Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

95 രൂപയുടെ സാധനത്തിന് 100, 88 രൂപയുടേതിന് 90; സാധനങ്ങളിൽ രേഖപ്പെടുത്തിയ വിലയേക്കാൾ അധിക വില ബില്ലിൽ ഈടാക്കി തട്ടിപ്പ്; ചെറിയ തുകകളായതിനാൽ പലരും ചോദിക്കാറില്ലെന്നത് തട്ടിപ്പിന് വളംവെക്കുന്നു; പ്രമുഖ വ്യാപാര ശൃംഖലയായ സ്പെൻസേഴ്സിലും മറ്റും കയറുമ്പോൾ ബിൽ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പണം നൽകുക

95 രൂപയുടെ സാധനത്തിന് 100, 88 രൂപയുടേതിന് 90; സാധനങ്ങളിൽ രേഖപ്പെടുത്തിയ വിലയേക്കാൾ അധിക വില ബില്ലിൽ ഈടാക്കി തട്ടിപ്പ്; ചെറിയ തുകകളായതിനാൽ പലരും ചോദിക്കാറില്ലെന്നത് തട്ടിപ്പിന് വളംവെക്കുന്നു; പ്രമുഖ വ്യാപാര ശൃംഖലയായ സ്പെൻസേഴ്സിലും മറ്റും കയറുമ്പോൾ ബിൽ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പണം നൽകുക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രമുഖ വ്യാപാര ശൃംഖലയായ സ്‌പെൻസേഴ്‌സിൽ ബില്ലിൽ കൃത്രിമം കാട്ടി തട്ടിപ്പുനടത്തുന്നതായി പരാതി. സാധനങ്ങളിൽ രേഖപ്പെടുത്തിയ വിലയേക്കാൾ അധിക വില ബില്ലിൽ ഈടാക്കിയാണ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. 'മറുനാടൻ മലയാളി' പ്രതിനിധി ആർ പീയൂഷിനാണ് കഴിഞ്ഞ ദിവസം സ്‌പെൻസേഴ്‌സിന്റെ തട്ടിപ്പിനിരയാകേണ്ടിവന്നത്. അദ്ദേഹം വാങ്ങിയ രണ്ട് സാധനങ്ങൾക്ക് എം.ആർ.പിയേക്കാൾ കൂടുതൽ വില ബില്ലിൽ ഈടാക്കുകയുണ്ടായി. ഇത് സംബന്ധിച്ച് സംസാരിക്കുവാൻ എത്തിയപ്പോൾ മാനേജരെ കാണാൻ ആ സമയം അവിടെയുണ്ടായിരുന്ന സൂപ്പർവൈസർ അനുവദിച്ചതുമില്ല. അധിക വില ഈടാക്കിയ സംഭവത്തിൽ ഉപഭോക്തൃ കോടതിയേയും ലീഗൽമെട്രോളജി വകുപ്പിനെയും പരാതിയുമായി സമീപിക്കാനാണ് നീക്കം.

സംഭവത്തെ പറ്റി പീയൂഷ് പറയുന്നതിങ്ങനെ: ഇന്നലെ വൈകുന്നേരമാണ് പട്ടം എൽ.ഐ.സി ഓഫീസിന് എതിർ വശമുള്ള സ്‌പെൻസേഴ്‌സ് റീട്ടെയിൽ ഷോപ്പിൽ എത്തുന്നത്. ഒരു ബോഡി സ്‌പ്രേയും കണ്ടീഷ്ണറും ഉൾപ്പെടെ നാല് കൂട്ടം സാധനങ്ങൾ വാങ്ങി. ജിഎസ്ടി ഉൾപ്പെടെ 515 രൂപ. കാർഡ് സൈപ്പ് ചെയ്ത് ബിൽ അടച്ചു. വേഗം തന്നെ പോരുന്നതിനാൽ ബിൽ ചെക്ക് ചെയ്യാൻ വിട്ടുപോയി. റൂമിലെത്തി ബിൽ ഒത്തു നോക്കിയപ്പോൾ പൊരുത്തക്കേട്. 95 രൂപയുടെ സാധനത്തിന് 100 രൂപ. 88 രൂപയുടേതിന് 90 രൂപയും. ജിഎസ്ടി കൂടി ചേർത്തിട്ടാണോ എന്ന് നോക്കിയപ്പോൾ മറ്റു പ്രോഡക്ടുകൾക്ക് വിലമാറ്റമില്ല. രേഖപ്പെടുത്തിയിരിക്കുന്ന വില തന്നെ.

ഇതോടെ തിരികെ സ്‌പെൻസേഴ്‌സിലെത്തി. ബില്ലിങ് സ്റ്റാഫിനോട് വിവരം പറഞ്ഞു. എനിക്ക് മാനേജരെ കാണണെന്ന് പറഞ്ഞു. എന്നാൽ അടുത്ത് നിന്ന ഒരാൾ സൂപ്പർ വൈസറാണ് എന്ന് പറഞ്ഞ് എത്തുകയും അയാൾ അധികമായി ഈടാക്കിയ പണം മടക്കി തരാമെന്ന് പറയുകയും ചെയ്തു. എന്തുകൊണ്ട് അധിക വില ഈടാക്കി എന്ന ചോദ്യത്തിന് അവിടെ ബില്ലിങ് കൗണ്ടറിൽ നിന്ന സ്റ്റാഫിന്റെ കുറ്റമാണ് എന്ന് പറഞ്ഞൊഴിയുകയാണ് ചെയ്തത്.

എന്നിട്ട് ബില്ലടിക്കുമ്പോൾ എംആർപി വില ആണോ വരുന്നതെന്ന് നോക്കണ്ടെ എന്ന് പറഞ്ഞു ഈ സ്്റ്റാഫിനെ സൂപ്പർ വൈസർ വഴക്ക് പറയുകയും ചെയ്തു. നിങ്ങൾ ഇതുപോലെ എത്രപേരെ കബളിപ്പിച്ചിട്ടുണ്ടാകും എന്ന് ചോദിച്ചപ്പോൾ തട്ടിക്കയറുകയാണ് ചെയ്തത്. പരാതി വല്ലതുമുണ്ടെങ്കിൽ കോടതിയിൽ പോകൂ എന്നാണ് അയാൾ പറഞ്ഞതും. തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായതോടെ അവിടെ നിന്ന് ഞാൻ തിരികെ പോന്നു. ഇതിനെതിരെ ഉപഭോക്തൃ കോടതിയിലും അളവുതൂക്ക വകുപ്പിലും പരാതി നൽകുമെന്ന് പീയൂഷ് പറഞ്ഞു.

പീയൂഷ് ബിൽ ഒത്തു നോക്കിയതു കൊണ്ടാണ് ഇത്തരത്തിൽ ഒരു തട്ടിപ്പ് പുറത്തറിഞ്ഞത്. ഒരു ദിവസം തന്നെ ആയിരക്കണക്കിന് ആളുകൾ വന്ന് പോകുന്ന സ്ഥലമാണ് സ്‌പെൻസേഴ്‌സ്. ബില്ലിൽ കൃത്രിമം കാട്ടി ദിവസം പതിനായിക്കണക്കിന് രൂപ ഇവർ തട്ടിയെടുക്കിട്ടുണ്ടാവാം. ചെറിയ തുകകളായതിനാൽ അറിഞ്ഞിട്ടും പലരും ചോദിക്കാറില്ല എന്നതാണ് വാസ്തവം. ഇതാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്താൻ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നത്. പലപ്പോഴും ഇവിടെ ബിൽ ചെക്ക് ചെയ്യാൻപോലും ഇവർ സമ്മതിക്കാറില്ല. മാറി നിൽക്കൂ അടുത്തയാൾ വരട്ടെ എന്ന് പറഞ്ഞ് തള്ളി വിടാറാണ് പതിവ്.

വൻകിട സ്ഥാപനങ്ങളിലെത്തുന്ന സാധാരണക്കാർക്ക് ഇവരുടെ ബിൽ കണ്ടാൽ ഒന്നും മനസ്സിലാവില്ല. അതിനാൽ തന്നെ എം.ആർ.പിയിലുള്ള വിലയാണോ ഈടാക്കിയിരിക്കുന്നത് എന്ന് അറിയാനും കഴിയില്ല. ജിഎസ്ടി യുടെ മറവിലും തട്ടിപ്പുകൾ വ്യാപകമാണ്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളിൽ അളവുതൂക്ക വകുപ്പ് പരിശോധന നടത്തുകയില്ല. ചെറുകിട കച്ചവടക്കാരുടെ മേൽ കുതിര കയറാൻ മാത്രമേ അവർക്ക് കഴിയൂ. ഇനിയും ഇത്തരം വ്യാപാര സ്ഥാപനങ്ങളിൽ കയറുമ്പോൾ ബിൽ വിശദമായി പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പണം നൽകണമെന്ന് തന്റെ അനുഭവം മുൻനിർത്തി പീയൂഷ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP