Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷ്യം നേടിയത് ആക്രമിച്ച ശേഷം ഫലം അറിയാൻ കാത്ത് നിൽക്കാതെ മടങ്ങാൻ കഴിയുന്ന ഇസ്രയേൽ നിർമ്മിത സ്പെയ്സ് ബോംബുകൾ ഉപയോഗിച്ചോ? ജെയ്ഷെയെ തകർത്തത് തുരുതുരാ ബോംബിടാതെ ഓക്സിജൻ വരെ ഇല്ലാതാക്കി ലക്ഷ്യം കൃത്യമായി നിറവേറ്റുന്ന സ്പെയ്സിന്റെ മികവിൽ; സാറ്റലൈറ്റ് ഗൈഡൻസിന്റെ സഹായത്താൽ ലക്ഷ്യസ്ഥാനത്തെ കൃത്യമായി ലോക്ക് ചെയ്തു തകർക്കുന്ന ഇസ്രയേൽ ഭീകരനെ ഇന്ത്യ സ്വന്തമാക്കിയത് നാല് വർഷം മുമ്പ്

ലക്ഷ്യം നേടിയത് ആക്രമിച്ച ശേഷം ഫലം അറിയാൻ കാത്ത് നിൽക്കാതെ  മടങ്ങാൻ കഴിയുന്ന ഇസ്രയേൽ നിർമ്മിത സ്പെയ്സ് ബോംബുകൾ ഉപയോഗിച്ചോ? ജെയ്ഷെയെ തകർത്തത് തുരുതുരാ ബോംബിടാതെ ഓക്സിജൻ വരെ ഇല്ലാതാക്കി ലക്ഷ്യം കൃത്യമായി നിറവേറ്റുന്ന സ്പെയ്സിന്റെ മികവിൽ; സാറ്റലൈറ്റ് ഗൈഡൻസിന്റെ സഹായത്താൽ ലക്ഷ്യസ്ഥാനത്തെ കൃത്യമായി ലോക്ക് ചെയ്തു തകർക്കുന്ന ഇസ്രയേൽ ഭീകരനെ ഇന്ത്യ സ്വന്തമാക്കിയത് നാല് വർഷം മുമ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ബാലാക്കോട്ടിൽ ആക്രമണം നടത്തി ഇന്ത്യയുടെ മിറാഷ് 2000 പോർവിമാനങ്ങൾ തിരിച്ചെത്തിയത് 21 മിനിറ്റുകൾക്ക് അകമായിരുന്നു. ലേസർ ഗൈഡഡ് ബോംബുകളാണ് ഭീകരരുടെ താവളങ്ങൾ തകർക്കാൻ ഉപയോഗിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് ഇസ്രയേൽ ഇടപെടലാണ്. ഇസ്രയേൽ നിർമ്മിത സ്‌പൈസ് ബോംബുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ചർച്ചകൾ ശക്തമാകുന്നത്. ലോകത്തെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണ് സ്‌പൈസ്. ഇന്ത്യ നാലു വർഷം മുൻപ് ഇതു സ്വന്തമാക്കിയിരുന്നു.

'ഫയർ ആൻഡ് ഫോർഗെറ്റ്' എന്നാണ് ഈ ബോംബിന്റെ വിശേഷണം. വിമാനത്തിൽനിന്നു വർഷിച്ചു കഴിഞ്ഞാൽ അതു ലക്ഷ്യസ്ഥാനത്തെത്തുമോ എന്നാലോചിച്ചു തലപുകയ്‌ക്കേണ്ട ആവശ്യമേയില്ല. അത്രയേറെ കൃത്യതയോടെ ലക്ഷ്യസ്ഥാനം തകർത്തിരിക്കും സ്‌പൈസ് ബോംബ്. ഇതാണ് ഇന്ത്യ പ്രയോഗിച്ചതെന്നാണ് സൂചന. സ്മാർട്ട്, പ്രിസൈസ് ഇംപാക്ട് ആൻഡ് കോസ്റ്റ് എഫക്ടീവ് എന്നതാണ് 'സ്‌പൈസ്'. സാറ്റലൈറ്റ് ഗൈഡൻസിന്റെ സഹായത്താൽ ലക്ഷ്യസ്ഥാനത്തെ കൃത്യമായി 'ലോക്ക്' ചെയ്താണ് ബോംബ് വന്നുവീഴുക. ഈ ബോംബുകളുടെ മെയിന്റനൻസിനും കാര്യമായ ചെലവു വരില്ല (ബോംബിന്റെ പ്രവർത്തനക്ഷമത അഞ്ചു വർഷത്തിലൊരിക്കൽ പരിശോധിച്ചാൽ മതിയാകും)

ഒരൊറ്റ കേന്ദ്രത്തെ ലക്ഷ്യമാക്കി തുരുതുരാ ബോംബുകൾ വർഷിക്കുകയെന്നതാണു പഴയരീതി. എല്ലാം ലക്ഷ്യം കാണില്ല. പ്രതിരോധ വകുപ്പുകൾക്ക് ഇത് ഏറെ പണ ചെലവുണ്ടാക്കും.ഇതിനു പരിഹാരമായാണ് സ്‌പൈസ് കിറ്റിന് ഇസ്രയേൽ കമ്പനിയായ റഫായേൽ രൂപം നൽകിയത്. ഇന്ത്യ ആക്രമണത്തിനുപയോഗിച്ചത് 1000 കിലോഗ്രാമിന്റെ ബോംബായിരുന്നെന്നാണു കരുതുന്നത്. എന്നാൽ ഇതിൽ 600 കിലോ മാത്രമാണ് സ്‌ഫോടക വസ്തുക്കൾ. വന്നുവീഴുന്നയിടത്തെ ഓക്‌സിജൻ വലിച്ചെടുക്കുമെന്ന പ്രത്യേകതയും സ്‌പൈസിനുണ്ട്. അതോടെ ശ്വാസം വിലങ്ങിയാണ് ശത്രുക്കൾ കൊല്ലപ്പെടുക.

വിവിധ ഇന്റലിജൻസ് ഏജൻസികൾ നൽകിയതുൾപ്പെടെയുള്ള ചിത്രങ്ങൾ സ്‌പൈസ് കിറ്റിന്റെ മിഷൻ പ്ലാനിങ് സിസ്റ്റത്തിലേക്കു നേരിട്ടു നൽകും. ബോംബ് വർഷിക്കേണ്ട മേഖലയുടെ ഡിജിറ്റൽ ടെറെയ്ൻ മാപ്പും നൽകും. തുടർന്ന് പ്ലാനിങ് സിസ്റ്റം ഒരു മിഷൻ ഫയൽ സൃഷ്ടിക്കും. ഒപ്പം റഫറൻസ് ചിത്രങ്ങളും. മിനുട്ടുകൾക്കകം ഇതു നടക്കും. ഈ മിഷൻ ഫയൽ മെമ്മറി കാട്രിജിലേക്കു മാറ്റും. ഇവ സ്‌പൈസ് ബോംബുകളിലേക്കും. ഈ ബോംബുകളാണ് പോർവിമാനത്തിലേക്കെടുക്കുക. അതുകൊണ്ട് തന്നെ ലക്ഷ്യം സ്ഥാനം കണ്ടെത്തി ഈ ബോംബ് വീഴും. കാലാവസ്ഥയും പ്രശ്‌നമല്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിലും മഞ്ഞുമൂടിയാലും ഇരുട്ടിലും കാലാവസ്ഥ മാറിയാലും കൃത്യമായി ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കാൻ സ്‌പൈസ് ബോംബിന് സാധിക്കുന്നത് ഈ മിഷൻ ഫയൽ കാരണമാണ്. ഇനർഷ്യൽ നാവിഗേഷൻ, സാറ്റലൈറ്റ് ഗൈഡൻസ്, ഇലക്ട്രോഒപ്റ്റിക്കൽ സെൻസർ എന്നിവയടങ്ങിയ സംവിധാനത്തിലൂടെ ലക്ഷ്യസ്ഥാനം കൃത്യമായി ഉറപ്പിച്ചാണ് സ്‌പൈസ് ലക്ഷ്യസ്ഥാനത്തെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP