Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചാനൽ റിപ്പോർട്ടർ 'കുറ്റബോധം തോന്നുന്നുണ്ടോ ശരണ്യ' എന്ന് ചോദിച്ചപ്പോൾ 'ഉണ്ട്'എന്ന അർഥത്തിൽ രണ്ടുവട്ടം മൂളൽ; തെളിവെടുപ്പിനായി തയ്യിലെ വീട്ടിലും കടപ്പുറത്തും എത്തിച്ചപ്പോൾ സ്ത്രീകളടക്കം ഉയർത്തിയത് കടുത്ത പ്രതിഷേധം; സ്വന്തം വീട്ടുകാർ കൂടി തള്ളിപ്പറഞ്ഞതോടെ ശരണ്യ അനുഭവിക്കുന്നത് കടുത്ത മാനസിക സമ്മർദ്ദം; പിണറായി കൊലപാതകപരമ്പരകളിലെ പ്രതി സൗമ്യയെ പോലെ കടുംകൈ കാട്ടാതിരിക്കാൻ കണ്ണൂർ വനിതാ ജയിലിൽ അതീവജാഗ്രത

ചാനൽ റിപ്പോർട്ടർ 'കുറ്റബോധം തോന്നുന്നുണ്ടോ ശരണ്യ' എന്ന് ചോദിച്ചപ്പോൾ 'ഉണ്ട്'എന്ന അർഥത്തിൽ രണ്ടുവട്ടം മൂളൽ; തെളിവെടുപ്പിനായി തയ്യിലെ വീട്ടിലും കടപ്പുറത്തും എത്തിച്ചപ്പോൾ സ്ത്രീകളടക്കം ഉയർത്തിയത് കടുത്ത പ്രതിഷേധം; സ്വന്തം വീട്ടുകാർ കൂടി തള്ളിപ്പറഞ്ഞതോടെ ശരണ്യ അനുഭവിക്കുന്നത് കടുത്ത മാനസിക സമ്മർദ്ദം; പിണറായി കൊലപാതകപരമ്പരകളിലെ പ്രതി സൗമ്യയെ പോലെ കടുംകൈ കാട്ടാതിരിക്കാൻ കണ്ണൂർ വനിതാ ജയിലിൽ അതീവജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഏതോ ദുർബല നിമിഷത്തിൽ തോന്നിയ അബദ്ധമായിരുന്നോ ശരണ്യ കാട്ടിയത്? അങ്ങനെയല്ല എന്ന് വിശ്വസിക്കുന്നവരാണ് ഏറെ. സ്വന്തം കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞുകൊല ചെയ്തത് കരുതിക്കൂട്ടിയാണെന്ന് വീട്ടുകാർ പോലും പറയുന്നു. ഭർത്താവും, അച്ഛനും അടക്കമുള്ളവരും പഴിക്കുന്നു. ഇതെല്ലാം ശരണ്യയെ കടുത്ത മാനസികസമ്മർദ്ദത്തിലാക്കിയെന്ന കാര്യത്തിൽ സംശയമില്ല. ജയിലിൽ മറ്റുവനിതാ തടവുകാരുടെ പ്രതികരണവും എതിരാവാൻ ഇടയുണ്ട്. കഴിഞ്ഞ ദിവസം ഒരു ചാനൽ റിപ്പോർട്ടർ കുറ്റബോധം തോന്നുന്നുണ്ടോ ശരണ്യ എന്ന് ചോദിച്ചപ്പോൾ ഉണ്ട് എന്ന അർഥത്തിൽ രണ്ടുവട്ടം മൂളിയിരുന്നു. ഏതായാലും 22 കാരി ഇപ്പോൾ കണ്ണൂർ വനിതാ ജയിലിലാണ് കഴിയുന്നത്. പിണറായി കൊലപാതക പരമ്പരയിലെ പ്രതി സൗമ്യ ജയിൽ വളപ്പിൽ ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിൽ, അത്തരമൊരു പിഴവ് ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ജയിൽ അധികൃതർ സ്വീകരിക്കുന്നുണ്ട്.

റിമാൻഡിൽ കഴിയുന്ന ശരണ്യയ്ക്ക് ജയിലിൽ പ്രത്യേക സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഒരു വാർഡന് ചുമതല നൽകി. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. കണ്ണൂർ വനിതാ ജയിലിൽ റിമാൻഡ് തടവുകാർ കഴിയുന്ന ഡോർമിറ്ററിയിലാണ് ശരണ്യയെ പാർപ്പിച്ചിരിക്കുന്നത്. ജയിൽ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ട്. എങ്കിലും മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൗൺസിലിങ് നൽകുമെന്നും അധികൃതർ അറിയിച്ചു. സ്വന്തം മകളേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ സൗമ്യയുടെ അനുഭവമാണ് ശരണ്യയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത ഒരുക്കാൻ ജയിൽ അധികൃതരെ പ്രേരിപ്പിച്ചത്. ഇതേ ജയിലിൽ കഴിഞ്ഞിരുന്ന സൗമ്യ 2018 ഓഗസ്റ്റ് 24ന് ജയിൽ വളപ്പിലെ കശുമാവ് കൊമ്പിൽ തൂങ്ങി മരിച്ചിരുന്നു. സൗമ്യയുടെ ആത്മഹത്യയ്ക്ക് കാരണം സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് സൗമ്യ ഒന്നരവയസുകാരൻ മകനെ വകവരുത്തിയത്. ഭർത്താവിന്റെ തലയിൽ കുറ്റം കെട്ടിവയ്ക്കുവാനാണ് ശരണ്യ ശ്രമിച്ചത്. എന്നാൽ സ്വന്തം അച്ഛൻ പോലും അക്കാര്യം വിശ്വസിച്ചില്ല. പൊലീസിന്റെ കുറ്റമറ്റ അന്വേഷണത്തിൽ സത്യം തെളിയുകയായിരുന്നു. തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ വീട്ടുകാരും സമീപവാസികളും ശരണ്യയ്ക്കെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. തെളിവെടുപ്പ് വേഗത്തിൽ പൂർത്തിയാക്കി പൊലീസ് മടങ്ങുകയായിരുന്നു. എല്ലാവരും എതിരായത് ശരണ്യയെ മാനസികമായി തളർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജാഗ്രത പുലർത്തിയില്ലെങ്കിൽ, ശരണ്യയുടെ മാനസിക നില വഷളാവും.

പിണറായി കൊലപാതക പരമ്പരകളിലെ പ്രതിയായിരുന്നു സൗമ്യ. വീട്ടുകാരെ പലപ്പോഴായി എലിവിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു. 2018 ഓഗസ്റ്റ് 24ന് ജയിൽ വളപ്പിലെ കശുമാവിന്റെ കൊമ്പിൽ തൂങ്ങിമരിച്ച നിലയിലാണ് സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. സൗമ്യയും സമാനകേസിൽ പെട്ട പ്രതിയായതിനാൽ, ജയിലിലിപ്പോൾ പ്രതിക്ക് കാവലായി ഒരു ഉദ്യോഗസ്ഥയെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിരീക്ഷിക്കുകയാണ്. പകലും രാത്രിയും ഇതു തുടരുന്നുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് തയ്യിൽ കടപ്പുറത്ത് കുട്ടിയെ മരിച്ചനിലയിൽ കാണപ്പെട്ടത്. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിനെ കൊല്ലാനായി പല ദിവസങ്ങളിലായി അവസരത്തിനായി ശരണ്യ കാത്തിരിക്കുകയായിരുന്നു. കടലിലെറിഞ്ഞ് കൊല്ലാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്. ശരണ്യയുടെ പിതാവുമായി അകന്ന പ്രണവ് ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലാണ് വീട്ടിൽ വരാറുള്ളത്.ഈ സമയം തന്നെ കൊലപാതകത്തിനു ശരണ്യ തിരഞ്ഞെടുക്കുകയായിരുന്നു. ഭർത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോൾ കൈകൾ കൊണ്ട് പൊത്തിവച്ചു. കടലിൽ എറിയാൻ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടൽഭിത്തിയിൽ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് ഡിവൈ.എസ്‌പി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP