Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യതാൽപര്യത്തിനെതിരായി ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ഗൂഢപദ്ധതികളുടെ വേരറുക്കും; ആൾക്കൂട്ട കൊലപാതകങ്ങൾക്കുള്ള ആഹ്വാനങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചാൽ അഴിയെണ്ണും; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര നയം വ്യക്തമാക്കി എ.ജി; നിലപാട് വ്യക്തമാക്കാൻ ട്വിറ്ററിനും വാട്സാപ്പിനും യൂട്യൂബിനും കോടതി നിർദ്ദേശം

രാജ്യതാൽപര്യത്തിനെതിരായി ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ഗൂഢപദ്ധതികളുടെ വേരറുക്കും; ആൾക്കൂട്ട കൊലപാതകങ്ങൾക്കുള്ള ആഹ്വാനങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചാൽ അഴിയെണ്ണും; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര നയം വ്യക്തമാക്കി എ.ജി; നിലപാട് വ്യക്തമാക്കാൻ ട്വിറ്ററിനും വാട്സാപ്പിനും യൂട്യൂബിനും കോടതി നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സോഷ്യൽ മീഡിയയിൽ വരുന്ന വിവരങ്ങളും വാർത്തകളും കാട്ടുതീ പോലെയാണ് പലപ്പോഴും പടർന്ന് പിടിക്കുന്നത്. ഷെയർ ചെയ്യുന്ന വാർത്തകളും വിവരങ്ങളും തെറ്റാണോ ശരിയാണോ എന്ന് പോലും പലപ്പോഴും നാം പരിശോധിക്കാൻ മെനക്കെടാറില്ല. എന്നാൽ ഇനി മുതൽ കണ്ടതും കേട്ടതുമെല്ലാം ഷെയർ ചെയ്യുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കേണ്ടി വരും. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ നിർദ്ദേശം വ്യക്തമാക്കി. തെറ്റായ വാർത്തകൾ പ്രചരിക്കുന്നതും രാജ്യ താൽപര്യത്തിന് വിരുദ്ധമായി ആശയവിനിമയം നടക്കുന്നതും തുടങ്ങിയവ തടുക്കുന്നതിന് ഇത്തരത്തിൽ ഒരു നീക്കം ആവശ്യമായി മാറുന്നു എന്നാണ് എ.ജി കോടതിയെ അറിയിച്ചത്.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ മൂന്ന് ഹൈക്കോടതികളിൽ കേസുകൾ നടക്കുന്നുണ്ട്. ഈ കേസുകൾ ട്രാൻസർ ചെയ്ത് സുപ്രീം കോടതിയിൽ ഒറ്റക്കേസാക്കുന്നത് സംബന്ധിച്ച് ഫേസ്‌ബുക്ക് നൽകിയ പരാതി പരിഗണിക്കവെയാണ് എജി സുപ്രീം കോടതിയിൽ അഭിപ്രായം അറിയിച്ചത്. ഈ വിഷയത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്റർ, ഗൂഗിൾ, യൂട്യൂബ് എന്നിവരോട് ഈ വിഷയത്തിൽ പറയാനുള്ളത് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 13ന് മുൻപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കണം എന്നാണ് കോടതി നിർദ്ദേശം.

ഇത്തരത്തിൽ സോഷ്യൽ മീഡിയ മോണിറ്ററിങ് കൊണ്ട് വരുന്നത് വളരെ നല്ല തീരുമാനവും അതേസമയം പൗരന്റെ വ്യക്തി സ്വാതന്ത്ര്യത്തെ ഒരു പരിധിവരെ ലംഘിക്കുന്നതുമാണ്. അതായത്. ഗുണപരമായ വശങ്ങൾ പരിശോധിച്ചാൽ രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം ഗുണകരമാകുന്നത്. ദാദ്രിയിൽ അഖ്‌ലാഖിനെ വീട്ടിൽ പശുമാംസം സൂക്ഷിച്ചുവെന്ന് പറഞ്ഞ് ഒരു സംഘം വീട്ടിലെത്തി അക്രമിച്ചത് മുതൽ വിവിധ സ്ഥലങ്ങളിലാണ് ആൾക്കൂട്ടകൊലപാതകങ്ങൾ അരങ്ങേറിയത്. അഖ്‌ലാഖിനെ അക്രമിക്കാൻ ഒരു സംഘം എത്തിയത് വാട്‌സാപ്പ് വഴി പ്രചരിച്ച ആഹ്വാനം ഏറ്റെടുത്തായിരുന്നു.

കേരളത്തിൽ മലപ്പുറം ജില്ലയിൽ വാട്‌സാപ്പ് ഹർത്താൽ നടന്ന ചരിത്രവും നമ്മുടെ മുന്നിൽ ഉണ്ട്. കത്വ വിഷയത്തിൽ പെൺകുട്ടിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇത്തരം ഒരു ഹർത്താൽ അരങ്ങേറിയത്. വ്യാപകമായ അക്രമമായിരുന്നു സംഭവത്തിന് പിന്നാലെ അരങ്ങേറിയത്. സമാനമായി തന്നെ ശബരിമല പ്രക്ഷോഭത്തിൽ യുവതി പ്രവേശനം തടയുന്നതിനും സഘപരിവാർ ഗ്രൂപ്പുകളിലെ രഹസ്യ ആഹ്വാനം അനുസരിച്ചാണ് പ്രവർത്തകർ എത്തിയിരുന്നത്. പുൽവാമയിൽ ഭീകരാക്രമം ഉൾപ്പടെ കശ്മീരിൽ നടക്കുന്ന പല വിഘടനവാദ പ്രവർത്തനങ്ങളിലും ആശയവിനിമയം സാമൂഹ്യമാധ്യമങ്ങൾ വഴിയാണ്.

രാജ്യതാൽപര്യത്തിന് എതിരെയുള്ള പ്രവർത്തനങ്ങൾ തടയുന്നതിനാണ് ഇത്തരം ഒരു നീക്കം ഏറ്റവും സഹായകമാകുന്നത്. ഉദാഹരണത്തിന് പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും നടക്കുന്ന ചർച്ചകളും മറ്റും സംശയം തോന്നിയാൽ കൃത്യമായി നിരീക്ഷിക്കാനും അക്രമത്തിനുള്ള സാധ്യതകളെ മുളയിലെ നുള്ളുവാനും കഴിയും. ഇത് ഭീകരവാദ പ്രവർത്തനത്തെ വേരോടെ അറുക്കുന്നതിന് സഹായകമാകും. സമാനമായി തന്നെ വ്യക്തി വിരോധം തീർക്കുന്നതിനും ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കാനായി മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ തടയാനും ഈ നീക്കത്തിലൂടെ സാധിക്കും.

മറുവശത്ത് ചില ദോഷം വശങ്ങളും ഇത്തരമൊരു നീക്കത്തിന് പിന്നിൽ ഉണ്ട്. പൗരനെ നിരീക്ഷിക്കാനും ഒരു പരിധി വരെ അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളിൽ കൈകടത്താനും സർക്കാരിന് കഴിയും. ഉദാഹരണത്തിന് സർക്കാരിനെയോ, മുഖ്യമന്ത്രിയെയോ, പ്രധാനമന്ത്രിയേയോ വിമർശിക്കുകയാണെങ്കിൽ അല്ലെങ്കിൽ അത്തരം കേന്ദ്രങ്ങൾക്ക് എതിരെ ഉണ്ടാകുന്ന വാർത്തകൾ തെളിവ് സഹിതം ആരെങ്കിലും കൈമാറിയാൽ പോലും സർക്കാരിന് അത് തിരിച്ചറിയാനും എതിരഭിപ്രായങ്ങളെ അടിച്ചൊതുക്കാനും കഴിയും. ഇപ്പോൾ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്ന ഈ സോഷ്യൽ മീഡിയ ഓഡിറ്റിങ് അനുകൂല നിലപാട് ആൾക്കൂട്ട കൊലപാതകത്തിനെതിരെ എന്ത് നിലപാട് സ്വീകരിച്ചു എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയായും വ്യാഖ്യാനിക്കാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP