Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരുവ് പട്ടികളുടെ അക്രമണത്തിനിരയായ പുള്ളിമാന് ഭക്ഷണം നൽകുക മാത്രമാണ് ഞങ്ങൾ ചെയ്ത തെറ്റ്; പുള്ളിമാനെ വളർത്തുന്നത് കുറ്റകരമാണെന്ന് അറിയില്ലായിരുന്നു; രണ്ട് ദിവസത്തോളം വീടിനോട് ചേർന്ന സ്ഥലങ്ങളിൽ ഉണ്ടായെങ്കിലും പിന്നീട് കാണാതായി; രണ്ടാഴ്‌ച്ചക്ക് ശേഷം മാൻ തിരിച്ചെത്തി; വീട്ടിലെത്തിയ പുള്ളിമാൻ കാരണം പുലിവാലു പിടിച്ച കഥ പറഞ്ഞ് അറസ്റ്റിലായ യുവതിയുടെ ഭർത്താവ്

തെരുവ് പട്ടികളുടെ അക്രമണത്തിനിരയായ പുള്ളിമാന് ഭക്ഷണം നൽകുക മാത്രമാണ് ഞങ്ങൾ ചെയ്ത തെറ്റ്; പുള്ളിമാനെ വളർത്തുന്നത് കുറ്റകരമാണെന്ന് അറിയില്ലായിരുന്നു; രണ്ട് ദിവസത്തോളം വീടിനോട് ചേർന്ന സ്ഥലങ്ങളിൽ ഉണ്ടായെങ്കിലും പിന്നീട് കാണാതായി; രണ്ടാഴ്‌ച്ചക്ക് ശേഷം മാൻ തിരിച്ചെത്തി; വീട്ടിലെത്തിയ പുള്ളിമാൻ കാരണം പുലിവാലു പിടിച്ച കഥ പറഞ്ഞ് അറസ്റ്റിലായ യുവതിയുടെ ഭർത്താവ്

മറുനാടൻ മലയാളി ബ്യൂറോ

പെരിന്തൽമണ്ണ: തെരുവ് പട്ടികളുടെ അക്രമത്തിനിരയായ പുള്ളിമാന് ഭക്ഷണം നൽകുകമാത്രമാണ് തങ്ങൾ ചെയ്തതെന്ന് ഇന്നലെ പെരിന്തൽമണ്ണയിൽ അനധികൃതമായി പള്ളിമാന വളർത്തിയതിന് അറസ്റ്റിലായ യുവതിയുടെ ഭർത്താവ്. ഇന്നലെ രാവിലെയാണ് പെരിന്തൽമണ്ണ ആനമങ്ങാട് മണലായ മങ്ങാടൻ പറമ്പത്ത് ശംസുദ്ധീന്റെ ഭാര്യ മുംതാസിനെ കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി റഹീസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്യുന്ന സമയത്ത് മുംതാസ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്നാൽ ശംസുദ്ധീനെതരിയെും വനംവകുപ്പ് കേസടുത്തിട്ടുണ്ട്. അതേ സമയം രണ്ടാഴ്ച മുമ്പ് പരിന്തൽമണ്ണ അലീഗണ്ഡ് ക്യാമ്പസ് സ്ഥിതി ചയ്യുന്ന ചേലാമാലയിൽ നിന്ന് തെരുവ് പട്ടികളുടെ അക്രമണത്തിനിരയായ പുള്ളിമാന് ഭഷണം നൽകുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് യുവതിയുടെ ഭർത്താവ് ശംസുദ്ധീൻ പറഞ്ഞു. തങ്ങളുടെ വീട്ടിലെ വളർത്തുനായ്ക്കളാണ് തെരുവ് പട്ടികളിൽ നിന്ന് മാനിനെ രക്ഷിച്ചത്.

വീട്ടിലെത്തിയ മാനിന് കൗതുകത്തോടെ അന്ന് ഭക്ഷണം നൽകുകയാണ് ചെയ്തത്. രാത്രിയിൽ ശബ്ദം കേട്ടുണർന്ന ജോലിക്കാരാണ് മാനിന് ഭക്ഷണവും വെള്ളവും നൽകിയത്. പിന്നീട് രണ്ട് ദിവസത്തോളം വീടിനോട് ചേർന്ന സ്ഥലങ്ങളിൽ മാനിന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി അതിനെ കാണാറില്ലായിരുന്നു. ശേഷം ബുധനാഴ്ചയാണ് മാൻ വീണ്ടും വീട്ടിലേക്കെത്തിയത്. അന്നും അതിന് ഭക്ഷണം നൽകി എന്നതല്ലാതെ ഏതെങ്കിലും രീതിയിൽ പൂട്ടിയിടുകയോ മറ്റോ ചെയ്തിട്ടില്ല. വന്യമൃഗങ്ങൾ വീട്ടിലത്തിയാൽ ഉടൻ വനംവകുപ്പ് അധികൃതരെ അറിയിക്കണമന്നുള്ള നിയമത്തെ കുറിച്ച് ധാരണയില്ലാത്തതിനാലാണ് അറിയിക്കാഞ്ഞത്.

പിന്നീട് ഫോറസ്റ്റുകാർ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായതെന്നും ശംസുദ്ധീൻ പറഞ്ഞു. അതേ സമയം അറസ്റ്റിലായ മുംതാസിനെ മഞ്ചേരി ഫോറസ്ററ് പ്രത്യേക കോടതിയിൽ ഹാജരാക്കി. മാനിനെ കഴിഞ്ഞ 12 വർഷത്തോളമായി ഇവരുട വീട്ടിൽ വളർത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലാണ് വനം വകുപ്പ് അധികൃതർ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ വീടിന്റ അടുക്കളയോട് ചേർന്ന് നിർമ്മിച്ച മുറിയിൽ നിന്നാണ് മാനിനെ കണ്ടെത്തിയത്.

നാട്ടിലും വിദേശത്തുമായി നിരവധി വ്യവസായ ഗ്രൂപ്പുകളുള്ള ഒരാളാണ് യുവതിയുടെ ഭർത്ഥാവ് മണലായ ശംസുദ്ധീൻ. ഭാര്യയെ അറസ്റ്റ് ചെയ്യുന്ന സമയത്തും ഫോറസറ്റ് ഉദ്യോഗസ്ഥർ പരിശോധനക്ക് വന്ന സമയത്തും ഇയാൾ വീട്ടിലില്ലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP