Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടിവ് ശക്തമായിരുന്നെങ്കിൽ 6 കുടുംബങ്ങൾ അപകടത്തിൽ പെട്ടെനെ; ഭൂമാഫിയയ്ക്ക് അധികൃതർ ഒത്താശ കൊടുത്തതിന്റെ ഭാഗമായാണ് മണ്ണിടിച്ചിൽ; ക്വാട്ടേഴ്‌സിന്റ സൈഡ് ഭാഗം കനത്ത മഴയിൽ ഇടഞ്ഞു വീണതിന് കാരണം മണ്ണു മാഫിയയെന്ന് ആരോപിച്ച് ബിജെപി; ഭൂമിയുടെ രേഖകൾ അളക്കണമെന്നും ആവശ്യം; ശ്രീ ചിത്രയുടെ പേരിൽ കുമാരപുരത്ത് ഉള്ള ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയോ? മണ്ണ് ഖനനത്തിന്റെ ചിത്രങ്ങൾ മറുനാടന്

ഇടിവ് ശക്തമായിരുന്നെങ്കിൽ 6 കുടുംബങ്ങൾ അപകടത്തിൽ പെട്ടെനെ; ഭൂമാഫിയയ്ക്ക് അധികൃതർ ഒത്താശ കൊടുത്തതിന്റെ ഭാഗമായാണ് മണ്ണിടിച്ചിൽ; ക്വാട്ടേഴ്‌സിന്റ സൈഡ് ഭാഗം കനത്ത മഴയിൽ ഇടഞ്ഞു വീണതിന് കാരണം മണ്ണു മാഫിയയെന്ന് ആരോപിച്ച് ബിജെപി; ഭൂമിയുടെ രേഖകൾ അളക്കണമെന്നും ആവശ്യം; ശ്രീ ചിത്രയുടെ പേരിൽ കുമാരപുരത്ത് ഉള്ള ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയോ? മണ്ണ് ഖനനത്തിന്റെ ചിത്രങ്ങൾ മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീചിത്രാ സെന്ററിന്റെ കോട്ടേഴ്‌സിന്റ സൈഡ് ഭാഗം കനത്ത മഴയിൽ ഇടഞ്ഞു വീണതിന് കാരണം മണ്ണു മാഫിയയെന്ന ആരോപണവുമായി ബിജെപി. ഇടിവ് ശക്തമായിരുന്നെങ്കിൽ 6 കുടുംബങ്ങൾ അപകടത്തിൽ പെട്ടേനെ. ഭൂമാഫിയയ്ക്ക് അധികൃതർ ഒത്താശ കൊടുത്തതിന്റെ ഭാഗമായാണ് ഇത്തരത്തിൽ അപകടസാഹചര്യം ഉണ്ടായതെന്നാണ് ആരോപണം.

കേന്ദ്ര സർക്കാർ സ്ഥാപനത്തിന്റെ ക്വാർട്ടേഴ്‌സിലെ ജീവനക്കാർക്ക് അപകടകരമായ സാഹചര്യം ഉണ്ടായിട്ടും നടപടികൾ കൈക്കൊള്ളാത്തതിനെക്കുറിച്ച് ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന് ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആർ എസ് രാജീവ് ആവശ്യപ്പെട്ടു. സംഭവ സ്ഥലം മന്ത്രി കടകംപള്ളി സുരേന്ദ്രനും സന്ദർശിച്ചു. ഭൂമാഫിയയുടെ ഇടപെടൽ വ്യക്തമാക്കുന്ന ചിത്രങ്ങൾ മറുനാടന് ലഭിച്ചു.

കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ കുമാരപുരം പൂന്തി റോഡിൽ സ്ഥിതി ചെയ്യുന്ന ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ക്വാർട്ടേഴ്സ്-ലെ സി-4 ബ്ലോക്കിന്റെ പിൻഭാഗത്തെ മണ്ണിടിയുകയും കെട്ടിടത്തിന്റെ ഒരു ഭാഗം ചരിയുകയും. ഇതേ തുടർന്ന് അവിടെ താമസിച്ചിരുന്ന ജീവനക്കാരെ അടുത്തുള്ള പിജി ഹോസ്റ്റലിലേക്ക് മാറ്റി താമസിപ്പിക്കുകയെ ചെയ്തിരുന്നു. ഇതാണ് വിവാദമാകുന്നത്. കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച അവസ്ഥയിലാണ് ഇവിടെയുള്ള മിക്കവാറും ക്വാർട്ടേഴ്സുകൾ. താഴെക്കിടയിലുള്ള ജീവനക്കാർ താമസിക്കുന്ന ഈ പഴയ ക്വാർട്ടേഴ്സുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്. കൃത്യമായ മെയിന്റനൻസ് ഇല്ലാത്തതിനാൽ പലവിധത്തിലുള്ള കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളിലാണ് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും താമസിക്കുന്നത്.

ബന്ധപ്പെട്ട അധികാരികളോട് പല പ്രാവശ്യം ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് ജീവനക്കാർ പറയുന്നത്. നിയമപ്രകാരമുള്ള വീട്ടു വാടക ശമ്പളത്തിൽനിന്നും പിടിച്ചിട്ടാണ് ജീവനക്കാർക്ക് ക്വാർട്ടേഴ്സ് അനുവദിക്കുന്നത്. കൂടാതെ ലൈസൻസ് ഫീ ഇനത്തിലും ശമ്പളത്തിൽ നിന്നും പിടിക്കുന്നുണ്ട്. ശമ്പളത്തിൽ നിന്നും പിടിക്കുന്ന ഈ തുകയുടെ ചെറിയൊരു അംശം പോലും കെട്ടിടങ്ങളുടെ അറ്റകുറ്റ പണിക്കായി വിനിയോഗിക്കുന്നില്ല എന്നും ജീവനക്കാർ പരാതിപ്പെടുന്നു.

ക്വാർട്ടേഴ്സുകളുടെ പിൻഭാഗത്ത് വൻതോതിൽ മണ്ണ് എടുത്തതിനെത്തുടർന്ന് ഈ കെട്ടിടങ്ങൾ എപ്പോൾ വേണമെങ്കിലും നിലം പോത്താമെന്ന അവസ്ഥയിലാണ്. ശ്രീ ചിത്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തികൾ കയ്യേറിയതിന്റെ ഫലമാണ് ക്വാർട്ടേഴ്സുകളുടെ പിന്നിലെ അനധികൃത മണ്ണെടുപ്പും, അതിനെത്തുടർന്നുണ്ടാവുന്ന മണ്ണിടിച്ചിലും എന്നും ജീവനക്കാർ പറയുന്നു. കെട്ടിടങ്ങങ്ങളുടെ പിന്നിലെ മണ്ണ് നീക്കിയാൽ കെട്ടിടങ്ങൾക്ക് ഉണ്ടാവുന്ന ബലക്ഷയം പല പ്രാവശ്യം ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ വേണ്ടത്ര ഗൗനിക്കാത്തതാണ് ഇപ്പോഴുണ്ടായ സംഭവത്തിന് കാരണം എന്നാണ് ജീവനക്കാർ പറയുന്നത്.

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇതേ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഓൾഡ് പിജി ഹോസ്റ്റലിന് പിന്നിലെ വലിയ മതിൽ പൊളിച്ച് അവിടെ അടുത്ത് താമസിക്കുന്ന വേണ്ടപ്പെട്ട ചില സ്വകാര്യ വ്യക്തികൾക്ക് വഴിക്കായി സ്ഥലം ദാനം ചെയ്യുവാൻ ശ്രീ ചിത്രയിലെ തന്നെ ചില ഉന്നത അധികാരികൾ ശ്രമിച്ചെങ്കിലും, ജീവനക്കാരുടെയും, സംഘടനകളുടെയും, ചില അധികാരികളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് ആ നീക്കം വിജയിച്ചില്ല എന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് കേന്ദ്ര സർക്കാർ സ്ഥാപനമായ ശ്രീ ചിത്രയുടെ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയിട്ടുണ്ടോ എന്ന സംശയത്തിലേക്കാണ്.

ശ്രീ ചിത്രയുടെ പേരിൽ ഉള്ള ഭൂമി കൃത്യമായി അളന്നാൽ മാത്രമേ ഈ സംശയം ശരിയാണോ അല്ലയോ എന്ന് അറിയാൻ പറ്റൂ. കുമാരപുരത്തെ ശ്രീ ചിത്ര റെസിഡൻഷ്യൽ ക്യാമ്പസ്സിനോട് ചേർന്നുള്ള, പ്രത്യേകിച്ച് പിൻ ഭാഗത്തുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമിയുടെ രേഖകൾ കൂടി പരിശോധിച്ചാൽ സത്യം ബോധ്യപ്പെടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP