Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തത്ക്കാലം ഈ ഐപിഎസ് യുവത്വം തൃശ്ശൂരിൽ തുടരും; കേന്ദ്രം ഇടപെട്ടെന്ന് അഭ്യുഹങ്ങൾക്ക് വിട; യതീഷ് ചന്ദ്രയുടെ അപേക്ഷ പരിഗണിച്ചു; സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച് സർക്കാർ; ഗവൺമെന്റിന്റെ പ്രത്യേക പരിഗണന സോഷ്യൽ മീഡിയ സ്റ്റാറിന് മാത്രം; വിറയ്ക്കാത്ത ഐപിഎസ് തൊപ്പി സാംസ്‌കാരിക തലസ്ഥാനത്ത് തന്നെ തുടരുമോ?

തത്ക്കാലം ഈ ഐപിഎസ് യുവത്വം തൃശ്ശൂരിൽ തുടരും; കേന്ദ്രം ഇടപെട്ടെന്ന് അഭ്യുഹങ്ങൾക്ക് വിട; യതീഷ് ചന്ദ്രയുടെ അപേക്ഷ പരിഗണിച്ചു; സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച് സർക്കാർ; ഗവൺമെന്റിന്റെ പ്രത്യേക പരിഗണന സോഷ്യൽ മീഡിയ സ്റ്റാറിന് മാത്രം; വിറയ്ക്കാത്ത ഐപിഎസ് തൊപ്പി സാംസ്‌കാരിക തലസ്ഥാനത്ത് തന്നെ തുടരുമോ?

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: യതീഷ്ചന്ദ്രയുടെ സ്ഥലംമാറ്റ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. യതീഷ് ചന്ദ്ര സർക്കാരിന് നൽകിയ അപേക്ഷയെ തുടർന്നാണ് സ്ഥലം മാറ്റം തൽക്കാലത്തേക്ക് മരവിപ്പിച്ചത്. തൃശൂരിൽ തന്നെ ജൂലൈ ഒന്നു വരെ അദ്ദേഹം തുടരും. കൊല്ലം കമ്മീഷണറായിരുന്ന പി.കെ മധുവിനെ തൃശൂർ കമ്മിഷണറായും സർക്കാർ നിയമിച്ചിരുന്നു. യതീഷ് ചന്ദ്രയുടെ സ്ഥലം മാറ്റം മരവിപ്പിച്ചതിനെ തുടർന്ന് മധുവിനെ പൊലീസ് ആസ്ഥാനത്ത് തൽക്കാലത്തേയ്ക്കു നിയമിച്ചു.

ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരെ മണ്ഡലകാലത്ത് നിലയ്ക്കലും പമ്പയിലും നടന്ന പ്രതിഷേധ സമരങ്ങൾക്കെതിരെ സ്വീകരിച്ച കർശന നടപടികളാണ് യതീഷ് ചന്ദ്രയെന്ന് ഐപിഎസുകാരനെ സോഷ്യൽ മീഡിയയിൽ താരമാക്കിയത്. വലിയൊരു വിഭാഗം അദ്ദേഹത്തെ അനുകൂലിക്കുമ്പോൾ തന്നെ കടുത്ത എതിർപ്പ് ഉന്നയിക്കുന്നവരും ഉണ്ടായിരുന്നു. ബിജെപിക്ക് യതീഷ് ചന്ദ്രയോടുള്ള നീരസം നിലനിൽക്കെയാണ് തൃശൂരിൽ എത്തിയ പ്രധാനമന്ത്രിയോട് അദ്ദേഹം അനാദരവ് പ്രകടിപ്പിച്ചെന്ന വിവാദവും ഉണ്ടാവുന്നത്.

ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ സ്ഥലംമാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയതെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഏതായാലും ആ സ്ഥലംമാറ്റ ഉത്തരവ് സർക്കാർ ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്.

പ്രധാനമന്ത്രിയോട് അനാദരവ് ജനുവരിയിൽ യുവമോർച്ച് സമ്മേളനത്തിനായി തൃശൂരിൽ എത്തിയ പ്രധാനമന്ത്രിയോട് യതീഷ് ചന്ദ്ര അനാദരവ് കാട്ടിയെന്ന പരാതിയിൽ ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് തേടിയിരുന്നു. യതീഷ്ചന്ദ്രയെ സ്ഥലംമാറ്റണമെന്ന് ബിജെപി. നേതാക്കൾ പരസ്യമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ അത് അവഗണിക്കുകയായിരുന്നു.

പ്രത്യേക പരിഗണ സോഷ്യൽ മീഡിയ സ്റ്റാറിന് മാത്രം

നിരവധി പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ കൂട്ടത്തിലായിരുന്നു യതീഷ്ചന്ദ്രയ്ക്കും സ്ഥലംമാറ്റം നൽകിയത്. എന്നാൽ കുടുംബസമേതം തൃശൂരിൽ താമസിക്കുന്ന യതീഷ്ചന്ദ്ര സ്ഥലംമാറ്റത്തിന് സാവകാശം വേണമെന്ന് അപേക്ഷ നൽകുകയായിരുന്നു. ഈ അഭ്യർത്ഥന സർക്കാർ കണക്കിലെടുത്താണ്, ജുലൈ ഒന്നു വരെ തുടരൻ അനുമതി സർക്കാർ നൽകിയത്. യതീഷ്ചന്ദ്രയെ സൈബർ സെല്ലിലേക്കായിരുന്നു സ്ഥലം മാറ്റിയത്.

സാധാരണഗതിയിൽ സർക്കാർ തീരുമാന പ്രകാരം സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയാൽ റദ്ദാക്കുന്ന പതിവില്ല. പക്ഷേ, യതീഷ്ചന്ദ്രയുടെ കാര്യത്തിൽ ചില വിട്ടുവീഴ്ചകൾക്ക സർക്കാർ തയ്യാറാവുകയായിരുന്നു. തിരുവനന്തപുരം, കൊച്ചി, ആലുവ റൂറൽ, കൊല്ലം, വടകര റൂറൽ, കണ്ണൂർ തുടങ്ങി നിരവധിയിടങ്ങളിൽ പൊലീസ് മേധാവിമാരെ മാറ്റിയക്കൂട്ടത്തിലായിരുന്നു യതീഷ് ചന്ദ്രയുടെ സ്ഥലംമാറ്റവും. എന്നാൽ, യതീഷ്ചന്ദ്രയുടെ കാര്യത്തിൽ മാത്രമാണ് സർക്കാർ പ്രത്യേക താൽപര്യം കാണിച്ചത്.

യതീഷ് ചന്ദ്രയുടെ വ്യക്തിപരമായ ആവശ്യം പരിഗണിക്കപ്പെടേണ്ടതാണെന്ന വിലയിരുത്തലിനെത്തുർന്നാണ് ഇത്. നേരത്തെ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് യതീഷ്ചന്ദ്രയെ സ്ഥലംമാറ്റിയതെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, അഭ്യൂഹങ്ങൾ തെറ്റാണെന്ന് ഇതോടെ വ്യക്തമായി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനുമായി യതീഷ് ചന്ദ്ര തർക്കിച്ചു എന്നത് വിവാദമായിരുന്നു.

പ്രതിഷേധങ്ങളിലും താരം

കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരച്ചടങ്ങിൽ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടും യതീഷ് ചന്ദ്രയ്ക്കെതിരേ വിവിധ കോണുകളിൽനിന്നു പ്രതിഷേധമുയർന്നിരുന്നു. രണ്ടാംതവണ പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി ഗുരുവായൂരിൽ എത്തിയ പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയും യതീഷ് ചന്ദ്രക്കായിരുന്നു.

സ്ഥലംമാറ്റം ഇതിന് പിന്നാലെയായിരുന്നു തൃശൂർ സിറ്റി പൊലീസ് കമ്മീഷ്ണറുടെ ചുമതലയുണ്ടായിരുന്നു യതീഷ് ചന്ദ്രയെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങുന്നത്. ഇതോടെ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദമാണ് യതീഷ് ചന്ദ്രയുടെ സ്ഥലംമാറ്റത്തിന് പിന്നിലെ കാരണമെന്ന അഭ്യൂഹം ശക്തമായിരുന്നു. കേന്ദ്രനടപടിയിൽ ഭയന്നാണ് സംസ്ഥാന സർക്കാർ യതീഷ് ചന്ദ്രയെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയതെന്ന പ്രചരണവും ശക്തമായിരുന്നു. ഇതിനിടെയാണ് യതീഷ് ചന്ദ്രയുടെ സ്ഥലംമാറ്റം തൽക്കാലത്തേക്ക് മരവിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാർ വീണ്ടും ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഇവിടെ തന്നെ തുടരുമോ?

തിരുവനന്തപുരം, കൊച്ചി, ആലുവ റുറൽ, കൊല്ലം, വടകര റൂറൽ, കണ്ണൂർ തുടങ്ങിയ നിരവധിയിടങ്ങളിലെ പൊലീസ് മേധാവിമാരെ മാറ്റിയ കൂട്ടത്തിലായിരുന്നു യതീഷ് ചന്ദ്രയുടേയും സ്ഥലംമാറ്റം. ഇതിൽ യതീഷ് ചന്ദ്രയുടെ കാര്യത്തിൽ മാത്രമാണ് സർക്കാർ പ്രത്യേക താൽപര്യം കാണിച്ചത്. ജൂലൈ ഒന്നിന് ശേഷം മാത്രമേ തൃശൂർ പൊലീസ് കമ്മീഷണറുടെ കാര്യത്തിൽ ഇനി പുതിയ ഉത്തവ് പുറത്തിറങ്ങുകയുള്ളു. ജൂലൈ ഒന്നിന് ശേഷം അദ്ദേഹം തൃശൂർ തുടരണമോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP