Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിമന്യുവിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കാൻ ചെന്ന സുരേഷ്‌ഗോപിയെ വിമർശിച്ച വി ശിവൻകുട്ടിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല; ഇതെന്ത് രാഷ്ട്രീയ നാടകമാണ് ഹേ... എന്ന് ചോദിച്ച് ഇട്ട പോസ്റ്റിനൊപ്പം നടൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു എന്ന് പറഞ്ഞ് മുൻ എംഎൽഎ നൽകിയ ചിത്രം വട്ടവടയിൽ നിന്ന് എടുത്തത്; ശിവൻകുട്ടിയുടെ മണ്ടത്തരം ചർച്ചയാക്കി പിണറായിക്കും ചിന്ത ജെറോമിനും വരെ വിമർശനം ചൊരിഞ്ഞ് കമന്റുകൾ

അഭിമന്യുവിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കാൻ ചെന്ന സുരേഷ്‌ഗോപിയെ വിമർശിച്ച വി ശിവൻകുട്ടിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല; ഇതെന്ത് രാഷ്ട്രീയ നാടകമാണ് ഹേ... എന്ന് ചോദിച്ച് ഇട്ട പോസ്റ്റിനൊപ്പം നടൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു എന്ന് പറഞ്ഞ് മുൻ എംഎൽഎ നൽകിയ ചിത്രം വട്ടവടയിൽ നിന്ന് എടുത്തത്; ശിവൻകുട്ടിയുടെ മണ്ടത്തരം ചർച്ചയാക്കി പിണറായിക്കും ചിന്ത ജെറോമിനും വരെ വിമർശനം ചൊരിഞ്ഞ് കമന്റുകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ എൻഡിഎഫ് പ്രവർത്തകർ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ വട്ടവടയിലെ വീട് സന്ദർശിക്കാനെത്തിയ സുരേഷ്ഗോപി എംപി അവിടെവച്ച് ചിരിച്ചുകൊണ്ട് സെൽഫിയെടുത്തു എന്ന് ആരോപിച്ച് വിമർശനങ്ങളുമായി എത്തിയ സിപിഎം നേതാവ് വി ശിവൻകുട്ടിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല.

വട്ടവടയിലെത്തിയ താരത്തെ കണ്ട് ജനങ്ങൾ ചുറ്റും കൂടുകയും സുരേഷ് ഗോപി അവർക്കൊപ്പം നിന്ന് സെൽഫി പകർത്തിയെന്നും ഇതെന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഹേ... എന്നും ചോദിച്ചാണ് ശിവൻകുട്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

ഇതോടെ സിപിഎം അനുകൂലികളായ സൈബർ പോരാളികളും സുരേഷ്‌ഗോപിക്ക് എതിരെ ഇത്തരമൊരു സെൽഫിയെടുത്തതിൽ വിമർശനവുമായി രംഗത്തെത്തി. എന്നാൽ സത്യത്തിൽ ബിജെപിയുടെ രാജ്യസഭാ എംപിയായ സുരേഷ് ഗോപി കൊല്ലപ്പെട്ട അഭിമന്യുവിന്റെ വീടിന് നാലര കിലോമീറ്റർ അകലെയുള്ള വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് സുരേഷ് ഗോപി എത്തിയപ്പോൾ എടുത്ത ചിത്രമാണ് അഭിമന്യുവിന്റെ വീട്ടിൽ അനുശോചനം അറിയിക്കാനും കുടുംബത്തെ ആശ്വസിപ്പിക്കാനും എത്തിയ സുരേഷ് ഗോപി അവിടെ ചിരിച്ചുകൊണ്ട് എത്തിയെന്ന മട്ടിൽ ശിവൻകുട്ടി സോഷ്യൽ മീഡിയയിൽ നൽകിയതെന്ന് ബിജെപി അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിൽ ഒരു മണ്ടത്തരം എഴുന്നള്ളിച്ച ശിവൻകുട്ടിയെ നിലംതൊടീക്കാതെ വിമർശിച്ചാണ് ബിജെപി പ്രവർത്തകരുടെ പോസ്റ്റുകൾ. സുരേഷ് ഗോപിയുടെ പ്രകടനം നിന്ദ്യമായെന്ന് ശിവൻകുട്ടി വിമർശിച്ചതോടെ നിയമസഭയിൽ മാണിയെ ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ ശിവൻകുട്ടി കാണിച്ച പോക്രിത്തരം ഓർക്കുന്നത് നന്നെന്ന വിമർശനമുൾപ്പെടെ പലരും ഉന്നയിക്കുന്നു.

ഇതോടൊപ്പം ചിരിച്ചുകൊണ്ട് കെവിന്റെ വീട്ടിലെത്തി നീനുവിനെ ആശ്വസിപ്പിക്കുന്ന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ചിത്രവും ഇങ്ങനെയൊരു വിഷയം കേരളത്തിൽ ഉണ്ടായപ്പോൾ അമേരിക്കൻ സന്ദർശനത്തിന് പോയ പിണറായിയുടെ കാര്യവും ഉൾപ്പെടെ ഉന്നയിച്ചാണ് വിമർശനം. ഇതോടൊപ്പം വെമ്പായത്ത് ഉൾപ്പെടെ പലയിടത്തും എസ്ഡിപിഐയുമായി അധികാരം പങ്കിടുന്നതാണ് സിപിഎമ്മിന്റെ തനിനിറം എന്ന് വിമർശിച്ചും കമന്റുകൾ നിറയുകയാണ്.

ഇതോടെ സിപിഎമ്മും ശിവൻകുട്ടിയും വലിയ പ്രതിരോധത്തിലായിരിക്കുകയാണ്. സുരേഷ് ഗോപിയുടെ സന്ദർശനത്തെ വിമർശിച്ചത് തെറ്റായെ ഫോട്ടോ കാണിച്ചാണെന്നതാണ് ഉയരുന്ന ആരോപണം.

ശിവൻകുട്ടിയെ വിമർശിക്കുന്ന കമന്റുകളിൽ ചിലത് ചുവടെ:

 

വിമർശനം നേരിട്ട ശിവൻകുട്ടിയുടെ പോസ്റ്റ്

ഇതെന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഹേ. ഒരു നാടാകെ മുസ്ലിം വർഗ്ഗീയവാദികൾ കൊന്നെറിഞ്ഞ അഭിമന്യുവിനെ ഓർത്ത് വിലപിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും അഭിമന്യുവിന്റെ രക്തസാക്ഷിത്വം നൽകിയ ആഘാതം താങ്ങാനാകാതെ പലരും പൊട്ടിക്കരയുന്ന കാഴ്ചകൾ നവമാധ്യമങ്ങൾ, മാധ്യമങ്ങൾ മുതലായവയിൽ കാണുകയാണ്.

അപ്പോഴാണ് ആഖജനേതാവും, രാജ്യസഭാ അംഗവുമായ ശ്രീ സുരേഷ്ഗോപിയുടെ ഇത്തരം കോപ്രായങ്ങൾ കാണാനിടയായത്. എങ്ങനെയാണ് ഇങ്ങനെ പൊട്ടിച്ചിരിക്കാൻ നിങ്ങൾക്ക് കഴിയുന്നത്. സെൽഫി
എടുക്കാൻ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കൾ ആഖജ അംഗമായതിന് ശേഷമാകും എന്നാണ് ഞാൻ കരുതുന്നത്.

എന്തുകൊണ്ടെന്നാൽ അത്രയേറെ ജീർണ്ണമായ രാഷ്ട്രീയമാണ് ആഖജ രാജ്യത്ത് ഉയർത്തുന്നത്. അതിലെ അംഗമായ താങ്കളിൽ നിന്ന് ഇതിൽ കൂടുതലൊന്നും ഈ നാട് പ്രതീക്ഷിക്കുന്നില്ല. ജനങ്ങൾ പ്രതികരിക്കും മുൻപ് അവിടം വിട്ടാൽ നിങ്ങൾക്ക് നല്ലത്.ഇത്രയേറെ അധപതിച്ച രാഷ്ട്രീയം നല്ലതല്ല ഒരാൾക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP