Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടേയും അമിത് ഷായുടേയും സ്വപ്‌നം വെറുതെയായില്ല; ശിവഗിരി മഠത്തിലേക്ക് വെള്ളാപ്പള്ളിയെ വീണ്ടും ചുവപ്പു പരവതാനിയിൽ സ്വീകരണം; ആർഎസ്എസ് നേതാക്കളുടെ സാന്നിധ്യത്തിൽ സന്ന്യാസിമാരും എസ് എൻ ഡി പി നേതാവുമായി ചർച്ച ഇന്ന്: ബിജെപി ലക്ഷ്യമിടുന്നത് ഈഴവ വോട്ടുകളുടെ സമാഹരണം

മോദിയുടേയും അമിത് ഷായുടേയും സ്വപ്‌നം വെറുതെയായില്ല; ശിവഗിരി മഠത്തിലേക്ക് വെള്ളാപ്പള്ളിയെ വീണ്ടും ചുവപ്പു പരവതാനിയിൽ സ്വീകരണം; ആർഎസ്എസ് നേതാക്കളുടെ സാന്നിധ്യത്തിൽ സന്ന്യാസിമാരും എസ് എൻ ഡി പി നേതാവുമായി ചർച്ച ഇന്ന്: ബിജെപി ലക്ഷ്യമിടുന്നത് ഈഴവ വോട്ടുകളുടെ സമാഹരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനും ശിവഗിരി മഠവും ഇനി യോജിച്ച് പ്രവർത്തിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടേയും ഇടപെടലാണ് ഇതിന് കാരണം. ഈഴവ വോട്ട് ബാങ്ക് രാഷ്ട്രീയം പൂർണ്ണമായും എൻഡിഎയ്ക്ക് അനുകൂലമാക്കാനുള്ള നീക്കമാണ് ഫലം കാണുന്നത്. ഇതോടെ ശിവഗിരി മഠത്തിലേക്ക് വീണ്ടും വെള്ളാപ്പള്ളി എത്തും. ശിവഗിരി സ്വാമിമാരുമായി സഹകരിക്കുകയും ചെയ്യും. അങ്ങനെ നീണ്ട ഇടവേളയ്ക്ക് ശേഷം ശിവഗിരിയും വെള്ളാപ്പള്ളിയും ഒരു മനസോടെ പ്രവർത്തിക്കാൻ അവസരമൊരുങ്ങുകയാണ്. വെള്ളാപ്പള്ളിയും ശിവഗിരി സന്യാസിമാരും ഒരുമിക്കുമ്പോൾ അതിന്റെ രാഷ്ട്രീയ നേട്ടം ബിജെപിക്കാകുമെന്നാണ് അമിത് ഷായുടെ കണക്ക് കൂട്ടൽ.

ശിവഗിരിക്ക് കേന്ദ്ര സർക്കാരിന്റെ സഹായ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾക്ക് സമീപിച്ചപ്പോഴാണ് വെള്ളാപ്പള്ളിയെ കൂടെ സഹകരിപ്പിക്കണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാരും ബിജെപിയും മുന്നോട്ട് വച്ചത്. എൻഡിഎയുടെ ഘടകകക്ഷിയാണ് എസ് എൻ ഡി പി യൂണിയന്റെ ഭാഗമായ ബിഡിജെഎസ്. അതുകൊണ്ടാണ് അതിന്റെ നേതാവായ വെള്ളാപ്പള്ളിക്ക് വേണ്ടി ബിജെപി രംഗത്തിറങ്ങിയത്. ആർക്കും അയിത്തമില്ലെന്ന സന്ദേശമാണ് ശിവഗിരി മഠത്തിലെ സന്ന്യാസിമാർ നൽകിത്. ഇതോടെ പരസ്പര ചർച്ചകൾക്ക് അവസരം ഒരുങ്ങി. ഇതിന്റെ ഭാഗമായി കൊല്ലം ശങ്കേഴ്സ് ആശുപത്രിയിൽ ചികിൽസയ്ക്ക് ഇളവുനൽകുന്ന സുരക്ഷാ ഫാമിലി ഹെൽത്ത് കാർഡിന്റെ ഉദ്ഘാടന ചടങ്ങിൽ ശിവഗിരി മഠം പ്രതിനിധികളുമെത്തി. വെള്ളാപ്പള്ളി ഇന്ന് ശിവഗിരിയിലെത്തും.

ശത്രുക്കളെ നേരിടാം. എന്നാൽ മിത്രങ്ങളിലെ ശത്രുക്കളാണ് ഏറ്റവും അപകടകാരികളെന്ന് എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശത്രുവിന്റെ കഠാരക്കുത്ത്പോലും വേദനിച്ചു എന്ന് വരില്ല. എന്നാൽ കൂടെനിൽക്കുന്നവർ പൂകൊണ്ട് എറിഞ്ഞാൽപ്പോലും നമുക്ക് വേദനിക്കും. ഇരുപതു വർഷമായി എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറിയായി തുടരുന്നു. വീണ്ടും ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഞാൻ ഈ സ്ഥാനത്തുനിന്ന് വേണമെങ്കിൽ പോകാം. പകരം ആരെ ഏൽപ്പിക്കണം എന്നു കൂടി പോകാൻ പറയുന്നവർ പറയണം. ഇതെല്ലാം എങ്ങനെയുണ്ടായി എന്നും മുമ്പ് എന്താണ് ഉണ്ടായിരുന്നത് എന്നും വിമർശകർ വ്യക്തമാക്കണം. ഈ വിമർശകർ സമുദായത്തിന് വേണ്ടി എന്താണ് ചെയ്യുന്നതെന്നും. ജനസംഖ്യയിൽ നമ്മുടെ പകുതിപോലുമില്ലാത്ത സമുദായത്തിന് എൺപതിൽ അധികം സ്ഥാപനങ്ങളുണ്ട്-വെള്ളാപ്പള്ളി പറഞ്ഞു.

ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശിവഗിരി മഠവും പറയുന്നു. എസ് എൻ.ഡി.പി യോഗവും ശിവഗിരി മഠവും യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത് ഗുരുദേവനിശ്ചയം ഒന്ന് തന്നെ. ഇതിന് വേണ്ടി മുൻകൈ എടുത്ത് പ്രവർത്തിച്ചവർക്ക് ഒരായിരം ആശംസകൾ. ജൂലൈ 29 ന് ശിവഗിരിയിൽ വച്ച് എസ്.എൻ.ഡി.പി യോഗത്തിന്റെയും പരിവാർ സംഘടനകളുടെയും സംയുക്ത യോഗം ചേരുന്നുണ്ട്. ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ ആഗോള കൂട്ടായ്മയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് വെള്ളാപ്പള്ളി ശിവഗിരിയിൽ എത്തുന്നത്. ഇതിനിടെയാണ് യോഗം ചേരുന്നത്. അമിത് ഷായുടെ നിർദ്ദേശമാണ് ഇതിലേക്ക് കാര്യങ്ങളെത്തിയത്.

ശിവഗിരി മഠവും എസ്.എൻ.ഡി.പിയും പലപ്പഴും ഭിന്നിച്ച് നിന്നതിനാലു,. ഗുരുദേവൻ രൂപം കൊടുത്ത രണ്ട് പ്രസ്ഥാനത്തെയും ഒരിക്കലും യോജിച്ച് പ്രവർത്തിക്കാൻ രാഷ്ട്രീയക്കാർ അനുവദിച്ചില്ല പലതരത്തിലുള്ള വിവാദങ്ങൾ ഉണ്ടാക്കി ശ്രീനാരായണ പ്രസ്ഥാനങ്ങളെ തട്ടികളിച്ചു. ഇതിനെല്ലാം കൂട്ട് പിടിക്കാൻ ചില സന്യാസിമാരും ഒത്ത് ചേർന്നു. എന്തായാലും ശിവഗിരിയിൽ വന്ന ഭരണമാറ്റവും എസ് എൻ ഡി.പി യോഗം ജനറൽ സെക്രട്ടറിയും ചേർന്ന് എടുത്ത തീരുമാനം അഭിനന്ദനം അർഹിക്കുന്നതാണ്. കാലഘട്ടത്തിന്റെ ആവശ്യമാണ് ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെയെല്ലാം യോജിപ്പെന്ന് വിലയിരുത്തലാണ് പരിവാർ പ്രസ്ഥാനങ്ങൾക്കുള്ളത്.

ശിവഗിരി മഠവും എസ്എൻഡിപി യോഗവും തമ്മിലുള്ള കൂട്ടായ്മ രൂപപ്പെടുത്തുന്നതിനു മുന്നോടിയായി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഉന്നതതല യോഗം ശിവഗിരിയിൽ നടക്കുന്നതെന്ന് വെള്ളാപ്പള്ളിയും പറയുന്നു. ദീർഘകാലത്തിനു ശേഷമാണ് എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗത്തിനു ശിവഗിരി മഠം ആതിഥ്യം വഹിക്കുന്നത്. എസ്എൻഡിപി യോഗം യൂണിയൻ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ബോർഡ് അംഗങ്ങൾ, യൂത്ത് മൂവ്‌മെന്റ് വനിതാ സംഘം സൈബർ സേന ശ്രീനാരായണ വൈദിക സമിതി എന്നീ പോഷകസംഘടനകളുടെ യൂണിയൻതല ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം 29നു രാവിലെ 11നു ശിവഗിരിയിൽ നടക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ഈ യോഗത്തിൽ സംഘപരിവാർ സാന്നിധ്യവും ഉണ്ടാകുമെന്നാണ് സൂചന.

ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് അധ്യക്ഷൻ സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ തുടക്കമാണിതെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മഠത്തിന്റെ ഉപദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി രൂപരേഖയും തയാറാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP