Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ ചെലവിൽ സലഫിസം പഠിപ്പിക്കുന്നതിനെതിരെ എസ്എസ്എഫ്; കോഴ്‌സിനായി തയ്യാറാക്കിയ 'കിത്താബുത്തൗഹീദ്' നിറയെ ഐസിസിന്റെ ആശയങ്ങൾ; ജാറങ്ങളിൽ നേർച്ച നൽകുന്നവരെ കൊല്ലണമെന്ന് ആഹ്വാനം; കാലിക്കറ്റിലെ അഫ്‌സൽ ഉലമ പാഠങ്ങൾക്കെതിരെ പ്രതിഷേധമുയരുമ്പോൾ പ്രതിരോധത്തിലാകുന്നത് മുസ്ലിംലീഗ്

സർക്കാർ ചെലവിൽ സലഫിസം പഠിപ്പിക്കുന്നതിനെതിരെ എസ്എസ്എഫ്; കോഴ്‌സിനായി തയ്യാറാക്കിയ 'കിത്താബുത്തൗഹീദ്' നിറയെ ഐസിസിന്റെ ആശയങ്ങൾ; ജാറങ്ങളിൽ നേർച്ച നൽകുന്നവരെ കൊല്ലണമെന്ന് ആഹ്വാനം; കാലിക്കറ്റിലെ അഫ്‌സൽ ഉലമ പാഠങ്ങൾക്കെതിരെ പ്രതിഷേധമുയരുമ്പോൾ പ്രതിരോധത്തിലാകുന്നത് മുസ്ലിംലീഗ്

മറുനാടൻ ബ്യൂറോ

കോഴിക്കോട്: സർക്കാർ ചെലവിൽ സലഫിസം പഠിപ്പിക്കുന്നത് തുറന്നുകാട്ടി എസ്.എസ്.എഫ് സമരത്തിലേക്ക്. ജാറങ്ങളിൽ നേർച്ച സമർപ്പിക്കുന്നവരെ കൊല്ലണമെന്നും ഇവർ മുശ്‌രിക്കും കാഫിറുമാണെന്നും പറയുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബി.എ അഫ്‌സലുൽ ഉലമ പാഠ്യപദ്ധതിക്കെതിരെയാണ് സുന്നി സുറ്റഡന്റ്‌സ് ഫെഡറേഷൻ (എസ്.എസ്.എഫ്) പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

അസഹിഷ്ണുതാ പരാമർശങ്ങൾ നിറഞ്ഞ കാലിക്കറ്റ് സർവകലാശാലയിലെ ബി.എ അഫ്സലുൽ ഉലമ പാഠപുസ്തകമാണ് ഇതോടെ വിവാദമായിരിക്കുന്നത്. കോഴ്സിന്റെ ഭാഗമായി പഠിപ്പിക്കുന്ന 'കിത്താബുത്തൗഹീദ്' എന്ന പുസ്തകമാണ് ഐസിസിനു സമാനമായ ആശയങ്ങളടങ്ങിയതാണ്. കഴിഞ്ഞ സർക്കാർ നിയോഗിച്ച ബോർഡ് ഓഫ് സ്റ്റഡീസ് ഒന്നാം വർഷ സിലബസിലേക്ക് നിർദ്ദേശിച്ച പുസ്തകത്തിലാണ് തീവ്രസലഫി വഹാബി ആശയം തിരുകി കയറ്റിയിരിക്കുന്നത്.

എന്നാൽ വിഷയം വിവാദമായെങ്കിലും വിഷയത്തിൽ ഉരിയാടാൻ മുസ്ലിംലീഗ് ഇതുവരെ തയ്യാറായിട്ടില്ല. കേരളത്തിലെ സലഫികളെ സംരക്ഷിക്കുന്നത് ലീഗാണെന്ന ആക്ഷേപം നിലനിൽക്കെയാണ് സലഫികളെയും മുസ്ലിംലീഗിനെയും പ്രതിരോധത്തിലാക്കി പാഠപുസ്തക വിവാദം ഉടലെടുത്തിരിക്കുന്നത്. കേരള മുസ്ലിംകളിലെ മഹാഭൂരിപക്ഷം വരുന്ന സുന്നികളുടെ വിശ്വാസ താൽപര്യങ്ങൾക്ക് വിരുദ്ധമായ സലഫി ചിന്തകൾ കുത്തിനിറച്ചതിൽ ലീഗിനു കീഴിലെ ഇ.കെ സമസ്തക്കും കടുത്ത വിയോജിപ്പുണ്ട്.

ഇതു വരും ദിവസങ്ങളിൽ പരസ്യമാക്കുമെന്നാണ് സൂചന. എന്നാൽ എപി വിഭാഗം സമസ്തയുടെ നേതൃത്വത്തിലുള്ള സുന്നി വിദ്യാർത്ഥി സംഘടന പ്രക്ഷോഭ പരിപാടികൾക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. നവംബർ അഞ്ചിന് ശനിയാഴ്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് മാർച്ച് നടത്തുകയും വിഷയം തീരുമാനമാകും വരെ സമരം നടത്താനുമാണ് എസ്.എസ്.എഫിന്റെ തീരുമാനം.

1988ൽ സർക്കാർ സ്‌കൂളുകളിലെ അറബി പാഠപുസ്തകങ്ങളിൽ സലഫി വഹാബി ആശയങ്ങൾ തിരുകി കയറ്റിയിരുന്നു. അന്ന് എസ്.എസ്.എഫ് നടത്തിയ ശക്തമായ സമരത്തെ തുടർന്ന് ഈ പാഠഭാഗങ്ങൾ നീക്കം ചെയ്യുകയുണ്ടായി. ഇപ്പോൾ വിവാദമായ കിതാബു തൗഹീദ് 1997ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പാഠഭാഗത്തിൽ ഉൾപ്പെടുത്തിയത് വിവാദമായതിനെ തുടർന്ന് പിൻവലിച്ച പുസ്തകമായിരുന്നു.

എന്നാൽ ഐസിസും സലഫിസവും കൂടുതൽ ചർച്ചയായ പുതിയ കാലത്ത് ഇതേ പാഠഭാഗങ്ങൾ വീണ്ടും ഉൾപ്പെടുത്തിയിരിക്കുകയാണ്. സലഫികളല്ലാത്തവരെല്ലാം മുശ്രിക്കുകളാണെന്നും (ദൈവത്തിൽ പങ്കു ചേർക്കുന്നവർ) ജാറം (ഖബർ) സന്ദർശിക്കുന്നവരെ കൊല്ലാൻ പ്രവാചകൻ അനുവദിച്ചിട്ടുണ്ടെന്നതടക്കമുള്ള പരാമർശങ്ങളാണ് പുസ്തകത്തിലുള്ളത്. സൗദിയിലെ സലഫി പണ്ഡിതനായ മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമീന്റെ ഈ പുസ്തകം സംഗ്രഹിച്ചിരിക്കുന്നത് സലഫി പണ്ഡിതനായ കോയക്കുട്ടി ഫാറൂഖിയാണ്.

പുസ്തകത്തിലെ വിവാദപരാമർശങ്ങൾ ഇങ്ങനെയാണ്: 'അല്ലാഹുവിൽ വിശ്വസിച്ചുകൊണ്ടുതന്നെ മരണപ്പെട്ടവരെ മറവുചെയ്യപ്പെട്ട സ്ഥലത്ത് (ഖബറിന് സമീപം) പോയി ആരാധനാ മനോഭാവാത്തോടെ അവരെ സമീപിക്കുകയും നേർച്ച സമർപ്പിക്കുകയും അതുവഴി സൃഷ്ടാവിന്റെ സാമീപ്യം തേടുകയും ചെയ്യുന്ന പക്ഷം അവൻ കാഫിറും (അവിശ്വാസി) മുശ്രിക്കും (ബഹുദൈവ വിശ്വാസി) ആണ്. അനന്തരം അവൻ നരകത്തിൽ വസിക്കുന്നവവിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നവർക്ക് അറിയാം,

മക്കയിലെ മുശ്രിക്കുകളോട് നബി യുദ്ധം ചെയ്തു. അവരുടെ രക്തങ്ങളെയും അവരുടെ സമ്പത്തിനെയും അനുവദനീയമാക്കി. അവരുടെ സന്താനങ്ങളെയും സ്ത്രീകളെയും ബന്ദികളാക്കി. അവരുടെ ഭൂമികൾ അനന്തരമാക്കി പിടിച്ചുവച്ചു. ആ മുശ്രിക്കുകൾ, അവരെല്ലാം അല്ലാഹുവിൽ വിശ്വസിക്കുന്നവരായിരുന്നു, പക്ഷെ അല്ലാഹു അല്ലാത്തവരെ അല്ലാഹുവിനോട് ചേർത്ത് വച്ചപ്പോൾ, അവർ അക്കാരണത്താൽ മുശ്രിക്കുകളും അവരുടെ ചോരയും സമ്പത്തും അനുവദീയമാക്കപ്പെട്ടവരുമായി തീർന്നു'. (പുസ്തകം: കിത്താബുത്തൗഹീദ്-സംഗ്രഹം: കോയക്കുട്ടി ഫാറൂഖി).

ഇതര സമുദായങ്ങളോടുള്ള സമീപനങ്ങൾക്കു പുറമെ മുസ്ലിംസമുദായത്തിനകത്തുള്ളവരോടുള്ള സലഫികളുടെ അസഹിഷ്ണുതാപരമായ സമീപനത്തിനു ഏറ്റവും വലിയ തെളിവാണിത്. ഐസിസ് പോലുള്ള തീവ്രവാദ സംഘങ്ങൾ പുലർത്തുന്ന ആശയവും ഇതു തന്നെയാണ്. കാഫിറിനോട് ഒരു മുസ്ലിംമിനുള്ള ബന്ധം ജിഹാദിന്റെ ബന്ധമാണെന്നും ജാറാത്തിൽ പോകുന്നവരും നേർച്ച നടത്തുന്നവരുമായ മുസ്ലിംങ്ങൾ ബഹുദൈവാരാധകരും സത്യ നിഷേധികളുമാണെന്നാണ് ഐസിസ് അടക്കമുള്ള സലഫി വഹാബി ആശയങ്ങൾ പിൻപറ്റുന്ന തീവ്രസംഘങ്ങൾ വച്ചുപുലർത്തുന്നത്.

പ്രവാചകന്റെ പേരിലും ഖുർആന്റെ പേരിലും വളരെ ദൂരവ്യപകമായ അപകടങ്ങൾ സൃഷ്ടിക്കുന്ന ആശയങ്ങളാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് മുസ്ലിം സമൂഹത്തിനകത്ത് തന്നെ ഉയരുന്ന വിമർശനം. പള്ളികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും മതനിഷ്ഠകൾ പാലിച്ചുകൊണ്ട് ആദ്യകാലം മുതൽ നടന്നുവരാറുള്ള നേർച്ചകൾ കേരളീയ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായിരുന്നു. ഇത്തരം ആചാരാനുഷ്ഠാനങ്ങൾ മത നിഷിദ്ധമാണെന്ന് മുദ്രകുത്തുന്നതിനോട് കടുത്ത എതിർപ്പ് ഉയരുന്നുണ്ട്. മുസ്ലിംകളുടെ പൊതു പ്ലാറ്റ്ഫോമാണെന്ന് അവകാശപ്പെടാറുള്ള മുസഌംലീഗ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

പ്രതിരോധത്തിന്റെ ഭാഗമായി മാത്രമേ മതത്തിൽ യുദ്ധത്തിന് അനുമതിയുള്ളൂ എന്ന് മുസ്ലിം ലോകം വിശ്വസിക്കുന്നിടത്താണ് അത്യന്തം അപകടകരമായ ആശയങ്ങളുള്ള പുസ്തകം സർക്കാർ ചെലവിൽ കോളേജുകളിൽ പഠിപ്പിക്കാനെത്തുന്നത്. കഴിഞ്ഞ മൂന്നുമാസമായി പാഠപുസ്തകം യൂണിവേഴ്സിറ്റിക്കു കീഴിലെ കോളജുകളിൽ പഠിപ്പിക്കുന്നുണ്ട്. പ്രവാചകന്റെ അദ്ധ്യാപനങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയതെന്നും പുസ്തകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നവംബർ 5ന് സർവകലാശാലയിലേക്ക് മാർച്ച് നടത്തുമെന്നും പാഠപുസ്തകം പിൻവലിക്കും വരെ സമരം തുടരുമെന്നും എസ്.എസ്.എഫ് അറിയിച്ചു.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നിയമിച്ച സലഫി വഹാബി സ്വാധീനമുള്ള ബോർഡ് ഓഫ് സ്റ്റഡീസാണ് ആണ് പുസ്തകം വീണ്ടും ഉൾപ്പെടുത്തിയതെന്നത് മുസ്ലിംലീഗിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിവാദ പാഠപുസ്തകത്തിനെതിരെ സോഷ്യൽ മീഡിയകളിൽ ചർച്ചയാവുകയും പുസ്തകം നിരോധിക്കണമെന്ന് ഇതിനോടകം വിവിധ കോണുകളിൽ നിന്നും ഉയരുകയും ചെയ്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP