ 17 ൽ നടക്കുന്ന കന്യസ്ത്രീക്ക് പറയാനുള്ളത് എന്ന പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ 'മറുനാടൻ മലയാളിയോട്' വെളിപ്പെടുത്തി.

സമൂഹത്തിൽ അന്ധരാക്കപ്പെട്ടിരിക്കുന്ന ജനങ്ങളിലേക്ക് വെളിച്ചം പകർന്നുകൊടുക്കുക എന്നത് തന്നെയാണ് ഈ കൂട്ടായിമ ഉദ്ദേശിക്കുന്നത്. എന്നാൽ സിസ്റ്റർ ലൂസിയെപോലുള്ള കന്യാസ്ത്രീകളെ അനുകൂലിച്ചുകൊണ്ടുള്ള ഈ പ്രവർത്തനം യഥാർത്ഥത്തിൽ ഒരു വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് ജസ്റ്റിസ് ഫോർ ലൂസി പ്രവർത്തകർക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കന്യാസ്ത്രീക്ക് പറയാനുള്ളത് എന്ന പരിപാടിയോട് അനുബന്ധിച്ച്, മുപ്പത് ലക്കങ്ങളായി ചിത്രകഥ രൂപത്തിൽ മരിയ എന്ന സീരിസ് പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്. ഒരു കന്യാസ്ത്രീയുടെ കഥ പറയുന്ന ഒരു ആശയവിനിമയ മാർഗമാണിത്. ഇത് യഥാർത്ഥത്തിൽ ഒരു സാങ്കൽപ്പിക കഥയാണ്. അത് എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ ഇത് ഒരു സങ്കൽപ്പം മാത്രമല്ല ഒരുപക്ഷേ ജീവിച്ചിരിക്കുന്നവരോ അല്ലെങ്കിൽ മരിച്ചവരോ ആയ ഒരുപറ്റം കന്യാസ്ത്രീകൾ കടന്നുപോയിട്ടുള്ള അവരുടെ അനുഭവം തന്നെയായിരിക്കാം.

അതുകൊണ്ടൊക്കെ തന്നെ ഈ ചിത്രകഥ വായിക്കുന്ന ഓരോ കന്യാസ്ത്രീക്കും അവരുടെ ജീവിതവുമായി ഇതിനെ ബന്ധിപ്പിക്കാൻ സാധിക്കുമെന്ന് ഈ പരിപാടിയുടെ അണിയറപ്രവർത്തകർ പറയുന്നു. മാത്രമല്ല കന്യാസ്ത്രീകളെ കൂടുതൽ അടുത്തറിയാൻ അവരെ കുറിച്ച് ഒരു അവബോധം കൊടുക്കാൻ ഈ മരിയ എന്ന ചിത്രകഥകൊണ്ട് സാധിക്കുമെന്നും അവർ പറയുന്നു. കന്യാസ്ത്രീക്ക് പറയാനുള്ളത് എന്ന പേരിൽ ഡിസംബർ 17 ന് നടക്കുന്ന പരിപാടിക്ക് മുന്നോടിയായി ഏകദേശം ഒരു മാസം മുമ്പ് തന്നെയാണ് മരിയ സീരിസ് ആരംഭിച്ചത്. സീരിസ് വളരെ പെട്ടെന്ന് തന്നെ ജന ശ്രദ്ധ നേടുകയും ചെയ്തു. സഭയ്ക്കുള്ളിലും കന്യാസ്ത്രീമഠങ്ങളിലും നടക്കുന്നത് എന്താണെന്ന് പലരും ഇതിലൂടെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.

കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നതിനായി സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് തന്നെ സമരം ചെയ്യുന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ 'കർത്താവിന്റെ നാമത്തിൽ'ന്ന ആത്മകഥ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. സഭാജീവിതത്തിലെ ഉള്ളുപൊള്ളിക്കുന്ന ജീവിതാനുഭവങ്ങൾ രേഖപ്പെടുത്തുന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ കർത്താവിന്റെ നാമത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി സി ബുക്സാണ്. എറണാകുളം പ്രസ്സ് ക്ലബിൽ വെച്ച് നടന്ന പരിപാടിയിൽ പ്രശസ്ത എഴുത്തുകാരൻ ബെന്യാമിനാണ് സിസ്റ്ററുടെ ആത്മകഥ പ്രകാശനം ചെയ്തത്.

താനടക്കമുള്ള ആയിരകണക്കിന് കന്യാസ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്നും. കേരള സംസ്‌കാരത്തിൽ ഇത്തരത്തിലുള്ള അപചയം ചൂണ്ടിക്കാണിച്ചിട്ടും വനിത കമ്മീഷനും ,മനുഷ്യാവകാശ കമ്മീഷനും നടപടികൾ എടുക്കാത്തത് ദുഃഖകരമാണെന്നും പറഞ്ഞ സിസ്റ്റർ ലൂസി, മനുഷ്യാവകാശനിഷേധങ്ങളെ പുറത്തുകൊണ്ടുവരുന്നതിനൊപ്പം ഇപ്പോഴും പീഡനങ്ങൾ ഏറ്റുവാങ്ങി കഴിയുന്ന കന്യാസ്ത്രീകൾക്കും അവരുടെ കുടുംബത്തിനും പ്രതികരിക്കാനുള്ള ഊർജവും ആർജവവും നൽകുന്നതിനാണ് താൻ ആത്മകഥയെഴുതിയതെന്നും. നിഷേധിക്കപ്പെട്ട അവകാശങ്ങൾ വീണ്ടെടുക്കാനും അന്തസോടെ ജീവിക്കുവാനുമുള്ള ബോധവൽക്കരണമാണ് ആത്മകഥയിലൂടെ താൻ ഉദ്ദേശിക്കുന്നതെന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ വ്യക്തമാക്കി.

സിസ്റ്റർ ലൂസി കളപ്പുരയുടെ സഭാ ജീവിതം വിവരിക്കുന്ന പുസ്തകത്തിലെ ഉള്ളടക്കം നേരത്തെ തന്നെ വിവാദമായിരുന്നു. സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികർ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് സിസ്റ്റർ ലൂസി പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് തുറന്നുപറഞ്ഞിരുന്നു.

മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റർ ആരോപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള തുറന്ന് പറച്ചിലുകളാണ് സിസ്റ്ററുടെ ആത്മകഥയെ വിവാദങ്ങളിലേയ്ക്ക് തള്ളിവിട്ടത്. അതുകൊണ്ട് തന്നെ സഭാ ജീവിതത്തിലെ കയ്‌പ്പേറിയ സംഭവങ്ങളെക്കുറിച്ച് വിവരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എഎംഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്നാണ് കോടതി നിർദ്ദേശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP