Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2013ലെ വിലക്ക് ഒപ്പിട്ട് വാങ്ങിയത് ആദ്യകാല പരിശീലകൻ; ക്ലബ്ബിലെ മറ്റുള്ളവരെ പോലും ഇതേ കുറിച്ച് അറിയിച്ചില്ല; ഔദ്യോഗികമായി ആരും ഒന്നും അറിയിച്ചില്ലെന്ന വാദം പൊളിക്കാൻ അക്‌നോളഡ്ജ്‌മെന്റും ബിസിസിഐ കൈമാറി; എറണാകുളം ലീഗിൽ മുത്തൂറ്റിനായി കളിക്കാൻ നാളെ ശ്രീശാന്ത് എത്തില്ല; ഇനി നിയമപോരാട്ടത്തിന് ക്രിക്കറ്റർ

2013ലെ വിലക്ക് ഒപ്പിട്ട് വാങ്ങിയത് ആദ്യകാല പരിശീലകൻ; ക്ലബ്ബിലെ മറ്റുള്ളവരെ പോലും ഇതേ കുറിച്ച് അറിയിച്ചില്ല; ഔദ്യോഗികമായി ആരും ഒന്നും അറിയിച്ചില്ലെന്ന വാദം പൊളിക്കാൻ അക്‌നോളഡ്ജ്‌മെന്റും ബിസിസിഐ കൈമാറി; എറണാകുളം ലീഗിൽ മുത്തൂറ്റിനായി കളിക്കാൻ നാളെ ശ്രീശാന്ത് എത്തില്ല; ഇനി നിയമപോരാട്ടത്തിന് ക്രിക്കറ്റർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആഭ്യന്തര ക്രിക്കറ്റിൽ സജീവമാകാനുള്ള എസ് ശ്രീശാന്തിന്റെ നീക്കം കേരളാ ക്രിക്കറ്റ് അസോസിയേഷൻ അനുവദിക്കില്ല. ബിസിസിഐയുടെ ആജീവനാന്ത വിലക്ക് ശ്രീശാന്തിനുണ്ടെന്ന നിലപാടിലാണ് കെസിഐ. വലക്കിനെ കുറിച്ച് തനിക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചില്ലെന്ന ശ്രീയുടെ വാദം പൊളിക്കാനായതിനെ തുടർന്നാണ് ഇത്. എറണാകുളം ജില്ലാ ലീഗിൽ ശ്രീശാന്തിന് കളിക്കാൻ ആകില്ലെന്ന് താരത്തിന്റെ ക്ലബ്ബിനെ കെ സി എ അറിയിച്ചു. ഇതു സംബന്ധിച്ചുയർത്തിയാ വാദമെല്ലാം തെറ്റാണെന്നും ക്ലബ്ബിനെ തെളിവ് സഹിതം കെസിഎ ബോധ്യപ്പെടുത്തി കഴിഞ്ഞു. ഇതോടെ ഞായറാഴ്ച ക്രിക്കറ്റിൽ സജീമാകാമെന്ന ശ്രീശാന്തിന്റെ മോഹം പൊലിയുകയാണ്.

ഐപിഎൽ മത്സരത്തിനിടെ വാതുവയ്‌പ്പ് വിവാദത്തിൽ കുടുങ്ങിയതോടെയാണ് ശ്രീശാനതിനെ ബിസിസിഐ വിലക്കിയത്. ഐപിഎല്ലിലും ആജീവനാന്ത വിലക്ക് വന്നു. ഇതിൽ ഐപിഎല്ലിലെ വിലക്ക് ശ്രീശാന്തിന് കിട്ടി. എന്നാൽ ബിസിസിഐുടെ തീരുമാനം താരത്തിന് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കാത്തിരിക്കാനില്ലെന്നും ഞായറാഴ്ച ലീഗ് മത്സരത്തിന് ഇറങ്ങുമെന്നും ശ്രീശാന്ത് പരസ്യമായി പ്രഖ്യാപിച്ചു. ഇതിനെ ക്ലബ്ബും പിന്തുണച്ചു. എന്നാൽ ഇക്കാര്യത്തിൽ ഉടൻ വ്യക്തത വരുത്തണമെന്നും ശ്രീശാന്തിന്റെ വിലക്കിൽ ക്ലബ്ബിന് യാതൊരു അറിയിപ്പുമില്ലെന്നും എറണാകുളം ക്രിക്കറ്റ് ക്ലബ്ബ് കെസിഐയ്ക്ക് കത്ത് നൽകി. ഈ കത്ത് കെസിഐ ബിസിസിഐക്ക് കൈമാറി. ഇതോടെയാണ് സത്യം പുറം ലോകത്ത് എത്തിയത്. ശ്രീശാന്തിനെ വിലക്കുന്ന തീരുമാനം യഥാസമയം ക്ലബ്ബിനെ ബിസിസിഐ അറിയിച്ചിരുന്നു.

താരങ്ങളെ ക്ലബ്ബിന്റെ പേരിലാണ് ബിസിസിഐ പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീശാന്തിനെ വിലക്കിയാൽ അത് ക്ലബ്ബിനെ അറിയിക്കണം. ക്ലബ്ബാണ് ശ്രീശാന്തിനോട് കാര്യങ്ങൾ വിശദീകരിക്കേണ്ടത്. ഇത് നടന്നിട്ടില്ലെന്നായിരുന്നു ശ്രീയുടെ വാദം. എന്നാൽ എറണാകുളം ക്രിക്കറ്റ് ക്ലബ്ബിന് ബിസിസിഐ കത്ത് യഥാസമയം അയച്ചിരുന്നു. അത് ഉത്തരവാദിത്തപ്പെട്ടവർ കൈപ്പറ്റിയെന്ന രേഖയും ബിസിസിഐയിലുണ്ട്. ശ്രീശാന്തിന്റെ ആദ്യ കാല കോച്ചും എല്ലാ നേട്ടങ്ങളുടെ തുടക്കക്കാരനുമായ ശിവകുമാറിന്റെ അഡ്രസിലാണ് ബിസിസിഐ കത്ത് അയച്ചത്. എറണാകുളം ക്രിക്കറ്റ് ക്ലബ്ബിന്റെ കോച്ചും മുഖ്യ സംഘടാകനുമാണ് ശിവകുമാർ. ഇത് ഒപ്പിട്ടു വാങ്ങുകയും ചെയ്തു. എന്നാൽ ഈ രേഖ ആരും പിന്നീട് കണ്ടതുമില്ല. ഇതു കാരണമാണ് ശ്രീയുടെ തെറ്റിധാരണയ്ക്ക് കാരണം. ഈ സാഹചര്യത്തിൽ വീഴ്ച ക്ലബ്ബിന്റേതാണെന്നും ബിസിസിഐയ്ക്കോ കെസിഎയ്ക്കോ പങ്കില്ലെന്നുമാണ് ക്രിക്കറ്റ് അധികാരികളുടെ പക്ഷം. ഇത് തകർക്കുന്ന ശ്രീയുടെ കളിക്കളത്തിൽ തിരിച്ചെത്താനുള്ള മോഹമാണ്.

ഇതു സംബന്ധിച്ച് കേരളാ ക്രിക്കറ്റിൽ പുതിയ വിവാദവും തുടങ്ങുകയാണ്. എറണാകുളം ക്രിക്കറ്റ് ക്ലബ്ബിൽ പൂർ്ണ്ണ വിശ്വാസമായിരുന്നു ശ്രീശാന്തിന്. മുത്തൂറ്റാണ് സ്‌പോൺസർമാർ. മുത്തുറ്റും ശ്രീശാന്തിനെ കളിപ്പിക്കാൻ തയ്യാറായി. ക്ലബ്ബിലെ നിലവിലെ ഭാരവാഹികളും ശ്രീശാന്തിന് അനുകൂലമായിരുന്നു. എന്നാൽ ടീമിന്റെ എല്ലാമെല്ലാമായ ശ്രീശാന്തിന്റെ മുൻ പരിശീലകനാണ് പിഴവുണ്ടായതെന്നും ബിസിസിഐക്ക് മുമ്പിൽ നാണം കെടേണ്ടി വന്നതെന്നതും ക്ലബ്ബിന് ക്ഷീണമായി. എറണാകുളത്ത് നിന്ന് തന്നെയുള്ള കെസിഎയുടെ സെക്രട്ടറി കൂടിയായ ജയേഷ് വാക്കാൽ ശ്രീശാന്തിനെ കളിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിലക്ക് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് കാട്ടി കത്ത് നൽകിയത്. ജയേഷിനെ സമ്മർദ്ദത്തിലാക്കാനായിരുന്നു ഇത്. പക്ഷേ സംഭവിച്ചത് ക്ലബ്ബിനുണ്ടായ തിരിച്ചടിയാണ്. നിലവിൽ വിലക്ക് മാറാതെ ലീഗ് മത്സരങ്ങളിൽ കളിപ്പിക്കാനാവില്ലെന്ന് ശ്രീശാന്തിനെ ക്ലബ്ബ് അറിയിക്കുകയും ചെയ്തു.

ആരേയും കുറ്റപ്പെടുത്താതെ കാത്തിരിക്കാമെന്ന നിർദ്ദേശം ശ്രീശാന്ത് നൽകിയിട്ടുണ്ട്. വിലക്ക് ഔദ്യോഗികമായി കിട്ടാത്തതു കൊണ്ട് കളിക്കാമെന്നായിരുന്നു ശ്രീയുടെ പ്രതീക്ഷ. ഇത്തരത്തിലൊരു ചതി ക്ലബ്ബിലെ പ്രമുഖൻ തന്നെ ചെയ്ത് ആരും അറിഞ്ഞില്ല. ഇപ്പോൾ വിലക്കിന്റെ വിശദീകരണം ശ്രീയ്ക്ക് കിട്ടിയിട്ടുണ്ട്. ഇതിനെതിരെ ഇനി കോടതിയിൽ പോകും. വാതുവയ്‌പ്പ് സംബന്ധിച്ച ഡൽഹി പൊലീസിന്റെ ഇടപെടലാണ് വിലക്കിന് കാരണമായി വിശദീകരിക്കുന്നത്. ആ കേസ് അപ്രസക്തമായി. അതുകൊണ്ട് തന്നെ സ്വാഭാവിക നീതിയെന്ന നിലയിൽ ശ്രീയ്ക്ക് കളിക്കാൻ അർഹതയുണ്ട്. ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കും-ശ്രീശാന്തുമായി അടുപ്പമുള്ള കേരളാ ക്രിക്കറ്റിലെ ഉന്നതൻ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

ഒത്തുകളിവിവാദത്തെതുടർന്ന് 2013 ലാണ് ബി.സി.സി.ഐ ശ്രീശാന്തിനെ വിലക്കിതയത്. ഇതു സംബന്ധിച്ച കത്തിന്റെ കോപ്പി കേരളാ ക്രിക്കറ്റ് അസോസിയേഷൻ മുഖേന ഇന്നലെ ലഭിച്ചതായി താരം വ്യക്തമാക്കി. വിലക്കിനെതിരേ ബി.സി.സി.ഐയുടെ താൽക്കാലിക ഭരണസമിതി അധ്യക്ഷനായ വിനോദ് റായിക്ക് ശ്രീശാന്ത് അപ്പീൽ നൽകിയിട്ടുണ്ട്. ഇതിൽ ഉടൻ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് നീക്കം. ബി.സി.സി.ഐ എല്ലാ കളിക്കാരോടും ഒരേ നീതി പുലർത്തണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം. തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിക്കറ്റിൽ നിന്ന് വിലക്കിയതായി കാണിച്ച് ശ്രീശാന്തിന് 2013 ഒക്ടോബറിൽ ബി.സി.സി.ഐ ഔദ്യോഗികമായി കത്തയച്ചിരുന്നു. അന്നത്തെ കത്തിന്റെ പകർപ്പാണ് ഇപ്പോൾ കെ.സി.എ.ക്ക് വീണ്ടും ബി.സി.സി.ഐ അയച്ചതെന്നും കെസിഎ സെക്രട്ടറി ജയേഷ് ജോർജ് വ്യക്തമാക്കി. വിലക്ക് സംബന്ധിച്ച് ബി.സി.സിഐയിൽ നിന്ന് ഇതുവരെ ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഞായറാഴ്ച എറാണാകുളം ജില്ലാ ക്രിക്കറ്റ് ലീഗിൽ കളിക്കാനിറങ്ങുമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP