Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യ മരിച്ച് ഒറ്റയ്ക്കായപ്പോൾ കോട്ടയം വാഴൂരിൽ നിന്ന് വന്ന് മകൾക്കും മരുമകൾക്കുമൊപ്പം കുളനടയിൽ താമസമാക്കി; മകളെ പതിവായി തല്ലുന്നത് കണ്ടപ്പോൾ സഹിച്ചില്ല; തടസം പിടിക്കാനെത്തിയ വയോധികനെ മരുമകൻ വലിച്ചെറിഞ്ഞത് കട്ടിലിന്റെ ക്രാസിയിലേക്ക്; കൃഷ്ണൻ നായർ മരിച്ചത് തൽക്ഷണം: മരുമകൻ മനോജ്കുമാർ റിമാൻഡിൽ

ഭാര്യ മരിച്ച് ഒറ്റയ്ക്കായപ്പോൾ കോട്ടയം വാഴൂരിൽ നിന്ന് വന്ന് മകൾക്കും മരുമകൾക്കുമൊപ്പം കുളനടയിൽ താമസമാക്കി; മകളെ പതിവായി തല്ലുന്നത് കണ്ടപ്പോൾ സഹിച്ചില്ല; തടസം പിടിക്കാനെത്തിയ വയോധികനെ മരുമകൻ വലിച്ചെറിഞ്ഞത് കട്ടിലിന്റെ ക്രാസിയിലേക്ക്; കൃഷ്ണൻ നായർ മരിച്ചത് തൽക്ഷണം: മരുമകൻ മനോജ്കുമാർ റിമാൻഡിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഭാര്യ മരിക്കുകയും ഏക മകൻ വിദേശത്ത് ജോലിക്ക് പോവുകയും ചെയ്തത് മൂലം മകൾക്കും കുടുംബത്തിനുമൊപ്പം താമസിക്കാൻ എത്തിയ വയോധികൻ മരുമകന്റെ കൈ കൊണ്ട് കൊല്ലപ്പെട്ടു. കുളനട കൈപ്പുഴ കിഴക്ക് മനോജ് നിവാസിൽ കൃഷ്ണൻ നായരാ (80) ണ് മരിച്ചത്. മദ്യലഹരിയിൽ ഭാര്യാപിതാവിനെ വകവരുത്തിയ മരുമകൻ മനോജ് കുമാറി (44) നെ പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം വാഴൂർ മഞ്ജു ഭവനിൽ കൃഷ്ണൻ നായർ ഭാര്യ ശാന്തകുമാരിയുടെ മരണശേഷം, മകൻ ശ്രീജിത്ത് ഓസ്ട്രേലിയയിൽ ആയതിനാൽ കഴിഞ്ഞ ഒന്നര വർഷമായി കൈപ്പുഴയിൽ മകൾ ശ്രീജക്കും മരുമകൻ മനോജിനും ഒപ്പമായിരുന്നു താമസം. ശനിയാഴ്ച രാത്രി മദ്യപിച്ച് എത്തിയ മനോജ് ഭാര്യയെ ക്രൂരമായി മർദിച്ചു. ഇത് തടായാൻ ശ്രമിച്ച കൃഷ്ണൻ നായരെ ഇയാൾ പിടിച്ചു തള്ളി. കട്ടിലിന്റെ ക്രാസിയിൽ തലയടിച്ച് വീണ കൃഷ്ണൻ നായർക്ക് ഗുരുതരമായി പരുക്കേറ്റു.

കുളനടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചു. അടൂർ ഇൻസ്പെക്ടർ യു.ബിജുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP