Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊഴിലുറപ്പ് പദ്ധതിയിലൂടെ അന്നത്തിന് വക കണ്ടെത്തുന്ന മാതാപിതാക്കൾ; ഇടിഞ്ഞു വീഴാറായ കൂരയിൽ കഷ്ടതകളോട് മല്ലിട്ടുള്ള പഠനം; ഡൽഹിയിൽ ഇന്റർവ്യൂവിന് പോയത് കൂട്ടുകാർ നൽകി പണവുമായി; ഇനി സബ് കലക്ടർ ശ്രീറാം സാംബശിവറാവുവിന് അന്ന് കിട്ടിയ ആദരവ് ഈ വയനാട്ടുകാരിക്കും കിട്ടും; ഇത് കുറിച്യ ഗോത്രത്തിന്റെ സമാനതകളില്ലാത്ത നേട്ടം; ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറാകുമ്പോൾ കൈയടിച്ച് കേരളം

തൊഴിലുറപ്പ് പദ്ധതിയിലൂടെ അന്നത്തിന് വക കണ്ടെത്തുന്ന മാതാപിതാക്കൾ; ഇടിഞ്ഞു വീഴാറായ കൂരയിൽ കഷ്ടതകളോട് മല്ലിട്ടുള്ള പഠനം; ഡൽഹിയിൽ ഇന്റർവ്യൂവിന് പോയത് കൂട്ടുകാർ നൽകി പണവുമായി; ഇനി സബ് കലക്ടർ ശ്രീറാം സാംബശിവറാവുവിന് അന്ന് കിട്ടിയ ആദരവ് ഈ വയനാട്ടുകാരിക്കും കിട്ടും; ഇത് കുറിച്യ ഗോത്രത്തിന്റെ സമാനതകളില്ലാത്ത നേട്ടം; ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറാകുമ്പോൾ കൈയടിച്ച് കേരളം

ജാസിം മൊയ്ദീൻ

കോഴിക്കോട്: സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സിവിൽസർവ്വീസ് നേടിയ ആദ്യ വ്യക്തി ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റൻ കളക്ടർ ട്രെയിനിയായി ചുമതലയേൽക്കും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വയനാട് പൊഴുന സ്വദേശിയായ ശ്രീധന്യ കഴിഞ്ഞ തണവയാണ് ഉന്നത വിജയത്തോടെ ഐഎസ് സ്വന്തമാക്കിയത്. വയനാട്ടിലെ കുറിച്യ സമുദായ അംഗമാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ 410ാം റാങ്ക് സ്വന്തമാക്കിയ ശ്രീധന്യ സുരേഷ്. പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനിയിലെ സുരേഷ്, കമല ദമ്പതികളുടെ മകളാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവിത പ്രാരാബ്ധങ്ങളും മറികടന്നാണ് ശ്രീധന്യ തിളക്കമാർന്ന നേട്ടം കൈവരിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു ഇത്തരത്തിലൊരു നേട്ടം. വയനാട് ജില്ലയിൽ നിന്നും ഐഎഎസ് നേടുന്ന ആദ്യവ്യക്തി കൂടിയാണ് ശ്രീധന്യ. ശ്രീധന്യയുടെ വിജയം കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ്. രണ്ടാം പരിശ്രമത്തിലാണ് ശ്രീധന്യ വിജയം സ്വന്തമാക്കിയത്. കൂലിപ്പണിക്കാരായ ശ്രീധന്യയുടെ മാതാപിതാക്കൾക്ക് മകളുടെ പഠനത്തിനായി വീട്ടിൽ പത്രം വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി പോലുമില്ലായിരുന്നു.

സുഹൃത്തുക്കളിൽ നിന്നും കടംവാങ്ങിയ പണവുമായാണ് സിവിൽസർവീസ് പരീക്ഷയുടെ ഇന്റവ്യൂവിന് ഡൽഹിയിലേക്ക് പോയത് അടച്ചുറപ്പുള്ളൊരു വീടുപോലും ശ്രീധന്യക്ക് സ്വന്തമായത് കഴിഞ്ഞ വർഷമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻഎസ്എസ് ഓപ്പൺ യൂണിറ്റാണ് ശ്രീധന്യക്ക് വീട് സമ്മാനിച്ചത്. നേരത്തെ വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽഗാമന്ധി ശ്രീധന്യയെ അഭിനന്ദിച്ചിരുന്നു. മുൻഗവർണർ ജസ്റ്റിസ് പി സദാശിവവും വയനാട്ടിലെത്തി ശ്രീധന്യയെ അഭിനന്ദിച്ചിരുന്നു.

'ഇത്രയധികം ട്രൈബൽസ് ഉള്ള വയനാട് നിന്നും ഇതുവരെ ഒരു ട്രൈബൽ ഐഎഎസ് ഉണ്ടായിട്ടില്ല. അത്രയും പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ട് ഒരു ട്രൈബൽ ഐഎഎസ് വരുന്നത് വരുന്ന തലമുറയ്ക്ക് വലിയ പ്രചോദനമായിരിക്കും. അതുകൊണ്ടാണ് ഇത് തിരഞ്ഞെടുത്തത്. പിന്ന ഗ്രൗണ്ട് റിയാലിറ്റി അറിയുന്നവർക്ക് നല്ല രീതിയിൽ കോഴ്സ് ഫോർമുലേറ്റ് ചെയ്യാനൊക്കെ പറ്റും.അതുകൊണ്ടാണ് ഐഎഎസ് എന്ന സ്വപ്നത്തിലേക്ക് വന്നതെന്നായിരുന്നു സിവിൽ സർവ്വീസിൽ റാങ്ക് കിട്ടിയപ്പോൾ ശ്രീധന്യയുടെ പ്രതികരണം.

2016 ൽ പിജി കഴിഞ്ഞു. ഒരു ട്രൈബൽ ഡിപ്പാർമെന്റിൽ വർക്ക് ചെയ്യുന്ന സമയത്താണ് അന്നത്തെ സബ് കളക്ടറായിരുന്ന ശ്രീറാം സാംബശിവ റാവു. ടിആർഡിഎമ്മിന്റെ മീറ്റിങ്ങിന് ഇരിക്കുമ്പോൾ അദ്ദേഹം കയറി വന്ന സമയത്ത് അവിടെയുണ്ടായിരുന്ന അത്രയും ഉദ്യോഗസ്ഥർ അദ്ദേഹത്തിന് കൊടുക്കുന്ന റസ്പെക്ററ്..അത് കണ്ടിട്ടാണ് എന്റെയുള്ളിൽ എപ്പോഴോ ഉണ്ടായിരുന്ന സ്പാർക്ക് കത്താൻ തുടങ്ങിയത്. ആ വർഷം തന്നെ ജോലി രാജി വച്ചു. പിന്നെ സിവിൽ സർവീസ് പഠനത്തിനായി തിരുവനന്തപുരത്തേക്ക് വന്നു.'-ഇതായിരുന്നു ശ്രീധന്യയുടെ വാക്കുകൾ. തിരുവനന്തപുരത്തേക്കുള്ള യാത്ര വെറുതെയായില്ല. സിവിൽ സർവ്വീസ് ശ്രീധന്യയും സ്വന്തമാക്കി.

എല്ലാം ഒരു നിയോഗം പോലെ. 2016ൽ വയനാട് സബ് കലക്ടറായ ശ്രീറാം സാംബശിവറാവുവിനെ കണ്ടതാണു വഴിത്തിരിവായത്. സബ് കലക്ടർക്ക് എല്ലാവരും കൊടുക്കുന്ന ബഹുമാനവും ആ പദവിയുടെ വലുപ്പവും മനസ്സിലാക്കിയ ശ്രീധന്യയുടെ മനസ്സിൽ ഐഎഎസ് മോഹം മൊട്ടിട്ടു. ആ വർഷം തന്നെ ജോലി രാജിവച്ച് തിരുവനന്തപുരത്തു പരിശീലനത്തിനു ചേർന്നു. ആദ്യ പരിശ്രമത്തിൽ വിജയിക്കാനായില്ലെങ്കിലും പരിശീലനം തുടർന്നു. അത് വിജയ വഴിയിലുമെത്തി.

ശ്രീധന്യ സുരേഷ് പഠിച്ചതു മലയാളം മീഡിയത്തിൽ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലാണ്. തരിയോട് സെന്റ് മേരീസ് യുപി സ്‌കൂൾ, തരിയോട് നിർമല ഹൈസ്‌കൂൾ, തരിയോട് ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം. കോഴിക്കോട് ദേവഗിരി കോളജിൽനിന്നു സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽനിന്നു 2014ൽ ബിരുദാനന്തര ബിരുദവും നേടി. 2 വർഷം വയനാട്ടിൽ ട്രൈബൽ പ്രമോട്ടറായി ജോലി ചെയ്തു.

കൂലിപ്പണിക്കാരായ അച്ഛൻ സുരേഷിനും അമ്മ കമലയ്ക്കും മകളെ സിവിൽ സർവീസ് ഇന്റർവ്യൂവിന് അയയ്ക്കാൻ പോലും പണമുണ്ടായിരുന്നില്ല. സുഹൃത്തുക്കളിൽ നിന്നു കടം വാങ്ങിയ 40,000 രൂപയുമായാണു ശ്രീധന്യ ഡൽഹിയിലെത്തിയത്. മകളുടെ പഠനത്തിനായി പത്രം വാങ്ങാനുള്ള സാമ്പത്തിക ശേഷി പോലും തങ്ങൾക്കില്ലായിരുന്നുവെന്നു മാതാപിതാക്കൾ പറയുന്നു. അതുകൊണ്ട് കൂടിയാണ് ഇത് ചരിത്ര നേട്ടമാകുന്നത്. ഇല്ലായ്മകളോട് പടപൊരുതിയുള്ള വിജയം. സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്കു കിട്ടുമ്പോൾ ശീധന്യയുടെ ഇടിഞ്ഞുവീഴാറായ കൂരയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു. ഡൽഹിയിൽ ഇന്റർവ്യൂ കഴിഞ്ഞെത്തിയതിന്റെ പിറ്റേന്ന് ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ശ്രീധന്യ കൈയ്ക്കു ഷോക്കേറ്റു തെറിച്ചുവീണു. പൊട്ടലേറ്റ ഇടതുകയ്യിൽ ബാൻഡേജുമായാണു ശ്രീധന്യ റാങ്ക് കിട്ടിയപ്പോൾ ആഘോഷങ്ങളിൽ പങ്കാളിയായത്.

ഐ.എ.എസ്. ലഭിക്കുന്ന ആദ്യ വയനാട് സ്വദേശിയാണ് ശ്രീധന്യ. ആദ്യത്തെ ഐ.എ.എസുകാരി ഗോത്രവിഭാഗത്തിൽ നിന്നായതിനാൽ ഗോത്രമേഖലയായ വയനാടിന് ഇരട്ടിമധുരമാണ് ഇത്. സ്‌കൂളുകളിൽനിന്ന് ആദിവാസിവിഭാഗങ്ങളുടെ കൊഴിഞ്ഞുപോക്കും മറ്റു പ്രശ്നങ്ങളും ഇനിയും പരിഹരിക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ല. ഇത്തരം ശ്രമങ്ങൾക്കും ശ്രീധന്യയുടെ നേട്ടം തുണയാകും. ബിരുദാനന്തര ബിരുദത്തിന് ശേഷം വിവിധയിടങ്ങളിൽ ജോലിചെയ്താണ് ശ്രീധന്യ പഠിക്കാൻ സമയം കണ്ടെത്തിയത്. ശ്രീധന്യയുടെ ചേച്ചി സുഷിതാ സുരേഷ് പാലക്കാട് ഒറ്റപ്പാലത്ത് കോടതിയിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റാണ്.

'നിശ്ചയദാർഢ്യമുണ്ടെങ്കിൽ ആർക്കും നേടാം സിവിൽ സർവീസ്'-ശ്രീധന്യാ സുരേഷിന് പറയാനുള്ളത് ഇത് മാത്രമാണ്. പിജി കഴിഞ്ഞ് പട്ടികവർഗ വികസനവകുപ്പിന്റെ കീഴിൽ 'എന്റെ ഊര് ട്രൈബൽ ടൂറിസം' പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴാണ് ആദ്യമായി ഒരു ഐഎഎസുകാരനെ കാണുന്നത്. സബ്കലക്ടർ ശ്രീറാം സാംബശിവൻ റാവുവിന് ലഭിച്ച ആദരവും ബഹുമാനവും കണ്ടപ്പോൾ ശ്രീധന്യയിലെ സിവിൽ സർവീസ് സ്വപ്നത്തിന് വീണ്ടും ചിറകുമുളച്ചു. പിന്നെ ലക്ഷ്യത്തിലേക്കുള്ള യാത്രയായി. അത് ഫലം കാണുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP