Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗരവിന്റെ തിളക്കമുള്ള വിജയം നെഞ്ചിലൊരു വിങ്ങലായി അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും; എസ്എസ്എൽസി പരീക്ഷ തീർന്നദിവസം പുഴയിൽവീണു മരിച്ച ഇരുട്ടിയിലെ വിദ്യാർത്ഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസ്; വിധിയുടെ പരീക്ഷയിൽ പരാജയപ്പെട്ട സൗരവിന്റെ ഓർമ്മയിൽ സങ്കടകണ്ണീരുമായി സഹപാഠികളും നാട്ടുകാരും

സൗരവിന്റെ തിളക്കമുള്ള വിജയം നെഞ്ചിലൊരു വിങ്ങലായി അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും; എസ്എസ്എൽസി പരീക്ഷ തീർന്നദിവസം പുഴയിൽവീണു മരിച്ച ഇരുട്ടിയിലെ വിദ്യാർത്ഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസ്; വിധിയുടെ പരീക്ഷയിൽ പരാജയപ്പെട്ട സൗരവിന്റെ ഓർമ്മയിൽ സങ്കടകണ്ണീരുമായി സഹപാഠികളും നാട്ടുകാരും

ആർ. പീയൂഷ്

ഇരിട്ടി: എസ്എസ്എൽസി പരീക്ഷാ ഫലം വന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ആഘോഷതിമിർപ്പിൽ വിജയം ആഘോഷിക്കുമ്പോൾ, ഇരിട്ടി കല്ലുമുട്ടിയിലെ ഒരു കുടുംബം നെഞ്ചുരുകി കരയുകയാണ്. പരീക്ഷയുടെ അവസാന ദിവസം പുഴയിൽവീണു മരിച്ച സൗരവിന് എല്ലാ വിഷയത്തിലും എ പ്ലസ് ആണു ലഭിച്ചിരിക്കുന്നത്. വിധിയൊരുക്കിയ മരണക്കയത്തിലേക്കു പറായാതെ പറന്നുപോയ മകന്റെ വിജയത്തിളക്കമാണ് അച്ഛൻ രമേശിനും അമ്മ പ്രന്നയ്ക്കും സൗരവിന്റെ സോദരങ്ങളായ സച്ചിനു സോണിക്കും വിങ്ങുന്ന വേദനയായി മാറിയിരിക്കുന്നത്.

എസ്എസ്എൽസി പരീക്ഷയുടെ അവസാന ദിവസമായ മാർച്ച് 31ന് വൈകുന്നേരം ഇരിട്ടിക്കടുത്ത് കടത്തം കടവിൽ പുഴയിൽ വീണാണു സൗരവ് മരിച്ചത്. ഇരിട്ടി കടത്തം കടവ് സെന്റ് ജോൺ ബാപിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥി ആയിരുന്നു സൗരവ്. എസ്എസ്എൽസി പരീക്ഷയിൽ തങ്ങളുടെ പൊന്നുമോന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചുവെന്ന വാർത്തയറിഞ്ഞതോടെ രമേശന്റെയും പ്രസന്നയുടെയും ഹൃദയം തകർന്നനിലയിലാണ്.

പരീക്ഷ കഴിഞ്ഞ് മധ്യവേനലവധിക്ക് സ്‌കൂളടക്കുന്ന ദിവസമാണു സൗരവ് മരിച്ചത്. മാർച്ചു 31ന് പരീക്ഷച്ചൂടിന്റെ ഭാരമഴിച്ചു വെച്ച് വിദ്യാർത്ഥികൾ ദേഹമാസകലം ചായം പൂശി ആഘോഷിച്ചിരുന്നു. ആഘോഷത്തിന് ശേഷം കൂട്ടുകാരോട് യാത്ര ചോദിച്ച് വീട്ടിലേക്ക് മടങ്ങിയ സൗരവ് മുഖത്തും യുണിഫോമിലുമുള്ള ഛായം കഴുകിക്കളയാനാണ് സ്‌ക്കൂളിനു സമീപമുള്ള കടത്തം കടവ് പുഴയിലിറങ്ങിയത്. വസ്ത്രം കഴുകുന്നതിനിടെ സൗരവും ഒപ്പമുള്ള മറ്റൊരു സഹപാഠിയും കയത്തിൽപ്പെടുകയായിരുന്നു നാട്ടുകാർ ഇരുവരേയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും സൗരവ് മരണപ്പെട്ടു.

ഒന്നാം ക്ലാസു മുതൽ പഠിക്കാൻ മിടുക്കനായിരുന്നു സൗരവ്. പരീക്ഷ കഴിഞ്ഞ ദിവസം താൻ നല്ല വിജയം നേടുമെന്ന് സഹപാഠികളാടും അദ്ധ്യാപകരോടും പറഞ്ഞിരുന്നു. കൂടപ്പിറപ്പുകളുടെയും കൂട്ടുകാരുടെയും മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും നാട്ടുകാരുടെയും നെഞ്ചുപിളർത്തുന്ന സങ്കടക്കടൽ തീർത്താണ് സൗരവ് യാത്രയായത്

എല്ലാ സ്വപ്നങ്ങളും പാതിവഴിയിലിറക്കി വെച്ച് ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന സൗരവ് എന്ന 15 കാരൻ നേടിയ തിളങ്ങുന്ന വിജയം ആ കുരുന്നു മിടുക്കന്റെ വേർപാടിന്റെ ഓർമ്മയിൽ കരഞ്ഞു തീർക്കാനേ മാതാപിതാക്കൾക്കും സഹപാഠികൾക്കും അദ്ധ്യാപകർക്കും നാട്ടുകാർക്കും കഴിയുന്നുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP