Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപിയുടെ മെഡിക്കൽ കോഴയിൽ പഴികേട്ടപ്പോൾ പ്രതിസന്ധി തുടങ്ങി; മാസങ്ങളായി ശമ്പളം കിട്ടാതായപ്പോൾ വർക്കല ശ്രീശങ്കര ഡെന്റൽ കോളേജ് അദ്ധ്യാപകർ പണിമുടക്കിൽ; ക്ലാസ് മുടങ്ങുന്നതിന്റെ പേരിൽ വിദ്യാർത്ഥി സമരവും ഒപ്പം നിരാഹാരവും; എസ് ആർ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നേരിടുന്നത് വമ്പൻ പ്രതിസന്ധി; 500 ഓളം ഡെന്റൽ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ; ചെയർമാൻ എസ്.ആർ.ഷാജി മുങ്ങി നടക്കുന്നു എന്ന് ആരോപണം

ബിജെപിയുടെ മെഡിക്കൽ കോഴയിൽ പഴികേട്ടപ്പോൾ പ്രതിസന്ധി തുടങ്ങി; മാസങ്ങളായി ശമ്പളം കിട്ടാതായപ്പോൾ വർക്കല ശ്രീശങ്കര ഡെന്റൽ കോളേജ് അദ്ധ്യാപകർ പണിമുടക്കിൽ; ക്ലാസ് മുടങ്ങുന്നതിന്റെ പേരിൽ വിദ്യാർത്ഥി സമരവും ഒപ്പം നിരാഹാരവും; എസ് ആർ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നേരിടുന്നത് വമ്പൻ പ്രതിസന്ധി; 500 ഓളം ഡെന്റൽ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ; ചെയർമാൻ എസ്.ആർ.ഷാജി മുങ്ങി നടക്കുന്നു എന്ന് ആരോപണം

എം മനോജ് കുമാർ

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടർന്നുള്ള പ്രശ്‌നങ്ങളെ തുടർന്ന് അദ്ധ്യാപകരും കോളേജ് ജീവനക്കാരും സമരം തുടങ്ങിയതിനെ തിരുവനന്തപുരം വർക്കല ശ്രീശങ്കര ഡെന്റൽ കോളേജ് വിദ്യാർത്ഥികളുടെ ഭാവി കരിനിഴലിലായി. 500 ഓളം ഡെന്റൽ കോളേജ് വിദ്യാർത്ഥികളുടേയും 30 പിജി വിദ്യാർത്ഥികളുടെയും ഭാവിയാണ് ഇരുളടയുന്നത്. ബിജെപിയുമായി ബന്ധപ്പെട്ട മെഡിക്കൽ കോഴ ആരോപണത്തിൽ കുടുങ്ങിയ കോളേജാണ് ഇത്.

അദ്ധ്യാപക സമരം കാരണം മാസങ്ങളായി കോളേജിൽ അധ്യയനം മുടങ്ങിയിരിക്കുകയാണ്. അദ്ധ്യാപകരും നോൺ-ടീച്ചിങ് സ്റ്റാഫും പണിമുടക്കിയതോടെ പഠനം മുടങ്ങിയത് കാരണമാണ് വിദ്യാർത്ഥികൾ സമരം തുടങ്ങിയത്. മാസങ്ങളായി ശമ്പളം മുടങ്ങിയതോടെയാണ് അമ്പതിലേറെ അദ്ധ്യാപകരും 50 ഓളം നോൺ ടീച്ചിങ് സ്റ്റാഫും പ്രതിസന്ധിയിലുമാണ്. ഇതോടെയാണ് അദ്ധ്യാപകർ സമരം പ്രഖ്യാപിച്ചത്.. അദ്ധ്യാപകരും വിദ്യാർത്ഥികളും സമരം തുടങ്ങിയതോടെ കോളേജ് അടച്ചിടുകയും ചെയ്തു.

വിദ്യാർത്ഥികളുടെയോ കോളെജ് അദ്ധ്യാപകരുടെയോ സമരം ഒത്തുതീർക്കാതെ കോളേജ് ചെയർമാൻ എസ്.ആർ.ഷാജി മുങ്ങി നടക്കുന്നതാണ് പ്രശ്‌നം വഷളാകുന്നത്. മെഡിക്കൽ കോളേജിന് അംഗീകാരത്തിനായി ബിജെപിയുടെ നേതാക്കൾക്ക് അഞ്ചു കോടി കോഴ നൽകി വിവാദത്തിൽപ്പെട്ടയാളാണ് കോളേജ് ചെയർമാൻ എസ്.ആർ.ഷാജി. പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയാത്തതോടെ വിദ്യാർത്ഥികൾ നിരാഹാരം തുടങ്ങുകയും ചെയ്തിട്ടുണ്ട്.

വർക്കല ശ്രീശങ്കര ഡെന്റൽ കോളേജിനു നിലവിൽ പ്രശ്‌നമില്ലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. വിദ്യാർത്ഥികൾ കൃത്യമായി ഫീസ് നൽകുന്നുണ്ട്. ഈ ഫീസ് മതി കോളേജിലെ അദ്ധ്യാപകരുടെ ശമ്പളത്തിനും മറ്റു ചെലവ്ക്കും. കോളേജിൽ നിന്നും വരുന്ന വരുമാനം കോളേജ് ചെയർമാൻ തന്റെ പുതിയ സംരംഭമായ പ്രതിസന്ധിയിൽ തുടരുന്ന എസ്ആർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത് കാരണമാണ് പ്രതിസന്ധി വരുന്നതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. മെഡിക്കൽ കോളേജിന് ഇതുവരെ അംഗീകാരമായിട്ടില്ല. ഒരൊറ്റ എംബിബിഎസ് ബാച്ചിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. മറ്റുള്ള ബാച്ചിലെ വിദ്യാർത്ഥികളുടെ ഭാവിയും പ്രതിസന്ധിയിലാണ്. വരുമാനം മെഡിക്കൽ കോളേജിലേക്ക് പോകുന്നത് കാരണം നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന വർക്കല ശ്രീശങ്കര ഡെന്റൽ കോളേജിന്റെ പ്രവർത്തനമാണ് അവതാളത്തിലായത്. ഒരേ കോംമ്പൗണ്ടിലാണ് ട്രസ്റ്റിനു കീഴിലെ മെഡിക്കൽ കോളേജും ഡെന്റൽ കോളേജും പ്രവർത്തിക്കുന്നത്.

ശമ്പളം മുടങ്ങിയതോടെയാണ് അദ്ധ്യാപകർ സമരത്തിലേക്ക് നീങ്ങിയത്. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ മാസം മുതൽ അദ്ധ്യാപകർ സമരത്തിലായിരുന്നു. കഴിഞ്ഞ വർഷം നാല് മുതൽ ഏഴുമാസം വരെയുള്ള ശമ്പളമാണ് ഇവർക്ക് മുടങ്ങിയത്. തുടർന്ന് നടന്ന ചർച്ചകളെ തുടർന്ന് ജനുവരി ഒന്നുമുതൽ അദ്ധ്യാപകർ ജോലിക്ക് കയറി. മാനേജ്മെന്റ് വാക്കു തെറ്റിക്കുകയും ശമ്പളം മുടങ്ങുകയും ചെയ്തതോടെ അദ്ധ്യാപകർ വീണ്ടുംഈ മാസം 16 മുതൽ സമരം പുനരാരംഭിച്ചു. 2017-മുതൽ 2019 വരെ ഇൻകം ടാക്‌സ് ഇനത്തിൽ പിടിച്ച വൻ തുകകളും മാനേജ്മെന്റ് അടച്ചിട്ടില്ല. അതിനാൽ ഇൻകം ടാക്‌സ് വിഭാഗത്തിന്റെ നോട്ടീസുകൾ അദ്ധ്യാപകർക്ക് ലഭിച്ചിട്ടുമുണ്ട്. ശമ്പളം മുടങ്ങിയത് തുടർക്കഥയായതോടെ പ്രഗത്ഭ പല അദ്ധ്യാപകർ പലരും കോളേജ് വിട്ടുപോയി.

മെൻസ് ഹോസ്റ്റലിന്റെ കാര്യവും പരിതാപകരമായ നിലയിലാണ്. മോശം ഭക്ഷണമാണ് ഇവിടെ ലഭിക്കുന്നത് എന്നാണ് ആരോപണം. അറ്റകുറ്റപ്പണികൾ നടക്കാത്തത് കാരണം കോളേജ് ഹോസ്റ്റലിന്റെ ഒരു ഭാഗം ഈയിടെ ഇടിഞ്ഞു വീണിരുന്നു. പിജി വിദ്യാർത്ഥികൾക്ക് സർക്കാർ അനുശാസിക്കുന്ന വേതനം നല്കുന്നില്ലെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നുണ്ട്, പ്രശ്നം അവസാനിപ്പിക്കണമെങ്കിൽ കോളേജ് ചെയർമാൻ എസ്.ആർ.ഷാജി സ്ഥലത്ത് എത്തണം. പക്ഷെ അദ്ദേഹം മുങ്ങി നടക്കുകയാണ്. എസ്.ആർ.ഷാജിയുടെ മൊബൈൽ ഫോണിൽ മറുനാടൻ മലയാളി ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല.

വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ സർക്കാരും എൻട്രൻസ് കമ്മീഷണറും ഇടപെടണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. ആവശ്യപ്പെടുന്നത്. പ്രശ്‌നങ്ങൾ വഷളായതിനെ തുടർന്ന് ആറ്റിങ്ങൽ എംഎൽഎ ബി.സത്യൻ ഇന്നു കോളേജിൽ എത്തിയിരുന്നു. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് എംഎൽഎയും ആവശ്യപ്പെട്ടത്. പക്ഷെ സമവായ നിർദ്ദേശം ഇതുവരെ ഉരുത്തിരിഞ്ഞിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP