Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ട ടൗണിൽ ശ്രീവത്സത്തിന് കെട്ടിടം പണിയാൻ അനുമതി നൽകിയത് വഴിവിട്ട്; അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ഫയൽ മോഷണവും പോയി; പ്രതിക്കൂട്ടിൽ നിൽക്കുന്നത് മുൻ ചെയർമാൻ: വിവാദ ഫയലുകൾ മോഷണം പോകുന്നത് ഇവിടെ പതിവ്

പത്തനംതിട്ട ടൗണിൽ ശ്രീവത്സത്തിന് കെട്ടിടം പണിയാൻ അനുമതി നൽകിയത് വഴിവിട്ട്; അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ഫയൽ മോഷണവും പോയി; പ്രതിക്കൂട്ടിൽ നിൽക്കുന്നത് മുൻ ചെയർമാൻ: വിവാദ ഫയലുകൾ മോഷണം പോകുന്നത് ഇവിടെ പതിവ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വിവാദത്തിലായ ശ്രീവത്സം ഗ്രൂപ്പ് റിങ്ങ് റോഡരികിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് അനുമതി നൽകിയതിൽ വൻ ക്രമക്കേടെന്ന് സൂചന. യു ഡി എഫ് നേതൃത്വത്തിലുള്ള കഴിഞ്ഞ ഭരണസമിതി നടത്തിയ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാൻ നിലവിലെ യുഡിഎഫ് ഭരണസമിതി ഉത്തരവിട്ടു. ഇതോടെ ഇതു സംബന്ധിച്ച ഫയൽ ഇന്നലെ നഗരസഭയിൽ നിന്നു കാണാതായി. പ്രതിക്കൂട്ടിലുള്ളത് മുൻ ചെയർമാൻ എ.സുരേഷ് കുമാറാണ്.

നഗരത്തിൽ പുതിയ ബസ് സ്റ്റന്റിനോട് ചേർന്ന പെട്രോൾ പമ്പ് കഴിഞ്ഞ് മുന്നോട്ടു പോകുമ്പോൾ ഇടതുവശത്ത് പണിയുന്ന കെട്ടിടത്തിന്റെ ഫയലുകളാണ് ഇന്നലെ കാണാതായാത്. കെട്ടിട നിർമ്മാണചട്ടം ലംഘിച്ചെന്ന ആക്ഷേപത്തെ തുടർന്ന് നഗരസഭ ഇന്നലെ സ്ഥലം അളക്കാനിരുന്നതാണ്. ഈ വിവരം ചോർന്നതിനെ തുടർന്നാണ് ഫയലുകൾ കാണാതായതെന്ന് സംശയിക്കുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോൾ അവർ കൈമലർത്തി.

മോഷണമാണെന്ന സംശയത്തെ തുടർന്ന് നഗരസഭ ജില്ലാ പൊലീസ് ചീഫിന് പരാതി നൽകി. മുൻ നഗരസഭാ ഭരണസമിതിയുടെ കാലത്താണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ചെയർപേഴ്‌സണും വൈസ് ചെയർമാനും വെള്ളിയാഴ്ച ഉച്ചയ്ക്ക് ഫയലുകൾ ഉദ്യോഗസ്ഥരിൽ നിന്ന് വാങ്ങി പരിശോധിച്ചിരുന്നു. ക്രമക്കേട് നടന്നു എന്ന നിഗമനത്തിൽ ഇന്നലെ നടപടി സ്വീകരിക്കാനിരിക്കവെയാണ് ഫയലുകൾ അപ്രത്യക്ഷമായത്.

2014-15ലാണ് കെട്ടിടം നിർമ്മിക്കുന്നതിന് ശ്രീവത്സം ഗ്രൂപ്പ് അനുമതി നേടിയത്. 40 സെന്റ് സ്ഥലത്തിന് നാല് നില കെട്ടിടമാണ് പണിതുകൊണ്ടിരിക്കുന്നത്. കെട്ടിട നിർമ്മാണ ചട്ടത്തിനു വിരുദ്ധമായി റോഡിലേക്ക് ഇറക്കി കെട്ടിടം നിർമ്മിക്കുന്നുവെന്നും പരാതി ഉയർന്നിരുന്നു. തണ്ണീർത്തട പരിപാലന നിയമം ലംഘിച്ച് നിലം നികത്തിയതായും ആക്ഷേപമുയർന്നിട്ടുണ്ട്. ഇതേ തുടർന്ന് ഫയലുകൾ പഠിച്ചപ്പോൾ മുൻ ഭരണസമിതിയുടെ കാലത്ത് ക്രമക്കേട് നടന്നതായാണ് സംശയം. ഫയൽ കാണാതായ സംഭവത്തിൽ സി.ഐയ്ക്കാണ് അന്വേഷണ ചുമതല.

കെട്ടിട നിർമ്മാണത്തിന് അനുവാദം നൽകിയത് മുൻ നഗരസഭാ ഭരണസമിതിയെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അനുമതി നൽകിയത് അനധികൃതമായതിനാൽ അളന്നു തിട്ടപ്പെടുത്താനിരിക്കവെയാണ് ഫയലുകൾ കാണാതായത്. സുരേഷ് ചെയർമാനായിരുന്ന കാലയളവിൽ വിവാദമായ പല പദ്ധതികളുടെയും ഫയൽ പിന്നീട് മോഷണം പോയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP