Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി കാത്തിരിപ്പ് ലോക് ഡൗൺ ഒന്ന് അവസാനിക്കാൻ; ലഖ്‌നൗവിൽ നിന്ന് അഞ്ജനയുടെ വരവും പ്രതീക്ഷിച്ച് ശ്രീജിത്തും; ന്യൂജെൻ കാലത്ത് കല്യാണം മാറ്റിവയ്ക്കുന്നതിൽ വിശ്വസിക്കാത്ത വരനും വധുവും ഞായറാഴ്ച ഓൺലൈനിൽ താലികെട്ട് നടത്തിയതോടെ പുതിയ ജീവിതത്തിന് തുടക്കം; താലിമാല വീഡിയോയിൽ ഉള്ള വധുവിനെ വരൻ അണിയിച്ച വിവാഹം കണ്ട് ആശീർവാദം നൽകി സോഷ്യൽ മീഡിയയും

ഇനി കാത്തിരിപ്പ് ലോക് ഡൗൺ ഒന്ന് അവസാനിക്കാൻ; ലഖ്‌നൗവിൽ നിന്ന് അഞ്ജനയുടെ വരവും പ്രതീക്ഷിച്ച് ശ്രീജിത്തും; ന്യൂജെൻ കാലത്ത് കല്യാണം മാറ്റിവയ്ക്കുന്നതിൽ വിശ്വസിക്കാത്ത വരനും വധുവും ഞായറാഴ്ച ഓൺലൈനിൽ താലികെട്ട് നടത്തിയതോടെ പുതിയ ജീവിതത്തിന് തുടക്കം; താലിമാല വീഡിയോയിൽ ഉള്ള വധുവിനെ വരൻ അണിയിച്ച വിവാഹം കണ്ട് ആശീർവാദം നൽകി സോഷ്യൽ മീഡിയയും

എസ്.രാജീവ്‌

മാവേലിക്കര : വധു ലഖ്‌നോവിൽ. വരൻ ഹരിപ്പാട് പള്ളിപ്പാട്ടെ വധുവിന്റെ വീട്ടിൽ. ലോക്ക് ഡൗൺ വിലങ്ങുതടിയായതോടെ താലി കെട്ട് നടന്നത് വീഡിയോ കോളിലൂടെ. പള്ളിപ്പാട് ഞായറാഴ്ച നടന്ന ഓൺലൈൻ താലി കെട്ടിന് കെയ്യടിച്ച് സോഷ്യൽ മീഡിയയും. പള്ളിപ്പാട് കൊട്ടന്താറ്റ് വീട്ടിൽ പങ്കജാക്ഷൻ ആചാരിയുടെ മകളും ഉത്തർപ്രദേശിലെ ലഖ്‌നോവിൽ സോഫ്റ്റ് വെയർ എഞ്ചിനീയറുമായ അഞ്ജനയും ചങ്ങനാശേരി പുഴവാത് കാർത്തികയിൽ നടേശൻ ആചാരിയുടെ മകനും ബാങ്ക് ഉദ്യോഗസ്ഥനുമായ ശ്രീജിത്തുമാണ് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഞായറാഴ്ച ഉച്ചയ്ക്ക് 12..25 നും 12.45 നും മധ്യെയുള്ള ശുഭ മുഹൂർത്തത്തിൽ ഓൺലൈനിലൂടെ വിവാഹിതരായത്. 2019 നവംബർ ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അഞ്ജനയ്ക്ക് നാട്ടിലെത്താനാകില്ലെന്ന കാര്യം ഉറപ്പായി. ഇതോടെ വിവാഹം മാറ്റി വെയ്ക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീടാണ് പുതിയ കാല സാങ്കേതിക വിദ്യ ഉപയോഗിച്ച് താലി കെട്ട് ഓൺ ലൈനിലൂടെ ആക്കാമെന്ന ധാരണയിൽ ഇരുവീട്ടുകാരും എത്തിയത്. മുഹൂർത്ത സമയത്തിന് അര മണിക്കൂർ മുമ്പായി വധൂ ഗ്രഹത്തിലെത്തിയ വരനെയും കൂട്ടരെയും വ

വധുവിന്റെ ബന്ധുക്കൾ ചേർന്ന് ആചാരപൂർവ്വം സ്വീകരിച്ചു. പിന്നീടായിരുന്നു ചടങ്ങുകൾ. ലഖ്‌നോവിലെ താമസ സ്ഥലത്ത് കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി നിന്ന വധു അഞ്ജന വീഡിയോ കോളിൽ വന്നു.

വരന്റെ പിതാവ് എടുത്തു നൽകിയ താലി മാല വീഡിയോയിലുള്ള വധുവിനെ അണിയിച്ചു. ഇതേ സമയം സുഹൃത്തായ യുവതിയുടെ സഹായത്തോടെ അഞ്ജന ലഖ്‌നോവിലെ വീട്ടിൽ താലിമാല സ്വയം കഴുത്തിലണിഞ്ഞു. തുടർന്ന് പള്ളിപ്പാട് 120-ാം നമ്പർ വിശ്വകർമ്മ സഭ ഭാരവാഹികളായ രാജനും രാധാകൃഷ്‌നനും ചേർന്ന് വിവാഹ ഉടമ്പടി പത്രത്തിൽ വരനായ ശ്രീജിത്തിനെക്കൊണ്ട് ഒപ്പ് വെപ്പിച്ചു. വധുവിന് വേണ്ടി പിതാവ് പങ്കജാക്ഷനും ഒപ്പുവെച്ചു. തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും കഴിച്ചാണ് വരനും ബന്ധുക്കളും അടങ്ങുന്ന അഞ്ചംഗ സംഘം യാത്രയായത്. ലോക്ക് ഡൗൺ പിൻവലിക്കുന്ന ദിവസം തന്നെ വധുവായ അഞ്ജന ലഖ്‌നോവിൽ നിന്നും നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP