Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിജെപി റാലിക്കായി കസേര നിരത്തുമ്പോഴേ കടകൾ അടയ്ക്കണമെന്നും വാഹനങ്ങൾ ഓട്ടം നിർത്തി വയ്ക്കണമെന്നും റോഡിൽ ഇറങ്ങരുതെന്നും വാട്‌സാപ്പിലൂടെ പ്രചാരണം; പ്രകോപനപരമായ പ്രചാരണം കലാപം ലക്ഷ്യമിട്ടോ? പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള ജനജാഗണ സമിതിയുടെ പരിപാടിയെ താറടിച്ച് കാട്ടിയവർക്കെതിരെ കേസെടുത്ത് താമരശ്ശേരി പൊലീസ്

ബിജെപി റാലിക്കായി കസേര നിരത്തുമ്പോഴേ കടകൾ അടയ്ക്കണമെന്നും വാഹനങ്ങൾ ഓട്ടം നിർത്തി വയ്ക്കണമെന്നും റോഡിൽ ഇറങ്ങരുതെന്നും വാട്‌സാപ്പിലൂടെ പ്രചാരണം; പ്രകോപനപരമായ പ്രചാരണം കലാപം ലക്ഷ്യമിട്ടോ? പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള ജനജാഗണ സമിതിയുടെ പരിപാടിയെ താറടിച്ച് കാട്ടിയവർക്കെതിരെ കേസെടുത്ത് താമരശ്ശേരി പൊലീസ്

കെ വി നിരഞ്ജൻ

 കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തിയ പരിപാടിക്കിടെ കടകളടച്ച സംഭവം ഉണ്ടായത് കോഴിക്കോട് കുറ്റ്യാടിയിലും നരിക്കുനിയിലുമായിരുന്നു. പിന്നീട് ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും കടയടപ്പ് തുടർന്നു. പരിപാടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന പ്രചരണത്തെ തുടർന്നാണ് ആളുകൾ കടയടക്കാൻ തുടങ്ങിയത്. ഇത്തരം സംഭവങ്ങൾ വ്യാപകമായതോടെ അടച്ച കടകളെ ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്ത് വന്നു. നന്മണ്ടയിൽ ഉൾപ്പെടെ സംഘപരിവാർ അനുകൂലികൾ തന്നെ പുതിയ കടകൾ ആരംഭിക്കുക വരെ ചെയ്തു.

ഇപ്പോഴിതാ ബിജെപി പരിപാടിക്കെതിരെ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്ത് പൊലീസും. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നേതൃത്വം നൽകുന്ന ജനജാഗരണ സമിതി സംഘടിപ്പിക്കുന്ന ജനജാഗരണ സദസ്സിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെയാ താമരശ്ശേരി പൊലീസ് കേസെടുത്തത്. വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തിയതിനാണ് പൊലീസ് കലാപം ലക്ഷ്യമിട്ട് പ്രകോപനപരമായ പ്രചാരണം നടത്തിയെന്ന വകുപ്പ് ചേർത്ത് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.

വ്യാഴാഴ്ച വൈകീട്ട് നാലു മണിക്കാണ് താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റ് പരിസരത്ത് നിന്ന് സ്വാഭിമാന റാലി സംഘടിപ്പിക്കുന്നത്. വർഗീയ ഫാസിസ്റ്റുകൾ പരിപാടി സംഘടിപ്പിക്കുന്നത് പ്രമാണിച്ച് വൈകീട്ട് മൂന്നു മണി മുതൽ രാത്രി എട്ടു മണിവരെ കടകൾ അടച്ചിടണമെന്നും പൊതുജനങ്ങൾ റോഡിലിറങ്ങാതെയും മോട്ടോർ വാഹന തൊഴിലാളികൾ വാഹനങ്ങളുടെ ഓട്ടം നിർത്തിവെച്ചും പ്രതിഷേധിക്കണമെന്നും ആഹ്വാനം ചെയ്താണ് വാട്‌സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്നത്.ഈ സംഭവത്തിലാണ് താമരശ്ശേരി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP