Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തണ്ണിത്തോട് കൊറോണ നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ വീട് ആക്രമിച്ച സിപിഎമ്മുകാർക്കെതിരെ പാർട്ടി നടപടി; ആറ് പ്രവർത്തകരെ സിപിഎം അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു; അക്രമിക്കൾ പ്രതികാരം തീർത്തത് പിതാവിനെ ആക്രമിക്കുമെന്ന് തണ്ണിത്തോട് മാഗസിൻ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നുണ്ടായ ഭീഷണി ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ; അക്രമികളെ സംരക്ഷിക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും പദ്ധതി പൊളിഞ്ഞത് മുഖ്യമന്ത്രിയുടെ നിലപാടിൽ

തണ്ണിത്തോട് കൊറോണ നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ വീട് ആക്രമിച്ച സിപിഎമ്മുകാർക്കെതിരെ പാർട്ടി നടപടി; ആറ് പ്രവർത്തകരെ സിപിഎം അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു; അക്രമിക്കൾ പ്രതികാരം തീർത്തത് പിതാവിനെ ആക്രമിക്കുമെന്ന് തണ്ണിത്തോട് മാഗസിൻ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നുണ്ടായ ഭീഷണി ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ; അക്രമികളെ സംരക്ഷിക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും പദ്ധതി പൊളിഞ്ഞത് മുഖ്യമന്ത്രിയുടെ നിലപാടിൽ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: തണ്ണിത്തോട് കൊറോണ നിരീക്ഷത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ വീടാക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ഗത്യന്തരമില്ലാതെ നടപടി എടുത്ത് സിപിഎം. സംഭവത്തിലുൾപ്പെട്ട ആറ് പേരെ പാർട്ടിയിൽ നിന്ന് സിപിഎം സ്‌പെൻഡ് ചെയ്തു. രാജേഷ്, അശോക്, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ആറ് പ്രവർത്തകരേയും അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്തതെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നേരത്തെ രാജേഷ്, അശോക്, അജേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

കോയമ്പത്തൂരിലെ കൊളജിൽ നിന്നെത്തി കൊറോണ നിരീക്ഷത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. തണ്ണിത്തോട്ടിലെ വീട്ടിൽ വിദ്യാർത്ഥിനി നിരീക്ഷണത്തിലിരിക്കുമ്പോൾ പിതാവ് നാട്ടിലിറങ്ങി നടക്കുന്നതിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിതാവിനെ ആക്രമിക്കുമെന്ന് തണ്ണിത്തോട് മാഗസിൻ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നുണ്ടായ ഭീഷണിയെത്തുടർന്ന് വിദ്യാർത്ഥിനി ചൊവ്വാഴ്ച മുഖ്യമന്ത്രിക്കു പരാതി നൽകി. തുടർന്ന് രാത്രി എട്ടോടെ ബൈക്കുകളിലെത്തിയവർ കുട്ടിയുടെ വീട് ആക്രമിക്കുകയായിരുന്നു. കതക് പൊളിച്ച് അകത്തു കടന്ന ഇവർ ഉപകരണങ്ങൾ തകർക്കുകയും വിദ്യാർത്ഥിനിയുടെ പിതാവിനെ കല്ലെറിയുകയുമായിരുന്നു.

വിദ്യാർത്ഥിനിയുടെ വീട്ടിൽകയറി ആക്രമണം നടത്തിയവർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. നിരീക്ഷണത്തിലായിരുന്ന വിദ്യാർത്ഥിനിയുടെ വീടിന് നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥിനിക്ക് നേരെ മാത്രമല്ല, കുട്ടിക്കും വീട്ടുകാർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ നേരത്തേ പ്രചാരണം നടന്നിരുന്നു. പെൺകുട്ടിയുടെ അച്ഛന് നേർക്ക് വധഭീഷണി വരെ ഉയർത്തുന്ന നിലയുണ്ടായി. ഇതിന് പിന്നാലെ ജീവന് സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിനുള്ള പ്രതികാരം ആയാണ് ആക്രമണം എന്നാണ് ലഭിച്ച വിവരം. ഇത് പോലൊരു രീതി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു,

അക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുകയും ധാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കുകയും വേണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അത് പൊലീസ് ഒരു ഭാഗത്ത് ചെയ്യുമ്പോൾ തന്നെ നാടും നാട്ടുകാരും ഇത്തരത്തിലുള്ള കുൽസിത പ്രവർത്തികൾക്കെതിരെ രംഗത്ത് വരണം. സമൂഹത്തിനെതിരായ പ്രവർത്തനം നടത്തുന്നവർക്കെതിരെ ഒറ്റപ്പെടുത്തണം. ഇതിനെതിരെ നാടിന്റെ ജാഗ്രത ഉണരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിന് പിന്നാലെ വിദ്യാർത്ഥിനിയുടെ തണ്ണിത്തോട്ടിലെ വീട് ആക്രമിച്ച മുഴുവൻ പേരെയും പാർട്ടി ബന്ധം നോക്കാതെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെന്ന് യുവമോർച്ചയും ആവശ്യപ്പെടുകയുണ്ടായി. സംഭവത്തിൽ പിടികൂടിയവരെ സിപിഎം. ഉന്നതരുടെ ഇടപെടലിനെ തുടർന്ന് പൊലീസ് ജാമ്യത്തിൽവിട്ടുവെന്ന ആരോപണവും ഉയര്ന്നിരുന്നു. മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് സംഭവത്തിൽ നടപടി ഉണ്ടായത്.

കോയമ്പത്തൂരിലെ ഒരു കോളേജിലെ വിദ്യാർത്ഥിനിയായ കുട്ടി കഴിഞ്ഞ 17-നാണ് വീട്ടിലെത്തുന്നത്. തണ്ണിത്തോട് പി.എച്ച്.സിയിൽ വിവരമറിയിച്ച് സ്വമേധായ ഗാർഹിക നിരീക്ഷണത്തിലായി. കുട്ടിക്കും വീട്ടുകാർക്കുമെതിരേ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. അച്ഛന് വധഭീഷണിയുമുണ്ടായി. ജീവന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP