Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നത് സകല പഠനങ്ങളെയും മറികടന്ന് കൊണ്ട് അതിവേഗത്തിൽ; കൊച്ചിയും മാലിദ്വീപും അടക്കം കടൽ വിഴുങ്ങാനിടയുള്ള നഗരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പുതിയ റിപ്പോർട്ട് പുറത്ത്; കടൽ ഭൂമിയെ വിഴുങ്ങാൻ വരുന്ന നാളുകളുടെ കഥ

അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നത് സകല പഠനങ്ങളെയും മറികടന്ന് കൊണ്ട് അതിവേഗത്തിൽ; കൊച്ചിയും മാലിദ്വീപും അടക്കം കടൽ വിഴുങ്ങാനിടയുള്ള നഗരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പുതിയ റിപ്പോർട്ട് പുറത്ത്; കടൽ ഭൂമിയെ വിഴുങ്ങാൻ വരുന്ന നാളുകളുടെ കഥ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: കേരളത്തിലെ കൊച്ചിയും ഇന്ത്യയിലെയും ലോകത്തിലെയും നിരവധി നഗങ്ങളെ അധികം വൈകാതെ കടലെടുക്കുമെന്ന ഞെട്ടിപ്പിക്കുന്ന പ്രവചനം വീണ്ടും പുറത്ത് വന്നു. അന്റാർട്ടിക്കയിൽ മഞ്ഞുരുകി സമുദ്രജല നിരപ്പുയരുന്നത് നേരത്തെയുള്ള പ്രവചനങ്ങളെയെല്ലാം മറി കടന്ന് കൊണ്ടാണെന്ന് പുതിയ റിപ്പോർട്ടുകളിലൂടെ സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്നാണ് ഇത് സംബന്ധിച്ച ഭയാശങ്കകൾ വീണ്ടും ഉയർന്ന് വന്നിരിക്കുന്നത്.ലോകത്തിൽ മാലിദ്വീപ് അടക്കമുള്ള ഇടങ്ങളെയാണ് കടൽ മുക്കാൻ പോകുന്നത്. പുതിയ റിപ്പോർട്ട് പുറത്ത് വന്നതോടെ ഇത്തരം നഗരങ്ങളിലുള്ളവരുടെ ഉറക്കം കെട്ടിട്ടുമുണ്ട്. കടൽ ഭൂമിയെ വിഴുങ്ങാനെത്തുന്ന വരും നാളുകളുടെ ഞെട്ടിപ്പിക്കുന്ന കഥ കൂടിയാണിത്.

ഇതിന് മുമ്പ് കണക്ക് കൂട്ടിയതിനേക്കാൾ നൂറ് ശതമാനം അധികം വേഗത്തിലാണ് അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾ ഉരുകി സമുദ്രജലനിരുപ്പുയരുന്നതെന്നാണ് പുതിയ ഗവേഷണങ്ങൾ മുന്നറിയിപ്പേകുന്നത്. ഉപരിതലത്തിൽ ഉരുകിയ ജലം മഞ്ഞുപാളികൾ ഉരുകി സമുദ്രത്തിലേക്ക് പ്രവഹിക്കുന്നത് വേഗത്തിലാക്കുന്നുവെന്ന് ഇതാദ്യമായി കണ്ടെത്തിയ പഠനമെന്ന നിലയിലും പുതിയ കണ്ടെത്തൽ ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്.നാച്വർ കമ്മ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പഠനമാണ് ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പേകിയിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡിലെ ഗവേഷകരാണ് പുതിയ പഠനത്തിന് നേതൃത്വം കൊടുത്തിരിക്കുന്നത്.

ഇത് പ്രകാരം വർഷം തോറും 400 മീറ്റർ മഞ്ഞ് പാളികളാണ് ഉരുകി സമുദ്ര ജലനിരപ്പുയരുന്നതിന് വഴിയൊരുക്കുന്നതെന്നും ഈ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.സാറ്റലൈറ്റകളിൽ നിന്നുള്ള ഡാറ്റകളും റീജിയണൽ ക്ലൈമററ്റ് മോഡലിംഗും ഉപയോഗിച്ചാണ് ആശങ്ക നിറഞ്ഞ പുതിയ കണ്ടെത്തൽ ഗവേഷകർ നടത്തിയിരിക്കുന്നത്. ഐസിന്റെ ആന്തരികനശീകരണം വഴിയുള്ള ഗ്രാവിറ്റി കാരണം മഞ്ഞ് പാളികൾ താഴോട്ട് ഒഴുകുന്നുവെന്നും താഴത്തെ ദ്രവാവസ്ഥയിലുള്ള ഉപരിതലജലത്തിന്റെ ലൂബ്രിക്കേഷൻ കാരണം മഞ്ഞ് പാളികൾ മുകളിൽ നിന്നും താഴോട്ട് വീണ് ഉരുകി സമുദ്രത്തിലേക്ക് ഒഴുകി ജലനിരപ്പുയർത്തുന്നുവെന്നുമാണ് പുതിയ കണ്ടെത്തൽ.

താപനില അന്റാർട്ടിക്കയിൽ പരിധിവിട്ടുയരുന്നത് തുടരുന്നതിനാൽ ഉപരിതല ഐസുരുക്കം വേഗത്തിലാകുന്നുവെന്നും ഇതിനെ തുടർന്ന് മഞ്ഞ് പാളികൾ സമുദ്രത്തിലേക്ക് ഒഴുകുന്നതിനെ മുമ്പത്തേതിനേക്കാൾ ത്വരിതപ്പെടുത്തിയിരിക്കുന്നുവെന്നും ശാസ്ത്രജ്ഞന്മാർ എടുത്ത് കാട്ടുന്നു. അന്റാർട്ടിക്കയുടെയും അവിടുത്തെ മഞ്ഞ് പാളികളിലൂടെയും ഭാവിയെക്കുറിച്ച് ആശങ്ക നിറഞ്ഞ പ്രവചനങ്ങളാണ് ഈ പഠനം പുറത്ത് വിട്ടിരിക്കുന്നത്.

1970നും 1990നും ഇടയിൽ അന്റാർട്ടിക്കയിൽ 40 ജിഗാ ടെൺ ഐസ് പാളി ഉരുകി സമുദ്രത്തിലെത്തിയെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ 2009നും 2017നും ഇടയിൽ ഇത് 252 ജിഗാടണ്ണായി വർധിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആഗോളതാപനവും കാലാവസ്ഥാ മാറ്റവും അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനാൽ ഈ മഞ്ഞുരുക്കം വർധിച്ച് സമുദ്രജലം അപകടരമായ തോതിലുയർന്ന് ലോകത്തിലെ വിവിധ നഗരങ്ങൾ വെള്ളത്തിനടയിലാകുമെന്നും ഈ പഠനം മുന്നറിയിപ്പേകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP