Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ഇനി ഇതും നാക്കുപിഴയെന്ന് പറഞ്ഞ് പൂഞ്ഞാർ എംഎൽഎ തടിതപ്പുമോ? ഇടയ്ക്കിടെ ജാതി അധിക്ഷേപം നടത്തി പുലിവാലു പിടിച്ച പി സി ജോർജിന് ശ്രീനാരായണീയരെ തൊട്ടപ്പോൾ കിട്ടുന്നത് എട്ടിന്റെ പണി; ഈഴവർ ചെറ്റയെങ്കിൽ പിസി ജോർജ് പരമചെറ്റയെന്ന് ഈരാറ്റുപേട്ടയിൽ എംഎൽഎയുടെ വീട്ടിന് മുന്നിലെത്തി മുദ്രാവാക്യം വിളി; മേലിൽ ആവർത്തിച്ചാൽ വീട്ടിന് പുറത്തിറക്കില്ലെന്നും മുന്നറിയിപ്പ്; എംഎൽഎയുടെ ഫോണിൽ തെറിയഭിഷേകം

ഇനി ഇതും നാക്കുപിഴയെന്ന് പറഞ്ഞ് പൂഞ്ഞാർ എംഎൽഎ തടിതപ്പുമോ? ഇടയ്ക്കിടെ ജാതി അധിക്ഷേപം നടത്തി പുലിവാലു പിടിച്ച പി സി ജോർജിന് ശ്രീനാരായണീയരെ തൊട്ടപ്പോൾ കിട്ടുന്നത് എട്ടിന്റെ പണി; ഈഴവർ ചെറ്റയെങ്കിൽ പിസി ജോർജ് പരമചെറ്റയെന്ന് ഈരാറ്റുപേട്ടയിൽ എംഎൽഎയുടെ വീട്ടിന് മുന്നിലെത്തി മുദ്രാവാക്യം വിളി; മേലിൽ ആവർത്തിച്ചാൽ വീട്ടിന് പുറത്തിറക്കില്ലെന്നും മുന്നറിയിപ്പ്; എംഎൽഎയുടെ ഫോണിൽ തെറിയഭിഷേകം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: തനിക്ക് തോന്നുന്നതെല്ലാം വെട്ടിത്തുറന്ന് പറയുന്നതാണ് പൂഞ്ഞാർ എംഎൽഎയായ പിസി ജോർജിന്റെ ഐഡന്റിറ്റി. എന്നാൽ അടുത്തകാലത്ത ജാതീയമായി അധിക്ഷേപിക്കുന്ന പ്രയോഗങ്ങളാണ് പിസി ജോർജിനെ വെട്ടിലാക്കുന്നത്. നാടാർ സമുദായത്തേയും അതിന് പിന്നാലെ ദളിത് സമുദായത്തേയും അപമാനിച്ചുവെന്ന ആക്ഷേപം വരികയും അതെല്ലാം നാക്കുപിഴയെന്ന മട്ടിൽ പറഞ്ഞും ക്ഷമ പറഞ്ഞും എഎൽഎ ഒതുക്കി തീർക്കുകയും ചെയ്‌തെങ്കിലും ഇപ്പോൾ ശ്രീനാരായണീയരെ അപമാനിക്കുന്ന തരത്തിൽ നടത്തിയ തെണ്ടി... ചെറ്റ പ്രയോഗം വലിയ പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്.

എംഎൽഎയുടെ മണ്ഡലത്തിൽ തന്നെ എസ്എൻഡിപി യോഗം പ്രവർത്തകർ പിന്തുണയ്ക്കുന്ന ബിഡിജെഎസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ച വച്ച മണ്ഡലം കൂടിയാണ് പൂഞ്ഞാർ. ഇവിടെ കഴിഞ്ഞ ദിവസം ശ്രീനാരായണീയർക്ക് എതിരെ നടത്തിയ പരാമർശമാണ് എംഎൽഎയ്ക്ക് വിനയായത്. മനസ്സിലെ സാമുദായിക വിരോധം പ്രാദേശിക ചാനലുകളുടെ മൈക്ക് കണ്ടതോടെ വെട്ടിത്തുറന്ന് പറഞ്ഞ് വെട്ടിലായിരിക്കുകയാണ് എംഎൽഎ. ഈ സംഭവത്തിന് പിന്നാലെ എംഎൽഎയുടെ ഫോണിൽ തെറിയഭിഷേകമാണെന്നാണ് വിവരം. 

എംഎൽഎയുടെ മണ്ഡലത്തിൽ തന്നെ എസ്എൻഡിപി യോഗം പ്രവർത്തകർ പിന്തുണയ്ക്കുന്ന ബിഡിജെഎസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ച വച്ച മണ്ഡലം കൂടിയാണ് പൂഞ്ഞാർ. ഇവിടെ കഴിഞ്ഞ ദിവസം ശ്രീനാരായണീയർക്ക് എതിരെ നടത്തിയ പരാമർശമാണ് എംഎൽഎയ്ക്ക് വിനയായത്. മനസ്സിലെ സാമുദായിക വിരോധം പ്രാദേശിക ചാനലുകളുടെ മൈക്ക് കണ്ടതോടെ വെട്ടിത്തുറന്ന് പറഞ്ഞ് വെട്ടിലായിരിക്കുകയാണ് എംഎൽഎ.

നാടാർ സമുദായാംഗങ്ങളേയും ദളിത് വിഭാഗത്തേയും അപമാനിച്ചെന്ന ആക്ഷേപത്തിൽ നിന്ന് കരകയറിയതിന് പിന്നാലെയാണ് എസ്എൻഡിപി യോഗത്തിനെ വേദനിപ്പിച്ച പ്രയോഗം പിസി നടത്തിയത്. കൂട്ടിക്കൽ ഒളയനാട് എസ്എംജി യു സ്‌കൂളിലെ പരിപാടിയിൽ പങ്കെടുക്കാൻ വിളിച്ച സ്‌കൂൾ അധികൃതരോട് പിസി ജോർജ് എംഎൽഎ പരുഷമായും വർഗീയപരമായും സംസാരിച്ചുവെന്നാരോപിച്ച് ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ രംഗത്തെത്തി. യോഗത്തിന്റെ എട്ട് യൂണിയനുകൾ ചേർന്ന് കഴിഞ്ഞ ദിവസം പിസി ജോർജിന്റെ വീട്ടിന് മുന്നിലേക്ക് മാർച്ച് നടത്തി. മേലിൽ ഇത്തരത്തിൽ ശ്രീനാരായണീയരെ അപമാനിച്ചാൽ ശക്തമായി.

ഈ മാസം അഞ്ചിന് സ്‌കൂളിൽ നിശ്ചയിച്ച യോഗവുമായി ബന്ധപ്പെട്ടാണ് വിവാദം ഉണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത്. യോഗത്തിലേക്ക് എംഎൽഎയേയും ക്ഷണിച്ചിരുന്നു. പ്രോഗ്രാം ഓർമ്മിപ്പിക്കുവാൻ 5ന് രാവിലെ ഫോൺ വിളിച്ച സ്‌കൂൾ അധികൃതരോട് കഴിഞ്ഞ വർഷത്തെ സ്‌കൂൾ മാഗസിനിൽ തന്റെ ചിത്രം ഉൾപ്പെടുത്താതെ ഹിന്ദുവായ വിദ്യാഭ്യാസ മന്ത്രി പ്രെഫ. സി രവീന്ദ്രനാഥിന്റെ ഫോട്ടോ ഉൾപ്പെടുത്തിയതിനെ ചൊല്ലി കയർത്തു പിസി ജോർജ്ജ് എന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. കഴിഞ്ഞ തിരഞ്ഞടുപ്പിൽ പിസി ജോർജ്ജിന് ഈ ഭാഗത്തു നിന്നും വേണ്ടത്ര വോട്ടുകൾ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് ഈ മേഖലയെ പിസി ജോർജ്ജ് തഴയുന്നതെന്നും സ്‌കൂൾ അധികൃതർ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഈഴവ സമുദായത്തെ ഒന്നടങ്കം പിസി ജോർജ്ജ് അപമാനിച്ചുവെന്ന ആക്ഷേപം ഉണ്ടായത്.

അതേസമയം, ഈഴവ സമുദായത്തെ അപമാനിച്ചുവെന്ന ആരോപണം പിസി ജോർജ് എംഎൽഎ നിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്നും, ബിജെപി സംഭവത്തെ രാഷ്ട്രീയവൽക്കരിച്ച് വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ആണ് പിസി ജോർജിന്റെ നിലപാട്. സ്‌കൂളിൽ ഇറക്കിയ വാർഷിക പതിപ്പിൽ എംഎ‍ൽഎ. പങ്കെടുക്കുന്ന പരിപാടിയുടെ വിവരങ്ങൾ ഒളയനാട് സ്‌കൂൾ അധികൃതർ മനഃപൂർവ്വം ഒഴിവാക്കിയെന്നാണ് എംഎൽഎയുടെ ആക്ഷേപം. സ്ഥലം എം.എൽഎയായ തന്റെ ഫോട്ടോ ഉൾപ്പെടുത്താനുള്ള മര്യാദയും കാണിച്ചില്ല.

ഈഴവ സമുദായത്തിന് ഇല്ലാത്ത മനപ്രയാസമാണ് ബിജെപിക്ക്. തന്നെ മര്യാദ പഠിപ്പിക്കാൻ ബിജെപി ശ്രമിക്കണ്ട. താൻ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ല. രാഷ്ട്രീയം നോക്കിയാണ് സ്‌കൂളധികൃതർ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചത്. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും പരിപാടിയിൽ നിന്നും ഒഴിവാക്കി. രാഷ്ട്രപിതാവിനെ അപമാനിക്കുന്ന രീതിയിലാണ് സ്‌കൂളിന് പേര് നൽകിയിരിക്കുന്നതെന്നും, ഇതിനെതിരെ പരാതി നൽകുമെന്നും പിസി ജോർജ് എംഎൽഎ പറഞ്ഞു.

ഇത്തരത്തിൽ വിവാദം ശക്തമായതിന് പിന്നാലെയാണ് യോഗം പ്രവർത്തകർ പിസിയുടെ ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. ഇപ്പോൾ വിഷയം ശക്തമായി ഉന്നയിക്കാനാണ് യോഗത്തിന്റെ തീരുമാനം. എല്ലാ ജാതിക്കാരേയും അപമാനിക്കുന്നത് ജോർജിന്റെ സ്ഥിരം സ്വഭാവമാണെന്നും ശ്രീനാരായണീയരോട് ഈ കളി ആവർത്തിച്ചാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ വിടാതെ എംഎൽഎയെ ഉപരോധിക്കുമെന്നും താക്കീത് ചെയ്തായിരുന്നു കഴിഞ്ഞ ദിവസത്തെ മാർച്ച്. പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ പി.സി ജോർജ് ഈഴവ സമുദായത്തെ അധിക്ഷേപിച്ചെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് എട്ട് യൂണിയനുകൾ ചേർന്നാണ് ശക്തി തെളിയിക്കുന്ന പ്രതിഷേധം സംഘടിപ്പിച്ചത്.

ഈഴവ സമുദായം തെണ്ടികളാണെങ്കിൽ പി.സി ജോർജ് പരമതെണ്ടിയാണ് പി.സി ജോർജിനെ കടന്നാക്രമിച്ച് ആയിരുന്നു ഈരാറ്റുപേട്ടയിലെ സമ്മേളനം. യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്തു. ഈ സമരം സൂചന മാത്രമാണെന്നും ഇനിയും ആവർത്തിച്ചാൽ എംഎൽഎ വീട്ടിൽ നിന്നു പുറത്തിറങ്ങാത്ത വിധം സമരം ശക്തമാക്കുമെന്നും യോഗം ഭാരവാഹികൾ പറഞ്ഞു. ശക്തമായ ഭാഷയിൽ തന്നെയായിരുന്നു എംഎൽഎയ്‌ക്കെതിരെ മുന്നറിയിപ്പുമായി യോഗത്തിന്റെ പ്രതിഷേധം.

ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകിടിയേൽ, സെക്രട്ടറി പി.ജീരാജ്, മീനച്ചിൽ യൂണിയൻ കൺവീനർ കെ.എം സന്തോഷ്‌കുമാർ, കൗൺസിലർ സി.എൻ.ബാബു, തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് പി.ഡി.പ്രകാശ്, സെക്രട്ടറി എസ്.ഡി.സുരേഷ്ബാബു, കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് രമണൻ, സെക്രട്ടറി പ്രസാദ്, കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി എം.ശശി, സെക്രട്ടറി ആർ.രാജീവ്, ചങ്ങനാശേരി യൂണിയൻ സെക്രട്ടറി പി.എം.ചന്ദ്രൻ, വൈക്കം യൂണിയൻ പ്രസിഡന്റ് ബിനീഷ്, സെക്രട്ടറി എൻ.പി.സെൻ, എരുമേലി യൂണിയൻ പ്രസിഡന്റ് കെ.ബി.ഷാജി, സെക്രട്ടറി ശ്രീപാദം ശ്രീകുമാർ, വനിതാസംഘം കേന്ദ്ര സമിതി അംഗം ഷൈലജ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP