Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയറ്റിലെ ട്യൂമർ നിരന്തരം വളർന്ന് കൊണ്ടിരിക്കുന്ന മധ്യപ്രദേശിലെ പാവപ്പെട്ട പെൺകുട്ടിയുടെ ചിത്രം ലോകത്തെ കണ്ണീരണിയിക്കുന്നു; ചികിത്സക്കായി ഫണ്ട് ശേഖരിച്ച് വിദേശ രാജ്യങ്ങളിലെ മനുഷ്യസ്നേഹികളും

വയറ്റിലെ ട്യൂമർ നിരന്തരം വളർന്ന് കൊണ്ടിരിക്കുന്ന മധ്യപ്രദേശിലെ പാവപ്പെട്ട പെൺകുട്ടിയുടെ ചിത്രം ലോകത്തെ കണ്ണീരണിയിക്കുന്നു; ചികിത്സക്കായി ഫണ്ട് ശേഖരിച്ച് വിദേശ രാജ്യങ്ങളിലെ മനുഷ്യസ്നേഹികളും

ന്റെ ശരീരത്തേക്കാൾ കൂടുതൽ ഭാരമുള്ള ട്യൂമർ വയറ്റിൽ ചുമന്ന് നരകജീവിതം നയിക്കുകയാണ് മധ്യപ്രദേശിലെ രണ്ടു വയസുകാരി സോഹന. വയറ്റിലെ ട്യൂമർ നിരന്തരം വളർന്ന് കൊണ്ടിരിക്കുന്ന കുട്ടിയുടെ ദുരിതമയമായ ജീവിതത്തിന്റെ നേർചിത്രങ്ങൾ പുറത്ത് വന്നതോടെ കുട്ടിയെ രക്ഷിക്കാനായി കാരുണ്യത്തിൽ കുതിർന്ന ധനസഹായം ഒഴുകുകയാണ്. കുട്ടിയുടെ ചിത്രങ്ങൾ ലോകത്തെ കണ്ണീരണിയിക്കുന്നതോടൊപ്പം സോഹനയുടെ ചികിത്സക്കായി ഫണ്ട് ശേഖരിച്ച് വിദേശരാജ്യങ്ങളിലെ മനുഷ്യസ്നേഹികൾ മുന്നോട്ട് വന്നിട്ടുണ്ട്. വിലിംസ് ട്യൂമർ എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം കാൻസറാണിത്. ഇത് ബാധിച്ചതിനെ തുടർന്ന് കടുത്ത വേദയനയിലാണ് കുട്ടി ഓരോ നിമിഷവും തള്ളി നീക്കുന്നത്. തുടർന്ന് സോഹനയുടെ കീമോതെറാപ്പിക്ക് വേണ്ടിയാണിപ്പോൾ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ധനസഹായം ഒഴുകുന്നത്.

ട്യൂമർ കാരണം സോഹനയ്ക്ക് നടക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കുന്നില്ല. കുട്ടിയുടെ ദയനീയമായ ചിത്രങ്ങൾ വൈറലായതിനെ തുടർന്നാണ് ചികിത്സക്ക് വേണ്ടിയുള്ള ധനസമാഹരണം ത്വരിതപ്പെട്ടിരിക്കുന്നത്. തുടർന്ന് കുട്ടിയെ മധ്യപ്രദേശിലെ ചിത്രകൂടിലുള്ള ബിർള വികാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ വച്ച് കുട്ടിക്ക് കീമോതെറാപ്പി നൽകി വരുന്നുണ്ട്. വിലിംസ് ട്യൂമറിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയാണ് സോഹനയ്ക്കുണ്ടായിരിക്കുന്നതെന്നാണ് ഈ ആശുപത്രിയിലെ കാൻസർ സർജനായ ഡോ. സഞ്ജയ് മഹേശ്വരി വെളിപ്പെടുത്തുന്നത്. ഈ ട്യൂമർ നിലവിൽ കുട്ടിയുടെ ഉദരത്തിലേക്കും വ്യാപിച്ചിരിക്കുന്നുവെന്ന് ഡോക്ടർ പറയുന്നു. ഇത് കുട്ടികളിലെ അസാധാരണമായ രോഗാവസ്ഥയല്ലെന്നും എന്നാൽ സോഹനയ്ക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ ഇത് ഗുരുതരമായിരിക്കുന്നുവെന്നും ഡോക്ടർ വെളിപ്പെടുത്തുന്നു.

ചികിത്സയുടെ ഭാഗമായി ആദ്യ തങ്ങൾ ബയോപ്സ് നടത്തുകയും പിന്നീട് കീമോതെറാപ്പി നൽകുകയുമാണ് ചെയ്യുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു. നാലിലധികം സൈക്കിളുകൾ കീമോ പെൺകുട്ടിക്ക് ആവശ്യമായി വരുമെന്നാണ് കരുതുന്നത്. കീമോയോടും മരുന്നുകളോടും പ്രതികരിക്കാൻ തുടങ്ങിയെന്ന് കണ്ടാൽ പെൺകുട്ടിയെ ഓപ്പറേഷന് വിധേയമാക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്തരമൊരു പ്രതികരണത്തിനായി അവർ കാത്തിരിക്കുകയാണ്. ട്യൂമർ ചെറുതാവാൻ അഞ്ച് സൈക്കിൽ കീമോ നൽകേണ്ടി വരുമെന്നും പിന്നീടിത് ഓപ്പറേറ്റ് ചെയ്യാനാവുമെന്നുമാണ് ഡോ. മഹേശ്വരി വിശ്വസിക്കുന്നത്. സോഹനയുടെ പിതാവായ മഹ്ഫുസ് ഖാൻ ഒരു ഇലക്ട്രീഷ്യനാണ്. മാതാവ് മദിനയാണ്. മകളെ ഒരു ഡോക്ടറെ കാണിക്കാനുള്ള സാമ്പത്തിക ശേഷി ഇവർക്കില്ലാത്തതാണ് ചികിത്സ ഇത്രയും വൈകാൻ കാരണമായിരിക്കുന്നത്.

സർവോദയ സേവ ആശ്രം ചൈൽഡ് ലൈൻ കുട്ടിയുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ് നിർബന്ധിച്ചതിനെ തുടർന്നാണ് കുട്ടിയുടെ അമ്മൂമ്മയായ ഹസീന ബീഗം കുട്ടിയെ ആദ്യം ഒരു ക്ലിനിക്കിലേക്ക് കൊണ്ട് പോയത്. സോഹനയുടെ ചികിത്സക്ക് ആവശ്യമുള്ള പണം കണ്ടെത്താൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് സർവോദയയയിലെ അഭിമന്യു സിങ് പറയുന്നത്. ചികിത്സക്ക് 450 പൗണ്ടിനും 500 പൗണ്ടിനും ഇടയിൽ ചെലവ് വരും. ഇതിനായി തങ്ങൾ 120 പൗണ്ടോളം സമാഹരിച്ചുവെന്നും അഭിമന്യു പറയുന്നു. കീമോ ചെയ്യാൻ തുടങ്ങിയതിന് ശേഷം സോഹനയിൽ മാറ്റങ്ങൾ കണ്ട് തുടങ്ങിയെന്നാണ് ഹസീന പറയുന്നത്. തുടർന്ന് കുട്ടി ചിരിക്കാനും ചെറിയ തോതിൽ ഭക്ഷണം കഴിക്കാനും തുടങ്ങിയിട്ടുണ്ട്. കുട്ടി അതിജീവിക്കുമെന്നും ഡോക്ടർമാരിലും ദൈവത്തിലും വിശ്വസിക്കുന്നുവെന്നും ഹസീന ബീഗം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP