Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയമായ എതിർപ്പുകൾ നിലനിൽക്കുമ്പോഴും താങ്കൾ കാണിക്കുന്ന ഈ വകതിരിവ് ഉണ്ടല്ലോ.. അതിനൊരു റെഡ് സല്യൂട്ട്..! ആദ്യമായി ഒരു കോൺഗ്രസ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് ലൈക്കടിക്കുന്നു..! കേരളം പ്രളയദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും രാഷ്ട്രീയ മുതലെടുപ്പിന് നിൽക്കാതെ മുഖ്യമന്ത്രിയോട് തോൾ ചേർന്നു പ്രവർത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് സൈബർ ലോകത്ത് അഭിനന്ദന പ്രവാഹം; പ്രതിപക്ഷ നേതാവിന്റെ പുതുരാഷ്ട്രീയത്തിന് അഭിവാദ്യങ്ങളുമായി ആയിരങ്ങൾ

രാഷ്ട്രീയമായ എതിർപ്പുകൾ നിലനിൽക്കുമ്പോഴും താങ്കൾ കാണിക്കുന്ന ഈ വകതിരിവ് ഉണ്ടല്ലോ.. അതിനൊരു റെഡ് സല്യൂട്ട്..! ആദ്യമായി ഒരു കോൺഗ്രസ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് ലൈക്കടിക്കുന്നു..! കേരളം പ്രളയദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും രാഷ്ട്രീയ മുതലെടുപ്പിന് നിൽക്കാതെ മുഖ്യമന്ത്രിയോട് തോൾ ചേർന്നു പ്രവർത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് സൈബർ ലോകത്ത് അഭിനന്ദന പ്രവാഹം; പ്രതിപക്ഷ നേതാവിന്റെ പുതുരാഷ്ട്രീയത്തിന് അഭിവാദ്യങ്ങളുമായി ആയിരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സൈബർ ലോകത്തിന്റെ വിമർശനങ്ങൾ ഏറെ കേട്ട നേതാവാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ, രണ്ട് ദിവസമായി ചെന്നിത്തലയോട് സൈബർ ലോകത്തിനും മലയാളികൾക്കും അൽപ്പം ഇഷ്ടം കൂടിയിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, മുതലെടുപ്പ് രാഷ്ട്രീയം കണ്ടുവളർന്ന മലയാളികൾക്ക് മുമ്പിൽ മാന്യമായ രാഷ്ട്രീയ നിലപാടു സ്വീകരിച്ചു കൊണ്ടാണ് രമേശ് ചെന്നിത്തല കേരളത്തിന്റെ കൈയടി നേടുന്നത്. പ്രതിപക്ഷത്തിന്റെ ചുമതല ഭരിക്കുന്നവരെ കുറിച്ച് കുറ്റപ്പെടുത്തൽ നടത്തുകയാണെന്ന പതിവു ശൈലി മാറ്റി ദുരന്തമുഖത്ത് ഭരണകക്ഷി നേതാക്കളുമായി കൈകോർത്തുകൊണ്ടാണ് ചെന്നിത്തല പുതിയ പ്രതിപക്ഷ മാതൃക തീർത്തത്.

കേരളത്തിൽ അങ്ങോളമിങ്ങോളം ജനങ്ങൾ പ്രളയക്കെടുതി അനുഭവിക്കുമ്പോൾ അത് മനസിലാക്കാൻ മുഖ്യമന്ത്രി ഹെലികോപ്ടറിൽ വിവിധ ജില്ലകൾ സന്ദർശിച്ചപ്പോൾ ഒപ്പം പ്രതിപക്ഷ നേതാവും പോയി. ഇതോടെ അണകളിൽ ചിലർ അതു ശരിയാണോ എന്ന സന്ദേശം പ്രകടിപ്പിച്ചു. എന്നാൽ, ചെന്നിത്തല ചെയ്തതാണ് ശരിയെന്ന് പൊതുസമൂഹം വിലയിരുത്തി. അദ്ദേഹത്തിന്റെ മര്യാദക്ക് കേരളം ഒന്നടങ്കം കൈയടിച്ചു. മുഖ്യമന്ത്രിക്കൊപ്പം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് രാഷ്ട്രീയ വൈരം മറന്ന് കേരളത്തിലെ ഭരണക്കാരും പ്രതിപക്ഷവും നിങ്ങൾക്ക് ഒപ്പമുണ്ട് എന്ന മഹത്തായ സന്ദേശം നൽകി. ആ സന്ദേശം നൽകാൻ ഇടയാക്കിയ രാഷ്ട്രീയ മാന്യതയ്ക്കാണ് കേരള സമൂഹം പൂച്ചെണ്ടുകൾ നൽകിയത്്.

മുൻകാലങ്ങളിൽ പ്രതിപക്ഷം സർക്കാറിനെ കുറ്റപ്പെടുത്തി മുതലെടുക്കാൻ ശ്രമിക്കുന്നിടത്താണ് ചെന്നിത്തല എന്ന രാഷ്ട്രീയ നേതാവ് വ്യത്യസ്തനായത്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഹെലികോപ്ടർ യാത്ര നടത്തുക മാത്രമായിരുന്നില്ല ചെയ്തത്. പ്രളയബാധിത മേഖലയിൽ തന്റെ രാഷ്ട്രീയപാർട്ടിക്കാർക്കൊപ്പം നേരിൽ സന്ദർശിച്ചിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഇത് കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ നയത്തെ ഒരിക്കൽ കൂടി അദ്ദേഹം പിന്തുണച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന കാര്യത്തിലായിരുന്നു അത്.

ഒരു ലക്ഷത്തോളം വരുന്ന തന്റെ ഒരുമാസത്തെ ശമ്പളമാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകരുത് എന്ന സോഷ്യൽ മീഡിയ കാമ്പയിൻ നിങ്ങൾ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. മഹാദുരന്തത്തിൽ നിന്നും കരകയറാൻ നിങ്ങൾ ഓരോരുത്തരുടെയും ഒരു കൈ സഹായം കേരളത്തിന് ആവശ്യമുണ്ടെന്ന് ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചു. ഈ ഫേസ്‌ബുക്ക് പോസ്റ്റ് രാഷ്ട്രീയം മറന്ന് എല്ലാവരും ഏറ്റെടുക്കുകയാണ് ചെയ്തത്.

ധീരമായ നിലപാട് പുതു രാഷ്ട്രീയ നിലപാട് സ്വീകരിച്ച ചെന്നിത്തലയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള കമന്റുകളാണ് ഫേസ്‌ബുക്ക് നിറയെ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായി. ആയിരക്കണക്കിന് ആളുകളാണ് ചെന്നിത്തലയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തുവന്നത്. സിപിഎം സൈബർ സഖാക്കളും ചെന്നിത്തലയുടെ വകതിരിവോടെയുള്ള പ്രതിപക്ഷ രാഷ്ട്രീയപ്രവർത്തനത്തില് സല്യൂട്ട് നൽകി. ആദ്യമായി ഒരു കോൺഗ്രസ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് ലൈക്കടിക്കുന്നു എന്നുപറഞ്ഞ് ലൈക്കടിച്ചവർ നിരവധിയാണ്.

രാഷ്ട്രീയമായി അങ്ങയോട് എതിർപ്പുണ്ട്.. പക്ഷെ ഒരു ദുരന്ത സമയത്തു ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താങ്കൾ കാണിക്കുന്ന ഉത്തരവാദിത്വം പക്വത ഒക്കെ മറ്റു രാഷ്ട്രീയക്കാർക്ക് പ്രചോദനം ആണ്. എന്നു പറഞ്ഞ് നിരവധി പേർ മകന്റടിച്ചു. ഇതോടൊപ്പം കേരളത്തിന്റെ രാഷ്ട്രീയ ഔന്നിത്യത്തെ പ്രശംസിക്കുന്നവരും നിരവധിയാണ്. ഒരു ദുരന്തം ഉണ്ടായപ്പോൾ രാഷ്ട്രീയം നോക്കാതെ ജനങ്ങളെ സഹായിക്കാൻ എത്തുന്ന നേതാക്കൾ കേരളത്തിൽ അല്ലാതെ മറ്റെവിടെ കാണും എന്ന് ചോദിക്കുന്നവർ നിരവധിയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP