Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാരക വൈറസ് സ്പെയിനിൽ കവർന്നത് 10,003 ജീവനുകൾ; 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 950 പേർ; യൂറോപ്പിൽ മാത്രം മരണം 30,000 കടന്നു; ലോകത്താകമാനം കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 48,313; രോഗബാധിതരുടെ എണ്ണം 9.5 ലക്ഷവും അതിജീവിച്ചവർ 1.94 ലക്ഷം പേരും; കൊറോണ മരണം വിതയ്ക്കുമ്പോൾ വിറങ്ങലിച്ച് ലോകം

മാരക വൈറസ് സ്പെയിനിൽ കവർന്നത് 10,003 ജീവനുകൾ; 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 950 പേർ; യൂറോപ്പിൽ മാത്രം മരണം 30,000 കടന്നു; ലോകത്താകമാനം കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 48,313; രോഗബാധിതരുടെ എണ്ണം 9.5 ലക്ഷവും അതിജീവിച്ചവർ 1.94 ലക്ഷം പേരും; കൊറോണ മരണം വിതയ്ക്കുമ്പോൾ വിറങ്ങലിച്ച് ലോകം

മറുനാടൻ മലയാളി ബ്യൂറോ

മാഡ്രിഡ് : കൊവിഡ് ബാധയെ തുടർന്ന് സ്പെയിനിൽ മരണ സംഖ്യ 10,000 കടന്നു. 24 മണിക്കൂറിനിടെ 950 പേരാണ് സ്പെയിനിൽ മരിച്ചത്. ഇതുവരെ സ്പെയിനിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ലോകത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ സ്പെയിനിൽ മരിച്ചവരുടെ എണ്ണം 10,003 ആയി.

30,000ത്തിലേറെ പേരാണ് യൂറോപ്പിൽ മാത്രം കൊവിഡ് മൂലം മരിച്ചത്. ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത ഇറ്റലിക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് സ്പെയിൻ. 110,238 പേർക്കാണ് സ്പെയിനിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ മുതൽ ഇതുവരെ 8,102 കേസുകളാണ് സ്ഥിരീകരിച്ചത്. 26,743 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. മാർച്ച് 14 മുതൽ സ്പെയിൻ ലോക്ക്ഡൗണിൽ തുടരുകയാണ്.

കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ തീവ്രത വരുംദിവസങ്ങളിലും ഉയർന്ന് തുടരുമെന്നാണ് സ്പാനിഷ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. മാഡ്രിഡ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ ആശുപത്രികൾ രോഗികളാൽ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.രോഗികളെ ആശുപത്രി വരാന്തയിലും മറ്റും കിടക്ക സജ്ജീകരിച്ച് ചികിത്സിക്കേണ്ട അവസ്ഥയിലാണ് ഡോക്ടർമാർ. രോഗികളുടെ എണ്ണം കൂടിയതോടെ രാജ്യത്ത് താത്കാലിക ആശുപത്രികൾ സജ്ജീകരിച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ ആശുപത്രികളിലും കിടക്കകളുടെ എണ്ണം 20 ശതമാനം വീതം ഉയർത്തിയിട്ടുള്ളതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മാഡ്രിഡ്, നോർത്ത് കാറ്റലോണിയ തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകൾ, സ്പോർ‌‌ട്‌സ് സെന്ററുകൾ, ലൈബ്രറികൾ തുടങ്ങിയവ താത്കാലിക ആശുപത്രികളാക്കി മാറ്റിയിരിക്കുകയാണ്. 3,800 ലേറെ പേരാണ് സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ മാത്രം മരിച്ചത്. 30,000 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

കൊറോണ വ്യാപകമായി പടർന്നു പിടിച്ച അമേരിക്കയിലും ബ്രിട്ടനിലും ഒരു ദിവസത്തെ റെക്കോർഡ് മരണസംഖ്യ റിപ്പോർട്ട് ചെയ്തു. ജോൺസ് ഹോപ്കിൻസ് യൂനിവേഴ്‌സിറ്റിയുടെ കണക്ക് പ്രകാരം അമേരിക്കയിൽ 884 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ മരണ സംഖ്യ 5000 കടന്നു. 213,000 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഇറ്റലിയിലെ മരണ സംഖ്യ 13,155 ആയി. ഫ്രാൻസിൽ മരണസംഖ്യ 4032 ആയി. ഇറാനിലും മരണ സംഖ്യ ഉയരുകയാണ്. ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം 3160 പേരാണ് ഇറാനിൽ മരിച്ചത്. ബ്രിട്ടനിൽ 2352 പേരും മരിച്ചു. ബെൽജിയം, നെതർലൻഡ് എന്നിവിടങ്ങളിലും മരണസംഖ്യ 1000 കടന്നു.

അമേരിക്കയിൽ ബുധനാഴ്ച മാത്രം 884 പേർ മരിച്ചു. മൊത്തം രോഗബാധിതർ 2.13 ലക്ഷമായി. ബ്രിട്ടനിൽ ചൊവ്വാഴ്ച മരിച്ചത് 563 പേരാണ്.ലോകത്താകമാനം കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 48,313 ആയി. മൊത്തം രോഗബാധിതരുടെ എണ്ണം 9.5 ലക്ഷമായി. 1.94 ലക്ഷം പേർ രോഗത്തിൽ നിന്ന് മുക്തരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP