Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ക്ലാസ് കട്ട് ചെയ്ത് സ്വകാര്യ ബസിന്റെ പിൻസീറ്റിലിരുന്ന് സ്വകാര്യം; ബസ് ജീവനക്കാർ കമിതാക്കളുടെ വിവരം അറിയിച്ചത് പിങ്ക് പൊലീസിനെ; വനിതാ പൊലീസ് എത്തി വീട്ടുകാരെ അറിയിച്ച് പ്രശ്നങ്ങൾ എല്ലാം പറഞ്ഞു തീർത്തപ്പോൾ പ്രായപൂർത്തിയാകാത്ത കമിതാക്കളുടെ വീഡിയോ വൈറൽ; എടുത്തതും പ്രചരിപ്പിച്ചതും സ്വകാര്യ ബസ് ജീവനക്കാർ; പുറത്തിറങ്ങാൻ കഴിയാതെ പ്ലസ് ടൂക്കാരായ കമിതാക്കൾ: ഇതല്ലേ സദാചാര പൊലീസിങ്ങ് എന്ന് ചോദിച്ച് സോഷ്യൽ മീഡിയയും

ക്ലാസ് കട്ട് ചെയ്ത് സ്വകാര്യ ബസിന്റെ പിൻസീറ്റിലിരുന്ന് സ്വകാര്യം; ബസ് ജീവനക്കാർ കമിതാക്കളുടെ വിവരം അറിയിച്ചത് പിങ്ക് പൊലീസിനെ; വനിതാ പൊലീസ് എത്തി വീട്ടുകാരെ അറിയിച്ച് പ്രശ്നങ്ങൾ എല്ലാം പറഞ്ഞു തീർത്തപ്പോൾ പ്രായപൂർത്തിയാകാത്ത കമിതാക്കളുടെ വീഡിയോ വൈറൽ; എടുത്തതും പ്രചരിപ്പിച്ചതും സ്വകാര്യ ബസ് ജീവനക്കാർ; പുറത്തിറങ്ങാൻ കഴിയാതെ പ്ലസ് ടൂക്കാരായ കമിതാക്കൾ: ഇതല്ലേ സദാചാര പൊലീസിങ്ങ് എന്ന് ചോദിച്ച് സോഷ്യൽ മീഡിയയും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പ്ലസ്ടുവിന് ഒന്നിച്ച് പഠിക്കുന്ന പെൺകുട്ടിയും ആൺകുട്ടിയും കിന്നാരം പറയാൻ സ്ഥലം കണ്ടെത്തിയത് സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസിന്റെ ഏറ്റവും പിന്നിലെ സീറ്റ്. സ്വകാര്യ ബസിന്റെ പിൻസീറ്റിലിരുന്ന പതിവായി സ്വകാര്യം പറയുന്ന കൗമാര കമിതാക്കളെ ആദ്യമൊക്കെ ജീവനക്കാർ കണ്ടില്ലെന്ന് നടിച്ചു. നിർത്താൻ ഭാവമില്ലെന്ന് വന്നപ്പോൾ പിങ്ക് പൊലീസിനെ വിളിച്ചു വരുത്തി.

പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ കാറിനുള്ളിൽ എസി ഇട്ട് കിടന്ന് ഉറങ്ങുന്ന പിങ്ക് പൊലീസിലെ വനിതകൾ ഓടിയെത്തി. കമിതാക്കളെ ചോദ്യം ചെയ്തു. ഇനിയാണ് ഗൗരവകരമായ സംഗതികൾ അരങ്ങേറിയത്. ബസ് ജീവനക്കാർ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. കുട്ടികളുടെ പേര്, മാതാപിതാക്കളുടെ പേര്, മൊബൈൽ നമ്പർ തുടങ്ങി വ്യക്തമായ ദൃശ്യങ്ങളും സംഭാഷണങ്ങളും മൊബൈലിൽ പതിഞ്ഞു. രക്ഷിതാക്കളെയും സ്‌കൂൾ അധികൃതരെയും വിളിച്ചു വരുത്തി കുട്ടികളെ അവർക്കൊപ്പം വിടുകയും താക്കീത് നൽകുകയയും ചെയ്തു.

പത്തനംതിട്ട നഗരമധ്യത്തിലെ സ്‌കൂളിൽ പഠിക്കുന്നവരാണ് ഇരുവരും. വീഡിയോ ഷൂട്ട് ചെയ്ത ബസ് ജീവനക്കാർ ആകട്ടെ ആദ്യമൊക്കെ അത് കൈവശം വച്ചിരുന്നു. പിന്നീട്, ഇത് പുറത്തു വിട്ടു. ഇപ്പോഴിത് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ഓടുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ സംബന്ധിച്ചതും അവർക്ക് ദോഷം വരുന്നതുമായ വിവരങ്ങൾ പുറത്തു വിടരുതെന്നാണ് പോക്സോ നിയമത്തിൽ പറയുന്നത്. നിയമപ്രകാരം ദൃശ്യങ്ങൾ പുറത്തു വിട്ടവർക്കും പ്രചരിപ്പിച്ചവർക്കുമെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കുകയും ചെയ്യാം.

വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയിലായിരിക്കുകയാണ് കുട്ടികൾ. ബസിന്റെ പിന്നിലെ സീറ്റിൽ ആണെങ്കിലും എല്ലാവർക്കും കാണാവുന്ന വിധത്തിലാണ് ഇവർ ഇരുന്ന് കിന്നാരം പറഞ്ഞിരുന്നത്. അത് വലിയ കുറ്റമായി കണ്ട പൊലീസും ബസ് ജീവനക്കാരും സദാചാര പൊലീസിങ് നടത്തുകയായിരുന്നുവെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP