Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കി ഞങ്ങളെ വഴിയാധാരമാക്കരുതേ`; സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ ഫ്‌ളാറ്റ് ഉടമകളുടെ ധർണ; മരട് നഗരസഭയ്ക്ക് മുന്നിൽ കിടപ്പാടം സംരക്ഷിക്കാൻ സമരം ചെയ്ത് നടൻ സൗബിൻ സാഹിറും സംവിധായകൻ മേജർ രവിയും; ഫ്‌ളാറ്റ് പൊളിക്കൽ ആരോടോ ഉള്ള പകപോക്കലോ എന്ന് സംശയിക്കണമെന്ന് സെബാസ്റ്റ്യൻ പോൾ

`ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കി ഞങ്ങളെ വഴിയാധാരമാക്കരുതേ`; സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ ഫ്‌ളാറ്റ് ഉടമകളുടെ ധർണ; മരട് നഗരസഭയ്ക്ക് മുന്നിൽ കിടപ്പാടം സംരക്ഷിക്കാൻ സമരം ചെയ്ത് നടൻ സൗബിൻ സാഹിറും സംവിധായകൻ മേജർ രവിയും; ഫ്‌ളാറ്റ് പൊളിക്കൽ ആരോടോ ഉള്ള പകപോക്കലോ എന്ന് സംശയിക്കണമെന്ന് സെബാസ്റ്റ്യൻ പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരട് നഗരസഭയിലെ 5 ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചേ മതിയാകൂ എന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ ഫ്‌ളാറ്റ് ഉടമകളുടെ ധർണയിൽ പങ്കെടുത്ത് സൗബിൻ സാഹിറും മേജർ രവിയും. ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള കോടതിവിധി മൗലികാവകാശങ്ങളുടെ ലംഘനവും സ്വാഭാവിക നീതിയുടെ നിഷേധവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. സുപ്രീം കോടതി വിധി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് നഗരസഭാ ഓഫീസിന് മുന്നിൽ ഉടമകളുടെ ധർണ. ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. ധർണയിൽ കോൺഗ്രസ് നേതാവ് കെ ബാബുവും പങ്കെടുത്തു.

ഈ മാസം 11ന് ആണ് ഫ്‌ളാറ്റുകൾ പൊളിക്കണം എന്ന് സുപ്രീം കോടതി വിധിക്ക് മേൽ ഉടമകൾ നൽകിയ ഹർജി തള്ളിയത്.ഹർജി തുറന്ന കോടതിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും കോടതിയുടെ മുന്നിലെത്തിയെങ്കിലുംപൊളിക്കണം എന്ന തീരുമാനത്തിലേക്ക് കോടതി എത്തുകയായിരുന്നു. വിധിക്കെതിരെ ഫ്ളാറ്റുകളിലെ താമസക്കാർ നൽകിയ റിട്ട് ഹർജികൾ നേരത്തെ കോടതി തള്ളിയിരുന്നു.എറണാകുളം മരട് നഗരസഭയിലെ തീരപരിപാലന മേഖലയിൽ നിർമ്മിച്ച ഫ്‌ളാറ്റുകൾ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് മെയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

മരടിലെ ഫ്ളാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി വിധി ആരോടോ ഉള്ള പകപോക്കലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ ആരോപിച്ചു. ബാധിക്കപ്പെടുന്നവരുടെ ഭാഗം കേൾക്കാതെയുള്ള വിധി സുപ്രീംകോടതിയുടേതായാൽ പോലും തെറ്റാണെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.മരട് ഭവന സംരക്ഷണ സമിതിയാണ് ധർണ സംഘടിപ്പിച്ചത്. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹോളിഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിങ്, ആൽഫ വെഞ്ച്വേർസ് എന്നീ ഫ്ളാറ്റുകൾ പൊളിക്കാൻ കോടതി ഉത്തരവിട്ടത്. 350 ഓളം ഫ്ളാറ്റുകളാണ് പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചതെന്ന് ഉടമകൾ പറയുന്നു.

ഹോളിഡേ ഹെറിറ്റേജ്, ഹോളിഫെയ്ത്ത്, ജെയിൻ ഹൗസിങ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ, വിധിക്ക് പിന്നിൽ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടന്നെന്ന നിഗമനത്തിലായിരുന്നു നേരത്തെ തന്നെ ഫ്‌ളാറ്റ് ഉടമകൾ. തീരദേശ പരിപാലന അഥോറിറ്റി നൽകിയ അപ്പീൽ പ്രകാരം സുപ്രീംകോടതി നിയോഗിച്ച കമ്മറ്റി രൂപീകരിച്ച സബ് കമ്മറ്റിയാണ് തങ്ങളോട് ഈ ചതി ചെയ്തതെന്നാണ് ഫ്ളാറ്റ് ഉടമകൾ പുനപരിശോധനയിൽ വിധി വരുന്നതിന് മുൻപ് മറുനാടനോട് പറഞ്ഞത്.

പരമോന്നത കോടതി നിശ്ചയിച്ച മൂന്നംഗ സമിതി തങ്ങളെ കേൾക്കാതെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതുമൂലം പുനപ്പരിശോധനാ ഹർജികളും റിട്ട് ഹർജികളും വാദമില്ലാതെ തള്ളുന്ന സ്ഥിതിയുണ്ടായെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു. നാനൂറോളം കുടുംബങ്ങൾ തെരുവിലേയ്ക്ക് ഇറങ്ങേണ്ട സ്ഥിതിയാണെന്ന് മരട് ഭവന സംരക്ഷണസമിതി ചെയർമാൻ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP