Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഹായം ആവശ്യമുള്ളവർക്കായി സെൽഫി വീഡിയോ ആക്കി ഫേസ്‌ബുക്കിൽ പ്രചരിപ്പിക്കും; സത്കർമ്മ സാമൂഹിക സംഘടന വഴി സഹായങ്ങൾ എത്തിക്കും; മിമിക്രി കലാകാരൻ സൂരജ് പാലാക്കാരന്റെ സാമൂഹ്യപ്രവർത്തനത്തിന് സഹായവുമായി പാഷാണം ഷാജി അടക്കമുള്ള സിനിമാക്കാരും

സഹായം ആവശ്യമുള്ളവർക്കായി സെൽഫി വീഡിയോ ആക്കി ഫേസ്‌ബുക്കിൽ പ്രചരിപ്പിക്കും; സത്കർമ്മ സാമൂഹിക സംഘടന വഴി സഹായങ്ങൾ എത്തിക്കും; മിമിക്രി കലാകാരൻ സൂരജ് പാലാക്കാരന്റെ സാമൂഹ്യപ്രവർത്തനത്തിന് സഹായവുമായി പാഷാണം ഷാജി അടക്കമുള്ള സിനിമാക്കാരും

അരുൺ ജയകുമാർ

തിരുവനന്തപുരം: സോഷ്യൽ മീഡിയ എന്നത് വലിയ സാധ്യതകളുള്ള ഒരു പ്ലാറ്റ്‌ഫോം തന്നെയാണ്. പലരും വിവിധ ആവശ്യങ്ങൾക്കായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു. ചിലർ സ്വകാര്യതയായ് മാത്രമേ സോഷ്യൽ മീഡിയയെ ഉപയോഗിക്കാറുള്ളു. എന്നാൽ ഇതിന് അപവാദമാണ് പാലാ സ്വദേശിയും മിമിക്രി കലാകാരനുമായ സൂരജ് പാലാക്കാരൻ എന്ന സൂരജ്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങൾ ഒരു സെൽഫീ വീഡിയോയാക്കി തന്റെ ഫേസ്‌ബുക്ക് പേജിൽ പ്രചരിപ്പിക്കുകയും അതിന് ഫലമുണ്ടാക്കുകയുമാണ് സൂരജ് ഇപ്പോൾ ചെയ്യുന്നത്. ആവശ്യത്തിലധികം ചാനലുകളുള്ള നമ്മുടെ ഈ കൊച്ചു കേരളത്തിൽ എന്താണ് സിറ്റിസൺ ജേർണലിസത്തിന് പ്രത്യേകത എന്നു ചോദിച്ചാൽ തന്റെ വീഡിയോകളിലൂടെ പരിഹാരം കണ്ട വിഷയങ്ങളുടെ നീണ്ടനിര തന്നെയുണ്ടാകും സൂരജിന്റെ പക്കൽ.

സത്കർമ്മ എന്ന തന്റെ സാമൂഹിക സംഘടനയിലൂടെ നിരവധി ആളുകൾക്ക് സഹായമാവുകയാണ് സൂരജും തന്റെ സംഘടനയും. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലെത്തി സഹായഹസ്തം നീട്ടുകയാണ് ഇവർ. യാത്രകളോടുള്ള താൽപര്യമാണ് ഇത്തരം പ്രവർത്തനങ്ങളിലേക്ക് തിരിയാനുള്ളകാര്യമെന്നും സൂരജ് മറുനാടനോട് പറഞ്ഞു. രക്തത്തിന്റെ നിറം എല്ലാവർക്കും ചുവപ്പ് തന്നെയാണ് എന്ന ബോധ്യമുള്ളവരുടെ ഇടയിലേക്കാണ് സംഘടന പ്രവർത്തിക്കുന്നത്. ജാതിയുടേയോ മതത്തിന്റേയോ പേരിൽ മനുഷ്യനെ വേർതിരിച്ചുകൊണ്ടല്ല സംഘടന പ്രവർത്തിക്കുന്നത്.

സംസ്ഥാനത്തിന് പുറത്തുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ നിരവധി യാചകരും മറ്റും അലഞ്ഞ് തിരിയുന്നുണ്ട്. ഇവർക്കെല്ലാം ഭക്ഷണവും വസ്ത്രങ്ങളുമെത്തിച്ചിട്ടുണ്ട് പലതവണ. സംസ്ഥാനത്തെ തന്നെ വിവിധ ആദിവാസി ഊരുകളിലും പോയിട്ടുണ്ട്. അവിടങ്ങളിൽ തങ്ങി അവരുടെ ഭക്ഷണം കഴിച്ച് അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി കഴിയുന്നത് പോലെ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിലും വലിയ സന്തോഷമാമുള്ളതെന്നും സൂരജ് പറയുന്നു. ഒരിടത്തുനിന്നും സംഘടനയുടെ പ്രവർത്തനങ്ങൾക്കായി പണം പിരിക്കാറില്ല. നിർധനരായവർക്കും സർക്കാർ സഹായം ലഭിക്കാൻ സാധ്യതയില്ലാത്ത നിരവധിപേർക്ക് സംഘടനയുടെ ആഭിമുഖ്യത്തിൽ വീട് നിർമ്മിച്ച് നൽകിയിട്ടുണ്ടെന്നും സൂരജ് പറയുന്നു.

സുഹൃത്തുകളും താനും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഇന്ന് അമേരിക്ക, യു കെ, ഓസ്‌ട്രേലിയ എന്നിവടങ്ങളിലുൾപ്പടെ നാലായിരത്തിലോളം അംഗങ്ങളാമ് സജീവ പ്രവർത്തകരുള്ളത്. പണം കൈപ്പറ്റുന്നതിന് പകരം ആവശ്യമുള്ള സാധനങ്ങൾ എത്തിക്കുന്നതിനുള്ള സഹായം മാത്രമാണ് സംഘടന അഭ്യർത്ഥിച്ചിട്ടുള്ളതെന്നും സൂരജ് പറയുന്നു. നാട്ടിലേക്ക് എത്തുന്ന പ്രവാസികളിൽ നിന്നും അമിതമായി പണം പിരിക്കുന്നതിന് പകരം അവരേയും ഒരു ദിവസമെങ്കിലും സംഘടനയുടെ പ്രവർത്തനങ്ങൾക്കായി ഒപ്പം കൂട്ടുന്നതാണ് രീതിയെന്നും സൂരജ് പറയുന്നു. കൊച്ചിൻ ഗിന്നസ് എന്ന മിമിക്രി ട്രൂപ്പിൽ അംഗമായിരുന്ന സൂരജ്. പ്രശസ്ത ചലച്ചിത്ര താരം പാഷാണം ഷാജി പലപ്പോഴും തന്റെ പ്രവർത്തനങ്ങൾക്ക് സഹായമായി എത്താറുണ്ട്. തന്റെ അടുത്ത സുഹൃത്ത് കൂടിയായ താരം ഒരു കലാകാരനെന്നതിലുപരി വലിയ ഒരു മനുഷ്യ സ്‌നേഹിയാണെന്നും സൂരജ് പറയുന്നു.

2015 മുതലാണ് സെൽഫി വീഡിയോ എന്ന ആശയം മനസ്സിൽ ഉദിച്ചത്. പിന്നീട് സാമൂഹിക പ്രസക്തിയുണ്ടെന്നു തോന്നിയ വിഷയങ്ങൾ തന്റെ തന്നെ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് ഫേസ്‌ബുക്ക് വഴി പ്രചരിപ്പിക്കുന്നതിലൂടെ നിരവധിപേർക്ക് സഹായം ലഭിച്ചിട്ടുണ്ട്.തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് ഭീഷണിയാണ് ഫലമായി കിട്ടിയതെന്നും വൻ മരുന്ന് ലോബിയാണ് ഇതിന് പിന്നിലെന്നും സൂരജ് പറയുന്നു. മൂവാറ്റ്പുഴയിൽ തെരുവ്‌നായയുടെ ആക്രമത്തിൽ പരിക്കേറ്റ പെൺകുട്ടിക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു.മെഗാ സ്റ്റാർ മമ്മൂട്ടി അത് മറന്ന് പോവുകയായിരുന്നു. പിന്നീട് സൂരജിന്റെ തന്നെ സെൽഫി വീഡിയോക്ക് പിന്നാലെ പെൺകുട്ടിക്ക് വേണ്ട എല്ലാ സഹായങ്ങളും മമ്മൂട്ടി എത്തിക്കുകയായിരുന്നു.

കോട്ടയം രാമപുരത്ത് തുകൽ ഫാക്ടറിയുടെ പ്രവർത്തനങ്ങൾ കാരണം ഒരു മേഖലയിലെ മുഴുവൻ ജനങ്ങൾക്കും ഉപ്പ് വെള്ളം കുടിക്കേണ്ടിവന്നിരുന്നു.അറവ്ശാലകളിൽ നിന്നുൾപ്പടെയുള്ള മൃഗങ്ങളുടെ അവശിഷ്ടങ്ങൾ വലിയ തോതിൽ ഉപ്പും ചേർത്ത് സംസ്‌കരിച്ചത് കാരണമാണ് കിണറുകളിലെ വെള്ളത്തിൽ ഉപ്പിന്റെ അംശം കൂടിയതെന്നും കണ്ടെത്തിയിരുന്നു. ഇതും സൂരജിന്റെ സെൽഫീ വീഡിയോയിലൂടെയാണ് അധികൃതരുടെ മുൻപിലെത്തിയത്. അത്‌പോലെതന്നെ അയൽവാസികൾ മതിൽ കെട്ടിയത്കാരണം സ്വന്തം വീട്ടിൽനിന്നും പുറത്തിറങ്ങാനായി മതിൽചാടേമ്ടി വന്ന ഒരു കുടുംബത്തിന്റെ വീഡിയോയും സൂരജ് പകർത്തിയിരുന്നു.

അച്ഛനും അമ്മയും ഭാര്യയും മകളും അടങ്ങിയതാമ് സൂരജിന്റെ കുടുംബം. അച്ഛനും അമ്മയും കൃഷിപണിയാണ് ചെയ്യുന്നത്. ഭാര്യ സിന്ധുവിന് പാലാ താലൂക്ക് ഓഫീസിലാണ് ജോലി. മകൾ വേദ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിൽ കുടുംബത്തിന് ആദ്യം വലിയ താൽപര്യമില്ലായിരുന്നില്ലെങ്കിലും പിന്നീട് തന്റെ താൽപര്യങ്ങളെ പിന്തുണയ്ക്കുകയായിരുന്നു. ഒൻപത് വർഷങ്ങൾക്ക് മുൻപ് കൈരളി ടിവിയുടെ ജീവിതം കൗതുകം എന്ന പരിപാടിയും സൂര്യ ടിവിയുടെ രസികരാജ എന്ന പരിപാടിയിലും സജീവ സാന്നിധ്യമായിരുന്നു സൂരജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP