Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരൊക്കെ പറഞ്ഞാലും തൊഴിലും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴയ്ക്കാൻ ശ്രീധരൻ പിള്ളയെ കിട്ടില്ല! മലബാർ ഗോൾഡിനെതിരെ വ്യാജ വാർത്ത കൊടുത്ത കേസിൽ സംഘപരിവാർ ചാനലിന് 50 ലക്ഷം രൂപ പിഴ ഇടാൻ കോടതിയുടെ മുമ്പിൽ തെളിവുകൾ നിരത്തി വാദിച്ചത് ബിജെപി പ്രസിഡന്റും ഭാര്യയും ചേർന്ന്; മലബാർ ഗോൾഡ് പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചുവെന്ന വാർത്തയിൽ ബിജെപി പ്രസിഡന്റ് തന്നെ സംഘപരിവാർ ചാനലിന് പണി കൊടുത്തതിൽ നിരാശരായി പ്രവർത്തകരും

ആരൊക്കെ പറഞ്ഞാലും തൊഴിലും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴയ്ക്കാൻ ശ്രീധരൻ പിള്ളയെ കിട്ടില്ല! മലബാർ ഗോൾഡിനെതിരെ വ്യാജ വാർത്ത കൊടുത്ത കേസിൽ സംഘപരിവാർ ചാനലിന് 50 ലക്ഷം രൂപ പിഴ ഇടാൻ കോടതിയുടെ മുമ്പിൽ തെളിവുകൾ നിരത്തി വാദിച്ചത് ബിജെപി പ്രസിഡന്റും ഭാര്യയും ചേർന്ന്; മലബാർ ഗോൾഡ് പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചുവെന്ന വാർത്തയിൽ ബിജെപി പ്രസിഡന്റ് തന്നെ സംഘപരിവാർ ചാനലിന് പണി കൊടുത്തതിൽ നിരാശരായി പ്രവർത്തകരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംഘ്പരിവാറിന്റെ ആദർശങ്ങളും വീക്ഷണങ്ങളും ഉയർത്തിക്കാട്ടുന്ന ചാനലാണ് സുദർശൻ. സംഘ്പരിവാറിന് ചാനലിൽ നേരിട്ടു പങ്കാളിത്തമില്ലെങ്കിലും അറിഞ്ഞോ അറിയാതെയോ പേര് നൽകിയത് ആർഎസ്എസിന്റെ മുൻ സർ സംഘചാലക് സുദർശന്റെ പേരും. പൂണെയിലെ ആർഎസ്എസ് പ്രവർത്തകനും ബിസിനസുകാരനുമായ സുരേഷ് ഛവാങ്കെയാണ് ചാനലിനു വേണ്ട പണം മുടക്കുന്നത്. മറ്റു ടിവി ചാനലുകൾ യുവാക്കളെ ആടുകളാക്കുമ്പോൾ യുവാക്കളെ ഗർജ്ജിക്കുന്ന സിംഹങ്ങളാക്കി മാറ്റുകയാണ് സുദർശൻ ടിവിയുടെ ലക്ഷ്യമെന്ന് സുരേഷ് ചഹങ്ക വിശദീകരിച്ച് തുടങ്ങിയ ചാനൽ. അതുകൊണ്ടാണ് ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയുടെ 'ചതി'യിൽ സംഘപരിവാർ അനുഭാവികൾ നിരാശരാകുന്നത്. സംഘപരിവാർ ചാനലിനെതിരെ കേസ് വാദിക്കാൻ ബിജെപിയുടെ പ്രസിഡന്റിന് എങ്ങനെ ധൈര്യം വന്നുവെന്ന് ചോദിക്കുകയാണ് പരിവാറുകാർ.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ജൂവലറിക്കെതിരെ വ്യാജ വാർത്ത നൽകിയ കേസിൽ സുദർശൻ ടെവിവിഷനെതിരെ അരക്കോടി രൂപ പിഴ ചുമത്തിയ കോഴിക്കോട് സബ് കോടതിയുടെ നടപടിയാണ് ചർച്ചകൾക്ക് ആധാരം. സുദർശൻ ടി.വിക്കും എഡിറ്റർ സുരേഷ് ചഹങ്കക്കുമെതിരേ മലബാർ ഗോൾഡ് ഡയറക്ടർ എംപി അഹമ്മദ് നൽകിയ മാനനഷ്ടക്കേസിലായിരുന്നു കോടതി ഉത്തരവ്. ബിസിനസ് എതിരാളികൾക്ക് വേണ്ടി ദുരുദ്ദേശത്തോട് കൂടിയും മലബാർ ഗോൾഡിന്റെ ദേശസ്‌നേഹത്തെ ഇകഴ്‌ത്തുന്ന രീതിയിലുമാണ് ചാനൽ ഈ വാർത്ത പുറത്തുവിട്ടതെന്നാണ് മലബാർ ഗോൾഡിന്റെ വാദം. ഇത് കോടതി അംഗീകരിച്ചു. കേസ് മലബാർ ഗോൾഡ് വിജയിക്കുകയും ചെയ്തു. ഈ വാർത്തയ്‌ക്കൊപ്പമാണ് പിഎസ് ശ്രീധരൻ പിള്ളയാണ് മലബാർ ഗോൾഡിന് വേണ്ടി കേസ് വാദിച്ചതെന്ന് വ്യക്തമാകുന്നത്.

രാഷ്ട്രീയവും പ്രൊഫഷനും രണ്ടായി കാണുന്ന അഭിഭാഷകനാണ് ശ്രീധരൻ പിള്ള. ഹൈക്കോടതിയിലേയും കോഴിക്കോട് ബാറിലേയും പ്രധാന അഭിഭാഷകൻ. വിലപിടിപ്പുള്ള അഡ്വക്കേറ്റിന് നിരവധി കേസുകളുമുണ്്. രാഷ്ട്രീയം നോക്കാതെ കേസുകൾ തെരഞ്ഞെടുപ്പുകയും ചെയ്യും. മലബാർ ഗോൾഡിന് വേണ്ടി അഡ്വ. പി.എസ്. ശ്രീധരൻപിള്ള, അഡ്വ. കെ.റീത്ത, അഡ്വ.അരുൺ ക്യഷ്ണ ദാൻ എന്നിവരാണ് ഹാജരായത്. ഇതിൽ കെ റീത്ത ശ്രീധരൻ പിള്ളയുടെ ഭാര്യയാണ്. അതുകൊണ്ടാണ് സംഘപരിവാർ ചാനലിന് എതിരായ കോടതി വിധി ഇത്രയേറെ ചർച്ചയാകുന്നത്. ബിജെപിയുടെ സമുന്നത നേതാവ് ഇത്തരത്തിലൊരു കേസിൽ മലബാർ ഗോർഡിന് വേണ്ടി ഹാജരായത് പ്രത്യയ ശാസ്ത്രപരമായി ശരിയല്ലെന്നാണ് സംഘപരിവാറുകാരുടെ നിലപാട്.

കോഴിക്കോട് രണ്ടാം അഡിഷനൽ സബ്കോടതിയാണ് ചാനലിന് നഷ്ടപരിഹാരം വിധിച്ചത്. ചൊവ്വാഴ്‌ച്ച നടന്ന വാദം കേൾക്കലിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാനലും എഡിറ്റർ സുരേും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി അര കോടി രൂപ നഷ്ടപരിഹാരം നൽകാനും കോടതി ചെലവുകൾ കെട്ടിവയ്ക്കാനും ഉത്തരവിടുകയായിരുന്നു. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമ്പത്തിക സേവന കമ്പനി നടത്തിയ പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനാഘോഷം മലബാർ ഗോൾഡ് ചെന്നൈയിൽ നടത്തിയതാണെന്ന രീതിയിലാണ് ചാനൽ വാർത്ത നൽകിയത്. ഇതാണ് വിവാദമായത്. 2016 ഓഗസ്റ്റ് 20നാണ് ചാനൽ മലബാർ ഗോൾഡിനെക്കുറിച്ച് മോർഫ് ചെയ്ത ദൃശ്യങ്ങൾ ഉൾപ്പെടുത്തി വ്യാജ വാർത്ത പുറത്തുവിട്ടത്. കോടതി ചെലവുകളടക്കമുള്ള തുകയാണ് ചാനൽ മലബാർ ഗോൾഡിന് നൽകേണ്ടതെന്നാണ് വിധിയിൽ പറയുന്നത്.

ദേശീയ തലത്തിൽ സംഘപരിവാറിന് വേണ്ടിയാണ് സുദർശൻ ടിവി നിലകൊള്ളുന്നത്. മുസ്ലീങ്ങളുടെ ആഘോഷമായ തബ്ലിഗി ഇസ്തേമയുമായി ബുലന്ദ്ഷഹർ കലാപത്തിന് ബന്ധമുണ്ടെന്ന് സുദർശൻ ന്യൂസ് ചാനൽ വാർത്ത നൽകിയത് നേരത്തെ വിവാദമായിരുന്നു. ആഘോഷത്തിന്റെ അവസാന ദിവസമാണ് ഗോവധം ആരോപിച്ച് ബജ്രംഗ് ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ വ്യാപക അക്രമമഴിച്ചുവിട്ടത്. പൊലീസുകാരന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ഈ വ്യാജവാർത്ത. ഇസ്തേമ ആഘോഷം നടന്ന ദരിയാപൂരിനും പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് കൊല്ലപ്പെട്ട ചിങ്രാവതി ഗ്രാമത്തിനുമിടിയൽ ഏതാണ്ട് 49 കിലോമീറ്റർ ദൂരമുണ്ട്. വ്യാജ വാർത്തകളിലൂടെ കലാപത്തിന് പ്രേരണ നൽകുന്നു എന്ന ആരോപണം സുദർശൻ ന്യൂസിനെതിരെ നേരത്തെയുമുണ്ട്. നേരത്തെ പൊലീസിനെതിരെ മുസ്ലിം പള്ളിയിൽ നിന്ന് കലാപാഹ്വാനം നൽകിയെന്ന വ്യാജ പ്രചാരണം നടത്തി സുദർശൻ ടിവി വിവാദത്തിലായിരുന്നു.

തന്നെ വധിക്കാൻ ശ്രമിച്ചയാൾ സ്വകാര്യ ടിവി ചാനലിന്റെ എഡിറ്റർക്കൊപ്പം നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് ഉമർ ഖാലിദ് ചർച്ചകളിൽ എത്തിയിരുന്ന. സുദർശൻ ന്യൂസ് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് സുരേഷ് ഛവാങ്കെയോടൊപ്പം നിൽക്കുന്ന ചിത്രമാണ് കൂടുതലൊന്നും പറയാനില്ലെന്ന കുറിപ്പോടെ ഉമർ ഖാലിദ് പോസ്റ്റ് ചെയ്തത്. ഇങ്ങനെ പലവിവാദങ്ങളിലും സുരേഷ് പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP