Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമാനത്താവളങ്ങളിൽ നിങ്ങളെ വിരട്ടുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ നിങ്ങളോട് കാശ് വാങ്ങിയാണ് അത് ചെയ്യുന്നതെന്ന് അറിയാമോ? സിഐഎസ്എഫിന് നൽകുന്നത് ഓരോ യാത്രക്കാരനും ഓരോ ടിക്കറ്റിനും നൽകുന്ന കാശിൽ നിന്ന് തന്നെ; ഡൊമസ്റ്റിക് യാത്രക്കാരന് 150 രൂപയും അന്താരാഷ്ട്ര യാത്രക്കാരന് 170 രൂപയും ആയി സുരക്ഷാ ഫീസ് കൂട്ടുമ്പോൾ അറിഞ്ഞിരിക്കേണ്ടത്

വിമാനത്താവളങ്ങളിൽ നിങ്ങളെ വിരട്ടുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ നിങ്ങളോട് കാശ് വാങ്ങിയാണ് അത് ചെയ്യുന്നതെന്ന് അറിയാമോ? സിഐഎസ്എഫിന് നൽകുന്നത് ഓരോ യാത്രക്കാരനും ഓരോ ടിക്കറ്റിനും നൽകുന്ന കാശിൽ നിന്ന് തന്നെ; ഡൊമസ്റ്റിക് യാത്രക്കാരന് 150 രൂപയും അന്താരാഷ്ട്ര യാത്രക്കാരന് 170 രൂപയും ആയി സുരക്ഷാ ഫീസ് കൂട്ടുമ്പോൾ അറിഞ്ഞിരിക്കേണ്ടത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിമാനയാത്രക്കാർ അധികം വൈകാതെ സെക്യൂരിറ്റി ഫീസിൽ അഥവാ പാസഞ്ചേർസ് സെക്യൂരിറ്റി ഫീസിൽ (പിഎസ്എഫ്) വർധനവ് നേരിടേണ്ടി വരുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം ഡൊമസ്റ്റിക് യാത്രക്കാർ 150 രൂപയും അന്താരാഷ്ട്ര യാത്രക്കാർ 170 രൂപയും സുരക്ഷാ ഫീസ് നൽകേണ്ടി വരും. വിമാനത്താവളങ്ങളിലെത്തുമ്പോൾ നിങ്ങളെ വിരട്ടുന്ന സെൻട്രൽ ഇന്റസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് അഥവാ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് നാം നൽകുന്ന ഈ സുരക്ഷാ ഫീസിൽ നിന്നാണ് ശമ്പളം നൽകുന്നതെന്ന് എത്ര പേർക്കറിയാം..?

ഓരോ യാത്രക്കാരനും സെക്യൂരിറ്റി ഫീസ് വകയിൽ നൽകുന്ന തുകയിൽ നിന്നാണ് ഇവർക്ക് ശമ്പളം നൽകുന്നതെന്ന് അറിഞ്ഞിരിക്കുക. സുരക്ഷാ ഫീസ് വർധിപ്പിക്കുമ്പോൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് ധാരണകളുണ്ടായിരിക്കുന്നത് നന്നായിരിക്കും.പുതിയ നീക്കമനുസരിച്ച് ഡൊമസ്റ്റിക് യാത്രക്കാർ നൽകുന്ന സെക്യൂരിറ്റി ഫീസിൽ 20 രൂപയും ഇന്റർ നാഷണൽ യാത്രക്കാർ നൽകേണ്ടുന്ന സെക്യൂരിറ്റി ഫീസിൽ 40 രൂപയുമാണ് വർധനവുണ്ടാകുന്നത്. രാജ്യമാകമാനമുള്ള 61 എയർപോർട്ടുകളിൽ സിഐഎസ്ഫ് ആണ് സുരക്ഷയൊരുക്കുന്നത്.

എല്ലാ എയർപോർട്ടുകളും പിഎസ്എഫ് 130 രൂപയായി നിശ്ചയിച്ചിരുന്നത് വർഷങ്ങൾക്ക് മുമ്പായിരുന്നു. എന്നാൽ ആ തുകയ്ക്ക് ഇപ്പോൾ സിഐഎസ്എഫ് ചെലവുകൾ നിർവഹിക്കാൻ സാധിക്കാത്തതിനാലാണ് ഫീസ് വർധിപ്പിക്കുന്നത്. ഈ ഫീസ് വർധിപ്പിക്കണമെന്ന ആവശ്യം റിവ്യൂ ചെയ്യുന്നതിനായി ഗവൺമെന്റ് ഒരു പാനലിനെ നിയോഗിച്ചിട്ടുണ്ട്. ഈ പാനലാണ് മേൽപ്പറഞ്ഞ നിരക്കിൽ ഫീസിൽ വർധനവ് വരുത്തുന്നതിന് നിർദേശിച്ചിരിക്കുന്നതെന്നാണ് സിഐഎസ്എഫ് അഡീഷണൽ ഡിജിയായ എംഎ ഗണപതി പറയുന്നത്.

പ്രസ്തുത ഫീസിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നുവെന്നാണ് ഇന്നലത്തെ പത്രസമ്മേളനത്തിൽ വച്ച് സിഐഎസ്എഫ് ഡിജിയായ രാജേഷ് രൻജൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ വർധിപ്പിക്കുന്ന തുക എത്രയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.എയർപോർട്ടുകൾ ഈ വകയിൽ സിഐഎസ്എഫിന് 1000 കോടി കുടിശിക നൽകാനുണ്ടെന്നായിരുന്നു കഴിഞ്ഞ ജൂലൈയിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നത്. ഇതിൽ 80 ശതമാനവും ഡൽഹി എയർപോർട്ട് നൽകേണ്ടുന്ന തുകയാണ്. മറ്റ് എയർപോർട്ടുകളുടെ കുടിശിക വെളിപ്പെടുത്തപ്പെട്ടിട്ടില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP