Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവര് ഓടുന്നതിന് പിന്നാലെ ഓടാൻ എനിക്ക് സമയമില്ലെന്ന വാചകത്തോടെ മുഖ്യമന്ത്രി ഒഴിഞ്ഞപ്പോൾ 'ലാസ്റ്റ് ലാഫ്' ചെന്നിത്തലയ്ക്ക് തന്നെ; സ്പ്രിങ്‌ളർ വിവാദം 'വിടാതെ പിടികൂടിയപ്പോൾ' 'എന്നെ കൊല്ലാക്കൊല ചെയ്യുന്ന സിപിഎം ട്രോളുകളെ ഞാൻ വെറുതെ വിടുന്നു...ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് ഈ ട്രോൾ രാജാക്കന്മാർ മറുപടി പറയട്ടെ' എന്നു ലീഡറുടെ അരുമശിഷ്യന്റെ ഗോൾ; പരിചയുമായി മുല്ലപ്പള്ളിക്കും ഉമ്മൻ ചാണ്ടിക്കും പുറമേ എൻ.കെ.പ്രേമചന്ദ്രനും; ട്രോളി ജയിക്കാനുള്ള നീക്കം ഉപേക്ഷിച്ച് സൈബർ സഖാക്കളും

അവര് ഓടുന്നതിന് പിന്നാലെ ഓടാൻ എനിക്ക് സമയമില്ലെന്ന വാചകത്തോടെ മുഖ്യമന്ത്രി ഒഴിഞ്ഞപ്പോൾ 'ലാസ്റ്റ് ലാഫ്' ചെന്നിത്തലയ്ക്ക് തന്നെ; സ്പ്രിങ്‌ളർ വിവാദം 'വിടാതെ പിടികൂടിയപ്പോൾ' 'എന്നെ കൊല്ലാക്കൊല ചെയ്യുന്ന സിപിഎം ട്രോളുകളെ ഞാൻ വെറുതെ വിടുന്നു...ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് ഈ ട്രോൾ രാജാക്കന്മാർ മറുപടി പറയട്ടെ' എന്നു ലീഡറുടെ അരുമശിഷ്യന്റെ ഗോൾ; പരിചയുമായി മുല്ലപ്പള്ളിക്കും ഉമ്മൻ ചാണ്ടിക്കും പുറമേ എൻ.കെ.പ്രേമചന്ദ്രനും; ട്രോളി ജയിക്കാനുള്ള നീക്കം ഉപേക്ഷിച്ച് സൈബർ സഖാക്കളും

എം മനോജ് കുമാർ

 തിരുവനന്തപുരം: ഓഖി കാലത്തും പ്രളയകാലത്തും ലഭിക്കാത്ത രാഷ്ട്രീയ വിജയം കൊറോണ കാലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വന്തമാക്കുന്നു. ഓഖി-പ്രളയ കാലങ്ങളിൽ ചെന്നിത്തലയുടെ വിമർശനം അനാവശ്യ വിമർശനം എന്ന രീതിയിൽ വിമർശിക്കപ്പെട്ടപ്പോൾ കൊറോണ കാലത്ത് സ്ഥിതി മാറുകയാണ്. ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സ്പ്രിങ്ളർ എന്ന അമേരിക്കൻ കമ്പനിക്ക് കൈമാറുന്നതിൽ അപകടമുണ്ടെന്ന ചെന്നിത്തലയുടെ വിമർശനം ഗൗരവകരമായാണ് കേരളം കാണുന്നത്. ചെന്നിത്തലയുടെ വിമർശനത്തെ തുടർന്നു ആരോഗ്യ വിവരങ്ങൾ സ്പ്രിങ്ളർ കമ്പനിക്ക് നല്കുമ്പൊഴുള്ള അപകടത്തിലേക്കാണ് ഈ രംഗത്തുള്ള വിദഗ്ദ്ധർ വിരൽ ചൂണ്ടുന്നത്. സ്പ്രിങ്ളർ വിമർശനങ്ങൾ വഴി രാഷ്ട്രീയ വിജയം നേടി ലീഡർ കെ.കരുണാകരന്റെ അരുമ ശിഷ്യൻ അവസരത്തിനൊത്തുയരുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന് പോലും കഴിയാതിരുന്നപ്പോൾ വിമർശനങ്ങൾ അതിന്റെ ലക്ഷ്യത്തിൽ തന്നെ പതിക്കുകയുമാണ്.

കൊറോണയുമായി ജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന വെബ്സൈറ്റ് വിലാസത്തിൽ നിന്നും സ്പ്രിങ്ളറിനെ സർക്കാർ നീക്കിയതോടെ പ്രതിപക്ഷത്തിനു ലഭിച്ചിരിക്കുന്നത് രാഷ്ട്രീയ വിജയം തന്നെയാണ്. ചെന്നിത്തലയുടെ വിമർശനങ്ങളെ തുടർന്നു ഐ ടി സെക്രട്ടറി എം.ശിവശങ്കർ അഭിനയിച്ച വീഡിയോയും സർക്കാർ മുദ്രയും കമ്പനിയുടെ വെബ്സൈറ്റിൽ നിന്നും നീക്കുകയും ചെയ്തു. ഇത്തരം സംഭവവികാസങ്ങളോടെ ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനു ഐക്യരൂപം കൈവരുന്നതും കൊറോണ കാലത്ത് ഇതാദ്യമായി ദൃശ്യമാവുകയും ചെയ്തു. സ്പ്രിങ്ളർ കാര്യത്തിൽ സർക്കാരിനു പിഴച്ചു എന്ന് തന്നെയാണ് ചെന്നിത്തലയുടെ വിമർശനത്തെ തുടർന്നു നടന്ന സർക്കാർ നടപടികൾ വിരൽ ചൂണ്ടുന്നത്.

കൊറോണ ബാധിതരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് സ്പ്രിങ്ളർ കമ്പനിയുമായി ഉണ്ടാക്കിയ കരാറിനെ ചൊല്ലി ചെന്നിത്തല ഉയർത്തിയ പതിനഞ്ചു ചോദ്യങ്ങളിലാണ് വെളിച്ചെണ്ണയിൽ എന്ന പോലെ സർക്കാർ വഴുതി വീണിരിക്കുന്നത്. ഓഖി കാലത്തും പ്രളയകാലത്തിൽ നിന്നും വ്യത്യസ്തമായി കൊറോണ കാലത്ത് പ്രതിപക്ഷം ഒറ്റക്കെട്ടായി ഉറച്ച് നിന്നപ്പോൾ രാഷ്ട്രീയ വിജയവും പ്രതിപക്ഷത്തിനു കൈവന്നിരിക്കുകയാണ്. കൊറോണ കാലത്ത് സർക്കാർ തിളങ്ങി നിൽക്കെ സ്പ്രിങ്ളർ വിവാദം അപ്രതീക്ഷിതമായി സർക്കാരിന്റെ തിളക്കത്തിനു മങ്ങലേൽപ്പിക്കുകയാണ്. സ്പ്രിങ്ളർ വിഷയത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയ്ക്ക് ശക്തമായ പിന്തുണ നൽകി.

പ്രതിപക്ഷ നിരയിൽ നിന്ന് ആർഎസ്‌പിയുടെ എൻ.കെ.പ്രേമചന്ദ്രൻ കൂടി രമേശ് രംഗത്ത് വന്നതോടെ ചിത്രം മാറി. . ചെന്നിത്തലയുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകണം എന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടത്. മനുഷ്യന്റെ മൗലിക അവകാശങ്ങളെ ലംഘിച്ച് സ്പ്രിങ്‌ളർ ഡാറ്റാ വ്യാപാരത്തിന് കരാർ നല്കിയ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി ആവശ്യപ്പെട്ടത്. സ്പ്രിങ്‌ളറിന്റെ വെബ് വിലാസം മാറ്റി സർക്കാർ വെബ്ബിലൂടെ അവരുടെ സർവ്വറിൽ തന്നെ ഡേറ്റ എത്തുന്ന പുതിയ സംവിധാനം ജനങ്ങളെ കബളിപ്പിക്കുവാനുള്ള സർക്കാരിന്റെ പുതിയ തന്ത്രമാണന്ന് അദേഹം കുറ്റപ്പെടുത്തി. പ്രേമചന്ദ്രന്റെ നിശിത വിമർശനം കൂടി വന്നതോടെ കൊറോണ കാലത്ത് ഇതാദ്യമായി സർക്കാർ പ്രതിരോധത്തിലായ അവസ്ഥ വന്നു. സ്പ്രിങ്ളർ എന്ന ഉത്തരം മുട്ടിക്കുന്ന ചോദ്യത്തിനു ഉത്തരം നൽകി രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് ഭരണത്തലത്തിലെ പിന്നാമ്പുറങ്ങളിൽ ഇപ്പോൾ നടക്കുന്നത്.

കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്കു നൽകിയതിലെ സുപ്രധാന വിവരങ്ങൾ മുഖ്യമന്ത്രി മറച്ചുവെക്കുന്നത് എന്തിനു എന്നായിരുന്നു ചെന്നിത്തല ഉയർത്തിയ ചോദ്യങ്ങളിൽ പ്രധാനം. സ്പ്രിങ്ളറിൽ ചെന്നിത്തല ഉയർത്തിയ ചോദ്യങ്ങൾക്ക് തൃപ്തികരമായി മറുപടി നല്കാൻ മുഖ്യമന്ത്രി പിണറായി വിജയന് പോലും കഴിഞ്ഞില്ല. ഇതേ കമ്പനിയുടെ പരസ്യത്തിൽ ഐടി സെക്രട്ടറി അഭിനയിച്ചതും സർക്കാരിനു രാഷ്ട്രീയ തിരിച്ചടിയായി മാറുകയും ചെയ്തു. ചെന്നിത്തലയുടെ ചോദ്യ ശരങ്ങൾക്ക് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ മറുപടി പറഞ്ഞില്ല. അതെല്ലാം ഐടി സെക്രട്ടറിയോട് ചോദിക്കൂ എന്നാണ് പകരം മറുപടി നൽകിയത്. .

ഐ.ടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നിട്ടും ഐ.ടി വകുപ്പിനോട് ചോദിക്കൂ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയപ്പോൾ എന്തൊക്കെയോ ചീഞ്ഞു നാറുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്തു. പ്രതിപക്ഷ നേതാവിനെ ട്രോളി കൊല്ലാൻ ഏർപ്പെടുത്തിയ സിപിഎം സൈബർ സംഘങ്ങൾ പോലും സ്പ്രിങ്ളർ വിഷയത്തിൽ അമ്പേ പരാജയമായി. ഇത് സർക്കാരിനെ എന്നപോലെ സിപിഎമ്മിനേയും ഏറെ വിഷമിപ്പിക്കുകയും ചെയ്തു.

എന്നെ കൊല്ലാക്കൊല ചെയ്യുന്ന സിപിഎം ട്രോളുകളെ ഞാൻ വെറുതെ വിടുന്നു. ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് ഈ ട്രോൾ രാജാക്കന്മാർ മറുപടി പറയട്ടെ എന്നു കൂടി ചെന്നിത്തല ആവശ്യപ്പെട്ടപ്പോൾ ചമ്മി നാശമായത് സിപിഎം സൈബർ സംഘങ്ങൾ കൂടിയായിരുന്നു. സ്പ്രിങ്ളർ കമ്പനി പി.ആർ.കമ്പനി അല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ഈ കമ്പനി പി.ആർ സേവനവും നടത്തുന്നുണ്ടെന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്. ഏതാണ് ശരിവിവരങ്ങൾ ഇന്ത്യയിലെ സെർവറിൽ തന്നെയാണ് സൂക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു.

എന്നാൽ തങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും സൂക്ഷിക്കുന്നത് അമേരിക്കയിലുള്ള കമ്പനി സെർവറിലാണെന്നാണ് കമ്പനിയുടെ സൈറ്റിൽ പറയുന്നത്. ഏതാണ് ശരി? സംസ്ഥാനത്തെ പൗരന്മാരുടെ വ്യക്തഗത വിവരങ്ങൾ അമേരിക്കൻ കമ്പനിയുടെ വെബ്പോർട്ടലിലേക്ക് സർക്കാർ സംവിധാനം ഉപയോഗിച്ച് തന്നെ അപ് ലോഡ് ചെയ്യുന്നത് നിയമവിരുദ്ധമല്ലേ? ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് പണയപ്പെടുത്തതല്ലേ ഇത്? ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കമ്പനി മറിച്ചു വിൽക്കുകയില്ലെന്ന് എന്ത് ഉറപ്പാണ് മുഖ്യമന്ത്രിക്ക് നൽകാൻ കഴിയുക? എന്നെല്ലാം ചോദിച്ച് ചെന്നിത്തല ചോദ്യശരമെയ്തപ്പോൾ സർക്കാർ പ്രതിരോധത്തിലായി.ചെന്നിത്തലയുടെ ചോദ്യങ്ങൾക്ക് മാധ്യമ പ്രവർത്തകർ ഉത്തരം തേടിയപ്പോൾ മുഖ്യമന്ത്രി ഉത്തരവും നൽകിയില്ല. ഇതോടെ പ്രതിസന്ധി കനക്കുകയും ചെയ്തു. സ്പ്രിങ്‌ളർ ഡോട്ട് കോമുമായി ബന്ധപ്പെട്ട് സർക്കാർ ഒപ്പിട്ട കരാർ പരസ്യപ്പെടുത്തണമെന്ന് കെ.എസ്. ശബരീനാഥനും ആവശ്യപ്പെട്ടിരുന്നു. ആരാണ് എഗ്രിമെന്റ് ഒപ്പു വച്ചിരിക്കുന്നതെന്നും എന്തൊക്കെയാണ് എഗ്രിമെന്റിൽ പ്രതിപാദിക്കുന്ന വിഷയങ്ങളെന്നും പരസ്യപ്പെടുത്തണമെന്നാണ് ശബരീനാഥൻ ആവശ്യപ്പെട്ടത്. വ്യക്തികളുടെ അറിവോടെ മാത്രം ഡേറ്റകൾ എടുക്കണം എന്നും നിശ്ചിത സമയം കഴിഞ്ഞാൽ ഡേറ്റകൾ നശിപ്പിച്ചു കളയണം എന്നുമാണ് ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങളിൽ പറയുന്നത്. കമ്പനിക്ക് യഥേഷ്ടം ഡേറ്റ എടുക്കാനുള്ള അനുവാദമാണ് സർക്കാർ കൊടുത്തിരിക്കുന്നത്. ഇത് ആവശ്യത്തിന് ശേഷം ഡാറ്റ നശിപ്പിക്കുമെന്നും പറയുന്നില്ല. അതിനാൽ കരാർ പരസ്യപ്പെടുത്തണം-ശബരീനാഥൻ ആവശ്യപ്പെട്ടിരുന്നു.

ധനമന്ത്രി മന്ത്രി തോമസ് ഐസക്കും തദ്ദേശസ്വയം ഭരണ മന്ത്രി എ.സി.മൊയ്തീനുമൊക്കെ പ്രതിസന്ധി മനസിലാക്കി സർക്കാരിനു മുന്നിൽ രക്ഷകരായി എത്തിയിട്ടുണ്ട്. പക്ഷെ ഇതിന്നിടയിൽ തന്നെ പ്രതിപക്ഷ ഏകോപനം വന്നു കഴിഞ്ഞിരിക്കുന്നു. കൊറോണ കാലത്ത് പ്രതിപക്ഷം സർക്കാരിനെ വീഴ്‌ത്തിയിരിക്കുന്നു. ഇത് സർക്കാർ നടപടികളിൽ തന്നെ വ്യക്തവുമാണ്. ഈ രീതിയിൽ പ്രതിപക്ഷത്തിനു ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകാൻ കഴിയുമോ എന്നാണ് ചോദ്യമുയരുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP