Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പോൾ മുത്തൂറ്റ് കൊലക്കേസ് മുതൽ വിമർശിച്ചിട്ടും എന്നെ തല്ലല്ലമ്മാവാ ഞാൻ നന്നാകില്ലെന്ന് കേരളാ പൊലീസ്: മദ്യപിച്ചിരുന്ന പ്രതിയെ ആശുപത്രിലെത്തിച്ച ഉടൻ രക്തസാമ്പിൾ എടുത്ത് പരിശോധനാ ഫലം ലഭ്യമാക്കാൻ ഡോക്ടർക്ക് അപേക്ഷാ റിപ്പോർട്ട് നൽകാൻ ബാധ്യസ്ഥരും പൊലീസ്; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടുമ്പോൾ തെളിയുന്നത് വമ്പന്മാർക്ക് ഒന്നും സംഭവിക്കില്ലെന്ന വസ്തുത

പോൾ മുത്തൂറ്റ് കൊലക്കേസ് മുതൽ വിമർശിച്ചിട്ടും എന്നെ തല്ലല്ലമ്മാവാ ഞാൻ നന്നാകില്ലെന്ന് കേരളാ പൊലീസ്: മദ്യപിച്ചിരുന്ന പ്രതിയെ ആശുപത്രിലെത്തിച്ച ഉടൻ രക്തസാമ്പിൾ എടുത്ത് പരിശോധനാ ഫലം ലഭ്യമാക്കാൻ ഡോക്ടർക്ക് അപേക്ഷാ റിപ്പോർട്ട് നൽകാൻ ബാധ്യസ്ഥരും പൊലീസ്; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടുമ്പോൾ തെളിയുന്നത് വമ്പന്മാർക്ക് ഒന്നും സംഭവിക്കില്ലെന്ന വസ്തുത

അഡ്വ.പി നാഗരാജ്

തിരുവനന്തപുരം: എഫ് ഐ ആർ രജിസ്റ്റർ ചെയ്യൽ രീതി സംബന്ധിച്ച് പോൾ മുത്തൂറ്റ് കൊലക്കേസ് മുതൽ കേരള പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടും എന്നെ തല്ലരുതമ്മാവാ ഞാൻ നന്നാവൂലായെന്ന നിലപാടിലുറച്ച് കേരള പൊലീസും അതിന്റെ ഭാഗമായ തിരുവനന്തപുരം മ്യൂസിയം പൊലീസും.

പോൾ മുത്തൂറ്റ് കേസിൽ സംഭവമറിഞ്ഞയുടൻ ദൃക്‌സാക്ഷിയുടെ മൊഴിയെടുത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതെ മാധ്യമ വിമർശനമുയർന്നപ്പോൾ മാത്രം സാക്ഷിയുടെ വാസസ്ഥലത്ത് എഫ് ഐ ആർ ഷീറ്റും കൊണ്ട് ചെന്ന് കേസ് രജിസ്റ്റർ ചെയ്തതിനെയും പൊലീസിന്റെ വീഴ്ചകളെയും അക്കമിട്ട് നിരത്തി ഹൈക്കോടതി ജസ്റ്റിസ് ആർ. ബസന്ത് അന്നത്തെ കേരള ഡി ജി പി വിൻസൻ എം.പോളിനെയടക്കം രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് കേസ് സി ബി ഐ ക്ക് കൈമാറിയത്.

ഇവിടെ തലസ്ഥാനത്തെ സിറാജ് ദിനപ്പത്രത്തിന്റെ ബ്യൂറോ ചീഫിനെ ദാരുണമായി കൊലപ്പെടുത്തിയത് അർദ്ധരാത്രി 12.55 ന്. അതും മ്യൂസിയം പൊലീസ് സ്റ്റേഷന്റെ മൂക്കിന് താഴെ. ഉടൻ പൊലീസെത്തിയെങ്കിലും പ്രതി സല്യൂട്ട് ചെയ്യേണ്ട ഐ എ എസ് ഉദ്യോഗസ്ഥനാണെന്ന് വെളിവായതോടെ പൊലീസ് ഏമാന്മാരുടെ മുട്ടുവിറക്കാൻ തുടങ്ങി.

ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തും പ്രതിയെ സ്ഥലത്ത് നിന്ന് നീക്കം ചെയ്ത് സ്റ്റേഷനിൽ കൊണ്ടുപോയി അറസ്റ്റിൽ ഉൾപ്പെടുത്തി മെഡിക്കൽ പരിശോധനക്ക് വിധേമാക്കി രക്തസാമ്പിൾ എടുത്ത് തുടർ നടപടി സ്വീകരിക്കേണ്ടതിന് പകരം തന്ത്രപരമായി പ്രതിയെ ആദ്യം സർക്കാർ ജനറൽ ആശുപത്രിയിലെത്തിച്ച ശേഷം നഗരത്തിലെ പഞ്ചനക്ഷത്ര ആശുപത്രിയിലെ പഞ്ചനക്ഷത്ര മുറിയിൽ പ്രവേശിപ്പിക്കുവാനാണ് മ്യൂസിയം പൊലീസ് വ്യഗ്രത കാട്ടിയത്.

രക്ത സാമ്പിൾ എടുക്കാൻ പ്രതി ശ്രീറാം വിസമ്മതിച്ചുവെന്ന വിചിത്രവും കേരള പൊലീസ് മാന്വൽ , ക്രിമിനൽ നടപടിക്രമം എന്നീ നിയമ പുസ്തകങ്ങൾക്ക് അജ്ഞാതവുമായ കാരണമാണ് മുന്നോട്ട് വന്നത്. എന്നാൽ ലൈംഗിക പീഡനക്കേസുകൾ , പെൺവാണിഭക്കേസുകൾ , അനാശാസ്യക്കേസുകൾ എന്നിവക്ക് മാത്രമാണ് ഇരയുടെയും പ്രതികളായ സ്ത്രീകളുടെയുടെയും സ്വകാര്യ ഭാഗങ്ങൾ പരിശോധിക്കൽ , രക്തസാമ്പിൾ എടുക്കൽ എന്നിവക്ക് മാത്രം പരിശോധനക്ക് അവരുടെ സമ്മതം മുൻകൂറായി ഒപ്പിട്ട് എഴുതി വാങ്ങേണ്ട അവശ്യം പൊലീസിനും ഡോക്ടർക്കുമുള്ളു.

ഇവിടെ മദ്യപിച്ചിരുന്ന പ്രതിയെ ആശുപത്രിലെത്തിച്ച ഉടൻ രക്തസാമ്പിൾ എടുത്ത് പരിശോധനാ ഫലം ലഭ്യമാക്കാൻ ഡോക്ടർക്ക് അപേക്ഷാ റിപ്പോർട്ട് നൽ കാൻ ബാധ്യസ്ഥരായ പൊലീസ് പ്രതി ഭാഗം ചേർന്ന് അജ്ഞത നടിച്ചു. ഓരോ മണിക്കൂറിലും രക്തത്തിൽ മദ്യത്തിന്റെ അംശം കുറഞ്ഞു കൊണ്ടിരിക്കമെന്ന് അറിയാവുന്ന പ്രതിയും പൊലീസും ഒത്തുകളിച്ചാണ് 9 മണിക്കൂർ. വൈകിയുള്ള പരിശോധന നടത്തിയത്.

പ്രതിയെ സ്‌പോട്ട് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ കൊണ്ടുപോയി രക്തസാമ്പിൾ എടുത്തും കൃത്യം നേരിൽ കണ്ട സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷിയുടെ മൊഴി വാങ്ങിയും കേസെടു ക്കേണ്ടതിന് പകരം പിറ്റേന്ന് രാവിലെ 7.26 ന് സംഭവം നേരിൽ കണ്ടിട്ടില്ലാത്ത സിറാജിലെ യൂണിറ്റ് മാനേജരുടെ മൊഴി വാങ്ങി ദുർബല വകുപ്പായ 304 എ ഇട്ട് എഫ് ഐ ആർ എടുത്തതും വൈകി രക്തസാമ്പിൾ എടുത്ത് മദ്യത്തിന്റെ അംശമില്ലെന്ന് പ്രതിഭാഗം ചേർന്ന് മ്യൂസിയം പൊലീസ് തെളിയിച്ചു കൊടുത്തതുമാണ് സെഷൻസ് കേസായി വിചാരണ ചെയ്യപ്പെടേണ്ട നരഹത്യാ കേസിനെ [ വകുപ്പ് 304 ( ii ) ] ദുർബലമാക്കിയത്. ജാമ്യം നിഷേധിക്കപ്പെടേണ്ട കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചതും പൊലീസിന്റെ മേൽപ്പറഞ്ഞ വീഴ്ചകൾ കൊണ്ടു മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP