Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശികളെ പൊങ്കാല ഇടാൻ കൊണ്ടു വന്നത് റിസോർട്ടിന്റെ വാഹനത്തിൽ; കമലേശ്വരത്തിന് അടുത്ത് പൊലീസ് തടഞ്ഞ് തിരിച്ചയച്ചത് ചൊവ്വര സോമതീരം റിസോർട്ടിൽ നിന്നെത്തിയ ഫോറിനേഴ്സിനെ; അന്തരിച്ച പോളി മാത്യു സോമതീരം സ്ഥാപിച്ച പഞ്ചനക്ഷത്ര റിസോർട്ടിനെതിരെ നടപടി എടുക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം; നടപടി സർക്കാർ നിർദ്ദേശം ലംഘിച്ചതു കൊണ്ടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; വിദേശികളെ ആശുപത്രിയിലേക്ക് മാറ്റി; സംശയം തോന്നിയാൽ അഞ്ച് പേരെ ക്വാറന്റൈൻ ചെയ്യാനും തീരുമാനം

വിദേശികളെ പൊങ്കാല ഇടാൻ കൊണ്ടു വന്നത് റിസോർട്ടിന്റെ വാഹനത്തിൽ; കമലേശ്വരത്തിന് അടുത്ത് പൊലീസ് തടഞ്ഞ് തിരിച്ചയച്ചത് ചൊവ്വര സോമതീരം റിസോർട്ടിൽ നിന്നെത്തിയ ഫോറിനേഴ്സിനെ; അന്തരിച്ച പോളി മാത്യു സോമതീരം സ്ഥാപിച്ച പഞ്ചനക്ഷത്ര റിസോർട്ടിനെതിരെ നടപടി എടുക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം; നടപടി സർക്കാർ നിർദ്ദേശം ലംഘിച്ചതു കൊണ്ടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; വിദേശികളെ ആശുപത്രിയിലേക്ക് മാറ്റി; സംശയം തോന്നിയാൽ അഞ്ച് പേരെ ക്വാറന്റൈൻ ചെയ്യാനും തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം അവഗണിച്ച് കോവളത്ത് നിന്നും കമലേശ്വരം ഭാഗത്തേക്ക് വിദേശികളെ പൊങ്കാല ഇടാൻ കൊണ്ട് വന്നവർക്കെതിരെ ജില്ലാ കലക്ടർ കേസ് എടുത്തു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം മറികടന്ന് കമലേശ്വരത്ത് വിദേശികളെ പൊങ്കാല ഇടാൻ റിസോർട്ടിന്റെ വാഹനത്തിൽ എത്തിക്കുകയായിരുന്നു. വിഴിഞ്ഞത്തിന് അടുത്ത് ചൊവ്വര സോമതീരം റിസോർട്ടിന് എതിരെ ജില്ലാ കളക്ടർ നിയമനടപടി ആരംഭിച്ചു. പ്രമുഖ വ്യവസായിയായിരുന്ന അന്തരിച്ച പോളി മാത്യു സോമതീരം സ്ഥാപിച്ചതാണ് ഈ റിസോർട്ട്. ഇത് ഇപ്പോൾ മറ്റൊരാളാണ് നടത്തുന്നത്. പഞ്ചനക്ഷത്ര ആയർവേദ റിസോർട്ടാണ് ഇത്.

അഞ്ച് പേരുടെ സംഘമാണ് കമലേശ്വരത്ത് പൊങ്കാലയ്ക്ക് എത്തിയത്. വിദേശികളെ തിരിച്ചയച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സർക്കാർ നിർദ്ദേശം ലംഘിച്ചതു കൊണ്ടാണ് ഇതെന്നും വിശദീകരിച്ചു. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് അതീവ ജാഗ്രത സർക്കാർ പുലർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശികൾക്കായി പ്രത്യേക മാർഗ്ഗ നിർദ്ദേശവും ഒരുക്കി. ഇതാണ് ലംഘിക്കാൻ ശ്രമിച്ചത്. അതുകൊണ്ടാണ് പൊലീസ് നടപടികളിലേക്ക് കടക്കുന്നത്. ഫോർട്ട് ആശുപത്രിയിലേക്ക് ഈ വിദേശികളെ മാറ്റിയിട്ടുണ്ട്. പ്രാഥമിക പരിശോധന നടത്തി ഇവരെ പ്രത്യേകം താമസിപ്പിക്കാനാണ് തീരുമാനം.

ഈ വിദേശികൾക്ക് പനിയോ മറ്റോ ഉണ്ടെങ്കിൽ അവരെ ക്വാറന്റെൻ ചെയ്യും. ഇവർ രോഗ ബാധിത രാജ്യങ്ങളിൽ നിന്ന് വന്നവരാണോ എന്നും പരിശോധിക്കും. എങ്കിലും ഇവരെ റിസോർട്ടിലേക്ക് വിടില്ല. കൊറോണ വൈറസിന്റെ ഭീതി പടരുന്നതിനിടെ കരുതലുകളുമായാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. തിരുവനന്തപുരത്തെ 32 വാർഡുകളിലുൾപ്പെടുന്ന 10 കിലോമീറ്റർ പ്രദേശത്തെ വീടുകളിലും തെരുവിലും പൊങ്കാലയടുപ്പുകൾ നിരന്നു. കൊറോണ ഭീതിയുണ്ടെങ്കിലും ആറ്റുകാൽ പൊങ്കാലയ്ക്കു മാസങ്ങളുടെ ഒരുക്കങ്ങൾ ഉള്ളതിനാൽ നിർത്തിവെക്കേണ്ടതില്ലെന്നായിരുന്നു സർക്കാർ നിലപാട്. മാത്രവുമല്ല ജില്ലയ്ക്കടുത്തഭാഗങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുമില്ല.

രോഗബാധിതരാജ്യങ്ങളിൽനിന്ന് വന്നവർ വീട്ടിൽ തന്നെ പൊങ്കാലയിടാൻ നിർദ്ദേശം നൽകി. ഹോട്ടലുകളിൽ തങ്ങുന്ന വിദേശികൾ ഹോട്ടൽവളപ്പിൽ പൊങ്കാലയിടണമെന്നും ആരോഗ്യമന്ത്രി ശൈലജ അറിയിച്ചിരുന്നു. ഇതാണ് സോമതീരം ലംഘിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP