Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജീവിതത്തിലേക്കു തിരികെ നടക്കാൻ ജിതേഷിനു വേണ്ടതു മറ്റൊരു ഹൃദയം; വിരലിൽ എണ്ണാവുന്ന ദിവസത്തിനുള്ളിൽ ശസ്ത്രക്രിയയ്ക്കു വേണ്ടതു ദശലക്ഷങ്ങൾ; ജീവതാളം നിലച്ചിട്ടും മകനു വേണ്ടി പ്രതീക്ഷയോടെ കാക്കുന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം കൈകോർക്കാം

ജീവിതത്തിലേക്കു തിരികെ നടക്കാൻ ജിതേഷിനു വേണ്ടതു മറ്റൊരു ഹൃദയം; വിരലിൽ എണ്ണാവുന്ന ദിവസത്തിനുള്ളിൽ ശസ്ത്രക്രിയയ്ക്കു വേണ്ടതു ദശലക്ഷങ്ങൾ; ജീവതാളം നിലച്ചിട്ടും മകനു വേണ്ടി പ്രതീക്ഷയോടെ കാക്കുന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം കൈകോർക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നു തവണ ഹൃദയാഘാതം. കൈയിലുള്ളതു മനോധൈര്യം മാത്രം. ജിതേഷ് എന്ന യുവ സോഫ്റ്റ്‌വെയർ എൻജിനിയറുടെ മനക്കരുത്ത് ജീവിതത്തിലേക്കുള്ള തിരിച്ചുവരവാക്കി മാറ്റാൻ ഒറ്റക്കെട്ടായി സുഹൃത്തുക്കളും.

തൃപ്പൂണിത്തുറ സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനിയറുമായ ജിതേഷിന്റെ കഥയാണിത്. മകന്റെ ഹൃദയം നിലച്ചിട്ടും പ്രതീക്ഷകൾ കൈവിടാതെ കാത്തിരിക്കുകയാണ് ജിതേഷിന്റെ കുടുംബം.

അതിഗുരുതരമായ ഡൈലേറ്റഡ് കാർഡിയോ മയോപതി എന്ന അസുഖം ബാധിച്ച വ്യക്തിയാണു ജിതേഷ്. ഹൃദയം മാറ്റിവെക്കൽ മാത്രമാണ് പ്രതിവിധിയായി വൈദ്യ സമൂഹം നിർദ്ദേശിക്കുന്നത്.

കഴിഞ്ഞ ഒരു വർഷമായി ജിതേഷ് ചികിത്സയിലാണ്. മൂന്നു തവണ ഹൃദയാഘാതമുണ്ടായി. ഇനി ഹൃദയം മാറ്റിവയ്ക്കൽ അല്ലാതെ മറ്റു നിവൃത്തിയില്ലെന്നു ഡോക്ടർമാർ വ്യക്തമാക്കി. അസുഖം കൂടിയതോടെ കൊച്ചി ലിസി ഹോസ്പിറ്റലിൽ ഐസിയുവിൽ ഉപകരണങ്ങളുടെ സഹായത്തോടെ ജിതേഷിന്റെ ജീവൻ പിടിച്ചു നിർത്തിയിരിക്കുകയാണ്. മൂന്ന് തവണ ഹൃദയാഘാതമുണ്ടായിട്ടും മനക്കരുത്തിന്റെ ബലത്തിൽ ജീവൻ വിട്ടുകൊടുക്കാതെ കാത്തിരിക്കുകയാണ് ജിതേഷ്. ജീവിതത്തിലേക്കു തിരികെ എത്തുമെന്ന ജിതേഷിന്റെ ഉറച്ച വിശ്വാസം തന്നെയാണു കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും കരുത്ത്.

ആ മനസ്സിന്റെ ബലംകൊണ്ടും ജീവിക്കണമെന്ന ആഗ്രഹംകൊണ്ടുമാണ് അവൻ ആശുപത്രിക്കിടക്കയിൽ കാത്തിരിക്കുന്നത്. അതുതന്നെയാണ് ഐസിയുവിൽ അവൻ മരണത്തോട് പോരാടുമ്പോൾ പുറത്ത് ഞങ്ങൾ സുഹൃത്തുക്കളെ പിടിച്ചു നിർത്തുന്നതെന്നു ജിതേഷിന്റെ സുഹൃത്ത് രതീഷ് പറഞ്ഞു.

ആശുപത്രി അധികൃതരും സർക്കാരും സുഹൃത്തുക്കളുമെല്ലാം മാറ്റിവെക്കാൻ ഹൃദയത്തിനായി ശ്രമിച്ചു. ഒടുവിൽ ഹൃദയം ലഭിച്ചതാണ്. എന്നാൽ, അതിന് വേണ്ടത്ര ശേഷി ഇല്ലെന്ന് കണ്ടെത്തിയതോടെ ആ ഉദ്യമവും അവസാനിച്ചു. നിലവിൽ ഇവർക്ക് മുന്നിലുള്ള പോംവഴി കൃത്രിമ ഹൃദയം വച്ചുപിടിപ്പിക്കലാണ്. എന്നാൽ ഏത് നിമിഷവും ഹൃദയം ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇപ്പോഴും ഇവർ.

കൃത്രിമ ഹൃദയം പിടിപ്പിക്കുക അത്ര എളുപ്പമല്ല. ശസ്ത്രക്രിയയ്ക്ക് മാത്രം 60 ലക്ഷം രൂപ വേണം. പിന്നീടുള്ള ചെലവിനും വേണം ലക്ഷങ്ങൾ. ഹൃദയം ലഭിക്കും വരെ ജീവൻ നിലനിൽക്കാനുള്ള സെൻട്രിമാഗ് ശസ്ത്രക്രിയ മാത്രമാണ് നിലവിൽ ജിതേഷിന് ചെയ്തിട്ടുള്ളത്. പ്രശസ്ത ഹൃദയ രോഗ വിദഗ്ധൻ ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇതിന് ആയുസ്സ് കൂടിയാൽ 25 ദിവസം മാത്രമാണ്. സെപ്റ്റംബർ അവസാനവാരമാണ് ഈ ശസ്ത്രക്രിയ നടത്തിയത്. അതുകൊണ്ടുതന്നെ ഒക്ടോബർ അവസാന വാരത്തിനുമുമ്പ് കൃത്രിമ ഹൃദയം വച്ചുപിടിപ്പിക്കണം.

ഇതിനായി നേരത്തേതന്നെ ഓഡർ ചെയ്യേണ്ടതുണ്ട് എന്നതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ 60 ലക്ഷം രൂപ ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിൽ ചുരുക്കം ചില കൃത്രിമ ഹൃദയ ശസ്ത്രക്രിയകൾ മാത്രമാണ് നടന്നിട്ടുള്ളത്, കേരളത്തിൽ ഇതുവരെയും നടന്നിട്ടില്ല. അതിനാൽ തന്നെ പണം നൽകി, ഹൃദയം ഓഡർ ചെയ്തതിനു ശേഷം ഡോക്ടർമാർക്കും നേഴ്സ്മാർക്കും പരിശീലനം നൽകേണ്ടതുണ്ട്. മാത്രമല്ല ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകാനുള്ള ഡോക്ടർ സിങ്കപ്പൂരിൽനിന്ന് എത്തണം. ഇത്രയും തയ്യാറെടുപ്പുകൽ നടത്താൻ ആദ്യം പണം നൽകുകയും ഹൃദയം ഓർഡർ ചെയ്യുകയും വേണം.

എന്നാൽ മാരകമായ ഹൃദയരോഗം പിടിപ്പെട്ടതുപോലെ സാമ്പത്തിക പ്രതിസന്ധിയും ഈ അസുഖത്തോടെ ജിതേഷിന്റെ കുടുംബത്തെ ബാധിച്ചിരിക്കുകയാണ്. മകന് ജീവൻ തിരിച്ച് ലഭിക്കണമെങ്കിൽ ഈ കുടുംബത്തിന് നേരെ സുമനസ്സുകൾ കനിയുക തന്നെ വേണം. കൂട്ടുകാർ സംഘടിപ്പിച്ച 30 ലക്ഷം രൂപ കയ്യിലുണ്ട്. ബാക്കി തുകയ്ക്കായുള്ള നെട്ടോട്ടത്തിലാണ് ഇവർ. നിലവിൽ 50,000ലേറെ രൂപയാണ് ഓരോ ദിവസത്തെയും ചെലവ്.

ഇത്രയും തുക കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഹൃദയസംഗമം എന്ന ചെറിയ കൂട്ടായ്മയിലൂടെ കൂട്ടുകാരനുവേണ്ടി പണം കണ്ടെത്താൻ സമൂഹത്തിന് മുന്നിലേക്ക് ഇറങ്ങിയിരിക്കുകയാണു ജിതേഷിന്റെ സുഹൃത്തുക്കൾ. സർക്കാരിൽ നിന്നടക്കം സഹായത്തിനായുള്ള ശ്രമം തുടരുന്നുണ്ട്. ഒരാഴ്ച മാത്രമാണ് അവർക്ക് മുന്നിൽ തങ്ങളുടെ പ്രിയ സുഹൃത്തിനെ രക്ഷിക്കാനായി ബാക്കിയുള്ളത്. ഇല്ലെങ്കിൽ ആ കുടുംബത്തിനും സുഹൃത്തുക്കൾക്കും ജീവിതത്തെ ഏറെ സ്നേഹിക്കുന്ന ആ ചെറുപ്പക്കാരനെ നഷ്ടമാകും.

ജിതേഷിന് സഹായം നൽകാൻ ആഗ്രഹിക്കുന്ന സുമനസുകൾക്ക് സഹോദരൻ ജിനേഷിന്റെയും പിതൃസുഹൃത്ത് വൽസന്റെയും പേരിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം.

Acc Name: JITHESH CHIKILSA SAHAYANIDHI
NO:5654101001657
IFSC CODE CNRB0005654
CANARA BANK-KUREEKKAD

രതീഷ് (ജിതേഷിന്റെ സുഹൃത്ത്) : 9946265478, ജിനേഷ് : 9745746723, വത്സൻ : 9745804928 എന്നിവരുമായി ബന്ധപ്പെട്ടാൽ ജിതേഷിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP