Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗരോർജ പ്ലാന്റിന്റെ പണിക്കിടെ കണ്ടെത്തിയത് 36 പെരുമ്പാമ്പിൻ മുട്ടകളുമായി അടയിരുക്കുന്ന പെരുമ്പാമ്പിനെ; മൂന്നാഴ്ചയോളം മുട്ടകൾ വിരിയാനായി സൗകര്യങ്ങളൊരുക്കി; പാമ്പിരിക്കുന്ന ഭാഗത്തെ നിർമ്മാണം താൽക്കാലികമായി നിർത്തി വെച്ചു സഹകരിച്ചു കമ്പനിയും; വനംവകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് കുഞ്ഞുങ്ങളെ കാട്ടിലേക്ക് തുറന്നുവിട്ടു; കാസർകോട്ടു നിന്നും ഒരു കരുതലിന്റെ കഥ

സൗരോർജ പ്ലാന്റിന്റെ പണിക്കിടെ കണ്ടെത്തിയത് 36 പെരുമ്പാമ്പിൻ മുട്ടകളുമായി അടയിരുക്കുന്ന പെരുമ്പാമ്പിനെ; മൂന്നാഴ്ചയോളം മുട്ടകൾ വിരിയാനായി സൗകര്യങ്ങളൊരുക്കി; പാമ്പിരിക്കുന്ന ഭാഗത്തെ നിർമ്മാണം താൽക്കാലികമായി നിർത്തി വെച്ചു സഹകരിച്ചു കമ്പനിയും; വനംവകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് കുഞ്ഞുങ്ങളെ കാട്ടിലേക്ക് തുറന്നുവിട്ടു; കാസർകോട്ടു നിന്നും ഒരു കരുതലിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: കാസർകോട് പൈവളിഗെയിൽ പണി പുരോഗമിക്കുന്ന സൗരോർജ പ്ലാന്റിന്റെ പദ്ധതി പ്രദേശത്തു നിന്നാണ് മൂന്നാഴ്‌ച്ച മുമ്പ് 36 മുട്ടകളുമായി അടയിരിക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്. മൂന്നാഴ്‌ച്ചോളം വനംവകുപ്പ് ഉദ്യോഗസ്ഥർ മുൻകൈയെടുത്തു സൗകര്യങ്ങൾ ഒരുക്കി. ഇതോടെ പരിസ്ഥിതി ദിനത്തിൽ പെരുംപാമ്പിൻ മുട്ടകൾ വിരിഞ്ഞു കാട്ടിലേക്ക് പറഞ്ഞയച്ചു. മൂന്നാഴ്ചയോളം മുട്ടകൾ വിരിയാനായി സൗകര്യങ്ങളൊരുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് കുഞ്ഞുങ്ങളെ കാട്ടിലേക്ക് തുറന്നുവിട്ടു.

ആഴ്ചകൾക്കു മുൻപു സൗരോർജ പദ്ധതിയുടെ നിർമ്മാണത്തിനു കുഴിയെടുക്കുമ്പോഴാണു തൊഴിലാളികൾ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരിക്കുന്നതു കണ്ടത്. മുട്ടകൾ നശിപ്പിക്കാതെ അവ മാറ്റാൻ തീരുമാനിച്ച നിർമ്മാണ ചുമതലയുള്ള ഉദ്യോഗസ്ഥർ വനംവകുപ്പിനെ സമീപിച്ചു. വനപാലകർ അവിടെ പോയി പരിശോധിച്ചപ്പോൾ മുട്ടകൾ ഏതാണ്ടു വിരിയാനുള്ള സമയം ആയതായി കണ്ടെത്തി.

60 മുതൽ 70 വരെ ദിവസം കൊണ്ടാണു വിരിയുന്നത്. 50 ദിവസത്തിൽ അധികം പിന്നിട്ടതിനാൽ മുട്ടകൾ സ്ഥാനം മാറ്റിയാൽ നശിച്ചു പോകാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് അവിടെ തന്നെ നിലനിർത്താൻ ഡിഎഫ്ഒ പി.കെ.അനൂപ് കുമാറും റേഞ്ച് ഓഫിസർ അനിൽ കുമാറും നിർദ്ദേശം നൽകി. ഈ ഭാഗത്തെ നിർമ്മാണം താൽക്കാലികമായി നിർത്തി കമ്പനി ഇതിനോടു സഹകരിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ വനംവകുപ്പ് ജീവനക്കാർ എത്തി നിരീക്ഷിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ പുലർച്ചെയുമായി എല്ലാ മുട്ടകളും വിരിഞ്ഞ് പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തു വന്നു. രാത്രി മുട്ടകൾ വിരിയാൻ തുടങ്ങിയപ്പോൾ മഹീന്ദ്ര വൈൽഡ് ലൈഫ് ഫൗണ്ടേഷൻ ചെയർമാൻ മവീഷ് കുമാറിന്റെ സഹായത്തോടെ പിടികൂടി കാസർകോട് വനംവകുപ്പ് ഓഫിസിലെത്തിക്കുകയും ഇന്നലെ കാട്ടിലേക്ക് തുറന്നു വിടുകയുമായിരുന്നു. മുട്ടകൾ വിരിയാൻ തുടങ്ങിയപ്പോൾ തന്നെ അമ്മ പാമ്പ് മാളം വിട്ടുപോയിരുന്നു. രണ്ടുദിവസം മുമ്പാണ് മുഴുവൻ മുട്ടകളും വിരിഞ്ഞത്. തുടർന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ പാമ്പിൻ കുഞ്ഞുങ്ങളെ കെട്ടിടത്തിൽ നിന്ന് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP