1 usd = 71.58 inr 1 gbp = 92.05 inr 1 eur = 79.02 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.63 inr

Nov / 2019
12
Tuesday

ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ

July 29, 2019 | 10:53 AM IST | Permalinkശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വൈറ്റില മേൽപ്പാലം നിർമ്മാണത്തിൽ അപാകമുണ്ടെന്ന് റിപ്പോർട്ട് ചെയ്ത ക്വാളിറ്റി കൺട്രോൾ വിഭാഗം അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ വി.കെ. ഷൈലാമോളെ അന്വേഷണത്തിന്റെ ഭാഗമായി സർവീസിൽ നിന്ന് സംസ്‌പെൻഡ് ചെയ്തതോടെ ചർച്ചയാകുന്നത് ഇടത് മന്ത്രിസഭയുടെ അഴിമതിയോടുള്ള നിലപാടാണ്. മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവു ആണ് ഷൈലാമോളെ സസ്‌പെൻഡ് ചെയ്തത്. മേൽപ്പാലം നിർമ്മാണത്തിലെ അപാകം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാതെ, പുറത്ത് നൽകിയതിന്റെ പേരിലാണ് സസ്പെൻഷൻ. നേരത്തെ പാലാരിവട്ടം മേൽപാലത്തിലെ തട്ടിപ്പ് പുറത്തു വന്നപ്പോൾ ഉദ്യോഗസ്ഥ ജാഗ്രത കുറവ് ചർച്ചയാക്കിയ മന്ത്രിയാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. എന്നാൽ വൈറ്റിലയിൽ ഈ കഥമാറി. അതായത് ഇടതുപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന അഴിമതി ചർച്ചയാക്കിയാൽ ഉദ്യോഗസ്ഥർക്ക് ജോലി നഷ്ടം ഉറപ്പെന്ന് പ്രഖ്യാപിക്കുകായണ് മന്ത്രി.

ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന ശ്രീ ധന്യ കൺസ്ട്രക്ഷൻ ആണ് വൈറ്റില പാലത്തിന് പിന്നിലെ ശക്തി. മുൻ എസ് എൻ ഡി പി നേതാവായ കിളിമാനൂർ ചന്ദ്രബാബുവിന്റേതാണ് ഈ നിർമ്മാണ കമ്പനി. ഇതിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥനായ ഹരിശങ്കറിന്റെ ഭാര്യാ പിതാവും. അതായത് ദേവസ്വം ബോർഡ് അംഗമായ കെ പി ശങ്കരദാസിന്റെ മകന്റെ ഭാര്യാ പിതാവ്. അങ്ങനെ ഇടതുപക്ഷവുമായി ചേർന്ന് നിൽക്കുന്ന മുതലാളിയാണ് ചന്ദ്രബാബു. ശബരിമല യുവതി പ്രവേശനം സാധ്യമാക്കാൻ ഇടത് സർക്കാരിന് വേണ്ടി ചുക്കാൻ പിടിച്ചത് കോട്ടയം എസ് പിയായിരുന്ന ഹരിശങ്കറാണ്. അങ്ങനെ സർക്കാരിന് വളരെ വേണ്ടപ്പെട്ട നേതാവാണ് ചന്ദ്രബാബു. ചന്ദ്രബാബുവിനെ വിശ്വാസത്തിലെടുത്താണ് ശബരിമലയിലെ ഓപ്പറേഷൻ സർക്കാർ ഹരിശങ്കറിനെ ഏൽപ്പിച്ചതെന്നും വിലയിരുത്തലെത്തിയിരുന്നു. വെള്ളാപ്പള്ളി നടേശനുമായി പിണങ്ങിയാണ് കിളിമാനൂർ ചന്ദ്രബാബു എസ് എൻ ഡി പി വിടുന്നത്.

വൈറ്റില മേൽപാലം റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയുള്ളതായി ശനിയാഴ്ചതന്നെ മന്ത്രി ജി സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ വിജിലൻസ് അന്വേഷണത്തിന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ച കോൺക്രീറ്റിങ്ങിന് ഗുണനിലവാരമില്ല എന്നായിരുന്നു ഇവർ റിപ്പോർട്ട് നൽകിയത്. ബന്ധപ്പെട്ട ജീവനക്കാർ നിർമ്മാണസ്ഥലത്ത് എത്താറില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതെല്ലാം വിരൽ ചൂണ്ടിയത് ശ്രീധന്യ കൺസ്ട്രക്ഷന്റെ കള്ളക്കളികളിലേക്കാണ്. ശ്രീ ധന്യ കൺസ്ട്രക്ഷൻ എന്ന കോൺട്രാക്ടർ കോട്ടയം സംക്രാന്തിയിൽ എം സി റോഡിൽ ഒരു പാലം പണിതിരുന്നു. കെ എസ് ടി പി ആയതുകൊണ്ട് ലോക ബാങ്കിന്റെ ഇൻസ്പെക്ഷൻ ടീം അതിൽ നിർമ്മാണപിഴവ് മൂലം ബിൽ പാസാക്കുന്നതിന് എതിർപ്പ് രേഖപ്പെടുത്തി. തുടർന്ന് ചെന്നൈ ഐഐടി ടീം അവരുടെ പഠനത്തിലും ഇത് ശരി വെച്ച് കൊണ്ട് റിപ്പോർട്ട് നൽകിയിരുന്നു. ഇത് കാരണം ഉദ്ഘാടനം വൈകി. പിന്നീട് ബിൽ പാസാക്കി പാലം തുറന്നു. ഇത് കേരളത്തിലെ ഉദ്യോഗസ്ഥർക്കും അറിയാം.

ഇങ്ങനെ തട്ടിപ്പ് നടത്തിയ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി ഉടമയെ പിടിച്ചു ജയിലിൽ ഇടേണ്ടതിനു പകരം കേരളത്തിൽ ഇന്ന് വരെയും ഉള്ള ഏറ്റവും വലിയ ജംഗ്ഷനിലെ വൈറ്റില മേൽപാലം കരാർ കൊടുത്തു കൊണ്ട് ഇടത് സർക്കാർ മാതൃക കാണിച്ചുവെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പാലാരിവട്ടം പോലെ വൈറ്റില മേൽപാലത്തിലും പിഴവുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇത് കോൺഗ്രസ് സമരായുധമാക്കി കഴിഞ്ഞു. പാലത്തിന്റെ കോൺക്രീറ്റിനു നിലവാരം പോരെന്നു കാണിച്ചു പൊതുമരാമത്ത് ഗുണനിലവാര പരിശോധന വിഭാഗം റിപ്പോർട്ട് നൽകിയതോടെയാണ് സംഭവം വിവാദമാകുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. പാലത്തിന്റെ കരാർ ശ്രീധന്യ കൺസ്ട്രക്ഷൻസിനാണ്. കോൺക്രീറ്റ് ക്യുറിങിന് ആവശ്യത്തിനു വെള്ളമൊഴിക്കാതെയാണു നിർമ്മാണം നടത്തിയതെന്നു നേരത്തെ ആക്ഷേപമുണ്ടായിരുന്നു. എന്നാൽ പരിശോധനയുടെ കൂടുതൽ ഫലങ്ങൾ വരാനുണ്ട്.

ഒന്നാം ഘട്ട പരിശോധന നടത്തേണ്ടതും റിപ്പോർട്ട് നൽകേണ്ടതും പൊതുമരാമത്ത് വകുപ്പും കരാറുകാരുമാണ്. എന്നാൽ ഈ റിപ്പോർട്ടുകൾ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഡെക്ക് സ്ലാബ്, പിയർ ക്യാപ്, ഗർഡർ എന്നിവയുടെ കോൺക്രീറ്റിങ്ങിലാണു നിലവാരക്കുറവ് കണ്ടെത്തിയത്. പോരായ്മ പരിഹരിച്ചു പണി പൂർത്തിയാക്കാൻ ഗുണനിലവാര പരിശോധന വിഭാഗം നിർദ്ദേശം നൽകിയെങ്കിലും കൃത്യമായ മറുപടി കരാറുകാർ നൽകിയിട്ടില്ല. എക്‌സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരാരും കോൺക്രീറ്റ് മിശ്രിതം പരിശോധിക്കാനോ നിർമ്മാണ മേൽനോട്ടത്തിനോ സൈറ്റിൽ എത്തുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. കൊടുങ്ങല്ലൂർ സബ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറിനാണു പദ്ധതിയുടെ ചുമതല.

പണം മുടക്കുന്ന കിഫ്ബിയോ കരാർ ഒപ്പു വച്ച കേരള റോഡ് ഫണ്ട് ബോർഡോ ഈ ഭാഗത്തേക്കു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിനു റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കിയിട്ടുണ്ട്. 70% നിർമ്മാണമാണു വൈറ്റിലയിൽ പൂർത്തിയായിരിക്കുന്നത്. ഡെക്ക് സ്ലാബ് കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണു ഒരു വശത്തു നടക്കുന്നത്. ഇതിനിടെയാണ് വിവാദം ഉണ്ടാകുന്നത്. ചട്ടവിരുദ്ധമായി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കു റിപ്പോർട്ട് നൽകിയെന്നും വിശദാംശങ്ങൾ മാധ്യമങ്ങളെ അറിയിച്ചെന്നുമാണു അസി. എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ. ഷൈലാമോൾക്കുമേൽ ആരോപിക്കുന്ന കുറ്റം. പാലാരിവട്ടം പാലത്തിനു പിന്നാലെ വൈറ്റില മേൽപ്പാലനിർമ്മാണത്തിലും ക്രമക്കേടുണ്ടെന്ന റിപ്പോർട്ട് ശനിയാഴ്ചയാണു പുറത്തുവന്നത്. ഉദ്യോഗസ്ഥർക്കെതിരേ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ രൂക്ഷവിമർശനവും നടത്തിയിരുന്നു.

ജില്ലാ ക്വാളിറ്റി കൺട്രോളർ എന്ന നിലയിൽ പാലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച രണ്ടാംഘട്ട റിപ്പോർട്ടായിരുന്നു ഉദ്യോഗസ്ഥ നൽകിയത്. എന്നാൽ സ്വതന്ത്ര ഏജൻസിയുടെ മൂന്നാംഘട്ട അന്വേഷണത്തിൽ പാലം നിർമ്മാണത്തിൽ തകരാറില്ലെന്നാണു കണ്ടെത്തൽ. ഇത്തരമൊരു നിഗമനം ഉണ്ടായിരിക്കെ രണ്ടാംഘട്ട റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്നും ഇതു മനഃപൂർവമാണെന്നുമാണ് ആരോപണം. ഇതിനിടെ വൈറ്റില പാലം നിർമ്മാണത്തിൽ ക്രമക്കെടുണ്ടെന്ന റിപ്പോർട്ട് ഇടതുസർക്കാരിനെതിരേ രാഷ്ട്രീയമായി ഉപയോഗിക്കാൻ യു.ഡി.എഫ്. നീക്കം തുടങ്ങി. ഇതിന്റെ ആദ്യപടിയായി നിർമ്മാണസ്ഥലത്തേക്കു കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു.

മേൽപാല നിർമ്മാണത്തിന്റെ നിലവാരത്തിലും അപാകത ഉണ്ടാകുന്നതായി ആശങ്ക പ്രകടിപ്പിച്ചു പൊതുമരാമത്ത് ക്വാളിറ്റി കൺട്രോൾ വിഭാഗമാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ഗൗരവമെന്നും എന്നാൽ തുടർപരിശോധനകളുടെ ഫലംവരാൻ കാക്കുകയാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നിട്ടും ഫലമുണ്ടായില്ലെന്നാണ് ക്വാളിറ്റി കൺട്രോൾ വിഭാഗം കഴിഞ്ഞയാഴ്ച നൽകിയ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നത്. ഗുണനിലവാരത്തിൽ ധാരണയുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാൻ കരാറുകാരനും തയാറാകുന്നില്ല. കമ്പനിയുടെ പ്രതിനിധിയെ വിളിച്ചുവരുത്തി ഇക്കാര്യത്തിൽ നിർദ്ദേശം നൽകേണ്ടി വന്നു.
ഈ വീഴ്ചകളുടെ ഫലമായി പണിയിലുണ്ടായ അപാകതകളുടെ ചില സൂചനകളും ക്വാളിറ്റി കൺട്രോൾ വിഭാഗം നൽകുന്നുണ്ട്.

കഴിഞ്ഞമാസം പകുതിയോടെ ചെയ്ത ഗർഡർ, ഡെക്ക് സ്ലാബ് എന്നിവയുടെ കോൺക്രീറ്റ് സാംപിൾ പരിശോധിച്ചതിന്റെ ഫലം തൃപ്തികരമല്ല. ഈമാസം ശേഖരിച്ച സാംപിളുടെ ഫലത്തിനായി കാക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. നിർമ്മാണ സാമഗ്രികൾ പരിശോധിക്കാൻ പ്ലാന്റിനോടൊപ്പം ലാബ് സൗകര്യം ഒരുക്കാൻ കരാറുകാരൻ തയാറാകാത്തതും വീഴ്ചയാണ്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ പണികൾ നിർത്തിവച്ചതായി ഈമാസം 17ന് സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കുടിശിക തുക കിട്ടാത്തതിനാൽ പണി നിർത്തുന്നതായി കരാറുകാരൻ സർക്കാരിനെ അറിയിച്ചെന്നു വാർത്തകൾ പുറത്തുവന്നതും ഇതേ ദിവസമായിരുന്നു. തുക അനുവദിച്ചു, പിറ്റേന്നു പണി പുനരാരംഭിച്ചുവെന്ന് ഔദ്യോഗിക അറിയിപ്പും ഉണ്ടായിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
സസ്‌പെൻസ് വിടാതെ രാഷ്ട്രീയ ത്രില്ലർ; 17 ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിൽ ആർക്കുമാർക്കും സർക്കാർ രൂപീകരിക്കാനാവാതെ ചാഞ്ചാട്ടം; മൂന്നാം പരീക്ഷണമായി എൻസിപിക്ക് ഗവർണറുടെ ക്ഷണം; ചൊവ്വാഴ്ചത്തെ എൻസിപി-കോൺഗ്രസ് ചർച്ച നിർണായകം; ആദിത്യ താക്കറയെ മുഖ്യമന്ത്രിയായി വാഴിക്കാൻ മോഹിച്ച ശിവസേനയെ അവസാന നിമിഷം കൈവിട്ട് കോൺഗ്രസും എൻസിപിയും; സമയപരിധി നീട്ടിക്കൊടുക്കാതെ ഭഗത്സിങ് കോഷ്യാരി; എൻസിപിക്ക് ക്ഷണം സ്വീകരിക്കാൻ അനുവദിച്ചത് 24 മണിക്കൂർ
രാഷ്ടീയം വരട്ട് ചൊറി പോലെയാണെന്ന് വിശേഷിപ്പിച്ച 'ഹിന്ദുഹൃദയ സമ്രാട്ടി'ന്റെ പിന്മുറക്കാർ ഇന്ന് മഹാരാഷ്ട്രയുടെ അധികാരക്കസേരയ്ക്കായി മല്ലിടുന്നത് നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ; ബിജെപിയോട് പിണങ്ങി മാറുമ്പോഴും ഗുജറാത്ത് കലാപ കാലത്ത് ഒറ്റപ്പെട്ട തന്നെ പിന്തുണയ്ക്കാൻ രണ്ട് എംപിമാരെ അയച്ച ബാൽ താക്കറെയെ മോദി എങ്ങനെ മറക്കും? 'യണ്ടുഗണ്ടു' എന്ന് ദക്ഷിണേന്ത്യക്കാരെ പരിഹസിക്കുകയും വാലന്റീൻസ് ഡേ ആഘോഷം തടയുകയും ചെയ്യുന്ന ശിവസേന പഴയകാലം മറക്കുന്നോ?
സ്വയംഭോഗംപോലും പാടില്ല, അറിഞ്ഞോ അറിയാതെയോ ഉദ്ധാരണം ഉണ്ടായാൽ അവ ഒരു നോട്ട് ബുക്കിൽ എഴുതിവെച്ച് സംഘടനക്ക് നൽകണം; വിവാഹം, പ്രണയം എന്നിവക്കും നിരോധനം; കൂട്ടമായി വിവാഹ മോചനങ്ങൾ നിർബന്ധിപ്പിച്ച് ചെയ്യിപ്പിച്ച് കുട്ടികളെ യൂറോപ്പിലും മറ്റുമുള്ള ദത്തുകേന്ദ്രങ്ങളിലേക്ക് മാറ്റും; ഇസ്ലാമിസ്റ്റ് മാർക്സിസ്റ്റ് റാഡിക്കൽ സംഘടന എന്നറിയപ്പെട്ടിരുന്ന ഇറാനി ഗറില്ലാ സംഘടന മുജാഹിദീൻ ഇ ഖൽഖ് തകർന്നത് ലൈംഗിക വിലക്കുമൂലം
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
വീട്ടിലെ പരിശോധനാ മുറിയിൽ രോഗിയായി എത്തിയ ഡെന്റൽ ഡോക്ടറെ മേലാസകലം തഴുകിയത് ലൈംഗിക സംതൃപ്തിക്ക്; ബലാത്സംഗത്തിന് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത് കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റിനെ; തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ നേതാവിന്റെ പീഡനത്തിൽ ഞെട്ടി ഡോക്ടർമാരുടെ സംഘടന; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും ചർച്ചകളിൽ; സർക്കാരിനെ വിമർശിച്ച് നടന്ന ഫോർട്ട് ആശുപത്രിയിലെ ഡോ സനൽകുമാർ അഴിക്കുള്ളിലാകുമ്പോൾ
മലയാളക്കരയുടെ പഞ്ചരത്‌നങ്ങളിൽ നാലുപേർ മംഗല്യത്തിന് ഒരുങ്ങുന്നു; ഒരേ ദിവസം നടക്കുന്ന പെങ്ങന്മാരുടെ വിവാഹത്തിന് കാരണവരുടെ റോളിൽ ഏക ആൺതരി ഉത്രജൻ; വിവാഹം ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്; മക്കളുടെ ഒമ്പതാം വയസ്സിൽ ഭർത്താവിന്റെ വേർപാടിനു ശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി ജീവിക്കുന്ന രമാദേവിക്കും ജീവിത സാഫല്യം; കണ്ണീരു തുടയ്ക്കാൻ കൂടെ നിന്നവരെ സ്നേഹത്തോടെ ഓർത്ത് പഞ്ചരത്നങ്ങളുടെ മാതാവ്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നീ എടടാ... എട്.. മ***** നിന്റെ ക്യാമറ വലിച്ച് പൊട്ടിച്ച്..... നീ ആരെ പേടിപ്പിക്കുന്നത്.....! ജയ്ഹിന്ദ് ടിവി ക്യാമറാമാനെതിരെ പൊലീസുകാരി നടത്തിയത് കേട്ടാൽ ചെവി പൊത്തി പോകുന്ന അസഭ്യവർഷം; ബിബിൻ കുമാറിന് നേരെ ചീറിയെത്തി മുഖത്തടിച്ച് ചീത്ത വിളിച്ചത് വട്ടീയൂർക്കാവ് സ്റ്റേഷനിലെ ലക്ഷ്മി പൊലീസ്; കുടുംബത്തിലെ മാനസിക പ്രശ്‌നങ്ങളാണ് വനിതാ കോൺസ്റ്റബിളിനെ കുഴപ്പത്തിൽ ചാടിച്ചതെന്ന് സഹപ്രവർത്തകരും; നിയമസഭയ്ക്ക് മുന്നിൽ പൊലീസിന് കളങ്കമായി ലക്ഷ്മിയുടെ പൂണ്ടു വിളയാടൽ
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
ആശാരിപ്പണിക്കാരൻ അവിവാഹിതൻ; പകൽ പണിക്ക് പോകുന്ന ശശി രാത്രിയായാൽ സ്ത്രീയാകും ; അർദ്ധരാത്രിയോടെ യക്ഷിയായി ജനസഞ്ചാരമില്ലാത്ത വഴിയിലിറങ്ങും; രാത്രി ഉറക്കം ശ്മശാനങ്ങളിൽ; കണ്ണൂർ വനത്തിൽ കണ്ടെത്തിയത് ദ്വിമുഖവ്യക്തിത്വം പ്രകടിപ്പിച്ചിരുന്ന സ്ത്രീവേഷം കെട്ടിയ പുരുഷന്റെ മൃതദേഹം; കാട്ടിലെ മരണത്തിൽ സർവ്വത്ര ദുരൂഹത; ആശാരിപ്പണിക്കാരൻ കിഴക്കേപ്പുരക്കൽ ശശിയുടേതുകൊലപാതകം; തുമ്പില്ലാതെ വലഞ്ഞ് പൊലീസ്
രാത്രി പത്തര കഴിഞ്ഞതോടെ മുന്നിൽ പോയ വാനിൽ നിന്നും കാറിന്റെ ചില്ലിലേക്ക് പതിച്ചത് മണല് പോലുള്ള കെമിക്കൽ; കുറച്ചു നേരത്തിന് ശേഷം മുൻകാഴ്‌ച്ചകൾ മങ്ങിയതോടെ അപകടം മണത്തു; ആക്രമിക്കാൻ വരുന്നവർക്ക് അപ്രതീക്ഷിത മറുപടി നൽകാൻ മനസ്സിലുറച്ചിട്ടും യാത്ര ദുഷ്‌കരമായി; ഹൈവേ കൊള്ളക്കാരിൽ നിന്നും രക്ഷപെട്ടത് തന്റെ വേഗതയും വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടെന്നും ആനി ജോൺസൺ; തമിഴ്‌നാട്ടിൽ രാത്രി സഞ്ചാരികളെ കാത്തിരിക്കുന്ന അപകടത്തിന്റെ നേർസാക്ഷ്യം കുറിച്ചത് ഫേസ്‌ബുക്കിൽ
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
പെൺകുട്ടികളിൽ ആദ്യ ആർത്തവത്തിന്റെ പ്രായം കുറഞ്ഞുവരികയാണ്; ആൺകുട്ടികളും ചെറുപ്രായത്തിൽ തന്നെ പ്രായപൂർത്തിയിലെത്തുന്നു; ആർത്തവം എന്തെന്ന് പെൺകുട്ടികളെയും സ്വപ്നസ്ഖലനം എന്തെന്ന് ആൺകുട്ടികളെയും പറഞ്ഞു മനസിലാക്കണം; ലൈംഗിക ജീവിതം പുഷ്ടിപ്പെടുത്താനുള്ള കാര്യങ്ങൾ വായിച്ചറിയുന്നതിലും മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കുന്നതിലും ഒരു തെറ്റുമില്ല: ലൈംഗിക വിദ്യാഭ്യാസം: എവിടെ തുടങ്ങണം? മുരളി തുമ്മാരുകുടിയും നീരജ ജാനകിയും ചേർന്ന് തയ്യാറാക്കിയ ലേഖനം
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ