Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിർബന്ധമായും സൂക്ഷിക്കേണ്ട ജീവൻരക്ഷാ മരുന്നുകളിലെന്ന്; രോഗിയുടെ രക്ഷിതാക്കളുടെ അനുമതിപോലും കാത്തുനിൽക്കാതെ ഉപയോഗിക്കാൻ അനുമതിയുള്ളവ; 100 രോഗികളിൽ ആന്റിവെനം പ്രയോഗിച്ചാൽ 10 പേരെങ്കിലും മരിക്കാൻ സാധ്യതയുണ്ടെന്ന സാധ്യത ഡോക്ടർമാരെ പിന്നോട്ട് വലിക്കുന്നു; ഗുരുതരാവസ്ഥയിലുള്ള രോഗി മരിച്ചാൽ ഡോക്ടർ കുത്തിവെച്ച മരുന്ന് മാറിപ്പോയെന്ന് പറഞ്ഞു ഡോക്ടർക്ക് പഴികേൾക്കേണ്ടി വരുന്നതും ഡോക്ടർമാരെ ഭയപ്പെടുത്തുന്നു

നിർബന്ധമായും സൂക്ഷിക്കേണ്ട ജീവൻരക്ഷാ മരുന്നുകളിലെന്ന്; രോഗിയുടെ രക്ഷിതാക്കളുടെ അനുമതിപോലും കാത്തുനിൽക്കാതെ ഉപയോഗിക്കാൻ അനുമതിയുള്ളവ; 100 രോഗികളിൽ ആന്റിവെനം പ്രയോഗിച്ചാൽ 10 പേരെങ്കിലും മരിക്കാൻ സാധ്യതയുണ്ടെന്ന സാധ്യത ഡോക്ടർമാരെ പിന്നോട്ട് വലിക്കുന്നു; ഗുരുതരാവസ്ഥയിലുള്ള രോഗി മരിച്ചാൽ ഡോക്ടർ കുത്തിവെച്ച മരുന്ന് മാറിപ്പോയെന്ന് പറഞ്ഞു ഡോക്ടർക്ക് പഴികേൾക്കേണ്ടി വരുന്നതും ഡോക്ടർമാരെ ഭയപ്പെടുത്തുന്നു

മറുനാടൻ ഡെസ്‌ക്‌

കല്പറ്റ: ക്ലാസ്സ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു. ചികിത്സ ലഭ്യമാക്കാൻ വൈകിയെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ കണ്ടെത്തൽ.ആന്റിവെനം ഉണ്ടായിട്ടും ഡോക്ടർ അതു നൽകാൻ മടികാണിച്ചു തുടങ്ങിയ സ്ഥിരീകരണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഷഹല ഷെറിനെ ആശുപത്രിയിലെത്തിച്ചപ്പോൾ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ആന്റിവെനം സ്റ്റോക്ക് ഇല്ലായിരുന്നുവെന്നാണ് ഡ്യൂട്ടി ഡോക്ടർ ജിസ മാധ്യമങ്ങളോട് പറഞ്ഞത്.വെന്റിലേറ്റർ ഇല്ലാത്തതും പ്രതിസന്ധിയായി. എന്നാൽ ഡോക്ടറുടെ വാദങ്ങളെ പാടെ തള്ളുകയാണ് ജില്ല മെഡിക്കൽ ഓഫീസർ,താലൂക്ക് ആശുപത്രിയിൽ ഈ സമയം ആവശ്യത്തിന് മരുന്ന് സ്റ്റോക്കുണ്ടായിരുന്നു.രക്ഷിതാവ് ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നത് ഡോക്ടറുടെ പിഴവാണ്

പാമ്പുകടിയേറ്റെന്ന് ബോധ്യപ്പെട്ടാൽ ആന്റിവെനം നൽകാൻ കാത്തിരിക്കേണ്ടിയിരുന്നില്ല. കൃത്യസമയത്ത് ആന്റിവെനം നൽകിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാനാകുമായിരുന്നു. സംഭവത്തിൽ ഡിഎംഓ ആശുപത്രിക്ക് ഗുരുതര പിഴവ് സംഭവിച്ചെന്ന് കാണിച്ച് ആരോഗ്യവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ആന്റിവെനം ഉണ്ടായിട്ടും ഡോക്ടർമാർ അതുനൽകാൻ മടിക്കുന്നത്. അല്ലെങ്കിൽ അവർ ഭയപ്പെടുന്നത് എന്തുകൊണ്ട്?

സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആശുപത്രികളിൽ നിർബന്ധമായും സൂക്ഷിക്കേണ്ട ജീവൻരക്ഷാമരുന്നുകളിലൊന്നാണ് ആന്റി സ്‌നേക്ക് വെനം. രോഗിയുടെ രക്ഷിതാക്കളുടെ അനുമതിപോലും കാത്തുനിൽക്കാതെ ഡോക്ടർക്ക് ഉപയോഗിക്കാൻ അനുമതിയുള്ള മരുന്ന്. എന്നാൽ, ഉയർന്ന അപകടസാധ്യതയുള്ളതിനാൽ മരുന്നുപ്രയോഗിക്കാൻ ഡോക്ടർമാർക്ക് മടിയാണ്. പാമ്പുകടിയേറ്റെത്തുന്ന രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർചെയ്ത് തടിയൂരാനാണ് മിക്കപ്പോഴും ഡോക്ടർമാർ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാവുകയാണ്.

മരുന്നുകുത്തിവെക്കുമ്പോഴുള്ള അപകടസാധ്യത മറ്റുമരുന്നുകളെക്കാൾ ആന്റിവെനത്തിന് കൂടുതലാണ്. മരുന്നിന്റെ ഗുണദോഷാനുപാതം 100:10 ആണ്. അതായത് 100 രോഗികളിൽ ആന്റിവെനം പ്രയോഗിച്ചാൽ 10 പേരെങ്കിലും മരിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്ക്.പലപ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗി മരിച്ചാൽ ഡോക്ടർ കുത്തിവെച്ച മരുന്ന് മാറിപ്പോയെന്നാരോപിച്ച് ബന്ധുക്കൾ ഡോക്ടർക്കെതിരേ തിരിയും. ആശുപത്രിക്കുനേരെ അക്രമം നടക്കുന്ന സാഹചര്യമുണ്ടാവും. ഇതെല്ലാമാണ് ഡോക്ടർമാരെ ആന്റിവെനം പ്രയാഗിക്കുന്നതിൽ നിന്ന് പിന്നോട്ട് അടിക്കുന്നത്.

രോഗി ഗുരുതരാവസ്ഥയിലേക്കെത്തിയാൽ മൾട്ടിസ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ആവശ്യമായിവരും. താലൂക്ക് ആശുപത്രികളിൽ ഇതുലഭ്യമാകണമെന്നില്ല. ചില സ്വകാര്യ ആശുപത്രികളിലും പരിചയസമ്പന്നരായ ഡോക്ടർമാർ ഉണ്ടെങ്കിൽമാത്രമേ ആന്റിവെനം നൽകാൻ തയ്യാറാവുന്നുള്ളൂ.

വനപ്രദേശങ്ങളോടുചേർന്ന് സ്‌കൂളുകൾ പ്രവർത്തിക്കുന്ന വയനാട്ടിൽ പാമ്പുകടിയേറ്റെത്തുന്നവരുടെ എണ്ണവും കൂടുതലാണ്. ഈവർഷം 90 പേരാണ് പാമ്പുകടിയേറ്റ് ചികിത്സതേടിയത്. കഴിഞ്ഞവർഷം 136 പേരും. മാനന്തവാടി ജില്ലാ ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ആന്റിവെനം ഉള്ളത്. കല്പറ്റ ജനറൽ ആശുപത്രിയിലും മരുന്നുസൂക്ഷിക്കാറുണ്ട്.

എന്നാൽ, ജില്ലാ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജിലേക്കോ രോഗികളെ റഫർചെയ്യുന്നത് പതിവാണെന്നാണ് ആരോപണം. ഒരേസമയം, ഒന്നിലധികം സ്‌പെഷ്യലിസ്റ്റുകളുടെ സേവനം ലഭിക്കുന്നതിനാൽ മെഡിക്കൽ കോളേജുകളിലെത്തിക്കുന്നത് ഗുണകരമാണ്. എട്ടോളം സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭിക്കും. എന്നാൽ, യാത്രാസമയം രോഗിയുടെ ജീവൻ അപഹരിക്കുമോ എന്ന് ഡോക്ടർ കണക്കാക്കണം.

ബത്തേരി ആശുപത്രിയിൽനിന്ന് ഷഹ്‌ലയെ മെഡിക്കൽ കോളേജിലേക്ക് അയച്ചപ്പോൾ ഇതുപരിഗണിച്ചില്ല. മൂന്നുമണിക്കൂർ യാത്രാസമയം അതിജീവിക്കാൻ സാധിക്കാത്തതരത്തിൽ ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി. വയനാട്ടിൽ മെഡിക്കൽ കോളേജ് അടിയന്തരമായി തുടങ്ങേണ്ടതിന്റെ ആവശ്യകതകൂടിയാണ് ഷഹ്‌ലയുടെ മരണം ഓർമിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP