Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉസൈൻ ബോൾട്ടിനെ വെല്ലുന്ന പ്രകടനം കാഴ്ചവച്ച കാളയോട്ടക്കാരൻ ഇനി ഇന്ത്യൻ കായികത്തിന്റെ ഭാഗമാകും; ബിബിസി റിപ്പോർട്ടിലൂടെ ലോകം മുഴുവൻ പരിചിതനായ ശ്രീനിവാസ ഗൗഡയ്ക്ക് അവസരം സമ്മാനിച്ച് കേന്ദ്ര കായിക മന്ത്രാലയം; പരിശീലകരുമായി ബന്ധപ്പെടാൻ നിർദ്ദേശം നൽകി കായിക മന്ത്രി കിരൺ റിജ്ജു; കാളയോട്ടക്കാരൻ ഇന്ത്യയുടെ കായികകുതിപ്പിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഉസൈൻ ബോൾട്ടിനെ വരെ പിന്നിലാക്കുന്ന പ്രകടനം കാഴ്‌ച്ച വെച്ച കാളയോട്ടക്കാരൻ ശ്രീനിവാസ ഗൗഡയ്ക്ക് പുതിയ അവസരങ്ങൾ സമ്മാനിച്ച് കേന്ദ്ര കായിക മന്ത്രാലയം. സ്പോർട്ട്സ് അഥോറിറ്റി ഓഫ് ഇന്ത്യാ പരിശീലകരുമായി ബന്ധപ്പെടാൻ ശ്രീനിവാസ ഗൗഡയ്ക്ക് അവസരമൊരുക്കിയിരിക്കുകയാണ് കായിക മന്ത്രാലയം. ശ്രീനിവാസ ഗൗഡയെ സായ് പരിശീലകർക്ക് കീഴിൽ ട്രയലിൽ പങ്കെടുക്കാൻ ക്ഷണിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു അറിയിച്ചു.

ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടാൻ കഴിയുന്ന ഇന്ത്യാക്കാരൻ എന്ന രീതിയിലാണ് കർണാടക സ്വദേശി ശ്രീനിവാസ ഗൗഡ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. 100 മീറ്റർ വെറും 9.55 സെക്കന്റിൽ ശ്രീനിവാസ ഗൗഡ ഓടിയെത്തിയത്.അതും ചെളിയിലൂടെ കാളയോടൊപ്പം. ലോക മാധ്യമമായ ബിബിസിപോലും റിപ്പോർട്ട് ചെയ്തതോടെ, കഴിവുണ്ടായിട്ടും ഇന്ത്യയിൽ എന്തുകൊണ്ട് ഓട്ടക്കാർ ഉയർന്നുവരുന്നില്ല എന്ന ചോദ്യമാണ് നവമാധ്യമങ്ങളിൽ ഉയരുന്നത്.

സ്‌കില്ലുകൾ ഉള്ള പതിനായിരക്കണക്കിന് ആളുകൾ ഇന്ത്യൻ ഗ്രാമങ്ങളിൽ ഉണ്ടായിട്ടും അവരെയൊന്നും എന്തുകൊണ്ട് അധികൃതർക്ക് കണ്ടെത്താനാവുന്നില്ല എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. 130 കോടി ജനങ്ങളുന്ന ഒരു രാജ്യം അത്‌ലറ്റിക്‌സിൽ ഒരു ഓട്ടുമെഡൽപോലും കിട്ടാതെ അപമാനിതരായി മടുങ്ങുന്നത് ഒളിമ്പിക്‌സിലൊക്കെ കാണുന്ന പതിവ് കാഴ്്ചയാണ്. ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടാൻ കഴിയുന്ന ആളുകൾ നമ്മുടെ ഗ്രാമങ്ങളിൽപോലും ഉള്ളപ്പോഴാണ് ഈ അവസ്ഥയെന്ന് ഓർക്കണം. ശ്രീനിവാസ ഗൗഡയെ പരിശീലനത്തിന് അയക്കണമെന്നും, ഇനിയും സമയം വൈകിയിട്ടുമില്ലെന്നുമുള്ള മുറവിളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഉയരുന്നത്.

കർണാടകയിലെ പരമ്പരാഗത കായിക ഇനമായ കമ്പാല എന്ന് വിളിക്കുന്ന കാളപൂട്ട് മത്സരത്തിലാണ് ശ്രീനിവാസ ഗൗഡ മിന്നും പ്രകടനം കാഴ്ചവെച്ചത്. മൊത്തം 142.5 മീറ്റർ 13.62 സെക്കന്റിനുള്ളിൽ ഗൗഡ മറി കടന്നെന്നാണ് പറയുന്നത്. കമ്പാലയുടെ പ്രധാന കേന്ദ്രമായ ദക്ഷിണകന്നഡയിലെ ഉഡുപ്പിയിലായിരുന്നു ഗൗഡയുടെ മത്സരം.12 കമ്പാലകളിൽ നിന്നായി ശ്രീനിവാസ ഗൗഡ 29 മെഡലുകൾ നേടിയെന്ന് റഫറിയായ വിജയകുമാർ കംഗിനാമനെ പറയുന്നു.

നിർമ്മാണ തൊഴിലാളിയായ ശ്രീനിവാസ ഗൗഡ കഴിഞ്ഞ ആറ് വർഷമായി കമ്പാല മത്സരത്തിൽ സജീവമാണ്. സംസ്ഥാനത്തെ അറിയപ്പെടുന്ന താരമായി ഇദ്ദേഹം വളർന്നു. ഒരു മത്സരത്തിൽ വിജയിച്ചാൽ 1-2 ലക്ഷം രൂപവരെ പ്രതിഫലം ലഭിക്കും.

2009ലാണ് ഉസൈൻ ബോൾട്ട് റെക്കോഡ് സ്ഥാപിച്ചത്. ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ 9.58 സെക്കന്റ് കൊണ്ട് ഓടി തീർത്താണ് ബോൾട്ട് റെക്കോർഡ് സ്ഥാപിച്ചത്. അതേസമയം, ശ്രീനിവാസ് ഗൗഡയുടെ വേഗം കാളകളുടെ സഹായത്തോടെയായിരുന്നു എന്നതാണ് പ്രധാന വ്യത്യാസം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP