Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓർത്തഡോക്സുകാർ പള്ളിയിലും 20 മീറ്ററോളം മാറി ചാപ്പലിൽ യാക്കോബായക്കാരും ആരാധന നടത്തി; പതിവ് തെറ്റിച്ചുള്ള ഓർത്തഡോക്‌സുകാരുടെ പുലർച്ചെ പ്രാർത്ഥനയിൽ പ്രതിഷേധം ശക്തം; വാതിൽ കുത്തിപ്പൊളിച്ചുള്ള അതിക്രമമെന്ന് ആരോപിച്ച് യാക്കോബയക്കാർ; പ്രതിഷേധ പ്രാർത്ഥനായജ്ഞത്തിന് നേതൃത്വം കൊടുത്ത് ബസേലിയോസ് തോമസ് പ്രഥമൻ ബാവ; ഇടയനാൽ കോർഎപ്പിസ്‌കോപ്പയുടെ കുർബാന വിവാദത്തിൽ; കോലഞ്ചേരി പഴന്തോട്ടം പള്ളിയിൽ ഓർത്തഡോക്‌സ്-യാക്കോബായ പക്ഷങ്ങൾ നേർക്കുനേർ

ഓർത്തഡോക്സുകാർ പള്ളിയിലും 20 മീറ്ററോളം മാറി ചാപ്പലിൽ യാക്കോബായക്കാരും ആരാധന നടത്തി; പതിവ് തെറ്റിച്ചുള്ള ഓർത്തഡോക്‌സുകാരുടെ പുലർച്ചെ പ്രാർത്ഥനയിൽ പ്രതിഷേധം ശക്തം; വാതിൽ കുത്തിപ്പൊളിച്ചുള്ള അതിക്രമമെന്ന് ആരോപിച്ച് യാക്കോബയക്കാർ; പ്രതിഷേധ പ്രാർത്ഥനായജ്ഞത്തിന് നേതൃത്വം കൊടുത്ത് ബസേലിയോസ് തോമസ് പ്രഥമൻ ബാവ; ഇടയനാൽ കോർഎപ്പിസ്‌കോപ്പയുടെ കുർബാന വിവാദത്തിൽ; കോലഞ്ചേരി പഴന്തോട്ടം പള്ളിയിൽ ഓർത്തഡോക്‌സ്-യാക്കോബായ പക്ഷങ്ങൾ നേർക്കുനേർ

പ്രകാശ് ചന്ദ്രശേഖർ

കോലഞ്ചേരി: പഴന്തോട്ടം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്‌സ്-യാക്കോബായ പക്ഷങ്ങൾ നേർക്കുനേർ. ഓർത്തഡോക്സ് പക്ഷം പള്ളിയിലും 20 മീറ്ററോളം മാറി ചാപ്പലിൽ യാക്കോബായ വിഭാഗവും ആരാധന നടത്തി. ഇരുവിഭാഗം വിശ്വാസികളും പള്ളികോമ്പൗണ്ടിൽ തമ്പടിച്ചിട്ടുണ്ട്. വൻ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്.

ഇന്ന് രാവിലെ 6 മണിയോടെ ശ്രേഷ്ഠ കതോലിക്ക ആബൂൻ മോർ ബസേലിയസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ മാത്യൂസ് മോർ ഈവനിയോസ്, എലിയാസ് മോർ അത്താനാസിയോസ്, എന്നിവരുടെ സാന്നിധ്യത്തിൽ യാക്കോബായ ഇടവക വികാരി ഫാദർ ഗ്രിഗർ കുര്യാക്കോസിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് യാക്കോബായ വിഭാഗം ചാപ്പലിൽ കുർബ്ബാന അർപ്പിച്ചത്. നിലവിൽ യാക്കോബായ വിശ്വാസികൾ ചാപ്പലിലും ഓർത്തഡോക്സ് വിഭാഗം പള്ളിയിലും പ്രാർത്ഥനയുമായി തുടരുയാണ്.

ഓർത്തഡോക്‌സ് വിഭാഗത്തിന് ഞായറാഴ്ചകളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെയും മറ്റു ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ 7 വരെയുമാണ് നേരത്തെ ആരാധന സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതിന് വിപരീതമായി ഇന്നലെ പുലർച്ചെ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചെന്നും ആരാധാന നടത്തിയെന്നുമാണ് യാക്കോബായ പക്ഷത്തിന്റെ വെളിപ്പെടുത്തൽ. പള്ളിയുടെ കസ്റ്റോഡിയൻ നിലവിൽ തങ്ങളാണെന്നും ഓർത്തഡോക്‌സ് വിഭാഗം വികാരി വാതിൽ കുത്തിപ്പൊളിച്ചാണ് പള്ളിയകത്ത് പ്രവേശിച്ചതെന്നുമാണ് യാക്കോബായ പക്ഷത്തിന്റെ ആരോപണം.

ഓർത്തഡോക്സ് വിഭാഗത്തിലെ വികാരിയുടെ നേതൃത്വത്തിൽ അനധികൃതമായി പള്ളിയിൽ പ്രവേശിച്ചെന്നും ആരാധന നടത്തിയെന്നും മറ്റും ആരോപിച്ചാണ് യാക്കോബായ വിഭാഗം പ്രതിഷധവുമായി രംഗത്തെത്തിയത്. വിവരമറിഞ്ഞ്് സ്ഥലത്തെത്തിയ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ പള്ളിക്കു മുമ്പിൽ പ്രാർത്ഥനായജ്ഞം ആരംഭിച്ചതോടെ ഇവിടേയ്ക്ക് യാക്കോബായ വിഭാഗത്തിലെ വിശ്വാസികൾ ഒഴുകിയെത്തി.

ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് ഓർത്തഡോക്‌സ് വിഭാഗം വികാരി മത്തായി ഇടയനാൽ കോർഎപ്പിസ്‌കോപ്പയുടെ നേതൃത്വത്തിൽ പള്ളിയിൽ പ്രവേശിച്ച് കുർബാനയർപ്പിച്ചത്. കഴിഞ്ഞ ദിവസം ഓർത്തഡോക്‌സ് സഭാ വിഭാഗത്തിന് അനുകൂലമായി ജില്ലാ കോടതി ഉത്തരവുണ്ടായിരുന്നു. ഇതിനെതിരേ യാക്കോബായ സഭാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചതായുള്ള വിവരം പുറത്തുവന്നത്.

പള്ളിയിൽ പ്രവേശിച്ച മത്തായി ഇടയനാൽ കോർ എപ്പിസ്‌കോപ്പയും വിശ്വാസികളും പുറത്തിറങ്ങാതെ പള്ളിയിൽത്തന്നെ തങ്ങിയതോടെയാണ് യാക്കോബായ വിഭാഗം പ്രാർത്ഥന യജ്ഞം ആരംഭിച്ചത്. ഓർത്തഡോക്‌സ് വിഭാഗം വൈദികൻ പ്രവേശിച്ചതറിഞ്ഞ് ഇടവകയിലെ യാക്കോബായ സഭാംഗങ്ങൾ സംഘടിച്ച് എത്തിയെങ്കിലും മൂവാറ്റുപുഴ ഡിവൈ.എസ്‌പി: കെ. ബിജുമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗേറ്റടച്ച് ഇവർ പള്ളിയിലേയ്ക്ക് പ്രവേശിക്കുന്നത് തടഞ്ഞു.

ഇതേത്തുടർന്ന് ഡോ. ഏബ്രഹാം മോർ സേവേറിയോസ്, കുര്യാക്കോസ് മോർ യൗസേബിയോസ്, ഏലിയാസ് മോർ അത്താനാസിയോസ് എന്നിവരും സ്ഥലത്തെത്തി. ഇന്നലെ വൈകിട്ട് 6 ണിയോടുത്താണ് ശ്രേഷ്ഠ കാതോലിക്കാ ബാവയെത്തി പ്രാർത്ഥനാ യജ്ഞം ആരംഭിക്കുകയായിരുന്നു.വൈകിട്ട് പള്ളിയുടെ ഗേറ്റിന് മുന്നിൽ സന്ധ്യപ്രാർത്ഥന അർപ്പിച്ച ശേഷം ബാവയും മെത്രപ്പൊലീത്തമാരും ഇവിടെ പ്രാർത്ഥന യജ്ഞം തുടരുകയായിരുന്നു.

രാത്രി എട്ടരയോടെ മൂവാറ്റുപുഴ ആർ.ഡി.ഒ. അനിൽകുമാർ സ്ഥലത്തെത്തി ഇരു വിഭാഗവുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP