Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലുവരി പാതയിൽ കാറുകൾക്ക് ഇനി 100 കിലോമീറ്റർ വേഗത്തിൽ പോകാം; രണ്ടു വരിപ്പാതയിൽ 70 കിലോമീറ്റർ വേഗവും; ബൈക്കുകൾക്ക് നാലുവരിയിൽ 80 കിലോമീറ്റർ വേഗത്തിലും രണ്ടു വരി പാതകളിൽ 60 കിലോമീറ്റർ വേഗത്തിലും സഞ്ചരിക്കാം; വാളയാർ-വടക്കാഞ്ചേരി പാതയിൽ വേഗപരിധി 100 കിലോമീറ്റർ ആക്കിയപ്പോൾ നിയമലംഘനം പകുതി കുറഞ്ഞു; ഓരോ ക്യാമറയിൽ പതിയുന്ന നിയമ ലംഘനത്തിനും 1500 രൂപ വീതം പിഴയും; വേഗപരിധി കൂട്ടിയുള്ള കേന്ദ്ര വിജ്ഞാപനം കേരളത്തിലും നടപ്പാക്കുമ്പോൾ

നാലുവരി പാതയിൽ കാറുകൾക്ക് ഇനി 100 കിലോമീറ്റർ വേഗത്തിൽ പോകാം; രണ്ടു വരിപ്പാതയിൽ 70 കിലോമീറ്റർ വേഗവും; ബൈക്കുകൾക്ക് നാലുവരിയിൽ 80 കിലോമീറ്റർ വേഗത്തിലും രണ്ടു വരി പാതകളിൽ 60 കിലോമീറ്റർ വേഗത്തിലും സഞ്ചരിക്കാം; വാളയാർ-വടക്കാഞ്ചേരി പാതയിൽ വേഗപരിധി 100 കിലോമീറ്റർ ആക്കിയപ്പോൾ നിയമലംഘനം പകുതി കുറഞ്ഞു; ഓരോ ക്യാമറയിൽ പതിയുന്ന നിയമ ലംഘനത്തിനും 1500 രൂപ വീതം പിഴയും; വേഗപരിധി കൂട്ടിയുള്ള കേന്ദ്ര വിജ്ഞാപനം കേരളത്തിലും നടപ്പാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാഹനങ്ങളുടെ വേഗപരിധി കൂട്ടിയുള്ള കേന്ദ്ര വിജ്ഞാപനം കേരളത്തിലും നടപ്പാക്കിത്തുടങ്ങി. നാലുവരി പാതയിൽ 90 കിലോമീറ്റർ വേഗതയിൽ പറന്നിരുന്ന ഇന്നോവ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഇനി 100 കിലോമീറ്റർ വേഗത്തിൽ പോകാം. നൂറു കിലോമീറ്റർ വേഗപരിധി ലംഘിച്ചാൽ പിന്നാലെ 1500 രൂപ പിഴയും തേടി വരും.

കേരളത്തിലെ റോഡുകളുടെ സവിശേഷത കണക്കിലെടുത്ത് ആ രീതിയിലുള്ള വേഗപരിധിയാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. ദേശീയ പാത സംസ്ഥാന പാത എന്ന വിശേഷണം ഒഴിവാക്കി നാലുവരി-രണ്ടു വരി പാതകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വേഗപരിധിയിൽ വ്യത്യാസം വരുത്തിയത്. കേരളത്തിലെ നാലുവരി പാതകളിൽ ഇന്നോവ അടക്കമുള്ള കാറുകൾക്ക് 100 മീറ്റർ വേഗത്തിൽ സഞ്ചരിക്കാം. നേരത്തെ 90 കിലോമീറ്റർ ആയിരുന്നു വേഗപരിധി. പക്ഷെ രണ്ടു വരി പാതകളിൽ 70 കിലോമീറ്ററാണ് വേഗപരിധി. ഈ വേഗപരിധി ലംഘിച്ചാൽ മോട്ടോർവാഹനവകുപ്പിന്റെ ക്യാമറകളിൽ കുടുങ്ങുകയും അമിത വേഗത്തിനുള്ള ആയിരത്തി അഞ്ഞൂറു രൂപ ഫൈൻ ഈടാക്കുകയും ചെയ്യും. പുതിയ വേഗപരിധി മോട്ടോർവാഹനവകുപ്പിന്റെ ക്യാമറകളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വേഗപരിധി 90 കിലോമീറ്ററിൽ നിന്നും 100 കിലോമീറ്റർ ആയി മാറ്റിയപ്പോൾ ക്യാമറയിൽ രേഖപ്പെടുത്തുന്ന നിയമ ലംഘനങ്ങൾ പകുതിയായി മാറിയിട്ടുണ്ട്. . വാളയാർ-വടക്കാഞ്ചേരി പാതയിൽ പുതിയ വേഗ പരിധിയനുസരിച്ച് ക്യാമറകൾ സെറ്റ് ചെയ്തപ്പോൾ ട്രാഫിക് നിയമലംഘനങ്ങൾ വളരെയധികം കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു. 90 കിലോമീറ്റർ വേഗപരിധിനിലനിന്നപ്പോൾ രണ്ടായിരം-മൂവായിരം ഒഫൻസ് ആണ് ദിനേന ക്യാമറകൾ പിടികൂടിയിരുന്നത്. പക്ഷെ വേഗപരിധി 100 ആയി മാറ്റിയപ്പോൾ ക്യാമറയിൽ അകപ്പെടുന്ന നിയമ ലംഘനങ്ങൾ ആയിരവും ആയിരത്തി അഞ്ഞൂറുമായി കുറഞ്ഞിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. നിലവിൽ ഒരു ക്യാമറയിൽ പതിയുന്ന നിയമലംഘനത്തിനാണ് 1500 രൂപ. മറ്റ് ക്യാമറകളിൽ അമിതവേഗം കാണിച്ചാൽ അതിനെല്ലാം 1500 രൂപ പിഴ അടയ്ക്കണം. ഇവിടെ 38 ക്യാമറകളാണുള്ളത്. പിഴ തുകകൾ എത്രയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

എക്സ്‌പ്രസ് വേകളിൽ എട്ടു സീറ്റുകൾ ഉള്ള വാഹനങ്ങൾക്ക്. ഇന്നോവ അടക്കമുള്ള വണ്ടികൾക്ക് 120 കിലോമീറ്റർ സ്പീഡാണ് വേഗപരിധി. എക്സ്‌പ്രസ് വേ പക്ഷെ കേരളത്തിൽ നിലവിലില്ല. അതുകൊണ്ട് തന്നെ ഈ വേഗപരിധി കേരളത്തിൽ അനുവദനീയവുമല്ല. നടുക്ക് മീഡിയനുകൾ ഉള്ള നാലുവരിപ്പാതകളിൽ കാറുകൾക്ക് നൂറു കിലോമീറ്റർ ആണ് വേഗപരിധി. ഒരു വരി-രണ്ടു വരിപ്പാതകളിൽ കാറുകൾക്ക് എഴുപത് കിലോമീറ്റർ വേഗമാണ് പരിധിയും. ദേശീയപാത-സംസ്ഥാന പാത എന്ന വിശേഷണമില്ലാതെയാണ് ഈ വേഗപരിധി കൊണ്ടുവന്നിട്ടുള്ളത്. ഇതനുസരിച്ച് മോട്ടോർ വാഹനവകുപ്പിന്റെ ക്യാമറകളിൽ മാറ്റം വരുത്തി. ഒൻപത് സീറ്റുകളിൽ കൂടുതൽ ഉള്ള വാഹനങ്ങൾക്ക് എക്സ്‌പ്രസ് പാതയിൽ നൂറു കിലോമീറ്റർ, നാലുവരി പാതയിൽ 90 കിലോമീറ്റർ, രണ്ടു വരിപാതയിൽ അറുപത് എന്ന രീതിയിലാണ് വേഗ പരിധി. ചരക്ക് വാഹനങ്ങൾക്ക് എക്സ്‌പ്രസ് പാതയിൽ 80, മറ്റു പാതയിൽ 60 കിലോമീറ്റർ. മോട്ടോർ സൈക്കിളുകൾക്ക് എക്സ്‌പ്രസ് വേയിൽ 80 കിലോമീറ്റർ, നാല് വരി പാതകളിൽ 80, മറ്റു റോഡുകളിൽ 60 എന്നിവയാണ് വേഗ പരിധി. മുച്ചക്ര വാഹനങ്ങൾക്ക് എക്സ്‌പ്രസ് വേയിൽ പ്രവേശനമില്ല. നാല് വരി പാതകളിൽ 60, മറ്റു റോഡുകളിൽ 50 കിലോമീറ്ററാണ് വേഗപരിധി.

കൊല്ലം-ചെങ്കോട്ട പോലുള്ള ദേശീയ പാതകളിൽ 70 കിലോമീറ്റർ തന്നെയാണ് വേഗപരിധി. വാളയാർ-വടക്കാഞ്ചേരി റോഡ് നാലുവരി പാതയിലാണ്. ഇത്തരം പാതകളിൽ നൂറു കിലോമീറ്റർ വേഗമാണ് അനുവദിച്ചിട്ടുള്ളത്. പക്ഷെ രണ്ടു വരി പാതയുള്ള എംസിറോഡിൽ 70 കിലോമീറ്റർ ആണ് വേഗപരിധി അനുവദിച്ചത്. എംസി റോഡിൽ മുൻപുള്ള വേഗപരിധി 60 കിലോമീറ്റർ ആയിരുന്നു. തൃശൂർ-എറണാകുളം പാതയും നാല് വരിയാണ്. ഇവിടെ നൂറു കിലോമീറ്റർ വേഗം കൈക്കൊള്ളാം. വാളയാർ-വടക്കാഞ്ചേരി പാതയിൽ പുതിയ വേഗ പരിധിയനുസരിച്ച് ക്യാമറകൾ സെറ്റ് ചെയ്തപ്പോൾ ട്രാഫിക് നിയമലംഘനങ്ങൾ വളരെയധികം കുറഞ്ഞു. രണ്ടായിരം-മൂവായിരം ഒഫൻസ് ആണ് ദിനേന ക്യാമറകൾ പിടികൂടിയിരുന്നത്. ഇവിടുത്തെ വേഗപരിധി 100 ആയി മാറ്റിയപ്പോൾ ക്യാമറയിൽ അകപ്പെടുന്നത് പകുതിയായി മാറിയിട്ടുണ്ട്. ഇനി നാലുവരി പാതകളിൽ 100 കിലോമീറ്റർ അധികം വേഗത്തിൽ പോയാൽ ഫൈൻ അടയ്‌ക്കേണ്ടതായി വരും. രണ്ടു വരി പാതകളിൽ സ്റ്റേറ്റ് ഹൈവേ അടക്കമുള്ള റോഡുകളിൽ 70 കിലോമീറ്റർ അധികം വേഗത്തിൽ സഞ്ചരിച്ചാലും ക്യാമറയുടെ പിടിവീഴും.

എട്ടു സീറ്റിൽ കുടുതൽ ഉള്ള വലിയ വാഹനങ്ങൾക്ക് നാലുവരി പാതയിൽ 90 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. രണ്ടുവരി പാതയിൽ ഇവയ്ക്ക് 60 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയില്ല. ഫൈൻ അടയ്‌ക്കേണ്ടി വരും. ചരക്ക് വാഹനങ്ങൾക്ക് നാല് വരി പാതയിൽ 80 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. എന്നാൽ രണ്ടു വരിപാതയിൽ 60 കിലോമീറ്റർ വേഗത്തിൽ മാത്രമേ സഞ്ചരിക്കാൻ കഴിയൂ. ഇത്തരം വാഹനങ്ങളിൽ സ്പീഡ് ഗവർണറുകൾ ഘടിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പിടിവീഴാനുള്ള സാഹചര്യങ്ങൾ അധികവുമാണ്. ഗതാഗത നിയമലംഘനങ്ങൾക്കു പിഴ കുറയ്ക്കാൻ മന്ത്രിസഭാ തീരുമാനം കഴിഞ്ഞ ദിവസം വന്നിരുന്നു.

ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവയില്ലാതെ വാഹനമോടിച്ചാലുള്ള പിഴ 1000 രൂപയിൽനിന്ന് 500 രൂപയാക്കി. പ്രത്യേക ശിക്ഷ പറയാത്ത നിയമലംഘനങ്ങൾക്കു പിഴ 500 രൂപയിൽനിന്ന് 250 ആയി കുറച്ചു. കുറ്റം ആവർത്തിച്ചാൽ 1,500 രൂപയ്ക്കു പകരം 500 രൂപ. അതേസമയം, മദ്യപിച്ചുള്ള ഡ്രൈവിങ്ങിനും 18 വയസ്സിനു താഴെയുള്ളവരുടെ ഡ്രൈവിങ്ങിനും പിഴ 10,000 രൂപയായി തുടരും. രജിസ്റ്റർ ചെയ്യാതെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും വാഹനം നിരത്തിലിറക്കിയാൽ പിഴ 2000 രൂപയിൽനിന്നു 3000 ആക്കി. രജിസ്റ്റർ ചെയ്യാതെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും വാഹനം നിരത്തിലിറക്കിയാൽ പിഴ 2000 രൂപയിൽനിന്നു 3000 ആക്കിയിട്ടുണ്ട്.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2000 രൂപയും സാമൂഹികസേവനവും കുറ്റം ആവർത്തിച്ചാൽ 5000 രൂപയും സാമൂഹികസേവനവും ഒപ്പം വരും. മത്സരയോട്ടത്തിനു 5000 രൂപ പിഴ വരും. റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം വന്നാൽ 2000 രൂപയും പിഴ നൽകേണ്ടി വരും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP