Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നമ്പി നാരായണനെ പീഡിപ്പിച്ച ചാരക്കേസ് സൃഷ്ടിച്ചത് സിഐഐ ചാരനായിരുന്ന മുൻ ഐബി ഉദ്യോഗസ്ഥൻ; ഐഎസ് ആർഒ ശാസ്ത്രജ്ഞനെ കേസിൽ കുടുക്കിയത് ഇന്ത്യയുടെ മുഖം അന്താരാഷ്ട്രതലത്തിൽ വികൃതമാക്കാൻ; കൊടുംപാതകം ചെയ്ത രത്തൻ സെയ്ഗാൾ ഇന്ന് അമേരിക്കയിൽ സുരക്ഷിതൻ; രക്ഷപ്പെടാൻ അനുവദിച്ചത് കോൺഗ്രസ് എന്നും മുൻ റോ ഉദ്യോഗസ്ഥൻ; സൂദിന്റെ വെളിപ്പെടുത്തലുകൾ വിരൽ ചൂണ്ടുന്നത് നമ്പി നാരായണനെ കുടുക്കിയ അന്താരാഷ്ട്ര ഗൂഢാലോചന

നമ്പി നാരായണനെ പീഡിപ്പിച്ച ചാരക്കേസ് സൃഷ്ടിച്ചത് സിഐഐ ചാരനായിരുന്ന മുൻ ഐബി ഉദ്യോഗസ്ഥൻ; ഐഎസ് ആർഒ ശാസ്ത്രജ്ഞനെ കേസിൽ കുടുക്കിയത് ഇന്ത്യയുടെ മുഖം അന്താരാഷ്ട്രതലത്തിൽ വികൃതമാക്കാൻ; കൊടുംപാതകം ചെയ്ത രത്തൻ സെയ്ഗാൾ ഇന്ന് അമേരിക്കയിൽ സുരക്ഷിതൻ; രക്ഷപ്പെടാൻ അനുവദിച്ചത് കോൺഗ്രസ് എന്നും മുൻ റോ ഉദ്യോഗസ്ഥൻ; സൂദിന്റെ വെളിപ്പെടുത്തലുകൾ വിരൽ ചൂണ്ടുന്നത് നമ്പി നാരായണനെ കുടുക്കിയ അന്താരാഷ്ട്ര ഗൂഢാലോചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയത് തന്നെയെന്ന് വെളിപ്പെടുത്തൽ. മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കെതി രൂക്ഷമായ ആരോപണങ്ങളുന്നയിക്കുന്ന ഇന്ത്യയുടെ ചാരസംഘടനയായ റോ യുടെ മുൻ ഓഫീസർ എൻ കെ സൂദാണ് നമ്പി നാരായണനെ കുടുക്കിയതിന് പിന്നലെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത്. ചിരംജീവി ഭട്ട് എന്ന ജേർണലിസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് സൂദ് ഇക്കാര്യം പറയുന്നത്.

ഐബി ഉദ്യോഗസ്ഥനായിരുന്ന രത്തൻ സെയ്ഗാൾ ആണ് ചാരക്കേസ് സൃഷ്ടിച്ചത്. നമ്പി നാരായണനെ കേസിൽ ഉൾപ്പെടുത്തിയത് സെയ്ഗാളാണ്. ഇന്ത്യയുടെ പ്രതിച്ഛായ അന്താരാഷ്ട്ര തലത്തിൽ മോശമാക്കാനായിരുന്നു ഇത്. പിന്നീട് സെയ്ഗാൾ സി ഐ എ യുടെ ചാരൻ ആണെന്ന് കണ്ടെത്തി എങ്കിലും ഇയാളെ അമേരിക്കയിലേക്ക് രക്ഷപെടാൻ കോൺഗ്രസ് സർക്കാർ അനുവദിച്ചുവെന്നും സൂദ് ആരോപിക്കുന്നു. നമ്പി നാരായണനെ കുടുക്കിയ കഥ പറയുന്ന അഭിമുഖത്തിൽ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇറാനിൽ സ്ഥാനപതി ആയിരുന്നപ്പോൾ അൻസാരി ഇറാനിലെ റോ ഏജന്റുമാരെക്കുറിച്ചുള്ള വിവരങ്ങൾ ഇറാന് കൈമാറി. രണ്ട് ഇന്ത്യൻ ചാരന്മാരെ ഇറാൻ ചാരസംഘടന തട്ടിക്കൊണ്ടുപോയി.ക്രൂരമായി പീഡിപ്പിച്ചു. ഇതെല്ലാം അൻസാരിയുടെ മൗനാനുവാദത്തോടെ ആയിരുന്നുവെന്നാണ് ആരോപണം.

നമ്പി നാരായണനെ ചതിയിൽ വീഴ്‌ത്തിയ സെയ്ഗാളിനും അൻസാരിക്കും അടുത്ത ബന്ധമുണ്ടെന്നും സൂദ് പറയുന്നു. ഇറാനിലെ റോ ഏജന്റുമാരെ മോചിപ്പിച്ചതിന് പിന്നിലെ ഇടപെടലും സൂദ് വിശദീകരിക്കുന്നുണ്ട്. ഈ വിവരം ഇന്ത്യയിലെ ഓഫീസർ വഴി സൂദ് വാജ്പേയിക്ക് എത്തിച്ചു .അദ്ദേഹം പി വി നരസിംഹറാവുവിനെ ബന്ധപ്പെട്ടു കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ടതോടെയാണ് ഇന്ത്യൻ ഏജന്റുമാർ രക്ഷപെട്ടത് . അൻസാരി രാജ്യത്തിനു വേണ്ടിയല്ല പ്രവർത്തിച്ചത് .മറ്റാർക്കോ വേണ്ടിയാണ് . അൻസാരിയുടെ വലം കൈ ആയ ഐബി ഉദ്യോഗസ്ഥനായിരുന്നു രത്തൻ സെയ്ഗാൾ. ഇയാൾ ആണ് ചാരക്കേസ് സൃഷ്ടിച്ചത്. സെയ്ഗാൾ സി ഐ എ യുടെ ചാരൻ ആണെന്ന് കണ്ടെത്തി എങ്കിലും ഇയാളെ അമേരിക്കയിലേക്ക് രക്ഷപെടാൻ കോൺഗ്രസ് സർക്കാർ അനുവദിച്ചുവെന്നും പറയുന്നു.

സൂദിന്റെ ഗുരുതരമായ മറ്റൊരു ആരോപണം ഇങ്ങനെയാണ്. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന്റെ പ്രിയപ്പെട്ട സെക്രട്ടറി കെ സി വർമ്മ ഒരു സുപ്രഭാതത്തിൽ റോ ചീഫ് ആയി .ഒരു മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റിനോ സെക്രട്ടറിക്കോ പെട്ടെന്ന് കയറി ഇരിക്കാവുന്ന ഒരു കസേര ആണോ റോ ചീഫിന്റേത് ? ഇവിടെയും അൻസാരിയുടെ കണക്ഷനുകൾ നീളുന്നതായി എൻ കെ സൂദ് പറയുന്നു. അൻസാരിക്കെതിരെ സൂദ് നേരത്തേയും രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ നമ്പി നാരായണനെ കുടുക്കിയതിൽ വെളിപ്പെടുത്തൽ ഇത് ആദ്യമാണ്. ചാരക്കേസിൽ കുടുങ്ങിയ നമ്പി നാരായണനെ സുപ്രീംകോടതിയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. സൂദിന്റെ വെളിപ്പെടുത്തൽ നമ്പി നാരായണന്റെ നിരപരാധിത്വത്തിന് കൂടുതൽ കരുത്താകുകയാണ്. അന്തർദേശീയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന നമ്പി നാരായണന്റെ നിലപാട് ശരിവയ്ക്കുന്നതാണ് സൂദിന്റെ പുതിയ വെളിപ്പെടുത്തലുകളും.

1990 മുതൽ 92 വരെ ഇറാനിൽ അംബാസഡറായിരിക്കെ ഹമീദ് അൻസാരി അവിടുണ്ടായിരുന്ന റോ ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കിയെന്നും തെഹ്റാനിലെ റോയുടെ രഹസ്യ സ്വഭാവമുള്ള നീക്കം വെളിച്ചത്താക്കിയെന്നുമാണ് ആരോപണം നേരത്തെയും ഉയർന്നിരുന്നു. ദി സൺഡേ ഗാർഡിയനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം റോയുടെ ഓപ്പറേഷനുകൾ തകിടം മറിച്ച അൻസാരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻ റോ ഉദ്യോഗസ്ഥർ കത്തെഴുതിയെന്നും നേരത്തെ വിശദീകരിച്ചിരുന്നു. ഇന്ത്യയുടെ ദേശീയ താൽപര്യം സംരക്ഷിക്കുന്നതിൽ അൻസാരി പരാജയപ്പെട്ടു. ഇറാനിയൻ സർക്കാരുമായും അവരുടെ ഇന്റലിജൻസ് ഏജൻസിയായ സവക്കുമായും സഹകരിക്കുക വഴി റോയുടെ ഓപ്പറേഷനുകള ബാധിക്കും വിധം പ്രവർത്തിച്ചു. ഇന്ത്യൻ ഏംബസി ഉദ്യോഗസ്ഥരെയും നയതന്ത്ര പ്രതിനിധികളെയും സവക് കിഡ്നാപ്പ് ചെയ്ത നാലുപ്രധാന സംഭവങ്ങളുണ്ടായപ്പോൾ ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ അൻസാരി പരാജയപ്പെട്ടുവെന്നായിരുന്നു അത്. ഇത് ശരിവയ്ക്കും വിധമാണ് സൂദ് വീണ്ടും രംഗത്ത് വരുന്നത്.

1991 മെയിലാണ് സംഭവം. സവക് ഇന്ത്യൻ ഉദ്യോഗസ്ഥനായ സന്ദീപ് കപൂറിനെ തെഹ്റാൻ വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി. അപ്പോൾ തെഹ്റാനിലുണ്ടായിരുന്ന ഹമീദ് അൻസാരിയെ ഇക്കാര്യം അറിയിച്ചെങ്കിലും നിസ്സാരമായി തള്ളിക്കളഞ്ഞു. കപൂറിനെ കണ്ടുപിടിക്കാൻ അൻസാരി ഒരുനടപടിയും എടുത്തില്ലെന്ന് മാത്രമല്ല, വിദേശകാര്യ മന്ത്രാലയത്തിന് അയച്ച രഹസ്യ റിപ്പോർട്ടിൽ സവക്കിന്റെ പങ്കാളിത്തം മൂടി വയ്ക്കുകയും ചെയ്തു. സ്ഥലത്തെ ഒരു യുവതിയുമായുള്ള കപൂറിന്റെ ബന്ധത്തെ ചൊല്ലി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംശയാസ്പദമാണെന്നാണ് അൻസാരി എഴുതിയത്. കപൂറിനെ കാണാതായി മൂന്നുദിവസത്തിന് ശേഷം ഇന്ത്യൻ ഏംബസിയിൽ ഒരുഅജ്ഞാത ഫോൺ സന്ദേശം എത്തി. കപൂർ വഴിയരികിൽ ബോധമില്ലാതെ കിടക്കുന്നു. സവക്ക് അയാൾക്ക് ഉയർന്ന തോതിൽ മയക്കുമരുന്നുനൽകി വശം കെടുത്തിയിരുന്നു. അതിന്റെ പ്രത്യാഘാതം വർഷങ്ങളോളം നീണ്ടുനിന്നു.

1991 ഓഗസ്റ്റ്. ഇറാനിലെ ആത്മീയ കേന്ദ്രമായ കോം പതിവായി സന്ദർശിച്ച് ആയുധ പരിശീലനത്തിലും മറ്റും ഏർപ്പെടുന്ന കശ്മീരി യുവാക്കളെ റോ നിരീക്ഷിച്ചുവരികയായിരുന്നു. റോയുടെ പുതിയ സ്റ്റേഷൻ മേധാവി ഡി.ബി.മാഥുറിനെ സഹപ്രവർത്തകർ ഉപദേശിച്ചു: നീക്കങ്ങൾ ഒന്നും അൻസാരിയെ അറിയിക്കരുത്. എന്നാൽ, മാഥുർ ഇക്കാര്യം അൻസാരിയെ അറിയിച്ചു. അൻസാരി ഇക്കാര്യം ഇറാൻ വിദേശ മന്ത്രാലയത്തെ അറിയിച്ചുവെന്നും അവിടെ നിന്നും സവക്കിലേക്ക് വിവരം പോയെന്നുമാണ് ആരോപണം. ഇതിനെ തുടർന്ന് മാഥുറിനെ സവക് പിടികൂടി. മാഥുറിന്റെ മോചനത്തിനായി അൻസാരി കാര്യമായ ഒരുനടപടിയും സ്വീകരിച്ചില്ല. ഇതേ തുടർന്ന് റോ ഉദ്യോഗസ്ഥർ അടൽ ബിഹാരി വാജ്പേയി വഴി വിവരം അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനെ അറിയിക്കുകയായിരുന്നു. കിഡ്നാപ്പ് ചെയ്യപ്പെട്ട് നാല് ദിവസത്തിന് ശേഷം എവിൻ ജയിലിൽ നിന്ന് മാഥുറിനെ പുറത്തുവിട്ടു. 72 മണിക്കൂറിനകം രാജ്യം വിടണമെന്ന അന്ത്യശാസനവും നൽകി. ഇന്ത്യൻ ഏംബസിയിൽ സുരക്ഷിതനായി എത്തിയ ശേഷമാണ മാഥുർ അൻസാരിയുടെ ചെയ്തികൾ വെളിപ്പെടുത്തിയതെന്ന് സൂദ് പറയുന്നു.

പ്രധാനമന്ത്രിക്കുള്ള കത്തിൽ സൂദ് മറ്റൊരു സംഭവം കൂടി സൂചിപ്പിക്കുന്നു. റോ സ്റ്റേഷൻ മേധാവിയായിരുന്ന പി.കെ.വേണുഗോപാലിനെ സവക് കസ്റ്റഡിയിൽ എടുക്കുകയും മർദ്ദിക്കുകയും ചെയ്്തു. ഇറാനിയൻ അധികാരികൾക്ക് മുമ്പാകെ പരാതി നൽകാൻ അൻസാരി തയ്യാറായിരുന്നില്ല. തെഹ്രാനിലെ പാക് അംബാസഡറുമായുള്ള ദൈർഘ്യമേറിയ പതിവ് കൂടിക്കാഴ്ചകൾ വിദേശമന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കത്തിൽ ആരോപിക്കുന്നതായി സൺഡേ ഗാർഡിയൻ പറയുന്നു.മുംബൈ സ്ഫോടനങ്ങൾക്ക് മുന്നോടിയായി ഐബി അഡീഷണൽ സെക്രട്ടറി രത്തൻ സെഹ്ഗാളിനൊപ്പം ചേർന്ന് റോയുടെ ഗൾഫ് യൂണിറ്റുകൾ നശിപ്പിക്കാൻ അൻസാരി കൂട്ടുനിന്നു.രത്തൻ സെഹ്ഗാൾ പിന്നീട് സിഐഎയ്ക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് തെളിഞ്ഞിരുന്നു.

ഡൽഹിയിൽ ഒരുവനിതാ ഏജന്റിന് രേഖകൾ കൈമാറുന്നതിനിടെ ഇയാൾ പിടിക്കപ്പെട്ടിരുന്നു. ഇയാൾ പിന്നീട് രാജി വച്ച് അമേരിക്കയിൽ സ്ഥിരതാമസമാക്കി. 1993 മധ്യത്തിൽ, അൻസാരിയെ ഇറാനിലെ ഇന്ത്യൻ ഏംബസിയിൽ നിന്ന് മാറ്റിയപ്പോൾ അവിടെ ആഘോഷങ്ങൾ നടന്നതായും എൻ.കെ.സൂദ് പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP