Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ധനവകുപ്പിനോട് ചോദിക്കാൻ തോന്നാത്തതിൽ തെറ്റില്ല; നിയമവകുപ്പിന്റെ മുമ്പിൽ കളി മാറും; സർക്കാരിന്റെയോ സർക്കാരിന് വേണ്ടിയോ ഉള്ള കരാറുകൾ തയ്യാറാക്കി അംഗീകാരം നൽകേണ്ടത് നിയമ വകുപ്പിന്റെ ചുമതല; ആരോടും ചോദിക്കാതെ സ്പ്രിങ്ലറുമായി സ്വന്തം റിസ്‌കിൽ കരാർ ഒപ്പുവയ്ക്കാൻ വിവേചനാധികാരമുണ്ടെന്ന ഐടി സെക്രട്ടറിയുടെ വാദം കളവ്; എം.ശിവശങ്കർ കാട്ടിയത് ചട്ടലംഘനം തന്നെ; സർക്കാരിനെ ഊരാക്കുടുക്കിലാക്കിയത് ശിവശങ്കറിന്റെ തന്നിഷ്ടം

ധനവകുപ്പിനോട് ചോദിക്കാൻ തോന്നാത്തതിൽ തെറ്റില്ല; നിയമവകുപ്പിന്റെ മുമ്പിൽ കളി മാറും; സർക്കാരിന്റെയോ സർക്കാരിന് വേണ്ടിയോ ഉള്ള കരാറുകൾ തയ്യാറാക്കി അംഗീകാരം നൽകേണ്ടത് നിയമ വകുപ്പിന്റെ ചുമതല; ആരോടും ചോദിക്കാതെ സ്പ്രിങ്ലറുമായി സ്വന്തം റിസ്‌കിൽ കരാർ ഒപ്പുവയ്ക്കാൻ വിവേചനാധികാരമുണ്ടെന്ന ഐടി സെക്രട്ടറിയുടെ വാദം കളവ്; എം.ശിവശങ്കർ കാട്ടിയത് ചട്ടലംഘനം തന്നെ; സർക്കാരിനെ ഊരാക്കുടുക്കിലാക്കിയത് ശിവശങ്കറിന്റെ തന്നിഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാദത്തിലായ സ്പ്രിങ്ലർ കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഐടി വകുപ്പ് വ്യക്തമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതുപ്രകാരം ഐടി സെക്രട്ടറി എം.ശിവശങ്കർ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പല കാര്യങ്ങളും സംസാരിച്ച കൂട്ടത്തിൽ സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് സ്പ്രിങ്ലറെ തിരഞ്ഞെടുത്തതെന്ന് വാദിച്ചിരുന്നു. കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യാൻ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ലറിന് കരാർ നൽകുമ്പോൾ നിയമോപദേശം തേടിയിരുന്നില്ല. സ്വന്തം റിസ്‌കിലാണ് കരാറുമായി മുന്നോട്ട് പോയത്. ഇതിനുള്ള വിവേചന അധികാരം ഉണ്ടെന്നും ഐടി സെക്രട്ടറി വിശദീകരിക്കുന്നു. സേവനം പൂർണ്ണമായും സൗജന്യം ആണെന്നും ഡാറ്റായുടെ സ്വകാര്യത സംബന്ധിച്ച് ഒരു സംശയവും ഇല്ലായിരുന്നു എന്നുമാണ് ഐടി സെക്രട്ടറിയുടെ വിശദീകരണം.എന്നാൽ, ഇങ്ങനെ ഒരു കരാർ നൽകാനുള്ള വിവേചനാധികാരം ഐടി സെക്രട്ടറിക്കുണ്ടോ എന്നതാണ് മുഖ്യചോദ്യം.

നിയമ വകുപ്പുമായി ആലോചിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല, ധനവകുപ്പിനോട് ചോദിക്കാൻ തോന്നിയില്ല, എല്ലാം എന്റെ വിവേചന അധികാരം ഉപയോഗിച്ച് എടുത്ത തീരുമാനമെന്നാണ് ഐടി സെക്രട്ടറി പറയുന്നത്. നിലപാടുകൾ ശരിയല്ലെങ്കിൽ പരിശോധിക്കപ്പെടെട്ടേയെന്ന് ഐടി സെക്രട്ടറി വിശദീകരിച്ചു. എന്നാൽ, സ്വന്തമായി തീരുമാനമെടുക്കാൻ തനിക്ക് വിവേചനാധികാരം ഉണ്ടെന്നും നിയമവകുപ്പിനോട് ചോദിക്കേണ്ട കാര്യമില്ലെന്നും ഉള്ള ശിവശങ്കറുടെ വാദം വിലപ്പോവില്ല. കാരണം സർക്കാർ വകുപ്പുകൾ എങ്ങനെയൊക്കെ കാര്യങ്ങൾ നടത്തണമെന്ന് വിശദീകരിക്കുന്ന റൂൾസ് ഓഫ് ബിസിനസിലെ ചട്ടങ്ങളുടെ ലംഘനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

നിയമവകുപ്പിന്റെ ചുമതലകളായി റൂൾസ് ഓഫ് ബിസിനസിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം. വകുപ്പുകളുടെ നിർദ്ദേശങ്ങൾക്കനുസരണമായി ഔദ്യോഗിക ബില്ലുകളുടെയും ഓർഡിനൻസുകളുടെയും കരട് തയ്യാറാക്കുക. സർക്കാരിന്റെയോ സർക്കാരിന് വേണ്ടിയോ ഉള്ള കരാറുകൾ തയ്യാറാക്കുക, ട്രെയിനികളുടെ ബോണ്ട തയ്യാറാക്കുക, സർക്കാരിന്റെയോ ർക്കാരിന് വേണ്ടിയോ ഉള്ള ലീസ് ഇടപാടുകൾ, തുടങ്ങിയവ തയ്യാറാക്കുക നിയമവവകുപ്പിന്റെ ചുമതലകളിൽ പെടുന്നു. റൂൾസ് ഓഫ് ബിസിനസിൽ എവിടെയും ഐടി സെക്രട്ടറി പോലെയുള്ള ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ വിവേചനാധികാരമുണ്ടെന്ന് പറയുന്നില്ല.

പല ചോദ്യങ്ങൾക്കും ശിവശങ്കറിന് വ്യക്തമായ മറുപടി ഉണ്ടായില്ല. അതുകൊണ്ട് സ്പ്ലിംഗറിൽ സർക്കാരിനെ കൂടുതൽ വെട്ടിലാക്കുന്നതാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയായ ശിവശങ്കർ ഐഎസിന്റെ വിശദീകരണം. ഡാറ്റാ ചോർച്ചയിൽ മുഖ്യമന്ത്രിയെ ഊരാക്കുടുക്കിൽ പെടുത്തുകയാണ് ശിവശങ്കർ ചെയ്തത്. കരാറുകൾ നിയമവകുപ്പ് കണ്ട് അഭിപ്രായം രേഖപ്പെടുത്തി അംഗീകാരം നൽകുന്നതാണ് നടപ്പുരീതി. നിയമവകുപ്പിന്റെ നിർദ്ദേശാനുസരണമാണ് ആവശ്യമായ മാറ്റങ്ങളോടെ അന്തിമ കരാറിലേക്ക് എത്തേണ്ടത്. സ്പ്രിങ്ലർ കരാറിൽ അതൊന്നുമുണ്ടായില്ല. അതേസമയം, ധനവകുപ്പിനോട് ചോദിക്കാത്തതിന് ഐടിസെക്രട്ടറിയെ പഴിക്കാനും കഴിയില്ല. കാരണം സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതല്ല സ്പിങ്ലർ ഇടപാട്.

ഡാറ്റ കൈകാര്യം ചെയ്യുന്ന അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറിന്റെ കരാർ വ്യവസ്ഥകളെല്ലാം മുൻ നിശ്ചയപ്രകാരം ഉള്ളതാണ്,. അത് സേവനം വാങ്ങുന്ന കക്ഷിക്ക് മാറ്റാൻ കഴിയില്ലെന്നും എം ശിവശങ്കർ പറയുന്നു. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ വിവരങ്ങൾ ക്രോഡീകരിക്കാനുള്ള പ്രയാസമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്പ്രിംക്ലർ കമ്പനിയുമായുള്ള കരാറിലേക്ക് കാര്യങ്ങളെത്തിയത്. കൊവിഡ് ഡാറ്റാ ക്രോഡീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഡാറ്റ കൈകാര്യം ചെയ്യാൻ ഐടി വകുപ്പ് ശ്രമിച്ചു. എല്ലാ വഴിയും നോക്കിയ ശേഷമാണ് സ്പ്രിംക്ലർ കരാറിലേക്ക് എത്തിയതെന്നാണ് വിശദീകരണം.

സങ്കീർണ്ണമായ ഡാറ്റ കൈകാര്യം ചെയ്യാൻ സർക്കാരിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. രണ്ട് പ്രളയം വന്നപ്പോഴേ ഡാറ്റാ മേനേജ്മെന്റിൽ വലിയ പ്രശ്നങ്ങൾ നേരിട്ടിരുന്നു. അത് പരിഹരിക്കാൻ കൂട്ടായ്മകളുടെ സഹായത്തോടെ ശ്രമം നടത്തിയിരുന്നു. സ്പ്രിംക്ലറിന് ഡാറ്റാ മാനേജ്മെന്റിലുള്ള കഴിവിൽ സർക്കാരിന് സംശയമില്ലെന്നും എം ശിവശങ്കർ പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത സ്പ്രിംക്ലർ കമ്പനിക്ക് ആരോഗ്യ വിവരങ്ങൾ കൈമാറുന്നതിനുള്ള കരാർ വിവാദമായ സാഹചര്യത്തിലാണ് ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ അഭമുഖം. വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് ഐടി സെക്രട്ടറി ഇത് സംബന്ധിച്ച് വിശദീകരണവുമായി എത്തുന്നത്. വിദേശ കമ്പനിക്ക് ആരോഗ്യ സംബന്ധമായ നിർണ്ണായക വിവരങ്ങൾ വാങ്ങുന്നത് വൻ ക്രമക്കേടാണെന്ന പ്രതിപക്ഷ ആരോപണം ശക്തമായതോടെ ഐടി സെക്രട്ടറിയുമായി സംസാരിക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

കേരളം ഏത് സാഹചര്യത്തിലൂടെ പോകുകയായിരുന്നു എന്ന് വിലയിരുത്തി വേണം കരാറിനെ കാണാനെന്നാണ് ഐടി സെക്രട്ടറി പറഞ്ഞതിന്റെ ആകെ തുക. അതിഭീതിതമായ അസാധാരണ സാഹചര്യത്തിലേക്ക് കൊവിഡ് കാലത്ത് പോയേക്കും എന്നായിരുന്നു ആദ്യഘട്ടത്തിലെ വിലയിരുത്തൽ, അതിനനുസരിച്ച് എടുത്ത അസാധാരണ നടപടിയാണ് സംപ്രിംക്ലർ കരാർ. അങ്ങനെ വേണം അതിനെ കാണാനെന്നാണ് ഐടി സെക്രട്ടറിയുടെ വിശദീകരണം.

കരാരുണ്ടാക്കി ഒപ്പിട്ടത് ഏപ്രിൽ 14 നാണ്. മാർച്ച് ഇരുപത്തിനാല് വരെ മുൻകാല പ്രാബല്യത്തോടെയാണ് അത് തയ്യാറാക്കിയതെന്നും എം ശിവശങ്കർ പറഞ്ഞു. വിവാദങ്ങളിൽ വിഷമിക്കുന്നില്ല. പക്ഷെ ഇത്തരം സങ്കിർണ്ണതകൾ കൈകാര്യം ചെയ്യാൻ എന്ത് ബദലുണ്ടെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഐടി സെക്രട്ടറി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP