Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്തുള്ള വയലിൽ വലിയ പാമ്പിനെയും തൊട്ടടുത്ത ദിവസം വീട്ടിലെ മീൻകുളത്തിന് സമീപം വേറൊരു പാമ്പിനെയും കണ്ടിരുന്നു; ഇതോടെ ഇന്റർനെറ്റിൽ നിന്ന് നമ്പരെടുത്ത് പാമ്പുപിടുത്തക്കാരനെ വിളിച്ചത്; ഞങ്ങളുടെ അറിവോടെ അടുത്തിടെ പാമ്പുപിടുത്തകാരൻ വീട്ടിൽ വന്നിരുന്നു;എന്റെ മകൻ നിരപരാധിയാണ്; അവനെന്താ പാമ്പുപിടുത്തക്കാരനാണോ? കൊലപാതകിയായ മകനെ വെള്ളപൂശി സൂരജിന്റെ മാതാവ്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: ഉത്ര വധക്കേസിൽ പ്രതി സൂരജിനെ വെള്ളപൂശി സൂരജിന്റെ അമ്മ രേണുക. മകൻ നിരപാധിയാണെന്നും പാമ്പിനെ കൈകാര്യം ചെയ്യാൻ സൂരജിന് അറിയാമെന്നത് വെറും ആരോപണങ്ങൾ മാത്രമാണെന്നും സൂരജിന്റെ മാതാവ് മാധ്യമങ്ങളോട് പ്രതികരിക്കുന്നു. സൂരജിന് പാമ്പിനെ കൈകാര്യം ചെയ്യാൻ അറിയാമെന്നത് ആരോപണങ്ങൾ മാത്രമാണ്, അവനെന്താ പാമ്പുപിടുത്തക്കാരനാണോ.

ചിലർ പറഞ്ഞു പതിനായിരം രൂപ കൊടുത്ത് എലിയെ പിടിക്കാൻ അണലിയെ വാങ്ങിയെന്ന്. അണലിയെ വാങ്ങി ഇവിടെ വിട്ടാൽ അത് ഉടനെ എലിയെ പിടിക്കാൻ പോകുമോ? സൂരജിന്റെ കൂടെയുള്ള സുരേഷ് എന്നയാളെ മുമ്പ് കണ്ടിട്ട് പോലുമില്ല. ഉത്ര മരിച്ച ദിവസം മുറിയിൽ എ.സി പ്രവർത്തിച്ചിരുന്നില്ല. അവൾക്ക് എ.സി ഉപയോഗിക്കാൻ കഴിയില്ല. കാലിന് ശസ്ത്രക്രിയ കഴിഞ്ഞതാണ്. എ.സി ഉപയോഗിച്ചാൽ പ്രഷർ താഴും. ഉത്ര സ്ഥിരം ഏതെങ്കിലും മരുന്ന് കഴിക്കുന്നുണ്ടായിരുന്നോ എന്ന് അറിയില്ലെന്നും സൂരജിന്റെ അമ്മ പ്രതികരിക്കുന്നത്.

ഞങ്ങളുടെ അറിവോടെ അടുത്തിടെ പാമ്പുപിടുത്തകാരൻ വീട്ടിൽ വന്നിരുന്നു. അടുത്തുള്ള വയലിൽ വലിയ പാമ്പിനെയും തൊട്ടടുത്ത ദിവസം വീട്ടിലെ മീൻകുളത്തിന് സമീപം വേറൊരു പാമ്പിനെയും കണ്ടിരുന്നു. ഇതോടെ ഇന്റർനെറ്റിൽ നിന്ന് നമ്പറെടുത്ത് പാമ്പിനെ പിടിക്കാൻ വാവാ സുരേഷിനെ വിളിച്ചെങ്കിലും കിട്ടിയില്ല. വേറൊരാളെ കിട്ടി. അവർ പിറ്റേദിവസം വന്നു തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടില്ല. പാമ്പിനെ ഇനി കണ്ടാൽ തല്ലിക്കൊല്ലരുതെന്നും അവർ പറഞ്ഞു.

അതേ സമയം ഉത്രയെ പാമ്പു കടിയേൽപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പാമ്പിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ ജയന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയിരുന്നത്. കേസിനെ സഹായിക്കുന്ന വിധത്തിലുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ വേണ്ടിയായിരുന്നു പോസ്റ്റുമോർട്ടം നടപടികളിലേക്ക് കടന്നിരുന്നത്. ഉത്രയുടെ ഇടതുകൈത്തണ്ടയിലെ കടിയേറ്റ മുറിവും പാമ്പിന്റെ പല്ലുകളും താരതമ്യം ചെയ്ത് പരിശോധിച്ചു. പാമ്പിന്റെ മാംസം അഴുകി തുടങ്ങിയിരുന്നു. എങ്കിലും വിഷപ്പല്ലും മറ്റും ലഭിച്ചിട്ടുണ്ട്. മൂർഖൻ പാമ്പാണ് ഉത്രയെ കടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

ഉത്രയെ കടിച്ച മൂർഖനെ സഹോദരൻ തല്ലിക്കൊന്ന് കുഴിച്ചിട്ടിരുന്നു. ഈ പാമ്പിനെ പുറത്തെടുത്താണ് രാവിലെ പോസ്റ്റ്മോർട്ടം നടത്തിയത്. കൊലപാതകക്കേസിൽ പാമ്പിന്റെ പോസ്റ്റ്മോർട്ടം നടത്തുന്ന സംസ്ഥാനത്തെ ആദ്യകേസാണ് ഇത്. 152 സെന്റീമീറ്റർ നീളം പാമ്പിനുണ്ടായിരുന്നതായും ഡോക്ടർമാർ പറഞ്ഞു. പാമ്പിന്റെ പോസ്റ്റുമോർട്ടം കേരളത്തിലെ ചാനലുകൾ തൽസമയം നൽകുകയും ചെയ്തിരുന്നു. ഉത്രയെ കടിച്ചത് ഈ പാമ്പാണെന്ന് തെളിയിക്കാൻ കൂടിയാണ് പോസ്റ്റ്‌മോർട്ടം. പാമ്പിന്റെ വിഷപല്ലിന്റെ അളവ് മനസ്സിലാക്കാനാണ് ഇത്.

ശാസ്ത്രീയ തെളിവു ശേഖരണത്്തിന്റെ ഭാഗമായി കൂടുതൽ വിശദ പരിശോധനക്കും പൊലീസ് ഒരുങ്ങുന്നുണ്ട്. ഉത്ര പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഉത്രയെ കടിച്ച മൂർഖന്റെ ഡി.എൻ.എ പരിശോധിക്കുമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്റ അറിയിച്ചു. ഈ പാമ്പ് കടിച്ച് തന്നെയാണോ ഉത്ര മരിച്ചതെന്നറിയാനാണ് പാമ്പിന്റെ ഡി.എൻ.എ പരിശോധിക്കുന്നതെന്ന് ഡി.ജി.പി അറിയിച്ചു. ഹൈദരാബോദിലോ പൂണെയിലോ ആയിരിക്കും പരിശോധന. 90 ദിവസത്തിനുള്ളിൽ എല്ലാ ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കുമെന്നും ഡി.ജി.പി അറിയിച്ചു.

അതേസമയം ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാൻ സൂരജ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് റിമാന്റ് റിപ്പോർട്ട്.കൊലപാതകത്തിന് സഹായം നൽകിയതിൽ മുഖ്യപങ്ക് പാമ്പാട്ടിക്കാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ ഇന്ന് സൂരജിന്റെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ആറ് പേജുള്ള റിമാന്റ് റിപ്പോർട്ടിൽ രണ്ടാം പ്രതി പാമ്പാട്ടി സുരേഷിന് വ്യക്തമായ പങ്ക് ഉണ്ടന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 12 നാണ് സുരേഷിനെ സൂരജ് പരിചയപ്പെടുന്നത്. തുടർന്ന് പാമ്പിനെ പിടിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ വീഡിയോ നോക്കി പഠിച്ചു. 17000 രൂപ കൈപറ്റി രണ്ട് പാമ്പുകളെ സുരേഷ് സൂരജിന് വിറ്റു.

പാമ്പുമായി സുരേഷ് സൂരജിന്റെ വീട്ടിൽ എത്തിയെന്നും ഉത്ര ഉൾപ്പടെയുള്ളവരുടെ മുൻപിൽ വിഷപാമ്പിനെ തുറന്ന് കാണിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗൂഢാലോചനയെകുറിച്ച് റിമാന്റ് റിപ്പോർട്ടിലും വ്യക്തമാക്കുന്ന സാഹചര്യത്തിൽ സൂരജിന്റെ അമ്മ, അച്ഛൻ, സഹോദരി എന്നിവരെ രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യും. ഗൂഢാലോചനയിൽ പങ്കാളികളാണന്ന് സംശയിക്കുന്ന സുഹൃത്തുകളുടെ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP