Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർത്താവിന്റെ മണവാട്ടിയായത് വീട്ടുകാരുടെ നേർച്ചയെ തുടർന്ന്; കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപിക കാരുണ്യ പ്രവർത്തനങ്ങളിലൂടെ നാട്ടുകാർക്കും സുപരിചിത; പോസ്റ്റ്‌മോർട്ടം തലസ്ഥാനത്താക്കിയത് വിവാദങ്ങൾ ഒഴിവാക്കാൻ; ബിഷപ്പിന്റെ പീഡനത്തിന് പിന്നാലെ സർക്കാരിനെ സമ്മർദ്ദത്തിലാക്കി കന്യാസ്ത്രീയുടെ മരണം; കുംബസാര പീഡനത്തിൽ നട്ടംതിരിയുന്ന ഓർത്തഡോക്‌സ് സഭയ്ക്ക് പുലിവാലായി കന്യാസ്ത്രീയുടെ മരണവും; സിസ്റ്റർ സൂസൻ മറ്റൊരു അഭയ ആകുമോ എന്ന ചർച്ചയിൽ കേരളം

കർത്താവിന്റെ മണവാട്ടിയായത് വീട്ടുകാരുടെ നേർച്ചയെ തുടർന്ന്; കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപിക കാരുണ്യ പ്രവർത്തനങ്ങളിലൂടെ നാട്ടുകാർക്കും സുപരിചിത; പോസ്റ്റ്‌മോർട്ടം തലസ്ഥാനത്താക്കിയത് വിവാദങ്ങൾ ഒഴിവാക്കാൻ; ബിഷപ്പിന്റെ പീഡനത്തിന് പിന്നാലെ സർക്കാരിനെ സമ്മർദ്ദത്തിലാക്കി കന്യാസ്ത്രീയുടെ മരണം; കുംബസാര പീഡനത്തിൽ നട്ടംതിരിയുന്ന ഓർത്തഡോക്‌സ് സഭയ്ക്ക് പുലിവാലായി കന്യാസ്ത്രീയുടെ മരണവും; സിസ്റ്റർ സൂസൻ മറ്റൊരു അഭയ ആകുമോ എന്ന ചർച്ചയിൽ കേരളം

ആർ പീയൂഷ്

പത്തനാപുരം: വിരമിക്കാൻ ഒരുമാസം നിലനിൽക്കുമ്പോളാണ് പത്തനാപുരം മൗണ്ട് താബോർ കോൺവെന്റിലെ കന്യാസ്ത്രീ സിസ്റ്റർ സി.ഇ സൂസമ്മ മാത്യു ദുരൂഹ സാഹചര്യത്തിൽ മരിച്ചത്‌.
25 വർഷമായി സ്‌ക്കൂളിലെ ഹൈസ്‌ക്കൂൾ വിഭാഗം കെമിസ്ട്രി അദ്ധ്യാപികയായിരുന്നു. കല്ലട കൊടുവിള വീട്ടിലെ അഞ്ചു മക്കളിൽ ഇളയ പെൺകുട്ടിയായിരുന്നു സൂസൻ. മാതാപിക്കൾ കർത്താവിന്റെ മണവാട്ടിയാക്കാമെന്ന നേർച്ചയെതുടർന്നാണ് മഠത്തിലേക്ക് എത്തിയത്. ഏവർക്കും പ്രിയങ്കരിയായിരുന്നു അവർ. കാരുണ്യ പ്രവർത്തനങ്ങളിലൊക്കെ മുന്നിട്ട് നിന്നിരുന്നതിനാൽ വിശ്വാസികൾക്കും നാട്ടുകാർക്കും ഏറെ സുപരിചിതയായിരുന്നു. സിസ്റ്ററുടെ മരണ വിവരം ഏറെ ഞെട്ടലോടെയാണ് അവർ കേട്ടത്. കോൺവെന്റ് അധികൃതർ പറയുന്നതുപോലെ ആത്മഹത്യ ചെയ്യേണ്ട യാതൊരു കാര്യങ്ങളും അവർക്കില്ലായിരുന്നു. കൊലപാതകം തന്നെയാണെന്നാണ് നാട്ടുകാരും പറയുന്നത്. എന്നാൽ ആത്മഹത്യയാണെന്ന നിഗമനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് മഠം അധികൃതർ.

അതേ സമയം കിണറ്റിൽ നിന്ന് പുറത്തെടുത്ത മൃതദേഹം കൊല്ലം എഡിഎം ശശികുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. തലസ്ഥാനത്തേക്ക് പോസ്റ്റ് മോർട്ടത്തിനായി എത്തിച്ചിട്ടുണ്ട്. സൂസമ്മയുടെ രണ്ടുകൈത്തണ്ടകളും മുറിച്ചനിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനായി ഇരു കൈത്തണ്ടകളും മുറിക്കാനാകുമോ എന്നുള്ള ചോദ്യമാണ് മരണം കൊലപാതകമാണോ എന്ന സംശയത്തിനിടയാക്കുന്നത്.സംഭവം സർ്കകാരിനും വലിയ സമ്മർദ്ദമാണ് നൽകുന്നത്. ജലന്തർ ബിഷപ്പിന്റെ പീഡനത്തിൽ തെളിവുകളുണ്ടായിട്ടും അറസ്റ്റ് ചെയ്യാതെ 75 ദിവസം പിന്നിടുമ്പോൾ പൊതുസമൂഹം സർക്കാരിനെതിരെ തിരിഞ്ഞ് കഴിഞ്ഞു.

ഇപ്പോൾ കന്യാസ്ത്രീയുടെ മരണവും സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നതുകൊലപാതകത്തിലേക്ക് തന്നെയാണ്. അത്‌കൊണ്ട് തന്നെ യഥാർത കാരണം കണ്ടെത്തി പ്രതികളെ പിടികൂടിയില്ലെങ്കിൽ അത് മറ്റൊരു തിരിച്ചടിയായി മാറും. ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയൻ സ്ഥലത്തില്ലാത്തതും അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. മറുവശത്ത് ഓർത്തഡോക്‌സ് സഭയെ സംബന്ധിച്ചിടത്തോളം കുംബസാരപീഡനമുണ്ടാക്കിയ നാണക്കേട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിനിടയിൽ ഇപ്പോൾ കന്യാസ്ത്രീയുടെ മരണവും സഭയ്ക്ക് ഒഴിഞ്ഞ് മാറാനാകാത്ത സാഹചര്യം തന്നെയാണ് ഉണ്ടാക്കുന്നത്. ഇതിൽ നിന്നും കരകയറുക എളുപ്പമാവില്ല.

അതിനിടയിൽ സൂസമ്മ താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറ്റിന്റെ പടികളിലും രക്തക്കറകളുണ്ട്. മുടി മുറിച്ച നിലയിലാണ്. മുടിയുടെ ചില ഭാഗങ്ങൾ ഇവരുടെ മുറിക്കുള്ളിൽ നിന്നും പൊലീസ് കണ്ടെത്തി. ഞായറാഴ്ചയായിട്ടും ഇവരെ സമീപത്തെ പള്ളിയിലോ ചാപ്പലിലോ പ്രഭാത കുർബാനയ്ക്കു കാണാതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്.വലിയ കോംപൗണ്ടിന്റെ പല ഭാഗങ്ങളിലായാണ് സ്‌കൂളും കോൺവെന്റും ചാപ്പലുമൊക്കെ സ്ഥിതി ചെയ്യുന്നത്. അൻപതോളം കന്യാസ്ത്രികളാണു മഠത്തിലുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സൂസമ്മ വിഷാദവതിയായിരുന്നുവെന്നു മഠത്തിലെ അന്തേവാസികൾ പൊലീസിനോടു സൂചിപ്പിച്ചു. ആശുപത്രിയിൽ ചില പരിശോധനകൾക്കു പോയിരുന്നതായും ചില തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നതായും പറയുന്നു.

സിസ്റ്റർ വലിയ രോഗങ്ങൾക്ക് ചികിൽസ തേടിയിരുന്നുവെന്ന് മഠം അധികൃതർ പറഞ്ഞു. രണ്ടാഴ്ചയോളം കുടുംബവീട്ടിൽ താമസിച്ച് ഈയിടെ തിരികെ വന്നതാണ്. പരുമലയിലെയും തൊടുപുഴയിലെയും ആശുപത്രികളിൽ ചികിൽസ തേടിയിരുന്നു. തൈറോയിഡ് സംബന്ധമായ അസുഖം ഉണ്ടായിരുന്നു. അടുത്തിടെയായി വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കളും സഹ കന്യാസ്ത്രീകളും പറഞ്ഞു.കന്യാസ്ത്രീയുടെ മരണത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് കെ.ബി.ഗണേശ്‌കുമാർ എംഎൽഎ. പ്രതികരിച്ചു. പുനലൂർ ഡി.വൈ.എസ്‌പി അനില്ഡ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP